അപ്‌ഡേറ്റഡ് എസ് പെന്നും കരുത്തന്‍ ബാറ്ററിയുമായി സാംസംഗ് നോട്ട്ബുക്ക് 9 പെന്‍ (2019) വിപണിയില്‍

|

നോട്ട്ബുക്ക് 9 പെന്‍ (2019) എഡിഷനെ വിപണിയില്‍ അവതരിപ്പിച്ച് സാംസംഗ്. വ്യാഴാഴ്ചയാണ് കണ്‍വേര്‍ട്ടബിള്‍ ലാപ്‌ടോപ്പ് ശ്രേണിയിലേക്ക് പുത്തന്‍ നോട്ട്ബുക്കിനെ അവതരിപ്പിച്ചത്. പുത്തന്‍ ഫീച്ചറുകളുമായി അപ്‌ഡേറ്റ് ചെയ്ത എസ് പെന്‍ സംവിധാനവുമായാണ് പുത്തന്‍ മോഡലിന്റെ വരവ്. ബാറ്ററി ഭാഗത്തും മാറ്റം വരുത്തിയിട്ടുണ്ട്.

അപ്‌ഡേറ്റഡ് എസ് പെന്നും കരുത്തന്‍ ബാറ്ററിയുമായി സാംസംഗ് നോട്ട്ബുക്ക് 9

വലിയ സ്‌ക്രീന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി 15 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് സാംസംഗ് നോട്ട്ബുക്ക് 9 പെന്‍ (2019) മോഡലിലുള്ളത്. വിന്‍ഡോസ് 10 ഓ.എസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തനം. പുതിയ മോഡലിന്റെ സവിശേഷതകളും എന്നു വിപണിയിലെത്തുമെന്നുമറിയാന്‍ വായിക്കുക.

വിലയും വിപണിയും

വിലയും വിപണിയും

സാംസംഗ് നോട്ട്ബുക്ക് 9 പെന്‍ (2019) മോഡലിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ സാംസംഗ് ഇതുവരെ പുറത്തിവിട്ടിട്ടില്ല. ഡിസംബര്‍ 14 മുതല്‍ നോട്ട്ബുക്ക് സൗത്ത് കൊറിയന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും. 2019 ആദ്യത്തോടെ തന്നെ ബ്രസീല്‍, ചൈന, ഹോങ്കോങ്, യു.എസ് വിപണിയില്‍ മോഡല്‍ ലഭ്യമായിത്തുടങ്ങും.

സാംസംഗ് നോട്ട്ബുക്ക് 9 പെന്‍ (2019) സവിശേഷതകള്‍

സാംസംഗ് നോട്ട്ബുക്ക് 9 പെന്‍ (2019) സവിശേഷതകള്‍

ആള്‍ മെറ്റല്‍ അലുമിനീയം ഫ്രെയിമാണ് മോഡലിനെ വ്യത്യസ്തനാക്കുന്നത്. ഓഷ്യന്‍ ബ്ലൂ, പ്ലാറ്റിനം വൈറ്റ് നിറഭേദങ്ങളില്‍ നോട്ട്ബുക്ക് ലഭിക്കും. മുന്‍ മോഡലിനെ അപേക്ഷിച്ച് എസ് പെന്‍ രണ്ടിരട്ടി മികവു പുലര്‍ത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫുള്‍ എച്ച്.ഡിയാണ്.

ഫുള്‍ എച്ച്.ഡിയാണ്.

13.3, 15 ഇഞ്ച് വേരിയന്റുകളിലാണ് സാംസംഗ് നോട്ട്ബുക്ക് 9 പെന്‍ (2019) മോഡല്‍ പുറത്തിറങ്ങാന്‍ പോകുന്നത്. ഇരു മോഡലുകളുടെ ഡിസ്‌പ്ലേയും ഫുള്‍ എച്ച്.ഡിയാണ്. ഇന്റലിന്റെ 8ആം ജനറേഷന്‍ ഐ7 പ്രോസസ്സര്‍ നോട്ട്ബുക്കിനെ കരുത്തനാക്കുന്നു. യു.എച്ച്.ഡി ഗ്രാഫിക്‌സ്/എന്‍വിഡിയ ജീഫോഴ്‌സ് എം.എക്‌സ്150(2ജി.ബി), 16 ജി.ബി LPDDR3 റാം, 512 ജി.ബി എസ്.എസ്.ഡി എന്നിവയാണ് മറ്റു സവിശേഷതകള്‍.

കണക്ടീവിറ്റി

കണക്ടീവിറ്റി

യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, ഹെഡ്‌ഫോണ്‍ മാക്ക് കോമ്പോ ജാക്ക്, മൈക്രോ എസ്.ഡി കോമ്പോ ജാക്ക്. മൂന്നു തണ്ടര്‍ബേള്‍ട്ട് പോര്‍ട്ട് എന്നിവ കണക്ടീവിറ്റി സംവിധാനങ്ങളാണ്. ജിഗാബിറ്റ് 2X2 വൈഫൈ 802.11 സംവിധാനമുണ്ട്.

മോഡലിനെ വ്യത്യസ്തമാക്കുന്നു.

മോഡലിനെ വ്യത്യസ്തമാക്കുന്നു.

ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, എച്ച്.ഡി. ആര്‍ മുന്‍ ഫേസിംഗ് ക്യാമറ, തണ്ടര്‍ ആംപ് ഓഡിയോ സംവിധാനത്തോടു കൂടിയ ഇരട്ട എ.കെ.ജി സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവ മറ്റ് പ്രത്യേകതകളാണ്. ബില്‍ട്ട് ഇന്‍ എസ് പെന്‍, ബാക്ക്‌ലിറ്റ് കീബോര്‍ഡ് എന്നിവ മോഡലിനെ വ്യത്യസ്തമാക്കുന്നു.

അതിവേഗ ചാര്‍ജിംഗ്

അതിവേഗ ചാര്‍ജിംഗ്

13.3 ഇഞ്ച് മോഡലിന്റെ ഡൈമെന്‍ഷന്‍ 307.9X206.2X14.9-15.9 മില്ലീമീറ്ററാണ്. 15 ഇഞ്ച് വേരിയന്റിന് 347.9X229X16.9 മില്ലീമീറ്റര്‍ ഡൈമെന്‍ഷനുണ്ട്. 1.12 കിലോഗ്രാമാണ് 13.3 ഇഞ്ച് വേരിയന്റിന്റെ ഭാരം. 15 ഇഞ്ച് മോഡലിന് 1.56 കിലോഗ്രാമുണ്ട്. ഇരു മോഡലുകളിലും അലുമിനീയം ഷെല്ലാണ് ബോഡി. അതിവേഗ ചാര്‍ജിംഗ് സംവിധാനവും മോഡലിലുണ്ട്.

ഈ ഉപഭോക്താക്കൾക്ക് ബി.എസ്.എൻ.എൽ സൗജന്യമായി 2 ജി.ബി ഡാറ്റ നൽകുംഈ ഉപഭോക്താക്കൾക്ക് ബി.എസ്.എൻ.എൽ സൗജന്യമായി 2 ജി.ബി ഡാറ്റ നൽകും

Best Mobiles in India

Read more about:
English summary
Samsung Notebook 9 Pen (2019) With Improved S Pen, Bigger Battery Launched

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X