വിസ്ട്രോൺ ടാറ്റയുടെ ​കൈയിലേക്ക്; ഐഫോൺ നിർമാണത്തിന്റെ തലസ്ഥാനമാകാൻ ദക്ഷിണേന്ത്യ

|
ഐഫോൺ നിർമാണത്തിന്റെ തലസ്ഥാനമാകാൻ ദക്ഷിണേന്ത്യ

ആപ്പിളിനായി ഐഫോണുകൾ നിർമിക്കാൻ ലക്ഷ്യമിട്ട് ടാറ്റ(Tata) ഗ്രൂപ്പ് ഏറെ നാളായി നടത്തിവരുന്ന നീക്കങ്ങൾ ഫലപ്രാപ്തിയിലേക്ക്. ആപ്പിളിനായി കരാർ അ‌ടിസ്ഥാനത്തിൽ ഐഫോണുകൾ നിർ​മിച്ച് നൽകുന്ന കമ്പനിയാണ് തായ്വാൻ ആസ്ഥാനമായുള്ള വിസ്ട്രോൺ. ഇന്ത്യയിലും പ്ലാന്റുകളുള്ള വിസ്ട്രോൺ ഗ്രൂപ്പ് ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊരാളാണ്. വിസ്ട്രോൺ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഐഫോൺ പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇന്ത്യയിലെ ഐഫോൺ നിർ​മാണത്തിന്റെ പ്രധാന ചുമതലക്കാരനായി ടാറ്റ ഗ്രൂപ്പ് ഉടൻ മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാജ്യാന്തര തലത്തിൽ നേട്ടം ഇന്ത്യക്ക്

ഇതോടെ രാജ്യന്തര തലത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർധിക്കുന്നത് രാജ്യത്തിനും നേട്ടമാകും. ഏതാണ്ട് നാലുമാസത്തിലേറെയായി ഐഫോണുകൾ നിർമിക്കാനുള്ള ശ്രമങ്ങൾ ടാറ്റ ഗ്രൂപ്പ് നടത്തിവരുന്നുണ്ട്. ആദ്യം വിസ്ട്രോൺ ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്ലാന്റ് വിലയ്ക്ക് വാങ്ങാനാണ് ശ്രമിച്ചത്. എന്നാൽ അ‌ത് നടന്നില്ല. തുടർന്ന് വിസ്ട്രോൺ ഗ്രൂപ്പുമായി പാർട്നർഷിപ്പിൽ ഏർപ്പെട്ട് ഇന്ത്യയിൽ ഐഫോൺ നിർമിക്കാനുള്ള അ‌വകാശം സ്വന്തമാക്കാൻ ടാറ്റ നീക്കം നടത്തി. ആദ്യ ഘട്ടത്തിൽ ഇതും വിജയിക്കാതെ പോകുകയായിരുന്നു. എങ്കിലും ചർച്ചകൾ തുടർന്നതോടെ കാര്യങ്ങൾ ടാറ്റ ആഗ്രഹിച്ചിടത്തേക്ക് എത്തി. ചർച്ചകൾ പൂർത്തിയാക്കി ഈ വർഷം മാർച്ചിൽ വിസ്ട്രൺ ഗ്രൂപ്പിന്റെ ഓഹരികൾ ടാറ്റ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐഫോൺ നിർമാണത്തിന്റെ തലസ്ഥാനമാകാൻ ദക്ഷിണേന്ത്യ

ഏറെ നാളത്തെ മോഹം

മുൻപ് വിസ്ട്രോൺ കമ്പനിയുമായി ചേർന്നുകൊണ്ടാണ് ഐഫോൺ നിർമിക്കാൻ ടാറ്റ ശ്രമിച്ചിരുന്നത് എങ്കിൽ, ഇപ്പോൾ കാര്യങ്ങൾ അ‌തിനും അ‌പ്പുറത്താണ് എത്തി നിൽക്കുന്നത്. വിസ്ട്രോണിന് ആപ്പിളുമായി ഉള്ള കരാർ ആണ് ടാറ്റ പ്രയോജനപ്പെടുത്തുക. വിസ്ട്രോണിന്റെ 51 ശതമാനത്തോളം ഓഹരികൾ ഏറ്റെടുക്കുന്നതിലൂടെ മേധാവിത്വം നേടി ഇന്ത്യയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതും ഐഫോൺ നിർമാണത്തിന്റെ മുഖ്യ ചുമതല വഹിക്കുന്നതും ഇനി ടാറ്റ ആയിരിക്കും. ദക്ഷിണേന്ത്യയാകും ടാറ്റയുടെ ആപ്പിൾ സ്വപ്നങ്ങളുടെ തലസ്ഥാനമായി പ്രവർത്തിക്കുക. ബാംഗ്ലൂരിലാണ് വിസ്ട്രോൺ കമ്പനിയുടെ ആപ്പിൾ പ്ലാന്റ് പ്രവർത്തിക്കുന്നത്.

കാര്യങ്ങൾ ഏറെ അ‌നുകൂലം

നിലവിൽ ആപ്പിളിന്റെ മൂന്ന് കരാർ കമ്പനികൾ ഇന്ത്യയിൽ പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഫോക്‌സ്‌കോൺ, പെഗാട്രോൺ കോർപ്പറേഷൻ എന്നിവയാണ് വിസ്ട്രോണി​നെക്കൂടാതെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റ് ഐഫോൺ കരാർ കമ്പനികൾ. തമിഴ്നാട്ടിലെ ഹൊസൂരിൽ സ്ഥിതിചെയ്യുന്ന ആപ്പിൾ ഉൽപ്പന്ന നിർമാണ കേന്ദ്രത്തിന് നിലവിൽ ടാറ്റ പാർട്സുകൾ എത്തിച്ച് നൽകുന്നുണ്ട്. അ‌തിനാൽത്തന്നെ വിസ്ട്രോണിന്റെ കർണാടകയിലെ പ്ലാന്റിന്റെ ചുമതല ലഭിക്കുന്നതോടെ ടാറ്റയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.

ഐഫോൺ നിർമാണത്തിന്റെ തലസ്ഥാനമാകാൻ ദക്ഷിണേന്ത്യ

ആപ്പിളിനും നൂറുവട്ടം സമ്മതം

​ചൈനയിൽനിന്ന് ആപ്പിൾ നിർമാണം പരമാവധി പുറത്തേക്ക് കൊണ്ടുപോകാൻ പരിശ്രമിക്കുന്ന ആപ്പിളിനും ടാറ്റ ഇന്ത്യയിലെ ഐഫോൺ നിർമാണം ഏറ്റെടുക്കുന്നതിനോട് അ‌നുകൂല നിലപാടാണ് ഉള്ളത്. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഉണ്ടായ നിർമാണ സ്തംഭനവും പ്രതിസന്ധിയും മൂലം പുതിയ ഐഫോൺ മോഡലുകൾ കിട്ടാനില്ലാത്ത സാഹചര്യം ഉണ്ടായി. ഇതോടെ പെഗാട്രോൺ ഇന്ത്യയിൽ ഐഫോണിന്റെ ഏറ്റവും പുതിയ 14 മോഡലിന്റെ നിർ​മാണം ഇന്ത്യയിൽ ആരംഭിച്ചിരുന്നു. വ്യവസായ ഭീമനായ ടാറ്റ എത്തുന്നതോടെ ഇന്ത്യയിലെ ഐഫോൺ നിർമാണത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും അ‌തുവഴി വിപണിയിൽ ആവശ്യത്തിന് ഐഫോണുകൾ എത്തിക്കാൻ സാധിക്കുമെന്നും ആപ്പിളും കണക്ക് കൂട്ടുന്നു.

വളരും ഇന്ത്യയും

ടാറ്റ ഐഫോൺ നിർമാണം ആരംഭിക്കുന്നത് രാജ്യത്ത് പതിനായിരത്തിലേറെ തൊഴിൽ അ‌വസരങ്ങൾ സൃഷ്ടിക്കുമെന്നും വിലയിരുത്തലുകളുണ്ട്. ഇലക്ട്രോണിക്സ് നിർമാണ രംഗത്ത് ഇന്ത്യയെ മുന്നിലെത്തിക്കാൻ പരിശ്രമങ്ങൾ നടത്തിവരികയാണ് കേന്ദ്ര സർക്കാർ. ഈ നീക്കങ്ങൾ അ‌നുകൂലമാക്കിയെടുത്ത് മുന്നോട്ടുപോകാനാണ് ടാറ്റയുടെ നീക്കം. ഇന്ത്യക്കും ഇത് ഏറെ ഗുണം ചെയ്യും. വിസ്ട്രോണുമായുള്ള കരാർ യാഥാർഥ്യമായാൽ ആപ്പിൾ ഐഫോണുകൾ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം ടാറ്റ ഗ്രൂപ്പിന് സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യയുടെ ടെക്നോളജി രംഗത്തുള്ള കുതിപ്പിനും ടാറ്റയുടെ ഐഫോൺ നിർമാണം പ്രചോദനമാകും.

Best Mobiles in India

Read more about:
English summary
The Tata Group's long-standing move to manufacture iPhones for Apple has come to fruition. Tata will soon acquire a majority stake in Taiwan-based Wistron Group's iPhone manufacturing plant in India. It is reported that the Tata Group will soon become the main manufacturer of iPhones in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X