Just In
- 1 hr ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 2 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 3 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 5 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Sports
IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്
- News
ജോഡോ യാത്രയുടെ ജനസ്വീകാര്യത കണ്ട് ബിജെപി ഭരണകൂടത്തിന് ഹാലിളകി: കെ സുധാകരന്
- Movies
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Lifestyle
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
FUP Limit: നീങ്കെ നല്ലവരാ? കെട്ടവരാ? ഇന്റർനെറ്റ് ഉപയോഗത്തിന് മൂക്ക് കയറിടുന്ന എഫ്‌യുപി
റീചാർജ് പ്ലാനുകൾ സെലക്റ്റ് ചെയ്യുമ്പോൾ അതിനൊപ്പം എഫ്‌യുപി (FUP) പരിധി കണ്ടിട്ടുണ്ടാവുമല്ലോ. ഇത് എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫെയർ യൂസ് പോളിസി (എഫ്‌യുപി) എന്നത് സെലക്റ്റ് ചെയ്ത പ്ലാനുകളിൽ ഹൈസ്പീഡ് ഡാറ്റ യൂസ് ചെയ്യാനുള്ള പരിധിയാണെന്ന് ചിലർക്കെങ്കിലും അറിയാമായിരിക്കും. എന്നാൽ ഇത് മാത്രമല്ല എഫ്‌യുപി. നിങ്ങളുടെ ബ്രോഡ്ബാൻഡ് വേഗത കുറയ്ക്കുന്ന വില്ലൻ ( ചിലർക്ക് വില്ലൻ, മറ്റ് ചിലർക്ക് നായകൻ ) കൂടിയാണ് എഫ്‌യുപി എന്നും മനസിലാക്കണം.

നല്ല പോലെ ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഇന്റർനെറ്റ് വേഗം കുറയുന്നതായി തോന്നിയിട്ടില്ലേ. എഫ്‌യുപി പരിധി ഇംപ്ലിമെന്റ് ചെയ്യപ്പെടുന്നതാണ് ഇങ്ങനെ ഇന്റർനെറ്റ് വേഗം കുറയാനുള്ള കാരണങ്ങളിൽ ഒന്ന്. നിങ്ങൾ സെലക്റ്റ് ചെയ്ത പ്ലാനിൽ അനുവദനീയമായ ഹൈ സ്പീഡ് ഡാറ്റയുടെ പരിധി കഴിയുമ്പോൾ ആണ് ഫെയർ യൂസ് പോളിസി ഓട്ടോമാറ്റിക്കായി ആക്ടീവ് ആകുന്നത്. ബ്രോഡ്ബാൻഡ് പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യുമ്പോൾ ഹൈ സ്പീഡ് ഡാറ്റ പരിധി എത്രയാണെന്ന് അറിഞ്ഞിരിക്കണം.

ഫെയർ യൂസ് പോളിസി (എഫ്‌യുപി)
നിങ്ങൾക്ക് അനുവദിച്ചിട്ടുള്ളതിനേക്കാൾ ഹൈ സ്പീഡ് ഡാറ്റ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് എഫ്‌യുപി ലിമിറ്റ് വച്ചിരിക്കുന്നത്. അൺലിമിറ്റഡ് പ്ലാനിൽ എന്ത് ഡാറ്റ പരിധി എന്നാവും ചിന്തിക്കുന്നത്. ഇതിനുള്ള ഉത്തരം താഴേക്ക് വായിക്കുമ്പോൾ മനസിലാകും. നിങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്ന ഓരോ പ്ലാനുകൾക്കും ഓരോ തരത്തിലുള്ള ഹൈ സ്പീഡ് ഡാറ്റ ക്യാപ്സ് കമ്പനി വച്ചിരിക്കും. ഉദാഹരണത്തിന് പ്രതിമാസം 4 എംബിപിഎസ് വരുന്ന ബ്രോഡ്ബാൻഡ് പ്ലാനിലെ പരമാവധി ഡാറ്റ ലിമിറ്റ് നിങ്ങൾ മറികടക്കുകയാണെങ്കിൽ അടുത്ത മാസത്തേക്കുള്ള ഇന്റർനെറ്റ് സ്പീഡ് ഓട്ടോമാറ്റിക്ക് ആയി കുറയും.

നിങ്ങളുടെ പ്ലാനിനൊപ്പം ആക്സസ് ചെയ്യാൻ കഴിയുന്ന പരമാവധി ഹൈ സ്പീഡ് ഡാറ്റയാണ് എഫ്‌യുപി ലിമിറ്റ്. അൺലിമിറ്റഡ് പ്ലാനുകൾക്കും എഫ്‌യുപി ആപ്ലിക്കബിൾ ആണ്. അൺലിമിറ്റഡ് അല്ലാത്ത പ്ലാനുകളിൽ ചിലപ്പോൾ ഒക്കെ എഫ്‌യുപി ലിമിറ്റുകൾ പ്രദർശിപ്പിക്കാറുണ്ട്. എഫ്‌യുപി ലിമിറ്റ് സെറ്റ് ചെയ്യുന്നത് എപ്പോഴും കൂടിയ ഡാറ്റ പരിധിയിൽ ആയിരിക്കും.

സാധാരണ ഗതിയിൽ യൂസേഴ്സ് ഈ ലിമിറ്റിൽ എത്തില്ല എന്നുള്ളത് കൊണ്ടാണ് എഫ്‌യുപി ഉയർന്ന റേഞ്ചിൽ സെറ്റ് ചെയ്യുന്നത്. പ്ലാനിൽ പരാമർശിച്ചിരിക്കുന്ന ഡാറ്റ ട്രാൻസ്ഫർ ലിമിറ്റ് അല്ലെങ്കിൽ പരിധിയിൽ യൂസർ എത്തിയെന്ന് കരുതുക. ഡാറ്റ സ്പീഡ് കുറയാൻ തുടങ്ങും. അൺലിമിറ്റഡ് പ്ലാനുകളിൽ പോലും ഇത് സംഭവിക്കും.

എന്നാൽ അൺലിമിറ്റഡ് പ്ലാനുകളിൽ കുറഞ്ഞ സ്പീഡിൽ ഡൌൺലൌഡ് തുടരാൻ സാധിക്കും. വളരെ സിമ്പിളായി പറഞ്ഞാൽ അൺലിമിറ്റഡ് പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ഇന്റർനെറ്റ് അൺലിമിറ്റഡ് തന്നെയാണ്. പക്ഷെ ഡാറ്റ സ്പീഡിന് ( എംബിപിഎസ് / ജിബിപിഎസ് ) പരിധിയുണ്ട്. അൺലിമിറ്റഡ് പ്ലാനിൽ എന്ത് ഡാറ്റ പരിധി എന്ന് ഇപ്പോൾ മനസിലായല്ലോ? നെറ്റിനല്ല, സ്പീഡിനാണ് ലിമിറ്റ് വരുന്നത്.

എന്താണ് എഫ്‌യുപി പരിധി എന്ന് മനസിലായെങ്കിൽ എന്തിനാണ് കമ്പനികൾ എഫ്‌യുപി പരിധി ഏർപ്പെടുത്തുന്നത് എന്നും അറിയേണ്ടേ? കമ്പനികൾ തങ്ങളുടെ പ്ലാനുകൾക്ക് ഒപ്പം എഫ്‌യുപി പരിധി കൊണ്ട് വരുന്നത് എന്തിനാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

എഫ്‌യുപി ചുമത്തുന്നത് എന്തിന്
ഒരു ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറിന്റെ ലൈനിൽ പലരും ഒരേ ഡാറ്റ കപ്പാസിറ്റിയാണ് ഷെയർ ചെയ്യുന്നത്. ഇതിനെ " കണ്ടൻഷൻ റേഷ്യോ " എന്ന് വിളിക്കുന്നു. കണ്ടൻഷൻ റേഷ്യോ ഒന്ന് മുതൽ 50 വരെ രണ്ട് വശത്തേക്കും വ്യത്യാസപ്പെട്ട് വരുന്നു. ഒരേ ലൈൻ ഉപയോഗിക്കുന്നവരിൽ ഒരാൾ ഒരു വലിയ ഫയൽ ഡൌൺലോഡ് ചെയ്യാൻ ശ്രമിച്ചാൽ മറ്റ് യൂസേഴ്സിന് ബ്രോഡ്ബാൻഡ് വേഗത കുറയുന്നതോ തടസപ്പെടുന്നതോ ആയ സാഹചര്യം ഉണ്ടാകും.

ഈ സാഹചര്യം തടയാൻ കൂടിയാണ് ബ്രോഡ്‌ബാൻഡ് ദാതാക്കൾ എഫ്‌യുപി നടപ്പിലാക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ ഇന്റർനെറ്റ് ഉപയോഗം പരിമിതപ്പെടുത്തുന്നത് കമ്പനികൾക്കും യൂസേഴ്സിനും പ്രയോജനകരമാണ്. എല്ലാ യൂസേഴ്സിനും ക്വാളിറ്റി ഉള്ള ഇന്റർനെറ്റിലേക്ക് ആക്‌സസ് ലഭിക്കാൻ എഫ്‌യുപി സംവിധാനം സഹായിക്കുമെന്നാണ് വയ്പ്.

നിങ്ങളുടെ ബ്രോഡ്ബാൻഡ് കണക്ഷൻ 24 എംബിപിഎസ് വേഗതയും അൺലിമിറ്റഡ് ഡൌൺലോഡ്സും ഓഫർ ചെയ്യുന്നുവെന്ന് വയ്ക്കുക. ബ്രോഡ്ബാൻഡ് പ്രൊവൈഡർ നെറ്റ് ട്രാഫിക് കൂടിയ സമയത്ത് നിങ്ങളുടെ ബാൻഡ് വിഡ്ത് പരിമിതപ്പെടുത്താൻ ഉള്ള സാധ്യതയുണ്ട്. ലൈനിലെ മറ്റ് യൂസേഴ്സിനും ക്വാളിറ്റിയുള്ള നെറ്റ് കണക്ഷൻ ലഭിക്കാൻ വേണ്ടിയാണിത്. എല്ലാ ഉപയോക്താക്കളെയും എഫ്‌യുപി ബാധിക്കാറില്ലെന്നതും മനസിലാക്കിയിരിക്കണം.

എഫ്‌യുപി ലിമിറ്റ് ആരെയൊക്കെ ബാധിക്കും
നിങ്ങൾ പിയർ ടു പിയർ അല്ലെങ്കിൽ ഫയൽ ഷെയറിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ, എഫ്‌യുപി നിങ്ങളെ ബാധിക്കില്ല. ഇനി ഇത്തരം സംവിധാനങ്ങൾ യൂസ് ചെയ്യുന്നവർ പീക്ക് നെറ്റ്വർക്ക് ട്രാഫിക്കുള്ള സമയങ്ങളിൽ വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും ഒഴിവാക്കുക.

തിരക്കുള്ള സമയങ്ങളിൽ നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗം മറ്റ് യൂസേഴ്സിന്റെ നെറ്റ്വർക്കിനെ ബാധിക്കുകയാണെങ്കിൽ എഫ്‌യുപി നിങ്ങൾക്ക് ബാധകമാണോ എന്ന് ബ്രോഡ്‌ബാൻഡ് ഓപ്പറേറ്റർ അറിയിക്കുകയും ചെയ്യും.

ഇന്റർനെറ്റ് ഉപയോഗം അമിതമായി തുടരുകയാണെങ്കിൽ ഇമെയിൽ വഴി സർവീസ് പ്രൊവൈഡർ നിങ്ങളെ കോൺടാക്റ്റ് ചെയ്യും. ട്രാഫിക് കൂടിയ സമയങ്ങളിൽ അപ്‌ലോഡ് ഡൗൺലോഡ് ഫയലുകളുടെ എണ്ണം പരിമിതപ്പെടുത്താൻ ആവശ്യപ്പെട്ടായിരിക്കും മെയിൽ വരിക. ഇതിനും നിങ്ങൾ തയ്യാറായില്ലെങ്കിൽ കമ്പനികൾ നേരിട്ട് തന്നെ നിങ്ങളുടെ ആക്സസ് പരിമിതപ്പെടുത്തും.

സ്പീഡ് ലിമിറ്റേഷനും സേവനം അവസാനിപ്പിക്കലും
കമ്പനികൾ സ്വീകരിക്കുന്ന മറ്റൊരു നടപടിയാണ് സ്പീഡ് ലിമിറ്റേഷൻ. നിർദേശങ്ങൾക്ക് വഴങ്ങാത്ത യൂസേഴ്സിന് നേരെയാണ് നടപടി സ്വീകരിക്കുക. ഒരു മാസം വരെ ഈ രീതിയിൽ നിങ്ങളുടെ ഡാറ്റ സ്പീഡ് ലിമിറ്റ് ചെയ്യും. നിരന്തരം ഇത്തരം ലംഘനങ്ങൾ തുടരുന്ന യൂസേഴ്സിന്റെ വൈഫൈ കണക്ഷൻ അവസാനിപ്പിക്കുന്നതും കമ്പനികളുടെ രീതിയാണ്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ കമ്പനികളുടെ നിർദേശം അവഗണിക്കാതിരിക്കുകയാണ് നല്ലത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470