ഇന്റര്‍നെറ്റില്‍ "കോളിളക്കം" സൃഷ്ടിച്ച ഗ്രാഫിക്‌സ് ജപ്പാനിസ് പെണ്‍കുട്ടി സായാ ഇതാ..!

ഒറ്റനോട്ടത്തില്‍ സായാ ജപ്പാനിലെ ഒരു ശരാശരി പെണ്‍കുട്ടി പോലെയാണ് തോന്നിക്കുക. എന്നാല്‍ സായാ യഥാര്‍ത്ഥത്തിലുളള ഒരു പെണ്‍കുട്ടി അല്ല.

നിങ്ങളുടെ ജീവിതം സ്മാര്‍ട്ട്‌ഫോണുകള്‍ നശിപ്പിക്കുന്ന 10 വഴികള്‍..!

ഏറ്റവും പുതിയ കമ്പ്യൂട്ടര്‍ ആനിമേഷന്‍ സങ്കേതം ഉപയോഗിച്ചാണ് സായായെ സൃഷ്ടിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സായാ

ടോക്കിയോയില്‍ നിന്നുളള ദമ്പതിമാരായ ഫ്രീലാന്‍സ് 3ഡി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് കലാകാരന്മാരാണ് ഈ ജീവനുളളതെന്ന് തോന്നിപ്പിക്കുന്ന ഗ്രാഫിക്‌സ് പെണ്‍കുട്ടിയെ സൃഷ്ടിച്ചിരിക്കുന്നത്.

 

സായാ

ടെറുയുക്കി, യുകി ഐഷിക്കാവാ ദമ്പതികളാണ് സായായെ നിര്‍മിച്ചെടുത്തത്.

 

സായാ

ഈ ദമ്പതികള്‍ ഓണ്‍ലൈനില്‍ സായായുടെ ഇമേജുകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

 

സായാ

തുടര്‍ന്ന് ആയിരകണക്കിന് ആളുകളാണ് ഈ ചിത്രങ്ങള്‍ വീണ്ടും റീപോസ്റ്റ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഉളള പെണ്‍കുട്ടിയാണോ അല്ലയോ എന്ന് ചോദിച്ചാണ് ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കപ്പെട്ടത്.

 

സായാ

കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് വ്യവസായത്തില്‍ യഥാര്‍ത്ഥ ജീവിതത്തിലേത് എന്ന് തോന്നിപ്പിക്കുന്ന സൃഷ്ടികളാണ് ഈ ദമ്പതികള്‍ ചെയ്യുന്നത്.

 

സായാ

ദമ്പതികള്‍ അവരുടെ ഒഴിവ് സമയങ്ങളിലാണ് സായാ എന്ന അത്ഭുത ഗ്രാഫിക്‌സ് പെണ്‍കുട്ടിക്ക് ജന്മം കൊടുത്തത്.

 

സായാ

സായായുടെ ചര്‍മത്തിനും മുടിയ്ക്കും കൂടുതല്‍ സ്വാഭാവികത നല്‍കുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് യുകി പറയുന്നു.

 

സായാ

ഫിലിം എഫക്ടുകള്‍ നല്‍കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന മാറ്റ്‌യാ അടക്കമുളള ഒരുപിടി 3ഡി മോഡലിങ് ടൂളുകള്‍ ഉപയോഗിച്ചാണ് സായായ്ക്ക് ജന്മം നല്‍കിയിട്ടുളളത്.

സായാ

സ്വന്തമായി നിര്‍മിക്കുന്ന സിനിമയ്ക്ക് വേണ്ടിയുളള കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് കഥാപാത്രമായാണ് സായാ സൃഷ്ടിക്കപ്പെട്ടതെന്ന് ദമ്പതിമാര്‍ പറയുന്നു.

 

സായാ

സിനിമയില്‍ സായായ്ക്ക് ഒരു പടച്ചട്ട കൂടി നല്‍കുമെന്നാണ് സൃഷ്ടാക്കള്‍ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Do YOU notice anything unusual about Saya, the Japanese girl taking the internet by storm?
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot