പ്രധാന സന്ദേശങ്ങള്‍ ബുക്ക്മാര്‍ക്ക് ചെയ്യാവുന്ന സവിശേഷത വാട്ട്‌സ്ആപില്‍..!

വാട്ട്‌സ്ആപ് ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഇഷ്ടതോഴനായി മാറിയിരിക്കുകയാണ്. പല പുതിയ സവിശേഷതകളുമായാണ് വാട്ട്‌സ്ആപിന്റെ ആന്‍ഡ്രോയിഡ് പുതിയ പതിപ്പ് ഇറങ്ങുമെന്ന് കരുതുന്നത്.

ഐഫോണ്‍ 7 എത്തുക ഇന്റല്‍ പ്രൊസസ്സറുമായി..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപില്‍ ഉപയോക്താക്കള്‍ക്ക് ആയിരകണക്കിന് സന്ദേശങ്ങളാണ് ലഭിക്കുക.

 

വാട്ട്‌സ്ആപ്

ഇന്ന് ആവശ്യമില്ലാത്ത സന്ദേശങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ദിവസങ്ങള്‍ കഴിഞ്ഞ് ആവശ്യം വന്നേക്കാം.

 

വാട്ട്‌സ്ആപ്

ദിവസങ്ങള്‍ കഴിഞ്ഞ് ഒരു പഴയ സന്ദേശം വാട്ട്‌സ്ആപില്‍ കണ്ടെത്തുക നിലവില്‍ വളരെ ബുദ്ധിമുട്ടാണ്.

 

വാട്ട്‌സ്ആപ്

ഈ പ്രശ്‌നത്തിന് പരിഹാരവുമായാണ് വാട്ട്‌സ്ആപ് പുതിയ പതിപ്പ് എത്തുക. സന്ദേശങ്ങള്‍ ബുക്ക്മാര്‍ക്ക് ചെയ്യാനുളള സവിശേഷതയാണ് പുതിയ പതിപ്പില്‍ പ്രതീക്ഷിക്കുന്നത്.

 

വാട്ട്‌സ്ആപ്

ഈ പ്രശ്‌നത്തിന് പരിഹാരവുമായാണ് വാട്ട്‌സ്ആപ് ആന്‍ഡ്രോയിഡ് പുതിയ പതിപ്പ് എത്തുക. സന്ദേശങ്ങള്‍ ബുക്ക്മാര്‍ക്ക് ചെയ്യാനുളള സവിശേഷതയാണ് പുതിയ പതിപ്പില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഐഫോണില്‍ ലഭ്യമാക്കിയിരിക്കുന്ന ഈ സവിശേഷത ആന്‍ഡ്രോയിഡ് ഫോണുകളില്‍ എത്തുന്നതിന് കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും.

 

വാട്ട്‌സ്ആപ്

ഇങ്ങനെ മാര്‍ക്ക് ചെയ്യുന്ന സന്ദേശങ്ങള്‍ കോണ്‍ടാക്റ്റ് ഇന്‍ഫോ വിഭാഗത്തില്‍ ഒരു പ്രത്യേക ഫോള്‍ഡറായി സൂക്ഷിക്കപ്പെടുന്നതാണ്.

 

വാട്ട്‌സ്ആപ്

ഈ സവിശേഷത എത്തുന്നതോടെ വീണ്ടും നോക്കേണ്ട സന്ദേശങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകുകയാണ്.

 

വാട്ട്‌സ്ആപ്

ആദ്യഘട്ടത്തില്‍ ഐഒഎസ് 2.12.9 പതിപ്പില്‍ എത്തിയിരിക്കുന്ന ഈ സവിശേഷത തുടര്‍ന്ന് ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍ ലഭ്യമാകും.

 

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപില്‍ ഷെയര്‍ ചെയ്യുന്ന ലിങ്കുകള്‍ക്ക് തമ്പ് ഇമേജുകള്‍ പ്രത്യക്ഷപ്പെടുന്ന സവിശേഷതയും വാട്ട്‌സ്ആപ് പുതിയ പതിപ്പില്‍ പ്രതീക്ഷിക്കപ്പെടുന്നു.

 

വാട്ട്‌സ്ആപ്

ഐഫോണിനുളള വാട്ട്‌സ്ആപ് പുതിയ പതിപ്പ് 3ഡി ടച്ച് പ്രത്യേകതയോടെ ആണ് എത്തിയിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp introduces 'starred messages' feature that lets you bookmark important messages.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot