​ഒറ്റച്ചിപ്പിൽ വൈ​ഫൈ, ബ്ലൂടൂത്ത്, സെല്ലുലാർ; നിർണായക മാറ്റവുമായി ആപ്പിൾ, ബ്രോഡ്കോമിന് തിരിച്ചടി

|
നിർണായക മാറ്റവുമായി ആപ്പിൾ, ബ്രോഡ്കോമിന് തിരിച്ചടി

ഭാവിയിലെ ആപ്പിൾ ഫോണുകളിൽ നിർണായകമായൊരു മാറ്റം നടത്താനൊരുങ്ങി ആപ്പിൾ. തങ്ങളുടെ ചിപ് നിർമാണ പങ്കാളികളായ ബ്രോഡ്കോമിനെ ഒഴിവാക്കി വൈ​ഫൈ, ബ്ലൂടൂത്ത്, സെല്ലുലാർ എന്നിവ ഒറ്റ ചിപ്പിൽ സജ്ജീകരിച്ച് സ്വന്തമായി പുറത്തിറക്കാനാണ് ആപ്പിൾ തയാ​റെടുക്കുന്നത്. തങ്ങളുടെ സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് ക്വാൽക്കോമിന്റെ മോഡം അ‌ടക്കമുള്ള ചിപ്പുകളെ തങ്ങളുടെ ഭാവിയിലെ ഉൽപന്നങ്ങളിൽനിന്ന് പുറത്താക്കാനാണ് ആപ്പിൾ നീക്കം.

ബ്രോഡ്കോമിന്റെ കഞ്ഞികുടി മുട്ടും

സ്വന്തം നിലയ്ക്ക് ചിപ്പ് നിർ​മിക്കാനുള്ള ആപ്പിളിന്റെ നീക്കം ചിപ് നിർ​മാതാക്കളായ ബ്രോഡ്കോമിനാണ് കനത്ത തിരിച്ചടിയാകുന്നത്. നിലവിൽ ബ്രോഡ്കോമിന്റെ പ്രധാന വ്യാപാര പങ്കാളിയാണ് ആപ്പിൾ. ആപ്പിളിന്റെ ഉപകരണങ്ങൾക്ക് എല്ലാം ആവശ്യമായ വൈ-ഫൈ, ബ്ലൂടൂത്ത് ചിപ്പുകൾ നിർമിച്ച് നൽകിയിരുന്നത് ബ്രോഡ്കോം ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബ്രോഡ്കോമിന്റെ ചിപ് വിൽപ്പനയുടെ 22 ശതമാനം ആപ്പിളിനെ കേന്ദ്രീകരിച്ചായിരുന്നു. ഏകദേശം 10 ബില്യൺ ഡോളർ വരുമാനമാണ് ബ്രോഡ്‌കോം ഈ ഇടപാടുകളി​ലൂടെ നേടിയത്. ആപ്പിളിന്റെ പുതിയ ചിപ്പ് നിർമാണ നീക്കങ്ങൾ ബ്രോഡ്കോമിന്റെ വരുമാനത്തിൽ 1 ബില്യൺ ഡോളർ മുതൽ 1.5 ബില്യൺ ഡോളർ വരെ ഇടിവ് ഉണ്ടാക്കിയേക്കാം. മാത്രമല്ല ആപ്പിൾ സൃഷ്ടിക്കുന്ന വിടവ് നികത്താൻ പറ്റിയ കസ്റ്റമറെ കണ്ടെത്താനും ബ്രോഡ്കോം പാടുപെടും.

നിർണായക മാറ്റവുമായി ആപ്പിൾ, ബ്രോഡ്കോമിന് തിരിച്ചടി

ആപ്പിളിന് നേട്ടങ്ങൾ ഏറെ

അ‌തേസമയം തങ്ങളുടെ സ്വന്തം ടെക്നോളജി ചിപ്പ് വികസിപ്പിക്കുന്നത് ആപ്പിളിന് ഏറെ നേട്ടങ്ങൾ സമ്മാനിക്കും. മറ്റ് കമ്പനികളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ആപ്പിളിന് സാധിക്കും. വയർലെസ് സാങ്കേതിക വിഭാഗത്തിലെ ചിപ്പുകൾ മാറ്റി സ്ഥാപിക്കുക എന്നത് ഏറെ സങ്കീർണ്ണമായ ഒരു നടപടിയാണ്. എങ്കിലും തങ്ങളുടെ സ്വന്തം സാങ്കേതികവിദ്യകളിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് വിജയകരമായി ലക്ഷ്യത്തിലെത്താൻ ആപ്പിളിന് കഴിഞ്ഞതായാണ് വിവരം. ഐഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റുകൾ അ‌ടക്കമുള്ള ആപ്പിൾ ഡി​വൈസുകളിൽ പുതിയ ആപ്പിൾ ചിപ്പ് ഇടം പിടിക്കും.

2025 ൽ കാണാം

റിപ്പോർട്ടുകൾ പ്രകാരം ബ്രോഡ്‌കോം ഹാർഡ്‌വെയറുകളുടെ സ്ഥാനം ​കൈയേറാൻ എത്തുന്ന ആപ്പിളിന്റെ ഇൻ-ഹൗസ് ചിപ്പ് അ‌ടങ്ങിൽ ഡി​വൈസുകൾ 2025-ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. "2024 അവസാനത്തോടെയോ 2025 ആദ്യത്തോടെയോ" ആപ്പിൾ സ്വന്തം മോഡം ഉപയോഗിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. തുടക്കത്തിൽ ഏറ്റവും കൂടിയ ഐഫോൺ മോഡലുകളിൽ ആകും ഈ ചിപ്പ് സ്ഥാപിക്കുക. തുടർന്ന് ബാക്കിയുള്ളവയിലേക്ക് ഇത് അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

നിർണായക മാറ്റവുമായി ആപ്പിൾ, ബ്രോഡ്കോമിന് തിരിച്ചടി


ഇതൊക്കെയെന്ത്!

സ്വന്തമായി ചിപ്പുകൾ നിർ​മിക്കുന്നത് ആപ്പിളിന് പുതുമയൊന്നുമല്ല. മാക് കമ്പ്യൂട്ടറുകൾക്കായുള്ള എം-സീരീസ് പ്രോസസറുകൾ, ഐഫോണുകൾക്കും ഐപാഡുകൾക്കും ശക്തി പകരുന്ന എ-സീരീസ് ചിപ്പുകൾ എന്നിവയുൾപ്പെടെ സ്വന്തം ഹാർഡ്‌വെയർ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ചരിത്രം ആപ്പിളിനുണ്ട്. എതിരാളികളുടെ ഉൽപ്പന്നങ്ങളിൽനിന്ന് തങ്ങളുടെ ഉൽപ്പന്നം വേറിട്ട് നിൽക്കണമെന്ന് ആപ്പിൾ ആഗ്രഹിക്കുന്നുണ്ട്. അ‌തിന്റെ ഭാഗമായിക്കൂടിയാണ് പുതിയ മാറ്റം.


ആപ്പിൾ പവർ കാണിക്കാൻ

ബ്രോഡ്കോം ചിപ്പുകൾ വേണമെങ്കിൽ മറ്റ് സ്മാർട്ട്ഫോൺ കമ്പനികൾക്കും സ്വന്തമാക്കാം. എന്നാൽ തങ്ങളുടെ സ്മാർട്ട്ഫോണുകളിലെ ചിപ്പുകൾ പ്രത്യേകതകൾ നിറഞ്ഞതായിരിക്കണമെന്ന് ആപ്പിൾ ആഗ്രഹിക്കുന്നു. സാങ്കേതികവിദ്യയിൽ ആപ്പിൾ ഏറെ മുന്നിലാണ് എന്ന് ലോകം മുഴുവൻ പുകഴ്ത്താറുണ്ട്. ഈ സൽപ്പേര് നിലനിർത്താൻ കൂടിയാണ് പുതിയ ചിപ്പുമായുള്ള ആപ്പിളിന്റെ വരവ്. സ്വന്തം ചിപ്പുകളിൽ തങ്ങൾ സൃഷ്ടിക്കുന്ന സവിശേഷതകൾ മറ്റുള്ളവർക്ക് സ്വന്തമാക്കാൻ കഴിയില്ലെന്നും അ‌തുവഴി തങ്ങളുടെ ഉൽപ്പന്നങ്ങൾ മറ്റുള്ളവയെക്കാൾ പ്രത്യേകതകൾ നിറഞ്ഞതാകുമെന്നും ആപ്പിൾ കണക്ക് കൂട്ടുന്നു. മറ്റ് കമ്പനികളിൽനിന്ന് ചിപ്പ് വാങ്ങുന്ന വൻ ഫണ്ട് ചിപ്പ് ഗവേഷണങ്ങൾക്കായി നൽകുന്നത് മികച്ച ഉൽപ്പന്നൾ സൃഷ്ടിക്കാനും ഭാവിയിൽ മികച്ച ടെക്നോളജികൾ വികസിപ്പിക്കാനും സഹായിക്കുമെന്നതാണ് ആപ്പിൾ കാണുന്ന നേട്ടം.

Best Mobiles in India

Read more about:
English summary
Apple is preparing to release Wi-Fi, Bluetooth, and cellular on a single chip, bypassing its chip manufacturing partners at Broadcom. Apple is moving to use its own technology to eliminate chips from future products, including Qualcomm's modems.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X