Home
Computer

സാംസങ്ങ് ഗാലക്‌സി ടാബ് S10.5, ടാബ് S8.4 എന്നിവ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; 5 ഫീച്ചറുകള്‍

By Bijesh

സാംസങ്ങിന്റെ പുതിയ ടാബ് S സീരീസ് ടാബ്ലറ്റുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഗാലക്‌സി ടാബ് S 10.5, ഗാലക്‌സി ടാബ് S 8.4 എന്നിവയാണ് പുറത്തിറക്കിയത്. 44,800, 37,800 എന്നിങ്ങനെയാണ് രണ്ട് ടാബ്ലറ്റുകള്‍ക്കും യഥാക്രമം വില. ഈ മാസം 15-ഓടെ ടാബ്ലറ്റുകള്‍ ലഭ്യമായിത്തുടങ്ങും. ജൂലൈ 11 വരെ തെരഞ്ഞെടുത്ത സ്‌റ്റോറുകളില്‍ പ്രീ ബുക്കിംഗ് ഉണ്ടായിരിക്കുമെന്നും സാംസങ്ങ് അറിയിച്ചു.

രണ്ട് ടാബ്ലറ്റുകള്‍ക്കും 3 G, വൈ-ഫൈ വേരിയന്റുകള്‍ ഉണ്ടായിരിക്കും. ജൂലൈ 11-ന് മുന്‍പ് ടാബ്ലറ്റ് ബുക് ചെയ്യുന്നവര്‍ക്ക് ബുക് കവര്‍ സൗജന്യമായി ലഭിക്കും. കൂടാതെ റിലയസിന്റെ 9 ജി.ബി. സൗജന്യ ഡാറ്റ യൂസേജ്, 3 മാസം സൗജന്യ ബിഗ് ഫ് ളിക്‌സ് ആക്‌സസ് എന്നിവയും ലഭിക്കും.

ആപ്പിള്‍ ഐപാഡ് എയറിനേക്കാള്‍ കട്ടി കുറവാണ് എന്ന പ്രത്യേകതയുണ്ട് ടാബ് S ടാബ്ലറ്റുകള്‍ക്ക്. സൂപ്പര്‍ AMOLED സ്‌ക്രീനും 2560-1600 പിക്‌സല്‍ റെസല്യൂഷനുമാണ് ഉള്ളത്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, കിഡ്‌സ് മോഡ്, അള്‍ട്ര പവര്‍ സേവിംഗ് മോഡ്, S ട്രാന്‍സലേറ്റര്‍, സ്‌ക്രാപ്ബുക്, ക്വിക് കണക്റ്റ് തുടങ്ങി നിരവധി ഫീച്ചറുകളും ടാബ്ലറ്റുകള്‍ക്കുണ്ട്.

സാംസങ്ങ് ഗാലക്‌സി ടാബ് S 10.5 -പ്രത്യേകതകള്‍

10.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, ഒക്റ്റകോര്‍ എക്‌സിനോസ് 5(A15 1.9 GHz+ A7 1.3 GHz) സി.പി.യു, ആന്‍ഡ്രോയ്ഡ 4.4 കിറ്റ്കാറ്റ് ഒ.എസ്, 3 ജി.ബി. റാം, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 8 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, വൈ-ഫൈ, 4 ജി LTE, ബ്ലുടൂത്ത്, ജി.പി.എസ്, GLONASS, 7,900 mAh ബാറ്ററി

ഗാലക്‌സി ടാബ് 8.4 -പ്രത്യേകതകള്‍

8.4 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 2560-1600 പിക്‌സല്‍ റെസല്യൂഷന്‍, 4,900 mAh ബാറ്ററി. മറ്റു ഫീച്ചറുകളെല്ലാം ഗാലക്‌സി ടാബ് S 10.5 -നു സമാനമാണ്.

ഇനി രണ്ട് ടാബ്ലറ്റുകളുടെയും പ്രധാനപ്പെട്ട പത്ത്‌ ഫീച്ചറുകള്‍ എന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

#1

#1

സൂപ്പര്‍ AMOLED ഡിസ്‌പ്ലെയാണ് ഗാലക്‌സി ടാബ് S ടാബ്ലറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. നിറങ്ങള്‍ കൃത്യമായി ലഭ്യമാവും എന്നതാണ് ഈ ഡിസ്‌പ്ലെയുടെ പ്രത്യേകത. കൂടാതെ ശക്തിയേറിയ സൂര്യപ്രകാശത്തിലും വ്യക്തമായി സ്‌ക്രീനിലെ കണ്ടന്റുകള്‍ കാണാന്‍ സാധിക്കും.

 

#2

#2

ഉപയോഗിക്കുന്ന ആപ്ലിക്കേഷനനുസരിച്ചും പുറത്തെ വെളിച്ചത്തിനനുസരിച്ചും സ്‌ക്രീന്‍ തനിയെ ക്രമീകരിക്കപ്പെടുന്നു എന്നതാണ് അഡാപ്റ്റീവ് ഡിസ്‌പ്ലെയുടെ മേന്മ. കൂടാതെ വീഡിയോ കാണുന്നതിനും ഫോട്ടോകള്‍ക്കുമായി പ്രത്യേകം ഡിസ്‌പ്ലെ മോഡുകള്‍ മാന്വലായി തെരഞ്ഞെടുക്കാനും സാധിക്കും.

#3

#3

സാംസങ്ങ് ഗാലക്‌സി എസ് 5 സ്മാര്‍ട്‌ഫോണിലേതിനു സമാനമായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട് ഗാലക്‌സി ടാബ് S ലും. മള്‍ടി യൂസര്‍ മോഡും ഉണ്ട്. അതായത് ഒന്നിലധികം ആളുകള്‍ക്ക് ടാബ്ലറ്റ് ഉപയോഗിക്കണമെങ്കില്‍ അതിനനുസരിച്ച് ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ സെറ്റിംഗ്‌സ് ക്രമീകരിക്കാന്‍ കഴിയും.

#4

#4

വിനോദത്തിനുള്ള മികച്ച ഉപാധികൂടിയാണ് ഈ ടാബ്ലറ്റ്. വിവിധ ഡിജിറ്റല്‍ മാഗസിനുകള്‍ ലഭ്യമാവുന്ന സാംസങ്ങ് മാഗസിന്‍ സര്‍വീസ്, വാര്‍ണര്‍ ബ്രാസിന്റേതുള്‍പ്പെടെ വിവിധ നിര്‍മാണ കമ്പനികളുടെ സിനിമകളുടെ ശേഖരം എന്നിവ കൂടാതെ നെറ്റ്ഫ് ളിക്‌സും ടാബ് S -ല്‍ ലഭിക്കും.

#5

#5

ഓഫീസ് ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഫീച്ചറാണ് ഇത്. ഒന്നിലധികം ഫോണുകളുമായി കണക്റ്റ് ചെയ്ത് ഇ മീറ്റിംഗ് നടത്താനും ഓഫീസ് ഡോക്യുമെന്റുകള്‍ ആക്‌സസ് ചെയ്യാനും സാധിക്കുന്ന സംവിധാനമാണ് ഇവ.

#6

#6

ഭാരവും കട്ടിയും തീരെ കുറവാണ് ഗാലക്‌സി ടാബ് S-ന്. ടാബ് S 8.4-ന് 294 ഗ്രാം ആണ് ഭാരം. ആപ്പിളിന്റെ റെറ്റിന മിനിയുമായി താരതമ്യം ചെയ്താല്‍ ഇത് കുറവാണ്. ടാബ് S 10.5-നാവട്ടെ 465 ഗ്രാം ആണ് ഭാരം. 6.6 mm ആണ് തിക്‌നസ്.

#7

#7

കുട്ടികള്‍ക്ക് ടാബ്ലറ്റ് ഉപയോഗിക്കുന്നതിനായി കിഡ്‌സ് മോഡ് ടാബ്ലറ്റിലുണ്ട്. ഈ മോഡില്‍ നേരത്തെ സെറ്റ് ചെയ്ത കണ്ടന്റുകള്‍ മാത്രമെ കുട്ടികള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയു. IR ബ്ലാസ്റ്റര്‍ ആണ് മറ്റൊന്ന്. അതായത് ടി.വിയുടെ റിമോട് കണ്‍ട്രോളായി ടാബ്ലറ്റ് ഉപയോഗിക്കാന്‍ കഴിയും.

 

 

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X