Just In
- 2 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 6 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 8 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 10 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- News
സകാല്‍ ഹിന്ദു സമാജിന്റെ പരിപാടിയുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യണം; നിര്‍ദേശവുമായി സുപ്രീം കോടതി
- Sports
ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ലേസർ വടിയെടുത്തു, മിന്നൽ പറപറന്നു; മിന്നൽ വഴിതിരിച്ചുവിടാനുള്ള വിദ്യ കണ്ടെത്തി ഗവേഷകർ
മഴക്കാറ് മാനത്ത് ഉരുണ്ടുകൂടുമ്പോൾ തന്നെ പലരുടെയും മനസിൽ ആധിയും ഉരുണ്ടുകൂടും. ''മഴ.. കട്ടൻചായ.. ജോൺസൻമാഷ്. ആഹാ അന്തസ്'' എന്നൊക്കെ ഡയലോഗ് അടിക്കുന്ന ചില ടീമുകൾ പോലും മഴചാറുന്നത് കണ്ടാൽ ഓടി വീട്ടിൽക്കയറും. വെള്ളപ്പൊക്കം പേടിക്കേണ്ടാത്തിടത്തോളം ആളുകളെ സംബന്ധിച്ച് മഴ അടിപൊളിയാണ്. പക്ഷേ മഴയ്ക്കൊപ്പം എത്തുന്ന ഇടിയും മിന്നലുമാണ് പലരെയും മഴപ്പേടിയിലേക്ക് നയിക്കുന്നത്.

അതെ ഇടിമിന്നൽ, അവൻ തന്നെയാണ് എല്ലാവരുടെയും പേടിസ്വപ്നമായ ആ പ്രകൃതിയുടെ വില്ലൻ സന്തതി. മിന്നൽ ഏറ്റ് മരിച്ച മനുഷ്യർക്കും മൃഗങ്ങൾക്കും കണക്കില്ല. അതുപോലെ തന്നെ മിന്നൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്കും കണക്കില്ല. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകും അത് കണ്ടെത്തുന്നിടത്താണ് വിജയം എന്നാണല്ലോ പറയുക.

അതുപോലെ മിന്നൽ എന്ന ഭീഷണിയെയും മെരുക്കുന്നതിലേക്ക് നയിക്കുന്ന ഒരു കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രാൻസിലെ എക്കോളെ പോളിടെക്നിക്സ് ലബോറട്ടറി ഓഫ് അപ്ലൈഡ് ഒപ്റ്റിക്സി( Ecole Polytechnique's Laboratory of Applied Optics) ലെ ഒരു സംഘം ഗവേഷകർ. മിന്നലിനെ പ്രതിരോധിക്കാൻ ഇപ്പോൾ നമുക്ക് മിന്നൽ രക്ഷാ ചാലകങ്ങളും മറ്റും ഉണ്ടെങ്കിലും അവയ്ക്ക് പരിമിതികളുണ്ട്.

മിന്നലിൽനിന്ന് ഒരു കെട്ടിടത്തെ സംരക്ഷിക്കാനും മറ്റുമാണ് മിന്നൽ രക്ഷാ ചാലകങ്ങൾക്ക് കഴിയുക. എന്നാൽ ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് മിന്നലിനെ വഴിതിരിച്ചുവിട്ട് ഒരു പ്രദേശത്തെയാകെ സംരക്ഷിക്കാനുള്ള സാങ്കേതിക വിദ്യയാണ് ഈ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 1752 ൽ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ആണ് മിന്നലും വൈദ്യുതിയും തമ്മിലുള്ള ബന്ധം ആദ്യമായി വെളിച്ചത്ത് കൊണ്ടുവന്നത്.

മിന്നലുള്ളപ്പോൾ പട്ടം പറത്തുന്നത് അപകടകരമാണെന്ന് നമുക്കറിയാം. എന്നാൽ മിന്നലും അതിലടങ്ങിയിരിക്കുന്ന വൈദ്യുതോർജവും തമ്മിലുള്ള ബന്ധം തെളിയിക്കാൻ മിന്നലുള്ളപ്പോൾ പട്ടം പറത്തിയിട്ടുള്ള ആളാണ് ബെഞ്ചമിൻ ഫ്രാങ്കലിൻ. അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന സ്ഥിതവൈദ്യുതോർജ്ജം സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് മിന്നൽ അഥവാ ഇടിമിന്നൽ. മേഘങ്ങള്‍ക്കും ഭൂമിക്കും ഇടയിലോ അല്ലെങ്കില്‍ മേഘങ്ങള്‍ക്കുള്ളിലോ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ മിന്നലിനെ സൃഷ്ടിക്കുന്നു എന്ന് പറയാം.

ചുറ്റുമുള്ള വായുവിനെ സൂര്യന്റെ ഉപരിതലത്തേക്കാള്‍ അഞ്ചിരട്ടി ചൂടാക്കാന്‍ മിന്നലിന് കഴിയും. ലോകത്താകെയുള്ള ജനങ്ങളുടെ പേടിസ്വപ്നമായി മിന്നലിനെ മാറ്റുന്നതും ചുട്ടുകരിക്കാനുള്ള ഈ ശേഷിതന്നെ. 270 വർഷങ്ങൾക്കിപ്പുറവും മിന്നലിലെ വൈദ്യുതിയെ മെരുക്കുന്നതിൽ മാർഗദർശകമായി പ്രവർത്തിക്കുന്നത് ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ നിരീക്ഷണങ്ങളും കണ്ടുപിടിത്തവും ആണ്. ഫ്രാങ്ക്ലിന് ശേഷം മിന്നലിനെ മെരുക്കുന്നതിൽ ഉണ്ടായിരിക്കുന്ന നിർണായകമായ ഒരു നീക്കവും കണ്ടുപിടുത്തവുമായാണ് ഫ്രാൻസിലെ ഗവേഷകരുടെ 'ലേസർ വടി'യെ വിലയിരുത്തുന്നത്.

മിന്നലിൽനിന്ന് രക്ഷനേടാനുള്ള നീക്കങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ ലേസർ സാങ്കേതിക വിദ്യക്ക് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ സാന്റിസ് പർവതത്തിന് മുകളിൽ നിന്ന് ആകാശത്തെ ലക്ഷ്യമാക്കി സ്ഥാപിച്ച ലേസർ ഉപയോഗിച്ച് ഈ ഫ്രഞ്ച് ഗവേഷക സംഘം മിന്നലാക്രമണങ്ങൾ വിജയകരമായി വഴിതിരിച്ചുവിട്ടു. ഇതിനായി ഉപയോഗിച്ച സാങ്കേതിക വിദ്യയുടെ വിവരങ്ങൾ സംഘം നേച്ചർ ഫോട്ടോണിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹ്രസ്വവും തീവ്രവുമായ ലേസർ പൾസുകളാൽ രൂപം കൊള്ളുന്ന ലേസർ-ഇൻഡ്യൂസ്ഡ് ഫിലമെന്റുകൾക്ക് ഗണ്യമായ ദൂരത്തിൽ മിന്നപ്പിണരുകളെ നീക്കാൻ കഴിയുമെന്ന് ഈ പഠനത്തിൽ സംഘം വ്യക്തമാക്കുന്നു.

ഒരു വലിയ കാറിന്റെ വലിപ്പവും 3 ടണ്ണിൽ കൂടുതൽ ഭാരവുമുള്ളതാണ് ഈ ലേസർ ഉപകരണം. ജർമ്മൻ വ്യാവസായിക യന്ത്ര നിർമ്മാണ കമ്പനിയായ ട്രംപ് ഗ്രൂപ്പിന്റെ ലേസറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 2,500 മീറ്റർ ഉയരമുള്ള പർവതമുകളിൽ, ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡറായ സ്വിസ്‌കോമിന്റെ 400 അടി ഉയരമുള്ള ട്രാൻസ്മിഷൻ ടവറിന് മുകളിൽ ആകാശം ലക്ഷ്യമാക്കിയാണ് ഈ ലേസർ ഉപകരണം സ്ഥാപിച്ചത്. മിന്നലാക്രമണങ്ങളെ വഴിതിരിച്ചുവിടാൻ ശാസ്ത്രജ്ഞർ സെക്കൻഡിൽ 1,000 തവണ തീവ്രമായ ലേസർ പൾസുകൾ പ്രയോഗിച്ചു.

ആദ്യ സന്ദർഭത്തിൽ, മിന്നലിന്റെ പാത 160 അടിയിൽ കൂടുതൽ (50 മീറ്റർ) റീഡയറക്‌ട് ചെയ്യാൻ ഗവേഷകർ രണ്ട് ഹൈ സ്പീഡ് ക്യാമറകൾ ഉപയോഗിച്ചു. "വളരെ ഉയർന്ന പവർ ലേസർ പൾസുകൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുമ്പോൾ, ബീമിനുള്ളിൽ വളരെ തീവ്രമായ പ്രകാശത്തിന്റെ ഫിലമെന്റുകൾ രൂപം കൊള്ളുന്നു. ഈ ഫിലമെന്റുകൾ വായുവിലെ നൈട്രജൻ, ഓക്സിജൻ തന്മാത്രകളെ അയോണൈസ് ചെയ്യുന്നു, അത് പിന്നീട് സ്വതന്ത്രമായി ചലിക്കുന്ന ഇലക്ട്രോണുകളെ പുറത്തുവിടുന്നു. പ്ലാസ്മ എന്ന് വിളിക്കപ്പെടുന്ന ഈ അയോണൈസ്ഡ് വായു ഒരു വൈദ്യുത ചാലകമായി മാറുന്നു" എന്ന് അപ്ലൈഡ് ഫിസിക്‌സ് വിഭാഗത്തിലെ പ്രൊഫസർ ജീൻ പിയറി വുൾഫ് വിശദീകരിച്ചു.

1970 മുതൽ ഈ ആശയം ഉയർന്നുവന്നിരുന്നു. തുടർന്ന് ലബോറട്ടറി ചുറ്റുപാടുകളിൽ ഇത് പ്രാവർത്തികമാക്കിയിട്ടുമുണ്ട്. എന്നാൽ വിശാലമായ പ്രദേശത്ത് യഥാർഥമായി പ്രവർത്തിപ്പിക്കുന്നത് ഇത് ആദ്യമായാണ്. ഒരു ചെറിയ പ്രദേശം മാത്രം സംരക്ഷിക്കാൻ സാധിക്കുന്ന മിന്നാൽ രക്ഷാ ചാലകങ്ങളുടെ സ്ഥാനത്ത് ഈ ലേസർ സംവിധാനം എത്തുന്നതോടെ മിന്നൽപ്പേടി ഒഴിവാക്കാൻ സാധിക്കും.

നിലവിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത് നാശവും ആൾ നാശവും മിന്നൽ മൂലം ഉണ്ടാകുന്നുണ്ട്. ഈ മിന്നൽപ്പേടി ഒഴിവാക്കി പവർ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, കാറ്റാടിപ്പാടങ്ങൾ, ലോഞ്ച്പാഡുകൾ എന്നിവയുൾപ്പെടെയുള്ള നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കാൻ പുതിയ ലേസർ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. മിന്നൽ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്താൻ കുറഞ്ഞ ചെലവേ ഇതിനായി വേണ്ടിവരൂ എന്നാണ് കണക്കുകൂട്ടൽ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470