വാട്ട്‌സാപ്പ്, മെസഞ്ചര്‍, ടെലിഗ്രാം വ്യത്യാസങ്ങള്‍!

Posted By:

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് IM ആപ്ലിക്കേഷന്‍ പല രസകരമായ അപ്‌ഡേറ്റുകളുമായി എത്തി, അത് മെസേജിങ്ങ് വഴിയായി മാറി. ഇപ്പോള്‍ സാധാരണയായി ഉപയോഗിക്കുന്ന IM ആണ് വാട്ട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം എന്നിവ.

10,000 രൂപയ്ക്കു താഴെ വിലയുളള മികച്ച 4ജി വോള്‍ട്ട് ന്യുഗട്ട് ഫോണുകള്‍!

വാട്ട്‌സാപ്പ്, മെസഞ്ചര്‍, ടെലിഗ്രാം വ്യത്യാസങ്ങള്‍!

ഇന്ന് ഈ മൂന്നു മെസേജിങ്ങ് ആപ്പുകളുടേയും സവിശേഷതകളും ഗുണദോഷങ്ങളും അടിസ്ഥാനമാക്കിയുളള ഒരു ചെറിയ താരതമ്യം ഞങ്ങള്‍ ഇവിടെ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ്

ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റെ മെസേജിങ്ങ് ആപ്പാണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പ് അക്കൗണ്ട് സജ്ജമാക്കാന്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ അത്യാവശ്യമാണ്. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് വീഡിയോ, ഓഡിയോ, ഫോട്ടോകള്‍ എന്നിങ്ങനെ പലതും ഷെയര്‍ ചെയ്യാം. ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു വ്യക്തിയുമായോ ഗ്രൂപ്പുമായോ നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാം.

ഞെട്ടിക്കുന്ന മറ്റൊരു അണ്‍ലിമിറ്റഡ് 4ജി ഡാറ്റ ഓഫറുമായി ജിയോ!

 

വാട്ട്‌സാപ്പ്

ഈയിടെയാണ് വാട്ട്‌സാപ്പില്‍ പല അപ്‌ഡേറ്റുകളും കൊണ്ടു വന്നത്. അതില്‍ വീഡിയോ കോള്‍, വോയിസ് കോള്‍, ടെംബററി സ്റ്റാറ്റസ് അപ്‌ഡേറ്റ്, ജിഫ് എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ സംഭാഷണം എളുപ്പമാക്കുന്നതിന് ഇമോട്ടികോണ്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം പാര്‍ട്ടി ആപ്‌സുകളായ ഗൂഗിള്‍ ഡ്രൈവ്, ഐക്ലൗഡ്, വണ്‍ ഡ്രൈവ് എന്നിവയും പിന്തുണയ്ക്കുന്നുണ്ട്.

ആന്‍ഡ്രോയിഡ് ഐഒഎസ്, വിന്‍ഡോസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ വാട്ട്‌സാപ്പ് പിന്തുണയ്ക്കുന്നു.

 

ഫേസ്ബുക്ക് മെസഞ്ചര്‍

മെസേജിങ്ങ് എന്ന ഘട്ടത്തില്‍ വരുമ്പോള്‍ ഇത് വാട്ട്‌സാപ്പിനെ പോലെ തന്നെയാണ്. ഇതിന് ശുദ്ധവും ലളിതവുമായ ഒരു ഇന്റര്‍ഫേസ് ഉണ്ട്. വോയിസ് കോളിങ്ങ്, വീഡിയോ കോളിങ്ങ്, ജിഫ്, സ്റ്റിക്കറുകള്‍ എന്നിവ ഫേസ്ബുക്ക് മെസഞ്ചറും പിന്തുണയ്ക്കുന്നു.

ഫേസ്ബുക്ക് മെസഞ്ചര്‍

ഈ അടുത്ത കാലത്തെ അപ്‌ഡേറ്റുകള്‍ ഉപയോഗിച്ച് ഈ ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ ലൊക്കേഷന്‍ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാം. എന്നാല്‍ ഇതിന്റെ ഒരു പോരായിമയാണ് ഇതില്‍ എന്റ് ടൂ എന്റ് എന്‍ക്രിപ്ഷന്‍ എല്ല എന്നുളളത്. എന്നാല്‍ ഇതില്‍ രഹസ്യ സന്ദേശം അയക്കാം, ഇത് ഒരു താത്കാലിക ദിവസം കഴിയുമ്പോള്‍ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നു.

ടെലിഗ്രാം

സെക്യൂരിറ്റിയെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ ഇതില്‍ എന്‍ഡ് ടൂ എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ട്. എന്നാല്‍ ഇത് രഹസ്യ ചാറ്റ് എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 1ജിബി ഫയല്‍ വരെ ഇതില്‍ പിന്തുണയ്ക്കുന്നു. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ലഭിക്കുന്നതു പോലെ ഇതിലും പല അപ്‌ഡേറ്റുകളും ലഭിക്കുന്നു. ഇതില്‍ ഫോട്ടോകള്‍, ഓഡിയോ, വീഡിയോ ഫയലുകള്‍ എന്നിവയും ഷെയര്‍ ചെയ്യാം.

ഡിഎസ്എല്‍ആര്‍- സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ വ്യത്യാസങ്ങള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As of now, commonly used IM's are Whatsapp, Facebook Messenger and of course the Telegram.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot