സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ഉടനെ ലഭ്യമായേക്കും

|

ആഗോളതലത്തില്‍ കുറഞ്ഞ ചിലവിൽ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന 'സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ്' സർവീസ് സ്‌പേസ് എക്‌സ് മേധാവിയും ടെസ്‍ല സ്ഥാപകനുമായ ഇലോൺ മസ്‌ക്കിൻറെ പുതിയ ചുവടുവയ്പ്പാണ്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഈവര്‍ഷം അവസാനത്തോടെ എല്ലാവർക്കും ലഭ്യമാക്കുമെന്നും ഇന്റര്‍നെറ്റിൻറെ വേഗത പരമാവധി 300 എംപിപിഎസായി ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഇപ്പോൾ പലയിടങ്ങളിലായി ലഭ്യമാണ്, ഇന്ത്യക്കാർക്കും ഇത് ഉടൻതന്നെ ലഭിക്കുമെന്ന് പറയുന്നു.

സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ഉടനെ ലഭ്യമായേക്കും

ട്വിറ്ററിലെ ഒരു ചോദ്യത്തിന് മറുപടിയായി സ്പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക് പറഞ്ഞു, 'സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഉടൻ ഇന്ത്യയിൽ ലഭ്യമാകും. നിലവിൽ റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതിനായുള്ള പ്രവർത്തനത്തിലാണെന്ന് മസ്‌ക് പറഞ്ഞു.' ഓൺസെറ്റ്ഡിജിറ്റൽ എന്ന പേരിലുള്ള ഒരു ട്വിറ്റർ ഉപയോക്താവ് ട്രയോൺസെറ്റ് സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ എപ്പോൾ ആരംഭിക്കുമെന്ന് മസ്‌കിനോട് ചോദിച്ചു. ഈ ട്വീറ്റിനോട് പ്രതികരിച്ച മസ്‌ക്, "റെഗുലേറ്ററി അംഗീകാരം ഇനി ലഭിക്കുക മാത്രമാണ് വേണ്ടത്" എന്ന് മറുപടി നൽകി. സ്പേസ് എക്‌സ് ഇന്ത്യയിൽ ഔദ്യോഗികമായി സ്റ്റാർലിങ്ക് സേവനങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി ഇത് സൂചന നൽകുന്നു.

ഒരു കൂട്ടം ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതിനായി സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിച്ചു. സ്പേസ് എക്‌സിൻറെ മിനി-സാറ്റലൈറ്റുകൾ ഈ പുതിയ ഇന്റർനെറ്റ് സേവനവുമായി കണക്റ്റിവിറ്റി ലഭ്യമാക്കുവാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

ഇന്ത്യയിൽ സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സർവീസിൻറെ പ്രീ-ബുക്കിംഗ് ആരംഭിച്ചുഇന്ത്യയിൽ സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സർവീസിൻറെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ എപ്പോൾ മുതൽ ലഭ്യമായി തുടങ്ങും?

സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ എപ്പോൾ മുതൽ ലഭ്യമായി തുടങ്ങും?

ഓസ്‌ട്രേലിയ, കാനഡ, ചിലി, പോർച്ചുഗൽ, യുകെ, യുഎസ് തുടങ്ങി 14 പ്രദേശങ്ങളിൽ നിലവിൽ ഇന്റർനെറ്റ് സേവനം ലഭ്യമാണ്. മസ്‌കിൻറെ ഏറ്റവും പുതിയ ട്വീറ്റ് ഇന്ത്യയിൽ സ്റ്റാർലിങ്കിൻറെ ലഭ്യതയെക്കുറിച്ച് സൂചന നൽകുന്നു. സ്റ്റാർലിങ്ക് ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല, നിയന്ത്രണ അംഗീകാരങ്ങൾക്ക് എത്ര സമയമെടുക്കുമെന്ന് മസ്‌ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പറഞ്ഞിട്ടുള്ള 14 പ്രദേശങ്ങളിൽ സ്റ്റാർലിങ്ക് ബീറ്റ ലഭ്യമാണ്, എന്നാൽ ഔദ്യോഗികമായി എപ്പോൾ ലഭ്യമാക്കുമെന്ന കാര്യം ഉടനെ അറിയുവാൻ സാധിക്കും. ബീറ്റ എഡിഷനിൽ ഡൗൺലോഡ് പരിധി ഇല്ല, വേഗത പരമാവധി 50 എംബിപിഎസ് മുതൽ 150 എംബിപിഎസ് വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. മിക്ക സ്ഥലങ്ങളിലും 20 മുതൽ 40 മീറ്റർ വരെ ലേറ്റൻസി നൽകുന്നുവെന്ന് സ്റ്റാർലിങ്ക് അവകാശപ്പെടുന്നു.

സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസ് എൻറോൾമെന്റ് ഫീസ് ഇന്ത്യയിൽ എത്രയാണ് ?

സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസ് എൻറോൾമെന്റ് ഫീസ് ഇന്ത്യയിൽ എത്രയാണ് ?

2021 മാർച്ചിൽ, ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് സേവനത്തിൻറെ ആദ്യ ട്രയലിനായി സ്റ്റാർലിങ്ക് പ്രീ-ഓർഡറുകൾ എടുക്കാൻ സ്വികരിക്കുവാൻ ആരംഭിച്ചു. ഈ സേവനം മുൻകൂട്ടി ബുക്ക് ചെയ്യ്ത ഉപയോക്താക്കൾ എൻറോൾമെന്റ് ഫീസ് 99 ഡോളർ (ഏകദേശം 7,300 രൂപ) നൽകണം.

ഇലക്ട്രിക്ക് കാറുകൾ നിർമ്മിക്കാൻ ഷവോമി പുതിയ ബിസിനസ് യൂണിറ്റ് ആരംഭിച്ചുഇലക്ട്രിക്ക് കാറുകൾ നിർമ്മിക്കാൻ ഷവോമി പുതിയ ബിസിനസ് യൂണിറ്റ് ആരംഭിച്ചു

എന്താണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം? ഇത് എത്രമാത്രം മികച്ചതാണ്?

എന്താണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം? ഇത് എത്രമാത്രം മികച്ചതാണ്?

12,000 സാറ്റ്ലൈറ്റ് നെറ്റ്‌വര്‍ക്ക് വഴിയാണ് ഈ ഇന്റര്‍നെറ്റ് കമ്പനി നിങ്ങൾക്കായി ലഭ്യമാക്കുന്നത്. ഏറ്റവും കുറഞ്ഞത് 50 മുതൽ 150 എംബിപിഎസ് വരെ ഇന്റര്‍നെറ്റ് വേഗത സ്റ്റാര്‍ലിങ്ക് വിതരണം ചെയ്യുന്നു. സ്‌പേസ് എക്‌സ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ടെസ്ല കാറുകളുമായി ബന്ധിപ്പിക്കില്ലെന്നും മസ്‌ക് മുൻപ് വ്യക്തമാക്കിയിരുന്നു. സ്റ്റാർലിങ്കിന് സമാനമായി ആമസോണും സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവന സംവിധാനത്തിലേക്ക് പോകാനും ആഗ്രഹിക്കുന്നതായി പറഞ്ഞു. ഇനി ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശേഷങ്ങൾ അധികം വൈകാതെ അറിയുവാൻ സാധിക്കും.

Best Mobiles in India

English summary
Starlink satellite internet is currently available in a number of areas, and it appears that Indians will soon have access to it as well. Elon Musk, the founder of SpaceX, responded to a question on Twitter by saying that Starlink satellite broadband will be accessible in India soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X