വാട്ട്‌സ്ആപ് സോമയ്ക്ക് മുന്നില്‍ അടിപതറുമോ; ഇതിനോടകം സോമയ്ക്ക് വന്‍ ജനപ്രീതി...!

Written By:

ഇന്ന് മെസേജിങ് ആപുകളിലെ കുലപതിയാണ് വാട്ട്‌സ്ആപ്. എന്നാല്‍ മറ്റൊരു മെസേജിങ് ആപ് വാട്ട്‌സ്ആപിന് കടുത്ത മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെങ്ങനെ...!

സോമാ എന്ന ഈ തല്‍ക്ഷണ മെസേജിങ് ആപിന്റെ വിശേഷങ്ങളും സവിശേഷങ്ങളും അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹൈ ഡെഫനിഷന്‍ (എച്ച് ഡി) വീഡിയോ കോളിങ് സവിശേഷതയുമായാണ് സോമാ എത്തിയിരിക്കുന്നത്.

 

സോമാ ഡൗണ്‍ലോഡ് ചെയ്ത്, നിങ്ങളുടെ സുഹൃത്തിനെ ക്ഷണിച്ച് കൊണ്ട് ആപിലൂടെ സന്ദേശം അയയ്ക്കുകയാണ് വേണ്ടത്. ഈ സന്ദേശത്തില്‍ സോമാ ഡൗണ്‍ലോഡ് ചെയ്യാനുളള ലിങ്കും ഉണ്ടാകും.

സോമാ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

സോമയുടെ മറ്റൊരു സവിശേഷത വീഡിയോ സന്ദേശങ്ങള്‍ ഫോണിന്റെ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടില്ല എന്നതാണ്.

 

എന്നാല്‍ വാട്ട്‌സ്ആപ് പോലുളള ആപുകളില്‍ ഫോട്ടോകളും വീഡിയോകളും ഗ്യാലറിയില്‍ നിന്ന് മറയ്ക്കാന്‍ ഉപയോക്താക്കള്‍ മാനുവലായി ക്രമീകരിക്കുകയാണ് ചെയ്യുന്നത്.

 

സോമാ മെസഞ്ചര്‍ ഉപയോഗത്തിന്റെ സ്റ്റാറ്റസ് ഈ ആപിലൂടെ തന്നെ ഉപയോക്താക്കള്‍ കാണാന്‍ സാധിക്കുന്നതാണ്.

 

സോമയില്‍ ഗ്രൂപ്പ്, ബ്രോഡ്കാസ്റ്റ് സന്ദേശങ്ങളില്‍ നിങ്ങള്‍ക്ക് 5,00 ആളുകളെ വരെ ഉള്‍ക്കൊളളിക്കാന്‍ സാധിക്കുന്നതാണ്.

 

വാട്ട്‌സ്ആപില്‍ ബ്രോഡ്കാസ്റ്റ് സന്ദേശങ്ങളില്‍ നിങ്ങള്‍ക്ക് ഉള്‍ക്കൊളളിക്കാവുന്ന ആളുകളുടെ എണ്ണം 2,50 മാത്രമാണ്.

 

അമേരിക്കയിലെ സിലിക്കണ്‍ വാലിയിലുളള ഇന്‍സ്റ്റന്‍സാ എന്ന കമ്പനിയാണ് സോമാ മെസേജിങ് ആപിന്റെ നിര്‍മാതാക്കള്‍.

 

വാട്ട്‌സ്ആപ് ലോഗോയുമായി സാമ്യമുളളതാണ് സോമയുടെ ലോഗോയും.

 

വാട്ട്‌സ്ആപിലെ പോലെ ഇതും പരസ്യങ്ങളില്‍ നിന്നും മുക്തമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ആപ് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
SOMA Messenger: Free Calling, Messaging App Launches on Mobile.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot