ഐഎസ്ആർഒയുടെ ചിറകിൽ, ​മൈക്രോസോഫ്റ്റ് തണലിൽ, ശാസ്ത്രസാങ്കേതിക രംഗത്ത് കുതിക്കാൻ ഇന്ത്യ!

|
ശാസ്ത്രസാങ്കേതിക രംഗത്ത് കുതിക്കാൻ ഇന്ത്യ!

ഇന്ത്യയുടെ ബഹിരാകാശ, ശാസ്ത്രസാങ്കേതിക മേഖലകളിലെ സ്വാധീനവും ശക്തിയും ഇരട്ടിയാക്കാൻ വഴിയൊരുങ്ങുന്നു. ഇന്ത്യയുടെ അ‌ഭിമാനമായ ഐഎസ്ആർഒയും ടെക്നോളജി രംഗത്തെ വമ്പന്മാരായ ​മൈക്രോസോഫ്റ്റും സഹകരിക്കാൻ തീരുമാനിച്ചതോടെയാണ് ഇന്ത്യൻ യുവതയുടെ പ്രതീക്ഷകൾക്ക് കനം വച്ചിരിക്കുന്നത്. ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് ​മൈക്രോസോഫ്റ്റ് പിന്തുണ നൽകുമെന്നാണ് പ്രഖ്യാപനം. ബംഗളുരുവിൽ വച്ച് നടന്ന മൈക്രോസോഫ്റ്റിന്റെ 2023 ലെ 'ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടി'യിൽ സംസാരിക്കവേ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയാണ് ഇതുസംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.

 

ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടി

 

ക്ലൗഡ് അധിഷ്ഠിതവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർ ചെയ്യുന്നതുമായ നിരവധി പ്രോജക്ടുകൾ 'ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടി'യിൽ
പ്രദർശിപ്പിച്ചു. ഇതേ ചടങ്ങിലാണ് ബഹിരാകാശ ടെക് ഡൊമെയ്‌നിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ​മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. 2025 ആകുമ്പോഴേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തുണ്ടാകാനിടയുള്ള വളര്‍ച്ച സത്യ നാദെല്ല ചൂണ്ടിക്കാട്ടി. തുടർന്ന് ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്കായി ആരംഭിക്കാന്‍ പോകുന്ന ചില സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും ഉച്ചകോടിയില്‍ വിശദമാക്കി. ടെക്‌നോളജി ടൂളുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് സ്‌പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിന് ഐഎസ്ആർഒ (ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ) യുമായി മൈക്രോസോഫ്റ്റ് ധാരണാപത്രം ഒപ്പുവച്ചു.

ശാസ്ത്രസാങ്കേതിക രംഗത്ത് കുതിക്കാൻ ഇന്ത്യ!

ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ

രാജ്യത്തെ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകൾ പരമാവധി ഉപയോ​ഗപ്പെടുത്താനുള്ള ഐഎസ്ആർഒയുടെ പരിശ്രമങ്ങൾക്ക് ​മൈക്രോസോഫ്ടിന്റെ എല്ലാവിധ പിന്തുണയും ഉറപ്പാക്കാൻ കരാറിലൂടെ സാധിക്കും. ഐഎസ്ആർഒ അംഗീകരിച്ച സ്റ്റാർട്ടപ്പുകളുമായി മൈക്രോസോഫ്റ്റ് അടുത്ത് പ്രവർത്തിക്കുകയും എല്ലാ ഘട്ടത്തിലും സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് ഹബ് പ്ലാറ്റ്‌ഫോമിലേക്ക് കമ്പനികളെ ഉൾപ്പെടുത്തുകയും ചെയ്യും. എഐ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് തുടങ്ങിയ അത്യാധുനിക രീതികൾ ഉപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകൾക്കായുള്ള വലിയ അളവിലുള്ള സാറ്റലൈറ്റ് ഡാറ്റ വിശകലനം ചെയ്യുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും മൈക്രോസോഫ്റ്റുമായുള്ള ഐഎസ്ആർഒയുടെ സഹകരണം ഉപകരിക്കും. ​

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

മൈക്രോസോഫ്റ്റുമായുള്ള ഐഎസ്ആർഒയുടെ സഹകരണം രാജ്യത്തെ സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് ഗുണം ചെയ്യുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥും വ്യക്തമാക്കി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകരെ സഹായിക്കാനും പിന്തുണയ്ക്കാനും ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും മൈക്രോസോഫ്റ്റും ഐഎസ്ആർഒയും അറിയിച്ചു. പുതിയ ചില സോഫ്റ്റ് വെയര്‍ ടൂളുകളും പ്രോഡക്ടുകളും ഉച്ചകോടിയില്‍ സത്യ നാദെല്ല പരിചയപ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പുത്തന്‍ ട്രെന്‍ഡിനെക്കുറിച്ചും ജനങ്ങള്‍ക്ക് പ്രയോജനകരമായ സോഫ്റ്റ് വെയര്‍ ടൂളുകള്‍ വികസിപ്പിക്കാന്‍ കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ എങ്ങനെ ഉപയോഗിക്കുമെന്നും സത്യ നാദെല്ല വ്യക്തമാക്കി. 2025 ആകുമ്പോഴേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തുണ്ടാകാനിടയുള്ള വളര്‍ച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്രസാങ്കേതിക രംഗത്ത് കുതിക്കാൻ ഇന്ത്യ!

ഇന്ത്യയുടെ ഡിജിറ്റല്‍ മാറ്റത്തിന് തുണയാകും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലും നാദെല്ല ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയുള്‍പ്പെടെ രാജ്യത്തിന്റെ ഡിജിറ്റല്‍ മാറ്റത്തിലേക്കുള്ള പദ്ധതികളെക്കുറിച്ച് നരേന്ദ്ര മോദിയുമായി സത്യനാദെല്ല ചര്‍ച്ചനടത്തി. ഡിജിറ്റല്‍ പരിവര്‍ത്തനം നയിക്കുന്ന സുസ്ഥിരവും ഉള്‍ക്കൊള്ളലിന്റേതുമായ സാമ്പത്തികവളര്‍ച്ചയ്ക്കായുള്ള ഇന്ത്യൻ സര്‍ക്കാരിന്റെ ശ്രദ്ധ പ്രചോദനാത്മകമാണെന്ന് സത്യ നദെല്ല ട്വീറ്റ് ചെയ്തു. ലോകത്തിന്റെ വെളിച്ചമായി മാറാന്‍, ഡിജിറ്റല്‍ ഇന്ത്യ വിഷന്‍ സാധ്യമാക്കുന്നതിന് രാജ്യത്തെ സഹായിക്കാമെന്നും അദ്ദേഹം വാഗ്ദാനംചെയ്യുകയായിരുന്നു. പിന്നീട് കൂടിക്കാഴ്ചയുടെ ആഹ്ലാദം ട്വിറ്ററിലൂടെ പങ്കുവച്ച ​മോദി, ലോകത്തെതന്നെ മാറ്റിമറിക്കാന്‍പോന്ന ആശയങ്ങളാണ് ഇന്ത്യന്‍ യുവാക്കളുടേതെന്ന് ട്വീറ്റ് ചെയ്തു. സാങ്കേതികവിദ്യയിലും നൂതനവിദ്യകളിലുമുള്ള ഇന്ത്യയുടെ പുരോഗതി സാങ്കേതികവിദ്യ നയിക്കുന്ന വളര്‍ച്ചയുടെ യുഗത്തിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണെന്നും മോദി ട്വീറ്റില്‍ പറഞ്ഞു.

Best Mobiles in India

English summary
Microsoft has signed an MoU with ISRO to support space tech startups with technology tools and platforms. The announcement is that Microsoft will support space tech startups in India. This was stated by Microsoft CEO Satya Nadella while speaking at the "Future Ready Technology Summitorms. The announcement is that Microsoft will support space tech startups in India. This was stated by Microsoft CEO Satya Nadella while speaking at the "Future Ready Technology Summit."

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X