10,090 എംഎഎച്ച് ബാറ്ററിയുള്ള സാംസങ് ഗാലക്‌സി ടാബ് എസ് 7 എഫ്ഇ വൈ-ഫൈ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു

|

സാംസങ് സ്മാർട്ഫോണുകൾ മാത്രമല്ല, നിങ്ങളുടെ ബജറ്റ് വിലയ്ക്ക് സ്വന്തമാക്കാവുന്ന ഏറ്റവും മികച്ച ടാബ്ലെറ്റുകളും വിപണിയിൽ അവതരിപ്പിക്കുന്നു. ഓൺലൈൻ വിദ്യാഭ്യസത്തിൻറെ പ്രാധാന്യം വർധിച്ചുവരുന്ന ഈ അവസരത്തിൽ നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾക്കോ ഒരു ടാബ്‌ലെറ്റ് കൂടിയേ തീരു. ഇപ്പോൾ, സാംസങ് തന്നെ വീണ്ടും മറ്റൊരു അടിപൊളി ടാബ്‌ലറ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്നിവിടെ നമുക്ക് ഈ പുതിയ ടാബ്‌ലെറ്റിൻറെ വിശേഷങ്ങൾ പരിശോധിക്കാം.

10,090 എംഎഎച്ച് ബാറ്ററിയുള്ള സാംസങ് ഗാലക്‌സി ടാബ് എസ് 7 എഫ്ഇ വൈ-ഫൈ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു

സാംസങ് ഒടുവിൽ ഗാലക്‌സി ടാബ് എസ് 7 എഫ്ഇയുടെ എൽടിഇ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് സെല്ലുലാർ കണക്റ്റിവിറ്റി ഇല്ലാത്തതാണ്, 4 ജിബി റാം ഓപ്ഷനിൽ മാത്രമായി വിപണിയിൽ വരുന്നു. ഇതിൻറെ മികച്ച പ്രകടനം ഉറപ്പാക്കുവാൻ ക്വാൽകോം സ്നാപ്ഡ്രാഗൺ 778 ജി SoC പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാംസങ് ഗാലക്‌സി ടാബ് എസ് 7 എഫ്ഇ വൈ-ഫൈ മോഡലിൽ 12.4 ഇഞ്ച് ഡിസ്പ്ലേയ്, 10,090 എംഎഎച്ച് ബാറ്ററി, എൽടിഇ മോഡൽ പോലെ ആൻഡ്രോയ്‌ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ആമസോണിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഈ ടാബ് മിസ്റ്റിക് പിങ്ക്, മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് സിൽവർ, മിസ്റ്റിക് ഗ്രീൻ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. കമ്പനി ജൂണിൽ ഗാലക്‌സി ടാബ് എസ് 7 എഫ്ഇയുടെ എൽടിഇ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

സാംസങ് ഗാലക്‌സി ടാബ് എസ് 7 എഫ്ഇ (വൈ-ഫൈ): ഇന്ത്യയിലെ വില

സാംസങ് ഗാലക്‌സി ടാബ് എസ് 7 എഫ്ഇ (വൈ-ഫൈ): ഇന്ത്യയിലെ വില

സാംസങ് ഗാലക്‌സി ടാബ് എസ് 7 എഫ്ഇ (വൈ-ഫൈ) 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന് 41,999 രൂപയാണ് വില വരുന്നത്. ഈ ടാബ്‌ലെറ്റ് നിലവിൽ ആമസോൺ വഴി മിസ്റ്റിക് പിങ്ക്, മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് സിൽവർ, മിസ്റ്റിക് ഗ്രീൻ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടാബ്‌ലെറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 4,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. ഇത് ഒരു ബണ്ടിൽ രീതിയിൽ വാങ്ങിയാൽ ഉപഭോക്താക്കൾക്ക് കീബോർഡ് കവറിന് 10,000 രൂപയും കിഴിവ് ലഭിക്കും. എൽടിഇ വേരിയന്റിന് 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന് 46,999 രൂപയും 6 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 50,999 രൂപയുമാണ് വാങ്ങുമ്പോൾ നിങ്ങൾ മുടക്കേണ്ട തുക.

സാംസങ് ഗാലക്‌സി ടാബ് എസ് 7 എഫ്ഇ (വൈ-ഫൈ): ഇന്ത്യയിലെ വില

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ (വൈ-ഫൈ) 1260 ഇഞ്ച് WQXGA ടിഎഫ്ടി ഡിസ്പ്ലേ 2560 × 1600 പിക്‌സൽ റെസല്യൂഷനുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറിൽ 4 ജിബി റാമും 64 ജിബി ഇന്റർനാൽ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജും എക്സ്പാൻഡ് ചെയ്യാനാകും. ഗൂഗിളിൾ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് കമ്പനിയുടെ സ്വന്തം വൺ യുഐ 3.1 സ്‌കിൻ ടോപ്പിലാണ്. 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 10,090 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഗാലക്‌സി ടാബിൻറെ പിൻഭാഗത്തായി 8 മെഗാപിക്സൽ ക്യാമറ സെൻസറും മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയും പ്രധാന സവിശേഷതയാണ്.

10,090 എംഎഎച്ച് ബാറ്ററിയുള്ള സാംസങ് ഗാലക്‌സി ടാബ് എസ് 7 എഫ്ഇ വൈ-ഫൈ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി ടാബ് എസ് 7 എഫ്ഇ യിൽ വൈ-വൈ 2.4G+5GHz വൈ-വൈ 802.11 a/b/g/n/ac/ax, Bluetooth v5.2, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി 3.2 ജെൻ 1 പോർട്ട് എന്നിവ കണക്റ്റിവിറ്റിക്കായി നൽകിയിട്ടുണ്ട്. ബോർഡിലെ സെൻസറുകളിൽ ആക്സിലറോമീറ്റർ, കോമ്പസ്, ഗൈറോസ്കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ, ഹാൾ സെൻസർ എന്നിവ ഉൾപ്പെടുന്നു. നിങ്ങൾക്ക് ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുമായി എകെജി ട്യൂൺ ചെയ്യ്ത ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകൾ ലഭിക്കും. ഗാലക്‌സി ടാബ് എസ് 7 എഫ്ഇ വൈ-ഫൈയിൽ 10,090 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയോടെ 45W സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഈ ടാബ്‌ലെറ്റിന് 185.0 x 284.8 x 6.3 മില്ലീമീറ്ററും 610 ഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
In India, Samsung has finally released the LTE version of the Galaxy Tab S7 FE. The device is available in Mystic Pink, Mystic Black, Mystic Silver, and Mystic Green color variants and has been secretly posted on Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X