50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ

|

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും കാലതാമസത്തിനും ശേഷമാണ് രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചതെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ 5ജി ലോഞ്ച് തുടങ്ങിയ ശേഷം അതിവേഗത്തിലാണ് വിവിധ നഗരങ്ങളിൽ 5ജിയെത്തുന്നത്. ഇന്ത്യയിൽ 5ജി സേവനങ്ങൾ നൽകുന്ന എയർടെലും ജിയോയും തമ്മിൽ ഇക്കാര്യത്തിൽ കടുത്ത മത്സരവും നടക്കുന്നുണ്ട്. ചൊവ്വാഴ്ച ജിയോ നടത്തിയ പ്രഖ്യാപനം അനുസരിച്ച് ഇന്ത്യയിലെ 50 നഗരങ്ങളിൽ കൂടി കമ്പനിയുടെ ട്രൂ 5ജി ലഭ്യമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ നമ്മുടെ ആലപ്പുഴയും പെടും ( Jio True 5G ).

 

12 നഗരങ്ങളിൽ

നിലവിൽ കേരളത്തിലെ 12 നഗരങ്ങളിലാണ് ജിയോ ട്രൂ 5ജി സേവനം ലഭിക്കുന്നത്. ആലപ്പുഴയ്ക്ക് പുറമെ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ നഗരങ്ങളിലാണ് സംസ്ഥാനത്ത് ജിയോയുടെ അതിവേഗ 5ജി സേവനങ്ങൾ ലഭിക്കുന്നത്.

5ജി

കേരളത്തിലെ ഏതാണ്ടെല്ലാ വലിയ നഗരങ്ങളിലും 5ജി എത്തിക്കഴിഞ്ഞുവെന്ന് ഈ പട്ടിക കാണുമ്പോൾ നിങ്ങൾക്ക് മനസിലാകുന്നുണ്ടാകും. ഈ സ്ഥലങ്ങളിലെല്ലാം 5ജിയെത്തിയെങ്കിലും ജിയോയിൽ നിന്ന് ഇൻവിറ്റേഷൻ ( വെൽക്കം ഓഫർ ) കിട്ടുന്ന യൂസേഴ്സിന് മാത്രമാണ് ആദ്യഘട്ടത്തിൽ ട്രൂ 5ജി സേവനങ്ങൾ ലഭിക്കുക. ഇതിനായി നിങ്ങളുടെ പഴയ സിം കാർഡ് മാറ്റേണ്ടതില്ലെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ.

എന്തോ.. എന്നെ ഇഷ്ടമാണ് ആളുകൾക്ക്!! ജിയോയുടെ ഏറ്റവും പോപ്പുലറായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ | Jioഎന്തോ.. എന്നെ ഇഷ്ടമാണ് ആളുകൾക്ക്!! ജിയോയുടെ ഏറ്റവും പോപ്പുലറായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ | Jio

5ജി സപ്പോർട്ട്
 

5ജി സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകൾക്കൊപ്പം ജിയോ പോസ്റ്റ്പെയ്ഡ് കണക്ഷനോ ഏറ്റവും കുറഞ്ഞത് 239 രൂപയുടെ പ്ലാൻ ഉള്ള പ്രീപെയ്ഡ് കണക്ഷനോ ആവശ്യമാണ്. ഒരു ജിബിപിഎസ് വരെ ഡാറ്റ സ്പീഡാണ് റിലയൻസ് ജിയോ ഓഫർ ചെയ്യുന്നത്. ഇന്ത്യയിൽ 5ജി എസ്എ ( സ്റ്റാൻഡ് എലോൺ ) സർവീസ് തരുന്ന ഏക ടെലിക്കോം കമ്പനിയാണ് ജിയോ. 4ജി നെറ്റ്വർക്കിനെ ആശ്രയിക്കാതെ അതിവേഗ 5ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി തരാൻ ശേഷിയുണ്ട് ജിയോയ്ക്ക്.

5ജി സേവനങ്ങൾ

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇപ്പോൾ പുതിയതായി 5ജി സേവനങ്ങൾ ജിയോ എത്തിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഏഴും ഹരിയാനയിലെ എട്ടും കർണാടകയിലെ അഞ്ചും നഗരങ്ങൾ പുതിയതായി ജിയോ 5ജി ലഭിച്ച പട്ടികയിൽ ഉണ്ട്. രാജ്യത്താകെ 184 നഗരങ്ങളിൽ നിലവിൽ ജിയോ 5ജി ലഭ്യമാണ്. 2023 ഓടെ രാജ്യത്തെല്ലായിടത്തും 5ജി എസ്എ നെറ്റ്വർക്കുകൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിയോ മുന്നോട്ട് പോകുന്നത്. ഏറ്റവും പുതിയതായി ജിയോ സേവനങ്ങൾ ലഭിച്ച നഗരങ്ങൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽപടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ

ജിയോ 5ജി ലഭിച്ച 50 നഗരങ്ങൾ

ജിയോ 5ജി ലഭിച്ച 50 നഗരങ്ങൾ

1, ചിറ്റൂർ - ആന്ധ്രാപ്രദേശ്
2, കടപ്പ - ആന്ധ്രാപ്രദേശ്
3, നരസരോപേട്ട് - ആന്ധ്രാപ്രദേശ്
4, ഓംഗോൾ - ആന്ധ്രാപ്രദേശ്
5, രാജമഹേന്ദ്രവാരം - ആന്ധ്രാപ്രദേശ്
6, ശ്രീകാകുളം - ആന്ധ്രാപ്രദേശ്
7, വിജയനഗരം - ആന്ധ്രാപ്രദേശ്
8, ബാഗലകോട്ടെ - കർണാടക
9, ചിക്കമംഗളൂരു - കർണാടക
10, ഹാസൻ - കർണാടക
11, മണ്ഡ്യ - കർണാടക
12, തുമകുരു - കർണാടക

പുതുതായി ജിയോ 5ജിയെത്തിയ നഗരങ്ങൾ

13, അംബാല - ഹരിയാന
14, ബഹദുർഗഡ്- ഹരിയാന
15, ഹിസാർ - ഹരിയാന
16, കർണാൽ - ഹരിയാന
17, പാനിപ്പത്ത് - ഹരിയാന
18, റോഹ്തക് - ഹരിയാന
19, സിർസ - ഹരിയാന
20, സോനിപത് - ഹരിയാന

BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?

നാഗോൺ

21, നാഗോൺ - അസം
22, ബിലാസ്പൂർ - ഛത്തീസ്ഗഡ്
23, കോർബ - ഛത്തീസ്ഗഡ്
24, രാജ്നന്ദ്ഗാവ് - ഛത്തീസ്ഗഡ്
25, പനാജി - ഗോവ
26, ബാലസോർ - ഒഡീഷ
27, ബരിപദ - ഒഡീഷ
28, ഭദ്രക് - ഒഡീഷ
29, ജാർസുഗുഡ - ഒഡീഷ
30, പുരി - ഒഡീഷ
31, സമ്പൽപൂർ - ഒഡീഷ

ധൻബാദ്

32, ധൻബാദ് - ജാർഖണ്ഡ്
33, ഝാൻസി - ഉത്തർപ്രദേശ്
34, അലിഗഡ് - ഉത്തർപ്രദേശ്
35, മൊറാദാബാദ് - ഉത്തർപ്രദേശ്
36, സഹാറൻപൂർ - ഉത്തർപ്രദേശ്
37, അസൻസോൾ - പശ്ചിമ ബംഗാൾ
38, ദുർഗാപൂർ - പശ്ചിമ ബംഗാൾ
39, ആലപ്പുഴ - കേരളം
40, കോലാപൂർ - മഹാരാഷ്ട്ര
41, നന്ദേഡ്-വഗാല - മഹാരാഷ്ട്ര
42, സാംഗ്ലി - മഹാരാഷ്ട്ര

പുതുച്ചേരി

43, പുതുച്ചേരി - പുതുച്ചേരി
44, അമൃത്സർ - പഞ്ചാബ്
45, ബിക്കാനീർ - രാജസ്ഥാൻ
46, കോട്ട - രാജസ്ഥാൻ
47, ധർമ്മപുരി - തമിഴ്നാട്
48, ഈറോഡ് - തമിഴ്നാട്
49, തൂത്തുക്കുടി - തമിഴ്നാട്
50, നൽഗൊണ്ട - തെലങ്കാന

Best Mobiles in India

English summary
After the launch of 5G, 5G is reaching various cities in india at a fast pace. Airtel and Jio, which provide 5G services in India, are also in fierce competition in this regard. As per Jio's announcement on Tuesday, the company's True 5G has been made available in 50 more cities in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X