സാംസങ്, വിന്‍ഡോസ് 8 ഉപകരണങ്ങള്‍ ഒക്ടോബര്‍ 15 ന് പുറത്തിറക്കും

By Super
|
സാംസങ്, വിന്‍ഡോസ് 8 ഉപകരണങ്ങള്‍ ഒക്ടോബര്‍ 15 ന് പുറത്തിറക്കും

എല്ലാ കമ്പനികളും വിന്‍ഡോസ് 8 ന്റെ വരവിന് മുന്നോടിയായി തിരക്കിട്ട അധ്വാനത്തിലാണ്. വിന്‍ഡോസ് 8 ഉപകരണങ്ങളുടെ പ്രവാഹമായിരിയ്ക്കും ഇനിയങ്ങോട്ട്. ഈ ഓ എസ് റിലീസ് ചെയ്യാനായി മൈക്രോസോഫ്റ്റ് നിശ്ചയിച്ചിരിയ്ക്കുന്ന ദിവസം ഒക്ടോബര്‍ 26 ആണെങ്കിലും ഒരു മുഴം മുമ്പെ എറിയാനാണ് സാംസങ്ങിന്റെ തീരുമാനം. ലഭ്യമായ വിവരങ്ങളനുസരിച്ച് ഒക്ടോബര്‍ 15 ന് സാംസങ് അവരുടെ വിന്‍ഡോസ് 8 ഉപകരണങ്ങള്‍ പുറത്തിറക്കും. വിന്‍ഡോസ് 8 എക്‌സ്പീരിയന്‍സ് എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിയ്ക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ട്. അതുപോലെ തന്നെ ഫ്രെയ്മിംഗ് ദ ഫ്യൂച്ചര്‍ പ്രചരണത്തോടൊപ്പം രണ്ട് അള്‍ട്രാ തിന്‍ അള്‍ട്രാബുക്കുകള്‍ കൂടി പുറത്തിറക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു മ്യൂസിയത്തില്‍ വച്ച് ആയിരിയ്ക്കും ചടങ്ങുകള്‍. പുറത്തിറക്കാന്‍ പോകുന്ന ഉത്പന്നങ്ങളേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സാംസങ് പുറത്തു വിട്ടിട്ടില്ല.

ഈയടുത്തയിടെ ലെനോവോ അവരുടെ വിന്‍ഡോസ് 8 യോഗ 13 ടാബ്ലെറ്റ് പുറത്തിറക്കിയിരുന്നു. ഇനി എത്ര കമ്പനികളുടെ എത്രയെത്ര ഉപകരണങ്ങള്‍ വരാനിരിയ്ക്കുന്നു...

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X