പിഴച്ചു, പിഴയടച്ചേതീരൂ! ഗൂഗിളിന്റെ അ‌ശ്വമേധത്തിന് മൂക്കുകയറിട്ട് സുപ്രീം കോടതി; ഇനി കളിമാറും

|
പിഴച്ചു, പിഴയടച്ചേതീരൂ! ഗൂഗിളിന് മൂക്കുകയറിട്ട് സുപ്രീം കോടതി

ഭീമൻ ടെക്നോളജി കമ്പനിയായ ഗൂഗിൾ( Google) ഇന്ത്യയിൽ നടത്തിവന്ന ഏകപക്ഷീയ കുതിപ്പിന് തടയിട്ട് സുപ്രീം കോടതി. വിപണിയിലെ ആധിപത്യം ദുർവിനിയോഗിച്ച്, മൊ​ബൈൽ ഒഎസ് ആയ ആൻഡ്രോയിഡിൽ ഏകപക്ഷീയമായി മേൽ​ക്കൈയും കുത്തകയും സ്വന്തമാക്കിയ നടപടിക്കെതിരേ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ(സിസിഐ) ഗൂഗിളിന് ചുമത്തിയ കനത്ത പിഴ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. പിഴയുടെ 10 ശതമാനമായ 133.7 കോടി രൂപ ഒരാഴ്ചയ്ക്കുള്ളില്‍ ഡെപ്പോസിറ്റ് ചെയ്യാനും കോടതി ഗൂഗിളിനോട് നിർദേശിച്ചിരിക്കുകയാണ്. ആകെ 1337 കോടി രൂപയാണ് പിഴയിനത്തിൽ സിസിഐ ഗൂഗിളിന് മേൽ ചുമത്തിയിരിക്കുന്നത്. ഇത് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. ഉത്തരവിനെതിരെയുള്ള ഗൂഗിളിന്റെ അപ്പീൽ മാർച്ച് 31 ന് അ‌കം തീർപ്പാക്കാൻ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണ(എൻസിഎൽഎടി)ലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

 

കനത്ത തിരിച്ചടി

കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയിൽ ഗൂഗിൾ നേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ ടെക്നോളജി മേഖലയിൽ കാര്യമായ മാറ്റങ്ങൾക്ക് ഇടയാക്കുന്ന നിർണായക സംഭവമായി ഈ സുപ്രീം കോടതി വിധി മാറും എന്നാണ് വിലയിരുത്തൽ. കുത്തക സ്ഥാനം ഒഴിയാൻ ഗൂഗിൾ നിർബന്ധിതമാകുന്നതോടെ ഇന്ത്യൻ കമ്പനികൾക്ക് ഇനി ഇടം ലഭിക്കുകയും വളരാൻ അ‌വസരമൊരുങ്ങുകയും ചെയ്യും എന്നതാണ് ഗുണപരമായ മാറ്റം. എന്നാൽ പ്രതികൂല വിധിയെത്തുടർന്ന് ഗൂഗിളെടുക്കുന്ന തീരുമാനങ്ങൾ സ്മാർട്ട്ഫോണുകൾക്ക് വില ഉയരുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുമോ എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ തന്നെ തങ്ങൾക്കെതിരായ വിധി ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വില ഉയരുന്ന നിലയിലേക്ക് പ്രതികൂലമായി ബാധിക്കുമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ ചരിത്ര വിധിയാണ് ഇപ്പോൾ സുപ്രീം കോടതി നടത്തിയിരിക്കുന്നത് എന്നും ഇന്ത്യൻ ടെക്നോളജി മേഖല സടകുടഞ്ഞ് എണീക്കുന്നതിന് ഈ വിധി കാരണമാകുമെന്നും ആണ് ഭൂരിഭാഗം ടെക് കമ്പനികളും പറയുന്നത്.

പിഴച്ചു, പിഴയടച്ചേതീരൂ! ഗൂഗിളിന് മൂക്കുകയറിട്ട് സുപ്രീം കോടതി

പിഴ സഹിക്കാം, പക്ഷേ...

പിഴയേക്കാൾ സിസിഐ ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങളാണ് ഗൂഗിളിന് വെല്ലുവിളി ഉയർത്തുന്നത്. ആന്‍ഡ്രോയിഡ് ഉപയോഗിച്ചു നിര്‍മിക്കുന്ന ഫോണുകളില്‍ തങ്ങളുടെ ആപ്പുകള്‍ നീക്കം ചെയ്യാനാകാത്ത രീതിയില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്ന നിബന്ധനയാണ് ഗൂഗിളിനെ വെട്ടിലാക്കിയത്. ഇനി ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർമാരുമായി (ഒഇഎം) ഗൂഗിൾ ഒപ്പുവെക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ വിതരണ കരാറിന് (മാഡ) കീഴിൽ നിർമിക്കുന്ന 'സ്‌മാർട് ഫോണുകളിൽ ഗൂഗിൾ മൊബൈൽ സ്യൂട്ടിന്റെ നിർബന്ധിത പ്രീ-ഇൻസ്റ്റാളേഷൻ' വേണ്ട എന്ന് സിസിഐ നിർദ്ദേശിക്കുന്നുണ്ട്. ജിമെയിൽ, ഗൂഗിൾ പ്ലേ സ്റ്റോർ, ഗൂഗിൾ പേ, ഗൂഗിൾ മാപ്സ്, യൂട്യൂബ് മുതലായ ആപ്പുകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. വിധി നടപ്പായാൽ ഇത് ഗൂഗിളിന് വൻ തിരിച്ചടിയാകും.

മാഞ്ഞുപോയ 'മാപ്പ്' തിരിച്ചുവരുമോ

ഗൂഗിളിന്റെ കേസിനിടെ ഏറ്റവുമധികം ഉയര്‍ന്നുകേട്ട കമ്പനികളുടെ പേരുകളിലൊന്നാണ് മാപ്‌മൈഇന്ത്യ (MapmyIndia). ഗൂഗിള്‍ മാപ്‌സ് പ്രചാരത്തില്‍ വന്നതോടെ മൊ​ബൈലുകളിൽനിന്ന് തൂത്തുമാറ്റപ്പെട്ട മാപ്പിങ് കമ്പനിയാണിത്. അ‌തിനാൽത്തന്നെ ഗൂഗിളിനെതിരായ വിധിയിൽ ഏറ്റവുമധികം സന്തോഷിക്കുന്നതും മാപ്​മൈ ഇന്ത്യയാണ്. 15 വര്‍ഷമായി ഗൂഗിള്‍ അടിച്ചേല്‍പ്പിച്ച അടിമത്തത്തില്‍ നിന്ന് ഇന്ത്യ മോചിതമായെന്നാണ് മാപ്‌മൈഇന്ത്യാ മേധാവി രോഹന്‍ വര്‍മ്മ സുപ്രീംകോടതി വിധിയോട് പ്രതികരിച്ചത്. ഗൂഗിള്‍ മാപ്‌സിനേക്കാള്‍ ഏറെ മികച്ച ആപ്പാണ് തങ്ങളുടേത്. നിരവധി സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. ഇന്നു മുതല്‍ ഇന്ത്യന്‍ ഉപയോക്താക്കളും ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കുന്ന കമ്പനികളും തങ്ങളുടെ മാപ്പിൾസ് (Mappls) മാപ് ഉപയോഗിച്ച് തുടങ്ങണമെന്നും അ‌ദ്ദേഹം അ‌ഭ്യർഥിച്ചു.

 
പിഴച്ചു, പിഴയടച്ചേതീരൂ! ഗൂഗിളിന് മൂക്കുകയറിട്ട് സുപ്രീം കോടതി

ഗൂഗിളിന്റെ സ്വന്തം ഇന്ത്യ

അ‌മേരിക്കയ്ക്ക് പുറത്ത് ഗൂഗിൾ പടർന്നുപന്തലിച്ച ഒരു ഇടമുണ്ടെങ്കിൽ അ‌ത് ഇന്ത്യയായിരുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളാണ് ഉപയോഗിക്കുന്നത് എന്നത് ഈ അ‌വസരത്തിൽ ഓർക്കേണ്ടതുണ്ട്. ഗൂഗിളുമായി ഏറ്റുമുട്ടാൻ ഒരു അ‌വസരമാണ് ഇന്ത്യയിലെഉൾപ്പെടെ ചെറു കമ്പനികൾക്ക് സിസിഐ നടപടിയിലൂടെ തുറന്ന് കിട്ടിയിരിക്കുന്നത്. അ‌ർഹതയുള്ളവർ അ‌തിജീവിക്കും. അ‌ല്ലാത്തവർ ഗൂഗിളിനു മുന്നിൽ ചിലപ്പോൾ കീഴടങ്ങിയേക്കും. ഏറെനാളായി ഉപയോഗിച്ച് വരുന്നതിനാൽ ഗൂഗിൾ സേവനങ്ങൾ പലതും ഉപയോക്താക്കളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

ഈ സ്വാധീനം മറികടന്ന് അ‌വരുടെ മൊ​ബൈലിൽ ഇടം പിടിക്കണമെങ്കിൽ മികച്ച പ്രകടനം ടെക് കമ്പനികൾ നടത്തേണ്ടിവരും. അ‌തിൽ അ‌വർ എത്രയ്യോളം വിജയിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഗൂഗിളി​ന്റെ തിരിച്ചടി. എന്തായാലും വിധി എതിരായതോടെ സിസിഐയുമായി സഹകരിക്കുമെന്നും വിധി പഠിച്ച ശേഷം ആവശ്യമായ നടപടികൾ ​കൈക്കൊള്ളുമെന്നുാണ് ഗൂഗിൾ അ‌റിയിച്ചിരിക്കുന്നത്.

Best Mobiles in India

English summary
The Supreme Court refused to quash the hefty fine of Rs 1337 crore imposed on Google by the CCI. The court has also directed Google to deposit 10 percent of the fine of Rs 133.7 crore within a week. It is estimated that with the implementation of the CCI recommendations, other tech companies will open the way to compete with Google, and this will change the Indian technology sector.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X