വിവോ വി7 എനര്‍ജെറ്റിക് ബ്ലൂ വേരിയന്റ് ഡിസംബര്‍ 20ന് എത്തും!!

Written By:

കഴിഞ്ഞ നവംബറിലാണ് വിവോ V7+ എനര്‍ജെറ്റിക് ബ്ലൂ വേരിയന്റ് 21,990 രൂപയ്ക്ക് അവതരിപ്പിച്ചത്. ഇപ്പോള്‍ കമ്പനി ഇതേ വേരിയന്റില്‍ വിവോ V7 അവതരിപ്പിക്കാന്‍ പോകുന്നു.

വിവോയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വിവോ വി7 എനര്‍ജെറ്റിക് ബ്ലൂ വേരിയന്റിന്റെ പ്രഖ്യാപനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് പുറത്തിറക്കിയ മാസമാണ് ഇത്.

വിവോ വി7 എനര്‍ജെറ്റിക് ബ്ലൂ വേരിയന്റ് ഡിസംബര്‍ 20ന് എത്തും!!

18,990 രൂപയ്ക്കാണ് വിവോ വി7 രാജ്യത്ത് എത്തിയത്, അതും ഗോള്‍ഡ് നിറത്തിലും മാറ്റി ബ്ലാക്ക് നിറത്തിലും. എനര്‍ജെറ്റിക് ബ്ലൂ വേരിയന്റും ഇതേ വിലയില്‍ എത്തുമെന്നു പ്രതീക്ഷിക്കാം.

ഹോണര്‍ 7X വാങ്ങുന്നവര്‍ക്ക് 90ജിബി എയര്‍ടെല്‍ ഡാറ്റ സൗജന്യം

വിവോ വി7ന്റെ മറ്റൊരു ഹൈലൈറ്റാണ് 5.7 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും, 1440X720 പിക്‌സല്‍ റസൊല്യൂഷനും. കൂടാതെ ഈ സ്മാര്‍ട്ട്‌ഫോണിന്റെ മുകളിലും താഴേയും കനം കുറഞ്ഞ ബിസില്‍ ഡിസ്‌പ്ലേയും ഉണ്ട് അതും 18:9 റേഷ്യോയില്‍. ഈ ഫോണിന്റെ മറ്റൊരു സവിശേഷതയാണ് 24എംപി സെല്‍ഫി ക്യാമറയും 16എംപി റിയര്‍ ക്യാമറയും.

ഫോണിന്റെ മറ്റു സവിശേഷതളെ കുറിച്ചു പറയുകയാണെങ്കില്‍ വിവോ വി 7ന് സ്‌നാപ്ഡ്രാഗണ്‍ 450 SoC, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന സ്‌റ്റോറേജ് സവിശേഷത.

5 സ്റ്റാര്‍ വാര്‍സ് ഗാഡ്ജറ്റുകളുടെ ആരാധകരാണോ നിങ്ങള്‍?

4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ കണക്ടിവിറ്റികളാണ്. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്, കൂടാതെ ബാറ്ററി 3000എംഎഎച്ചും.

English summary
Back in November, Vivo V7+ came in an Energetic Blue color variant at Rs. 21,990. Now, it looks like the company is all set to launch the same color variant of the Vivo V7 as well.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot