റെഡ്മി നോട്ട് 12 പ്രോ+: ഇപ്പോൾ വാങ്ങിയാൽ സന്തോഷം ഇരട്ടികിട്ടും; അ‌ത്രയ്ക്കുണ്ട് വിലക്കുറവ്

|
റെഡ്മി നോട്ട് 12 പ്രോ+: ഇപ്പോൾ വാങ്ങിയാൽ സന്തോഷം ഇരട്ടികിട്ടും

റെഡ്മി ആരാധകർ മാത്രമല്ല ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ ഒന്നാകെ കാത്തിരുന്നൊരു സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 12 സീരീസ്. മൂന്ന് സ്മാർട്ട്ഫോണുകളാണ് ​റെഡ്മി നോട്ട് 12 നിരയിൽ ഇന്ത്യയിലേക്ക് എത്തിയത്. റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ + എന്നിവയായിരുന്നു അ‌വ. ​ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി​യെങ്കിലും ജനുവരി 11 മുതലാണ് റെഡ്മി നോട്ട് 12 സീരീസിലെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിലൂടെയും എംഐയുടെ ഔദ്യോഗിക വെബ്​സൈറ്റിലൂടെയും ഈ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അ‌വസരമുണ്ട്.

'വിലവിവരപ്പട്ടിക'

ഇപ്പോൾ ഇന്ത്യയിൽ എല്ലാവരും നല്ലൊരു 5ജി സ്മാർട്ട്ഫോണുകൾക്കായി അ‌ന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ പരിഗണിക്കാവുന്ന മികച്ച ഒരു ഓപ്ഷനാണ് റെഡ്മി നോട്ട് 12 സീരീസ്. അ‌തിൽത്തന്നെ റെഡ്മി നോട്ട് 12 പ്രോ+ മോഡൽ ആണ് ഏറ്റവും മികച്ച ഫീച്ചറുകളുമായി എത്തിയിരിക്കുന്നത്. റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും മികച്ച പ്രോ പ്ലസ് മോഡലിന്റെ അ‌ടിസ്ഥാന വേരിയന്റിന് 29,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ആദ്യമായി വിൽപ്പന ആരംഭിക്കുന്നത് കണക്കിലെടുത്ത് ഇപ്പോൾ ഈ റെഡ്മി നോട്ട് 12 പ്രോ പ്ലസ് മോഡലിന് 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. കുറഞ്ഞ തുകയ്ക്ക് നല്ലൊരു മികച്ച 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ അ‌വസരം പ്രയോജനപ്പെടുത്താവുന്നതാണ്.

റെഡ്മി നോട്ട് 12 പ്രോ+: ഇപ്പോൾ വാങ്ങിയാൽ സന്തോഷം ഇരട്ടികിട്ടും

രണ്ട് വേരിയന്റിലാണ് റെഡ്മി നോട്ട് 12 പ്രോ+ എത്തുന്നത്. 8ജിബി+256ജിബി, 12ജിബി+256ജിബി എന്നീ വേരിയന്റുകളാണ് അ‌വ. ഇവിടെ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ വർധിച്ചുവരുന്ന ഇന്റേണൽ സ്റ്റോറേജ് ആവശ്യകത മുൻനിർത്തി ഏറ്റവും കുറഞ്ഞ വേരിയന്റിൽപ്പോലും 256 ജിബി മിനിമം സ്റ്റോറേജ് നൽകാൻ റെഡ്മി തയാറായിരിക്കുന്നു എന്നതാണ്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ റെഡ്മി നോട്ട് 12 പ്രോ+ 8 ജിബി റാം മോഡലിന് 29,999 രൂപയ്ക്കാണ് വാങ്ങാൻ ലഭ്യമാകുക. ഉയർന്ന മോഡലായ 12 ജിബി റാം വേരിയന്റിന് 32,999 രൂപ ആണ് വില.

ഓഫറുകൾ അ‌ധിക ബോണസ്

എന്നാൽ ഇപ്പോൾ വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി റെഡ്മി-ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ഈ സ്മാർട്ട്ഫോണിന്റെ വിലയിൽ 3000 രൂപ ഡിസ്കൗണ്ട് ഉപയോക്താവിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാൽ, ബാങ്ക് ഓഫറിലൂടെ റെഡ്മി നോട്ട് 12 പ്രോ+ 8 ജിബി റാം മോഡൽ 26,999 രൂപയ്ക്കും 12 ജിബി റാം മോഡൽ 29,999 രൂപയ്ക്കും ലഭ്യമാകും. വ​ളരെ മികച്ച ഓഫറാണിത്. ഇതു കൂടാതെ നിങ്ങൾ ഇപ്പോൾ ഷവോമിയുടെ കീഴിൽ വരുന്ന എംഐ, റെഡ്മി ഫോണുകൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ 1000 രൂപയുടെ ഡിസ്കൗണ്ട് കൂടി റെഡ്മി നൽകുന്നുണ്ട്. ഇതോടെ വില 25,999 രൂപയിലേക്ക് എത്തുന്നു.

റെഡ്മി നോട്ട് 12 പ്രോ+: ഇപ്പോൾ വാങ്ങിയാൽ സന്തോഷം ഇരട്ടികിട്ടും

എക്സ്ചേഞ്ച് ഓഫറും

ഇതിനും പുറമെ പഴയ എംഐ, റെഡ്മി സ്മാർട്ട്ഫോണുകൾക്ക് എക്സ്ചേഞ്ച് ഓഫറും റെഡ്മി വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽ പഴയ റെഡ്മി ഫോൺ മാറ്റി ഏറ്റവും പുതിയ മികച്ച 5ജി സ്മാർട്ട്ഫോൺ ഒരെണ്ണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അ‌വസരമാണ്. ഡോൾബി വിഷൻ പിന്തുണയുള്ള 120Hz ഡിസ്‌പ്ലേ, 200 മെഗാപിക്‌സൽ പിൻക്യാമറ എന്നിവയും അതിലേറെയും ഫീച്ചറുകളുള്ള റെഡ്മി നോട്ട് 12 പ്രോ+ ഒരു മികച്ച 5ജി ഫോണാണ്. സാധാരണ ഗതിയിലുള്ള ആവശ്യങ്ങൾക്ക്, താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്‌സെറ്റാണ് റെഡ്മി നോട്ട് 12 പ്രോ പ്ലസ് മോഡലിൽ ഉള്ളത്.

200 എംപി ക്യാമറ

റെഡ്മി നോട്ട് 12 പ്രോ+ ലേക്ക് ആരാധകരെ കൂടുതൽ അ‌ടുപ്പിക്കുന്നത് അ‌തിന്റെ മികച്ച ക്യാമറ വിഭാഗമാണ്. 200 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്‌സൽ + 2 മെഗാപിക്‌സൽ ക്യാമറയും അ‌ടങ്ങുന്നതാണ് പിന്നിലെ ക്യാമറ വിഭാഗം. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറ നൽകിയിരിക്കുന്നു. മികച്ച ക്ലാരിറ്റിയുള്ള ഡിസ്പ്ലേ കണ്ണെടുക്കാതെ നോക്കിയിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ്. 4980എംഎഎച്ചിന്റേതാണ് ബാറ്ററി. 120W ഹൈപ്പർചാർജ് പിന്തുണയും ഉണ്ട്. ബോക്സിൽ 120W വയർഡ് ചാർജറുമായാണ് ഫോൺ എത്തുന്നത്. ഏകദേശം 19 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായി ചാർജ് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Best Mobiles in India

English summary
The Redmi Note 12 series is a great option for those looking for a good 5G smartphone. The Redmi Note 12 Pro+ model has the best features. The base variant of the Redmi Note 12 Pro+ costs Rs 29,999. However, in light of the initial sale, the Pro Plus model now has a Rs 3000 discount.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X