Just In
- 11 hrs ago
ഉയിർത്തെഴുന്നേൽക്കാൻ നോക്കിയ, സി12 പുറത്തിറങ്ങി
- 15 hrs ago
ഇത്ര ചീപ്പാണോ ഇലോൺ മസ്ക്..? 2016-ൽ ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമോ? എല്ലുസാമിയുടെ വെളിപ്പെടുത്തൽ | Tesla
- 16 hrs ago
വായിൽവരുന്നത് 'പാടാൻ' നിൽക്കേണ്ട, പുത്തൻ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ സിംപിളാണ്, പവർഫുള്ളും!
- 17 hrs ago
ലേസർ വടിയെടുത്തു, മിന്നൽ പറപറന്നു; മിന്നൽ വഴിതിരിച്ചുവിടാനുള്ള വിദ്യ കണ്ടെത്തി ഗവേഷകർ
Don't Miss
- Movies
ദേഹത്ത് വെള്ള പെയിന്റ് അടിച്ചത് പോലെ ഐശ്വര്യ റായുടെ കൈ; അവരുടെ ചിരി കാരണം 28 ടേക്ക് വന്നു; മണി പറഞ്ഞത്
- Sports
IND vs NZ: കോലിയുടെ പ്രശ്നം ഇതാണ്! സ്പിന്നില് അവിടെ പിഴക്കുന്നു-ചൂണ്ടിക്കാട്ടി ജാഫര്
- Automobiles
ഇനി കളികള് അങ്ങ് വിദേശത്ത്; ഗ്രാന്ഡ് വിറ്റാരയെ കടലുകടത്തി മാരുതി സുസുക്കി
- Lifestyle
Horoscope Today, 20 January 2023: ഈ രാശിക്കാരെ കാത്തിരിക്കുന്നത് ധനപരമായ നേട്ടം; രാശിഫലം
- News
തട്ടിപ്പുമായി മൂന്നുപേർ; എടിഎം കാർഡ് വെച്ച് തന്ത്രം; പ്രമുഖ ബാങ്കുകളും ചതിയിൽപ്പെട്ടോ?
- Finance
നികുതി ലാഭിക്കാൻ ഇങ്ങനെയും വഴികൾ; ഒളിഞ്ഞിരിക്കുന്ന 5 നികുതി ഇളവുകളിതാ
- Travel
ഇത് തള്ളല്ല!! വെറും രണ്ടുതൂണിൽ നിൽക്കുന്ന കടലിനു നടുവിലെ രാജ്യം, അറിയാം കുഞ്ഞൻ രാജ്യത്തെ കുറിച്ച്...
ഇതൊന്നും അത്ര നല്ലതല്ല; സ്മാർട്ട്ഫോൺ ചാർജ് ചെയ്യുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ!
സ്മാർട്ട്ഫോണുകളുടെ ജീവൻ നിലനിർത്തുന്നത് ബാറ്ററി ചാർജ് ആണെന്നു പറയാം. ചാർജിങ്ങിൽ നാം വരുത്തുന്ന പിഴവുകളും അശ്രദ്ധയും ബാറ്ററിയുടെ അകാല ചരമത്തിലേക്കും ഫോണിന്റെ റിപ്പയറിങ്ങിലേക്കും കാര്യങ്ങൾ കൊണ്ടെത്തിക്കും. പലരും പല ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഫോൺ ചാർജ് ചെയ്യുക. അതിൽ പലതും എന്നോ കേട്ട അശാസ്ത്രീയ രീതികളായിരിക്കും. കാലം മാറി, ഫോണുകളും മാറി. പുത്തൻ ചാർജിങ് സാങ്കേതിക വിദ്യകൾ ഒക്കെയെത്തി. ചാർജിങ്ങിൽ ഇന്ന് ഏറെ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. അശ്രദ്ധ ചിലപ്പോൾ ആളുകളുടെ ജീവനെടുക്കുന്ന നിലയിലേക്ക് പോലും കാര്യങ്ങൾ കൊണ്ടെത്തിക്കും.

എല്ലാ ബാറ്ററികൾക്കും ഒരു എക്സ്പയറി ഡേറ്റ് ഉണ്ട്. സ്‌മാർട്ട്‌ഫോണുകളുടെ ബാറ്ററിയുടെ കാര്യവും അങ്ങനെ തന്നെ. ഫോണിന്റെ ആയുസും ബാറ്ററി ചാർജിങ്ങും ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ചാർജിങ് ശീലങ്ങളും നിങ്ങൾ ഉപയോഗിക്കുന്ന ചാർജറുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, രാത്രി മുഴുവൻ നിങ്ങളുടെ ഫോൺ ചാർജുചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ബാറ്ററിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. അതുപോലെ, വിലകുറഞ്ഞ ചാർജറുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്മാർട്ട്ഫോണിനും ബാറ്ററിക്കും അപകടകരമാണ്. അതിനാൽ സ്മാർട്ട്ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

അധികമായാൽ ഫാസ്റ്റ് ചാർജറുകളും പണിതരും
ഇന്ന് എല്ലാവർക്കും വിഷയം സമയമാണ്. എല്ലാം വേഗത്തിൽ നടക്കണം. ബാറ്ററിയുടെ ചാർജിങ്ങിന്റെ കാര്യവും അങ്ങനെ തന്നെ. അതിന് സഹായകമാകും വിധത്തിൽ പുതിയ ചാർജിങ് സംവിധാനങ്ങൾ എത്തിയിട്ടുമുണ്ട്. എങ്കിലും എപ്പോഴും ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നത് നിങ്ങളുടെ ബാറ്ററിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഈ പ്രക്രിയയിൽ ഫോണിന്റെ ബാറ്ററിയിലേക്ക് അയയ്‌ക്കേണ്ട ഉയർന്ന വോൾട്ടേജ് ഉൾപ്പെടുന്നു, ഇത് താപനിലയിൽ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമാകുന്നു.

ഒരു സാധാരണ ചാർജിംഗ് സൈക്കിൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും അനുയോജ്യം. ചാർജിങ്ങിനിടെ നിങ്ങളുടെ ഫോൺ അസാധാരണമായി ചൂടാകുന്നുണ്ട് എങ്കിൽ ഡിസ്‌പ്ലേ സ്വിച്ച് ഓഫ് ആകുന്നത് വരെ ഉടൻ പവർ ബട്ടൺ അമർത്തിപ്പിടിക്കുക. പിന്നീട് ചൂട് മാറിയ ശേഷം മാത്രം ഓൺ ആക്കുക. നിങ്ങളുടെ ഫോൺ ബാറ്ററി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നതല്ലെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യരുത്.

സ്വന്തം ചാർജർ ഉപയോഗിക്കുക
നിങ്ങളുടെ ഉപകരണത്തിന്റെ യഥാർഥ ചാർജർ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതം. സമാന ചാർജിങ് പോർട്ട് ഉള്ള ചാർജറുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാനുള്ള സൗകര്യം സ്മാർട്ട്ഫോണുകൾ നൽകുന്നുണ്ട്. എങ്കിലും നിങ്ങൾ ഉപയോഗിക്കുന്ന ചാർജർ ഒറിജിനൽ ചാർജറുമായി പൊരുത്തപ്പെടുന്നത് അല്ല എങ്കിൽ അത് അത് ബാറ്ററി പ്രകടനത്തെയും ചാർജ് സംഭരിക്കാനുള്ള ശേഷിയെയും മൊത്തത്തിലുള്ള ജീവിതത്തെയും (ആവർത്തിച്ച് ചെയ്താൽ) ബാധിക്കും. റീപ്ലേസ്‌മെന്റ് ചാർജറിന്റെ ഔട്ട്‌പുട്ട് വോൾട്ടേജും (V) കറന്റ് (ആമ്പിയർ) റേറ്റിംഗും യഥാർത്ഥ അഡാപ്റ്ററുമായി പൊരുത്തപ്പെടുന്നോ എന്നും നിങ്ങളുടെ ഫോൺ സപ്പോർട്ട് ചെയ്യുന്നതാണോ എന്നും എല്ലായ്പ്പോഴും ശ്രദ്ധിക്കണം.

വിലകുറഞ്ഞ ചാർജറുകൾ ഒഴിവാക്കുക
സ്മാർട്ട്ഫോണുകളുടെ ചാർജർ തകരാറിലായാൽ കടയിലെത്തി ഏതെങ്കിലും വില കുറഞ്ഞ ചാർജർ വാങ്ങി ഉപയോഗിക്കുന്നത് ശീലമാക്കാതിരിക്കുന്നതാണ് നല്ലത്. കുറഞ്ഞ വിലയിൽ നിരവധി ചാർജറുകൾ ലഭ്യമാണ്. ഇതിൽ പലതും തട്ടിക്കൂട്ട് കമ്പനികളായിരിക്കും. വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകളിൽ നിന്നും അമിത ചാർജിങ്ങിൽ നിന്നും രക്ഷിപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും അവയിൽ ഉണ്ടായിരിക്കില്ല. അഡാപ്റ്ററിന്റെ തകരാർ ബാറ്ററിയെയും ഫോണിനെയും എന്നെന്നേക്കുമായി ഇല്ലാതാക്കും.

കവർ ഊരിമാറ്റുക
ഫോണിനെ പരിക്കുകളിൽനിന്ന് രക്ഷിക്കാൻ കട്ടികൂടിയ കവറുകൾ പലരും ഉപയോഗിക്കാറുണ്ട്. ചാർജിങ് സമയത്ത് സ്മാർട്ട്ഫോൺ കവറുകൾ ഒഴിവാക്കുന്നതാണ് നല്ലത്. മിക്കവാറും ഫോണുകൾ ചാർജ് ചെയ്യുമ്പോൾ ചൂടാകും. അത് സ്വാഭാവികമാണ്. എന്നാൽ ഈ സമയത്ത് ചൂട് പുറത്തേക്ക് പോകുന്നതിന് കവർ ഒരു തടസമാകുകയും താപ വിസർജ്ജനം മന്ദഗതിയിലാക്കുകയും ചെയ്യും. പറ്റുമെങ്കിൽ കവർ ഊരിയശേഷം മൃദുവായ ഒരു തുണിയിൽ ഫോൺ കമഴ്ത്തിവയ്ക്കുക.

രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിന് ഇടരുത്
രാത്രിയിൽ കിടക്കും മുമ്പ് ഫോൺ ചാർജിങ്ങിന് ഇടുന്ന ആളുകളുണ്ട്. ചിലർക്ക് കുറച്ച് നേരത്തേക്ക് പോലും ഫോണിനെ പിരിയാൻ സാധിക്കില്ല. ഉറങ്ങുമ്പോൾ മാത്രമാകും ഫോൺ ചാർജ് ചെയ്യുക. ചിലർക്ക് സമയത്തിന്റെ പ്രശ്നമാണ്. ഏതു കാരണം കൊണ്ടായാലും രാത്രി ഫോൺ ചാർജിങ്ങിന് ഇട്ടശേഷം രാവിലെ എടുക്കുന്നത് അത്ര നല്ല ശീലമല്ല. അമിത ചാർജിങ് ബാറ്ററിയുടെ ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ഒരു വിഭാഗം വിദഗ്ധർ പറയുന്നത്.

എന്നാൽ മറ്റു ചിലരാകട്ടെ അത് പ്രശ്നമില്ല എന്നും പറയുന്നു. ഫുൾ ചാർജ്ജായാൽ ഓട്ടോമാറ്റിക് ആയി ചാർജിങ് നിൽക്കും എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഫോണിൽ എപ്പോഴും 100 ശതമാനം ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് നല്ലതല്ലാത്തതിനാൽ രാത്രിമുഴുവനുള്ള ചാർജിങ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഇവരും പറയുന്നു.
ബാറ്ററി ആപ്പുകൾ ഒഴിവാക്കുക
തേർഡ്പാർട്ടി ബാറ്ററി ആപ്പുകൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ബാക്ക്ഗ്രൗണ്ടിൽ നിരന്തരം പ്രവർത്തിക്കുന്നതിനാൽ അവയിൽ പലതും ബാറ്ററി ലൈഫിനെ പ്രതികൂലമായി ബാധിക്കുന്നു.

എപ്പോഴും 100 ശതമാനം ആക്കേണ്ടതില്ല, തുടരെയുള്ള ചാർജിങ് ഒഴിവാക്കുക
നിങ്ങൾ ചാർജ് ചെയ്യുമ്പോഴെല്ലാം, നിങ്ങളുടെ ബാറ്ററി കുറഞ്ഞത് 80% ചാർജിൽ എത്തുന്നുവെന്ന് ഉറപ്പാക്കുക. ഫോൺ എപ്പോഴും പരമാവധി ചാർജ് ചെയ്യേണ്ട ആവശ്യമില്ല. ബാറ്ററിയുടെ ആയുസ് പരിശോധിക്കുക ചാർജിങ് സൈക്കിളിന്റെ എണ്ണത്തിലാണ്. പൂജ്യത്തിൽ നിന്ന് ഫുൾചാർജ് ആകാനെടുക്കുന്ന സമയമാണ് ഒരു ചാർജിങ് സൈക്കിൾ. പകുതി ചാർജിൽ, അതായത് 50 ശതമാനത്തിൽ നിന്നും 100 ശതമാനം ചാർജുചെയ്യുമ്പോൾ ഹാഫ് സൈക്കിളേ ആകുന്നുള്ളു.

പുതിയ ഫോൺ വാങ്ങുമ്പോൾ
പുതിയ ഫോൺ വാങ്ങുമ്പോൾ മണിക്കൂറുകൾ ചാർജ് ചെയ്തശേഷം മാത്രം ഉപയോഗിക്കുക എന്ന ഉപദേശം നാം കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ സ്മാർട്‌ഫോണുകൾക്കൊന്നും ഇത് ബാധകമല്ല. എല്ലാത്തവണയും 100 ശതമാനം ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ലൈഫ് സൈക്കിൾ കുറയ്ക്കും. 100% ചാർജ് ചെയ്തതിനു ശേഷം പൂജ്യം ശതമാനത്തിലേക്ക് ചാർജ് പോയാൽ അതും ബാറ്ററിയുടെ ദൈർഘ്യം ചുരുക്കും. ഫോണിന്റെ ചാർജ് 10 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ നിർത്തുന്നത് ബാറ്ററി ലൈഫ് വർധിപ്പിക്കും. തുടരെത്തുടരെ ഫോൺ ചാർജിങ്ങിന് ഇടുന്നത് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുന്നു.

പവർ ബാങ്കുകൾ നല്ലത് തെരഞ്ഞെടുക്കുക
വോൾട്ടേജ് വർധനവ്, ഷോർട്ട് സർക്യൂട്ട്, ഓവർ കറന്റ്, ഓവർ ചാർജിംഗ് എന്നിവയിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്ന പവർ ബാങ്കുകൾ വാങ്ങുക. ഈ ഫീച്ചറുകൾ ബാറ്ററി പാക്ക് കൂടുതൽ നേരം നിലനിൽക്കുമെന്ന് ഉറപ്പാക്കുന്നു, കൂടാതെ അവ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെ അമിതമായി ചാർജ് ചെയ്യുന്നതിൽ നിന്നും ചൂടാക്കുന്നതിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

ചാർജിങ് സമയത്ത് ഉപയോഗിക്കാതിരിക്കുക
നിങ്ങളുടെ ഹാൻഡ്‌സെറ്റ് പവർബാങ്കുമായി ബന്ധിപ്പിച്ചിരിക്കുമ്പോൾ അത് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചാർജിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത് ആന്തരിക താപനില വർദ്ധിപ്പിക്കുകയും ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും. ചാർജിങ്ങിൽ ഫോൺ ഉപയോഗിക്കാതിരുന്നാൽ ബാറ്ററി വേഗം ചാർജാകും, ഫോൺ അധികമായി ചൂടാകില്ല എന്നീ ഗുണങ്ങളുമുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470