Just In
- just now
ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങളെക്കുറിച്ച്
- 1 hr ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 2 hrs ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- 3 hrs ago
വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
Don't Miss
- Automobiles
മാരുതിയുടെ കുട്ടിക്കുറുമ്പൻ; ഫ്രോങ്ക് ക്രോസ്ഓവറിന്റെ എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും
- News
രാജ്യത്തിന് മാതൃകയാവാന് റാന്നി നോളജ് വില്ലേജ്: വിദ്യാഭ്യാസ മന്ത്രി ചെയര്മാനായി സര്ക്കാര് തല സമിതി
- Finance
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടിത്തുക സ്വന്തമാക്കാൻ സ്വർണം ജാമ്യമായി നൽകാം; നേട്ടങ്ങളറിയാം
- Movies
'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ ബഷീർ!
- Sports
World Cup 2023: ഞാന് ടീമിലെടുക്കുക അവനെ, ഇന്ത്യന് സ്പിന്നറെ ചൂണ്ടിക്കാട്ടി മുന് സെലക്ടര്
- Lifestyle
ഫെബ്രുവരി സമ്പൂര്ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
പകുതി പാറ്റ, പകുതി യന്ത്രം; മഡഗാസ്കർ പാറ്റകൾ വേറെ ലെവൽ!
മഡഗാസ്കർ പാറ്റകൾ ഇന് വെറും പാറ്റകളല്ല, സൂപ്പർ ഹീറോ പാറ്റകളാണ്. പാതി യന്ത്രവും പാതി പാറ്റയും ചേർന്ന സൈബോർഗ് സൂപ്പർ പാറ്റകൾ(Cyborg Cockroaches). രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘം ഗവേഷകരാണ് ഈ സൈബോർഗ് പാറ്റകളെ തയാറാക്കുന്നത്. മഡഗാസ്കർ പാറ്റകളെ റിമോട്ട് നിയന്ത്രണത്തിൻ കീഴിലാക്കി ഭാവിയിൽ രക്ഷാദൗത്യങ്ങൾക്ക് ഉപയോഗിക്കുകയാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.

സൈബോർഗ്
അമേരിക്കൻ ചിത്രകഥയിലെ ഒരു സൂപ്പർ ഹീറോയാണ് സൈബോർഗ്. പാതി മൃഗവും പാതി മനുഷ്യനും ചേർന്ന ഒരു സൂപ്പർ ഹീറോ. ഡിസി കോമിക്സിനു വേണ്ടി മാർവ് വോൾഫ്മാൻ എന്ന കഥാകൃത്താണ് സൈബോർഗ് സൂപ്പർ ഹീറോയെ സൃഷ്ടിച്ചത്. ഈ സൂപ്പർ ഹീറോയുടെ പേരുതന്നെ തങ്ങളുടെ മഡഗാസ്കർ പാറ്റയ്ക്കും നൽകാൻ ഗവേഷകർ തീരുമാനിക്കുകയായിരുന്നു. പാതി യന്ത്രവും മറുപാതി ജീവനുള്ളതുമായ രൂപങ്ങളെ സൂചിപ്പിക്കാൻ ഇപ്പോൾ സൈബോർഗ് എന്ന് പറയാറുണ്ട്.

വയർലെസ് കൺട്രോൾ മൊഡ്യൂൾ
ഒരു സോളാർ സെല്ലുമായി ബന്ധിപ്പിച്ച വയർലെസ് കൺട്രോൾ മൊഡ്യൂൾ വഴിയാണ് ഗവേഷകർ മഡഗാസ്കർ പാറ്റകളെ സൈബോർഗ് പാറ്റകളാക്കി മാറ്റുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ ഗവേഷകർ വിശദമായി ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. എത്തിച്ചേരാൻ പറ്റാത്ത ഇടങ്ങളിലെ ദുരന്ത നിവാരണത്തിനു സഹായകമാകാനും പരിസ്ഥിതി പ്രശ്നങ്ങളിൽ ഉപയോഗപ്പെടുത്താനും ഭാവിയിൽ സാധിക്കും വിധത്തിൽ മഡഗാസ്കർ പാറ്റകളെ മാറ്റാനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.

റിമോർട്ട് നിയന്ത്രണത്തിലൂടെ മഡഗാസ്കർ സൈബോർഗ് പാറ്റകളുടെ ചലനത്തെ നിയന്ത്രിക്കാൻ കഴിയും വിധമുള്ള വയർലെസ് കൺട്രോൾ മൊഡ്യൂൾ ആണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. പാറ്റയുടെ പുറത്ത് ഒരു പുറം ചട്ടയെന്നപോലെയോ ബാഗ് എന്നപോലെയോ ഇവ ഘടിപ്പിച്ചശേഷമാണ് റിമോർട്ട് നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരിക. സോളാറിൽ നിന്ന് ചാർജ് ആകുന്ന ബാറ്ററിയാണ് ഇതിനായി നൽകിയിരിക്കുന്നത്.

മഡഗാസ്കർ പാറ്റകൾ
പാറ്റയുടെ പുറം രൂപാകൃതിയിൽ തന്നെയാണ് ഈ മൊഡ്യൂളും തയാറാക്കിയിരിക്കുന്നത്. ഏകദേശം 6 സെന്റീമീറ്റർ നീളമുള്ളവയാണ് മഡഗാസ്കർ പാറ്റകൾ. ഇത്രയും വലിപ്പമുള്ളതിനാലാണ് ഇവയെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. വയർലെസ് ലെഗ് കൺട്രോൾ മൊഡ്യൂളും ലിഥിയം പോളിമർ ബാറ്ററിയും രൂപകല്പന ചെയ്ത ഒരു ബാക്ക്പാക്ക് ഉപയോഗിച്ച് പാറ്റയുടെ മുകൾ ഭാഗത്ത് ഘടിപ്പിക്കുകയാണ് ചെയ്യുക.

ബാക്ക്പാക്ക്
മഡഗാസ്കർ പാറ്റയുടെ നാഡീവ്യൂഹവുമായി ഈ ബാക്ക്പാക്ക് അതിന്റെ ചലനങ്ങളെ തടസപ്പെടുത്താത്ത വിധമാണ് സ്ഥാപിച്ചിരിക്കുന്നത്. മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ബാക്ക്പാക്കിൽനിന്ന് ചെറിയ തരംഗങ്ങൾ അയച്ച് കാലുകളെ ചലിപ്പിച്ചാണ് സൈബോർഗ് പാറ്റകളെ നിയന്ത്രിക്കുക. അതേസമയം ഇവയെ രക്ഷാദൗതങ്ങൾക്ക് ഉപയോഗിക്കും വിധം വികസിപ്പിച്ചെടുക്കാൻ ഇനിയും ഏറെ സമയം എടുക്കുമെന്നും ഗവേഷകർ പറയുന്നു.

നിലവിലെ സംവിധാനത്തിൽ വയർലെസ് ലോക്കോമോഷൻ കൺട്രോൾ സിസ്റ്റം മാത്രമേ ഉള്ളൂ. "സെൻസറുകളും ക്യാമറകളും പോലുള്ള മറ്റ് ആവശ്യമായ ഉപകരണങ്ങളെ സംയോജിപ്പിക്കുന്നതിലൂടെ, മഡഗാസ്കർ സൈബോർഗ് പാറ്റകളുടെ പ്രവർത്തനം കൂടുതൽ പ്രയോജനകരമാക്കാനുള്ള തയാറെടുപ്പിലാണ് ഗവേഷകർ. ക്യാമറകൾ ഉപയോഗിക്കുന്നതിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുമെന്നും ഗവേഷകർ വ്യക്തമാക്കി.

ഇതാദ്യമായല്ല പാറ്റകളെ ഉപയോഗിച്ചുള്ള സൈബോർഗ് പരീക്ഷണങ്ങൾ നടക്കുന്നത്. 2012-ൽ നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ മഡഗാസ്‌കർ പാറ്റകളിൽ വയർലെസ് ബാക്ക്‌പാക്കുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാറ്റയുടെ ചലനങ്ങളെ നിയന്ത്രിക്കാൻ കഴിയും വിധമാണ് അന്നും ഗവേഷണം നടന്നിരുന്നത്. അതിനെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലുള്ള നിയന്ത്രണമാണ് ഇപ്പോൾ വികസിപ്പിച്ച ബാക്ക്പാക്ക് മൊഡ്യൂളിലൂടെ സാധിക്കുന്നത്.

ഒരു സിനിമാക്കഥ ആയിരിക്കും എന്നാകും മഡഗാസ്കർ സൈബോർഗുകളെപ്പറ്റിയുള്ള വിവരങ്ങൾ കേൾക്കുമ്പോൾ നമുക്ക് തോന്നുക. അങ്ങനെയൊരു ചിത്രം നമ്മളിൽ പലർക്കും അറിവുള്ളതുമാണ്. തെന്നിന്ത്യൻ നായകനായ നാനിയുടെ ഈച്ച എന്ന ചിത്രം ആണത്.
മലയാളികൾ ഉൾപ്പെടെയുള്ളവർ ഇരുകൈയും നീട്ടി നാനിയുടെ ഈച്ചയെ സ്വീകരിച്ചിരുന്നു. കൊല്ലപ്പെടുന്ന നായകൻ ഈച്ചയായി പുനർജനിച്ച് വില്ലനോട് പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.

ഈച്ച എന്ന ചിത്രത്തോട് സാമ്യം തോന്നിക്കുന്ന ചില കാര്യങ്ങൾ മഡഗാസ്കർ സൈബോർഗുകളെപ്പറ്റി കേൾക്കുമ്പോൾ നമുക്ക് മുന്നിൽ തെളിയും. നായിക ഈച്ചയ്ക്ക് നിർമിച്ച് നൽകുന്ന മൂർച്ചയേറിയ നഖങ്ങളും അടിയന്തര ഘട്ടത്തിലുള്ള ഈച്ചയുടെ ഇടപെടലുകളും എല്ലാം ഓർത്തിരിക്കുന്ന നമുക്ക് സൈബോർഗ് പാറ്റകളെ പെട്ടെന്ന് സങ്കൽപ്പിക്കാനും സാധിക്കും. എന്നാൽ സങ്കൽപ്പത്തിന് അനുസരിച്ച് ഗവേഷണം പുരോഗമിച്ചിട്ടില്ല എന്നുമാത്രം. ഭാവിയിൽ ശരിക്കും സൈബോർഗുകൾ നാനിയുടെ ഈച്ചയെപ്പോലെ സൂപ്പർ ഹീറോ ആകുമോ? കാത്തിരിക്കാം, എന്താണ് സംഭവിക്കുക എന്നറിയണമല്ലോ...
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470