നിശ്ചലാവസ്ഥയിൽ ​നഗരത്തിനു മുകളിൽ നിലയുറപ്പിച്ച് വിചിത്രമേഘം; പ്രകൃതിയുടെ വികൃതിയിൽ ഭയന്ന് നഗരവാസികൾ

|
നിശ്ചലാവസ്ഥയിൽ ​നഗരത്തിനു മുകളിൽ നിലയുറപ്പിച്ച് വിചിത്രമേഘം

നമുക്കുചുറ്റുമുള്ള പ്രകൃതിയിലേക്ക് നോക്കിയാൽ നയനമനോഹരമായ കാഴ്ചകൾ നിരവധി കാണാൻ സാധിക്കും. ഉദയം, അ‌സ്തമയം, നിലാവ്, നക്ഷത്രങ്ങൾ, ചന്ദ്രൻ, തുടങ്ങിയവയെല്ലാം അ‌തിൽ ചിലതുമാത്രം. എന്നാൽ ചില സന്ദർഭങ്ങളിൽ പ്രകൃതിയിലെ ചില കാഴ്ചകൾ മനുഷ്യനെ സ്തബ്ധരാക്കുന്നതിലേക്കും ഭയപ്പെടുത്തുന്നതിലേക്കും കൊണ്ടുചെന്ന് എത്തിക്കാറുണ്ട്. സാങ്കേതികമായി എത്രയൊക്കെ വളർന്നു എന്നുപറഞ്ഞാലും മനുഷ്യനും പ്രകൃതിയുടെ അ‌നേകം സൃഷ്ടികളിലെ ഒന്നുമാത്രമാണെന്നും പ്രകൃതിയുടെ അ‌നന്തമായ രഹസ്യങ്ങൾ കണക്കറ്റതാണെന്നും ഇടയ്ക്കിടെ നമ്മെ ഓർമിപ്പിക്കുന്ന സംഭവങ്ങൾ ഇടയ്ക്ക് ഉണ്ടാകാറുമുണ്ട്.

 

കൗതുകമല്ല, ഭയം...

കഴിഞ്ഞ ദിവസം തുർക്കിയിലെ ബർസയിൽ കണ്ട ഒരു വിചിത്ര കാഴ്ച നഗരവാസികളെ ഏറെ ഭയപ്പെടുത്തുന്ന നിലയിലേക്കാണ് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. വൃത്താകൃതിയിൽ ഭീമാകാരമായ വലിപ്പത്തോടെ കണ്ട ചുവന്ന മേഘങ്ങളാണ് ആളുകളെ ഭയപ്പെടുത്തിയത്. ഒരു മണിക്കൂറോളം ഈ മേഘം നഗരത്തിന് മുകളിൽ നിലയുറപ്പിച്ചിരുന്നു. ഇതോടെ മേഘത്തിനുള്ളിൽ പറക്കും തളികയാണെന്നും തങ്ങളുടെ നഗരത്തിലേക്ക് അ‌ന്യഗ്രഹ ജീവികൾ എത്തി എന്നും മറ്റും ചിലർ പ്രചരിപ്പിക്കാൻ തുടങ്ങി.

 

വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവർ ഈ മേഘത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ പലരും പരിഭ്രാന്തിയിലായി. എന്നാൽ ഒരു മണിക്കൂറിന് ശേഷം ഈ മേഘം അ‌പ്രത്യക്ഷമായി. എങ്കിലും പലരിലും ആശങ്ക നിലനിന്നു. എന്നാൽ യഥാർഥത്തിൽ അ‌തൊരു 'ലെന്റികുലാർ' മേഘം മാത്രമായിരുന്നു എന്നും ഭയപ്പെടും വിധത്തിൽ ഒന്നുമില്ലെന്നും പിന്നീട് അ‌ധികൃതർ വിശദീകരിച്ചു.

നിശ്ചലാവസ്ഥയിൽ ​നഗരത്തിനു മുകളിൽ നിലയുറപ്പിച്ച് വിചിത്രമേഘം

അ‌മേരിക്കക്കാരുടെ പേടിസ്വപ്നം

അ‌മേരിക്കപോലും ഇപ്പോൾ പറക്കും തളികകളെയും അ‌ന്യഗ്രഹ ജീവികളെയും കണ്ടെത്താനുള്ള അ‌ന്വേഷണം നടത്തുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അ‌ന്യഗ്രഹജീവിഭയം ആളുകളിൽ വർധിപ്പിക്കാൻ ഇടയാക്കിയത്. നഗരത്തിനു മുകളിൽ ഏറെ താഴ്ന്നാണ് 'ലെന്റികുലാർ' മേഘം ദൃശ്യമായത് എന്നതും ആളുകളുടെ ഭയം കൂട്ടാൻ ഇടയാക്കി. ആകാശത്ത് വിചിത്ര രൂപങ്ങളിലുള്ള മേഘങ്ങൾ നാം പലപ്പോഴും കണ്ടിട്ടുണ്ടാകും. വൃത്തതിലുള്ളതും എന്നാൽ നടുവിൽ കുഴിപോലെ തോന്നിക്കുന്നതുമായ രൂപത്തിലുള്ള വൻ മേഘങ്ങളെയാണ് ലെന്റികുലാർ മേഘങ്ങൾ എന്ന് വിളിക്കുന്നത്. 2000 മുതൽ 5000 മീറ്റർ വരെ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്. ലെന്റികുലാർ മേഘങ്ങളെ പർവതങ്ങൾക്ക് സമീവും മറ്റും മുമ്പും കണ്ടെത്തിയിട്ടുണ്ട്.

പ്രകൃതിയുടെ വിളയാട്ട്

ബർസ പ്രദേശം പർവതത്തിനു താഴെ സ്ഥിതിചെയ്യുന്നതിനാലാകാം അ‌വിടെ ഈ മേഘം ദൃശ്യമായത് എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇസ്താംബൂളിൽ നിന്ന് ഏകദേശം 50 മൈൽ തെക്ക്, മർമര കടലിന് കുറുകെയാണ് ഈ ​മേഘ പ്രതിഭാസം ദൃശ്യമായത്. ഏകദേശം രണ്ട് ദശലക്ഷം പേരാണ് ഈ നഗരത്തിൽ താമസിക്കുന്നത്. വടക്കൻ ഇറ്റലിയിലെ ന്യൂനമർദം കാരണം വ്യാഴാഴ്ച തെക്ക് നിന്ന് ശക്തമായ കാറ്റ് പടിഞ്ഞാറൻ തുർക്കിയിലേക്ക് വീശിയിരുന്നു. ഇതുമൂലമാകാം ഈ മേഘം രൂപപ്പെട്ടത് എന്ന് കരുതപ്പെടുന്നു.

ലോകത്തിന്റെ കണ്ണ് തുർക്കിയിൽ

തുർക്കിയിലെ ഈ അ‌പൂർവ പ്രതിഭാസം രാജ്യാന്തര മാധ്യമങ്ങളിലടക്കം വൻ വാർത്തയായി. കോടിക്കണക്കിന് ആളുകളാണ് ഈ ലെന്റികുലാർ' മേഘത്തിന്റെ ദൃശ്യങ്ങൾ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. എന്തായാലും ആദ്യം ഒന്ന് അ‌മ്പരന്നു എങ്കിലും തങ്ങളുടെ നഗരത്തിൽ സംഭവിച്ച കാര്യം ലോകശ്രദ്ധയാകർഷിച്ചത് പ്രദേശവാസികൾക്കും സന്തോഷം പകരുന്നു. ഒരു സയൻസ്ഫിക്ഷൻ സിനിമയിൽ കാണുന്നപോലെയുള്ള കാഴ്ച നേരിൽ കാണാനായതിന്റെ ആഹ്ലാദവും ഇപ്പോൾ ഇവർ പങ്കുവയ്ക്കുന്നു. ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയതിനാൽ ഇനി യഥാർഥത്തിൽ പറക്കും തളിക വന്നാൽപ്പോലും തങ്ങൾ ഭയപ്പെടില്ല എന്നാണ് പ്രദേശവാസികളുടെ ഇപ്പോഴത്തെ നിലപാട്.

Best Mobiles in India

Read more about:
English summary
The other day in Bursa, Turkey, the gigantic red clouds seen in a circular shape scared the city dwellers. After an hour, this cloud disappeared. But many remained concerned. But authorities later clarified that it was actually just a "lenticular" cloud and nothing to worry about.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X