കഴുത്തറപ്പാണെന്ന് കരുതി റീചാ‍ർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയ‍ർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ

|

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയ‍‍ർടെൽ എന്നറിയാമല്ലോ. നിലവിൽ വിപണിയിൽ ഏറ്റവും കൂടുതൽ എആർപിയു വരുമാനം സ്വന്തമാക്കുന്ന കമ്പനി കൂടിയാണ് എയ‍ർടെൽ. എആ‍ർപിയു വരുമാനം എന്ന് പറയുമ്പോൾ ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം. ഏതാണ്ട് 190 രൂപയ്ക്കും മുകളിലാണ് എയ‍ർടെലിന്റെ എആ‍ർപിയു. രാജ്യത്ത് ഏറ്റവും കൂടുതൽ യൂസേഴ്സുള്ള റിലയൻസ് ജിയോയ്ക്ക് പോലും 180 രൂപയിൽ താഴെ മാത്രമാണ് എആ‍ർപിയു വരുമാനം.

 
കഴുത്തറപ്പാണെന്ന് കരുതി റീചാ‍ർജ് ചെയ്യാതിരിക്കാൻ കഴിയുമോ?

ജിയോയെ അപേക്ഷിച്ച് ഉയ‍ർന്ന നിരക്കുകളും ആക്റ്റീവ് യൂസ‍ർ ബേസുമാണ് എയ‍ർടെലിന്റെ വരുമാന നേട്ടത്തിന് പിന്നിൽ. നവംബ‍ർ മാസത്തിൽ രണ്ട് മില്യൺ ആക്റ്റീവ് യൂസേഴ്സിനെ ജിയോയ്ക്ക് നഷ്ടമായപ്പോൾ ഒരു മില്യൺ ആക്റ്റീവ് യൂസേഴ്സിനെ എയ‍ർടെൽ സ്വന്തമാക്കിയിരുന്നു. എയർടെലിന്റെ പ്ലാനുകളുടെ നിരക്ക് അൽപ്പം ഉയ‍ർന്നതാണെന്നത് വാസ്തവം തന്നെ. എങ്കിലും പ്ലാനുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എയ‍ർടെൽ ഓഫ‍ർ ചെയ്യുന്ന ഏതാനും ഒടിടി പ്ലാനുകൾ പരിചയപ്പെടാം. (Airtel plans)

 


399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

3 മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായാണ് 399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. 28 ദിവസം വാലിഡിറ്റിയിൽ 2.5 ജിബി ഡെയിലി ഡാറ്റ ബാലൻസും യൂസേഴ്സിന് ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും 399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.


499 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

499 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനും മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്യുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയുമായാണ് 499 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. അൺലിമിറ്റഡ് കോളുകൾക്കും പ്രതിദിനം 100 എസ്എംഎസുകൾക്കും ഒപ്പം 3 ജിബി ഡെയിലി ഡാറ്റ ബാലൻസും ഈ പ്ലാൻ വഴി യൂസേഴ്സിന് ലഭിക്കും.

കഴുത്തറപ്പാണെന്ന് കരുതി റീചാ‍ർജ് ചെയ്യാതിരിക്കാൻ കഴിയുമോ?


699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ആമസോൺ പ്രൈം മെമ്പർഷിപ്പുമായിട്ടാണ് 699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. 56 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിന് ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസുകളും 3 ജിബി ഡെയിലി ഡാറ്റ ബാലൻസും 699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്.


719 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

84 ദിവസത്തെ വാലിഡിറ്റിയാണ് 719 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. 1.5 ജിബി ഡെയിലി ഡാറ്റയും ഈ പ്ലാനിന്റെ സവിശേഷതയാണ്. പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കുന്നുണ്ട്. മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, കോംപ്ലിമെന്ററി ആനുകൂല്യമായി പ്ലാനിനൊപ്പം വരുന്നു.


779 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

80 ദിവസത്തെ വാലിഡിറ്റിയും പ്രതിദിന യൂസേജിനായി 1.5 ജിബി ഡാറ്റയും 779 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. മൂന്ന് മാസത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഈ പ്ലാനിന്റെ സവിശേഷതയാണ്. പ്രതിദിനം 100 എസ്എംഎസുകളും 779 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നുണ്ട്.

കഴുത്തറപ്പാണെന്ന് കരുതി റീചാ‍ർജ് ചെയ്യാതിരിക്കാൻ കഴിയുമോ?


839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനുമായാണ് 839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയും ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും യൂസേഴ്സിന് ലഭിക്കും.


999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ഒരേ സമയം ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഓഫർ ചെയ്യുന്ന പ്ലാനാണ് 999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ. 84 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ വരുന്നത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും പ്ലാനിനൊപ്പമുണ്ട്. പ്രതിദിനം 2.5 ജിബി ഡെയിലി ഡാറ്റയും 999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
Airtel's revenue gains are due to higher rates and an active user base compared to Jio. In the month of November, Jio lost two million active users while Airtel gained one million active users. It is true that Airtel's plans are priced a bit higher. But it is important to be aware of the plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X