ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio

|

വെറുതെ ഡാറ്റയും ആനുകൂല്യങ്ങളും വാരിവിതറിയ, ജിയോ വസന്തത്തിന്റെ കാലം അവസാനിച്ചുവെന്നത് തർക്കമില്ലാത്ത കാര്യമാണ്. അതെന്താ അങ്ങനെ, ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് ചിന്തിക്കുന്നവർ അടുത്ത കാലത്തെ താരിഫ് വർധനകൾ നോക്കിയാൽ മതി. ട്രായ് പുറത്തുവിട്ട ഡാറ്റ പ്രകാരം നവംബർ മാസത്തിൽ രണ്ട് മില്ല്യണോളം ആക്റ്റീവ് യൂസേഴ്സിനെ കമ്പനിക്ക് നഷ്ടമായിരുന്നു. ഇത് എആർപിയുവിൽ ഇടിവ് സൃഷ്ടിക്കുമെന്നും താരിഫ് നിരക്കിലേക്ക് നീങ്ങാൻ കമ്പനിയെ പ്രേരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതെന്തായാലും അവിടെ നിൽക്കട്ടെ. Jio നൽകുന്ന ഏതാനും പ്ലാനുകൾ പരിചയപ്പെടാം.

ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും

ജിയോയുടെ 2.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

സാധാരണയിലും കൂടുതൽ ഡാറ്റ യൂസ് ഉള്ളവർക്കെല്ലാം അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിദിനം 2.5 ജിബി ഡാറ്റ ബാലൻസ് പര്യാപ്തമാകുമെന്നുറപ്പാണ്. അടുത്ത കാലം വരെ 2.5 ജിബി ഡെയിലി ഡാറ്റ ബാലൻസ് നൽകുന്ന അധികം പ്ലാനുകൾ ജിയോ നൽകിയിരുന്നില്ല. ഇപ്പോൾ മൊത്തത്തിൽ നാല് 2.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകളാണ് ജിയോയ്ക്കുള്ളത്. അതിൽ രണ്ട് എണ്ണം പുതിയ പ്ലാനുകളുമാണ്. ജിയോയുടെ കമ്പനി വെബ്സൈറ്റ് പ്രകാരം മിക്കവാറും 2.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകളും ട്രെൻഡിങ് ലിസ്റ്റിൽ വരുന്നവയാണ്.

30 ദിവസം, 90 ദിവസം, 252 ദിവസം, ഒരു വർഷം എന്നിങ്ങനെയുള്ള വാലിഡിറ്റികളിലാണ് ഈ പ്ലാനുകൾ വരുന്നത്. 2.5 ജിബി ഡാറ്റ പ്ലാനുകൾ സെലക്റ്റ് ചെയ്യുന്നതിന് മുമ്പ് യൂസർ തങ്ങളുടെ ഡാറ്റ ആവശ്യങ്ങൾ എന്താണെന്ന് മനസിലാക്കിയിരിക്കണം. ഒടിടി പ്ലാറ്റ്ഫോമുകൾ കാര്യമായി ഉപയോഗിക്കുന്നവർക്കും ജോലിക്കായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്കുമൊക്കെയാണ് ഇത്രയ്ക്ക് ഡാറ്റ ആവശ്യമായി വരുന്നത്. വെറുതേ വാട്സ്ആപ്പും സോഷ്യൽ മീഡിയ സർഫിങും മാത്രം ചെയ്യുന്നവർക്ക് അത്രയും ഡാറ്റ ഉപയോഗം വരുന്നുമില്ല. അതിനാൽ വളരെക്കുറച്ച് ഡാറ്റ ഉപയോഗം മാത്രമുളളവർ 2.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾക്കായി പണം ചിലവഴിക്കുന്നതിൽ അർഥമില്ല. എന്തായാലും ജിയോയുടെ 2.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകളെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.


349 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

  • 30 ദിവസം വാലിഡിറ്റി ലഭിക്കുന്നു
  • 2.5 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ്
  • വാലിഡിറ്റി കാലയളവിൽ ആകെ മൊത്തം 75 ജിബി ഡാറ്റ
  • അൺലിമിറ്റഡ് വോയ്സ് കോളുകൾ
  • പ്രതിദിനം 100 എസ്എംഎസുകൾ സൌജന്യം
  • ജിയോ ആപ്പുകളിലേക്ക് ആക്സസ്
  • അർഹരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ


899 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

  • 90 ദിവസം വാലിഡിറ്റി ലഭിക്കുന്നു
  • 2.5 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ്
  • വാലിഡിറ്റി കാലയളവിൽ ആകെ മൊത്തം 225 ജിബി ഡാറ്റ
  • അൺലിമിറ്റഡ് വോയ്സ് കോളുകൾ
  • പ്രതിദിനം 100 എസ്എംഎസുകൾ സൌജന്യം
  • ജിയോ ആപ്പുകളിലേക്ക് ആക്സസ്
  • അർഹരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ


2,023 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

  • 252 ദിവസം വാലിഡിറ്റി ലഭിക്കുന്നു
  • 2.5 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ്
  • വാലിഡിറ്റി കാലയളവിൽ ആകെ മൊത്തം 630 ജിബി ഡാറ്റ
  • അൺലിമിറ്റഡ് വോയ്സ് കോളുകൾ
  • പ്രതിദിനം 100 എസ്എംഎസുകൾ സൌജന്യം
  • ജിയോ ആപ്പുകളിലേക്ക് ആക്സസ്
  • അർഹരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ


2,023 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

  • 252 ദിവസം വാലിഡിറ്റി ലഭിക്കുന്നു
  • 2.5 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ്
  • വാലിഡിറ്റി കാലയളവിൽ ആകെ മൊത്തം 630 ജിബി ഡാറ്റ
  • അൺലിമിറ്റഡ് വോയ്സ് കോളുകൾ
  • പ്രതിദിനം 100 എസ്എംഎസുകൾ സൌജന്യം
  • ജിയോ ആപ്പുകളിലേക്ക് ആക്സസ്
  • അർഹരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ


2,999 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

  • ആകെ 388 ദിവസം വാലിഡിറ്റി ലഭിക്കുന്നു
  • (365 + 23 ദിവസം എക്സ്ട്രാ- ന്യൂഇയർ ഓഫർ)
  • 2.5 ജിബി ഡെയിലി ഡാറ്റ ബാലൻസ്
  • പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ്
  • വാലിഡിറ്റി കാലയളവിൽ ആകെ മൊത്തം 912.5 ജിബി ഡാറ്റ
  • ( 75 ജിബി എക്സ്ട്രാ- ന്യൂ ഇയർ ഓഫഞ
  • അൺലിമിറ്റഡ് വോയ്സ് കോളുകൾ
  • പ്രതിദിനം 100 എസ്എംഎസുകൾ സൌജന്യം
  • ജിയോ ആപ്പുകളിലേക്ക് ആക്സസ്
  • അർഹരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ
Best Mobiles in India

English summary
For those who have more than normal data usage, the 2.5GB of data per day is sure to be enough to meet their needs. Until recently, Jio did not have many plans that included 2.5GB of data per day. Jio now has a total of four 2.5GB daily data plans. Two of them are new plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X