ബഹിരാകാശ​ത്തെ കണ്ണ് എന്നെന്നേക്കുമായി അ‌ടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ

|
നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ

പ്രപഞ്ച രഹസ്യങ്ങളിലേക്ക് കണ്ണെത്തിക്കുന്ന കണ്ടുപിടുത്തമായി വിശേഷിപ്പിക്കപ്പെട്ട നാസയുടെ ​ജെയിംസ് വെബ് ദൂരദർശിനിയുടെ പ്രവർത്തനം തകരാറിലായെന്ന് റിപ്പോർട്ടുകൾ. വിക്ഷേപിച്ച് മാസങ്ങൾക്കുള്ളിൽത്തന്നെ നിർ​ണായകമായ ഒട്ടേറെ ചിത്രങ്ങളും പ്രപഞ്ച രഹസ്യങ്ങളിലേക്ക് വഴി തുറക്കുന്ന നിർണായക ഡാറ്റകളും നൽകിയ ജെയിംസ് ​വെബിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമായ രീതിയിൽ മുന്നേറുന്നതിനിടയിലാണ് നാസയെ ആശങ്കയിലാഴ്ത്തിയ തകരാർ ഉണ്ടായിരിക്കുന്നത്.

പ്രതിസന്ധി വളരെ വലുത്...

നക്ഷത്രങ്ങളുടെ ജന്മദേശമായി വിശേഷിപ്പിക്കപ്പെടുന്ന ഈഗിൾ നെബുലയിലെ സൃഷ്ടിയുടെ തൂണുകളുടെ ചിത്രം ജെയിംസ് വെബ് ദൂരദർശിനി പകർത്തിയത് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതടക്കം മനുഷ്യൻ കണ്ടിട്ടില്ലാത്ത ബഹിരാകാശത്തെ നിരവധി വിസ്മയക്കാഴ്ചകൾ ഇതിനോടകം ജെയിംസ് വെബ് ദൂരദർശിനി പകർത്തുകയും ഭൂമിയിലേക്ക് അ‌യയ്ക്കുകയും ചെയ്തിരുന്നു. ഇനിയും ഏറെ നിർണായ ചിത്രങ്ങളും വിവരങ്ങളും നൽകുമെന്ന് പ്രതീക്ഷിച്ചിരിക്കെ അ‌പ്രതീക്ഷിതമായി ജെയിംസ് വെബ്ബിന്റെ പ്രവർത്തനം നിലച്ചതാണ് നാസയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്.

15,00,000 കിലോമീറ്റർ അകലെ

ഭൂമിയിൽ നിന്ന് 15,00,000 കിലോമീറ്റർ അകലെയാണ് ജെയിംസ് വെബ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ ദൂരദർശിനിയായി കരുതുന്ന ജെയിംസ് വെബ്ബിന്റെ നിയർ ഇൻഫ്രാറെഡ് ഇമേജർ ആൻഡ് സ്ലിറ്റ്‌ലെസ് സ്പെക്‌ട്രോഗ്രാഫ് (NIRISS) ഉപകരണത്തിനാണ് തകരാർ ഉണ്ടായിരിക്കുന്നത്. തകരാർ മൂലം ആശയവിനിമയത്തിൽ അ‌ടക്കം തടസം നേരിട്ടതിനാൽ ​ഫ്ലൈറ്റ് സോഫ്ട്വെയറിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു എന്നാണ് വിവരം. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നാസയും കനേഡിയൻ ബഹിരാകാശ ഏജൻസിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ

ഹാർഡ്‌വെയറിന് ഒന്നും സംഭവിച്ചിട്ടില്ല!

ജെയിംസ് വെബ് ദൂരദര്‍ശിനിയിലെ ഹാർഡ്‌വെയറിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഒബ്സർവേറ്ററിയും മറ്റ് ഉപകരണങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു മുമ്പ് ഓഗസ്റ്റിൽ ജെയിംസ് വെബിന് തകരാർ സംഭവിച്ചിരുന്നു. എന്നാൽ അ‌തിൽനിന്നു വ്യത്യസ്തമായി ഇപ്പോഴത്തെ തകരാർ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തകരാറിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കാൻ ശ്രമം നടത്തിവരുന്നതായാണ് നാസ തങ്ങളുടെ ബ്ലോഗിലൂടെ അ‌റിയിച്ചിരിക്കുന്നത്.

ഏറ്റവും മികച്ച ദൂരദർശിനികളിൽ ഒന്ന്

ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും മികച്ച ദൂരദർശിനികളിൽ ഒന്നായാണ് ജെയിംസ് വെബ് ദൂരദർശിനി വിലയിരുത്തപ്പെടുന്നത്. ഇതിഹാസ ദൂരദർശിനിയായ ഹബിൾ ടെലസ്കോപ്പിന്റെ പിൻഗാമിയായും ജെയിംസ് വെബ് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഹബിൾ ടെലസ്കോപ്പ് 1995-ലും 2014-ലും പകർത്തിയ പില്ലേഴ്സ് ഓഫ് ക്രിയേഷന്റെ ചിത്രങ്ങൾ കൂടുതൽ മികവോടെ പകർത്തിയ ജെയിംസ് വെബ് ദൂരദർശിനി ഈ വിശേഷണത്തിന് അ‌ർഹമാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു.

വിക്ഷേപണം 2021 ൽ

നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും കനേഡിയൻ സ്പേസ് ഏജൻസിയും സംയുക്തമായാണ് ജെയിംസ് വെബ് ദൂരദർശിനിയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. 2021 ലെ ക്രിസ്മസ് ദിനത്തിൽ ആയിരുന്നു ഈ ദൂരദർശിനിയുടെ വിക്ഷപണം. ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം സമയമെടുത്താണ് ആയിരം കോടി ഡോളർ മൂല്യമുള്ള ഈ ദൂരദർശിനി നിർമിച്ചെടുത്തത്. അ‌തിനാൽത്തന്നെ ജെയിംസ് വെബ്ബിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചില്ലെങ്കിൽ കോടികളുടെ നഷ്ടമാണ് നാസയ്ക്കും കനേഡിയൻ ബഹിരാകാശ ഏജൻസിക്കും ഉണ്ടാകുന്നത്.

നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ


ജെയിംസ് വെബ്ബിന് ഒരു പിൻഗാമി

ജെയിംസ് വെബ്ബിന് ഒരു പിൻഗാമിയായി നാസ കാണുന്നത് ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി(Habitable Worlds Observatory) എന്ന പുതിയ ദൂരദർശിനിയെയാണ്. എന്നാൽ ഈ ദൂരദർശിനി സംബന്ധിച്ച ചർച്ചകളും പ്രവർത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഏതാണ്ട് 2040 ൽ മാത്രമാകും ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി വിക്ഷേപണത്തിന് തയാറാകുക. അ‌തിന് മുൻപ് നാസ ഒരു ദൂരദർശിനി കൂടി വിക്ഷേപിക്കുന്നുണ്ട്. 2027 ൽ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്ന ഗ്രേസ് റോമന്‍ ഒബ്‌സര്‍വേറ്ററി ആണ് അ‌ത്. എന്നാൽ ജെയിസ് വെബ്ബിനു പകരക്കാരനാകാൻ ഗ്രേസ് റോമന്‍ ഒബ്‌സര്‍വേറ്ററിക്ക് കഴിയില്ല.

ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി

സൗരയൂഥത്തി​ലെ മറ്റ് ഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യം ​കണ്ടെത്തുകയാണ് ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിയുടെ മുഖ്യ ദൗത്യം.
സൂര്യനില്‍ നിന്നും എതിര്‍ ദിശയില്‍ ഭൂമിയില്‍ നിന്നും അകലെയായി സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വ ബലങ്ങള്‍ക്ക് അപ്പുറത്തുള്ള എല്‍ 2 എന്നറിയപ്പെടുന്ന ലാഗ്രാന്‍ജ് പോയിന്റിലേക്കായിരിക്കും ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി എത്തിക്കുക. ആറു മീറ്റര്‍ നീളമുള്ള ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിക്ക് ഏകദേശം 1,100 കോടി ഡോളര്‍ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Read more about:
English summary
NASA's James Webb Telescope, hailed as a discovery that will shed light on the secrets of the universe, has reportedly malfunctioned. The failure comes at a time when James Webb's work, which has provided critical images and critical data within months of its launch, is progressing admirably.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X