സോണി എക്‌സ്പീരിയ സീ3 ക്യാമറ നിങ്ങള്‍ക്കായി ചെയ്യുന്ന 10 അത്ഭുതകരമായ കാര്യങ്ങള്‍...!

By Sutheesh
|

ഇന്‍ഡ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അതികായന്‍മാരിലൊരാളാണ് സോണി. പക്ഷെ ഇത് ഞങ്ങള്‍ നിങ്ങളോട് പറയേണ്ട കാര്യമില്ല. പുതുതായി സോണി വിപണിയിലിറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും അതിന് ഉപയോക്താക്കളുടെ ഇടയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണവും മാത്രം നോക്കിയാല്‍ മതി.

 

തുടക്ക കാലം മുതല്‍ തന്നെ ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ അതികായന്‍ സാങ്കേതികരംഗത്തെ എല്ലാ കാര്യങ്ങളിലും മുന്‍പന്തിയില്‍ തന്നെയായിരുന്നു. മ്യൂസിക്ക് പ്ലയറുകള്‍ മുതല്‍ ഈ കാലഘട്ടത്തിലെ പ്ലേസ്റ്റേഷന്‍ 4 വരെ, എല്ലാം തന്നെ ജനങ്ങളുടെ ഇടയില്‍ വളരെ ജനപ്രീതി നേടിയതാണ്. നേരത്തെ തന്നെ അലങ്കരിച്ച കിരീടത്തില്‍ മറ്റൊരു തൂവലാണ് സോണിക്ക് സ്മാര്‍ട്ട്‌ഫോണ്‍ വ്യാപാരം.

സോണി എക്‌സ്പീരിയ സീ3യാണ് ചിത്രത്തിലേക്കുളള അവരുടെ പുതിയ കൂട്ടിചേര്‍ക്കല്‍. വിപണിയിലുളള മറ്റ് വന്‍ പേരുകള്‍ക്കുളള വെല്ലുവിളിയാണ് അവരുടെ പുതിയ ഈ സ്മാര്‍ട്ട്‌ഫോണ്‍. 48,000 രൂപയ്ക്ക് കുറച്ച് കുറവിലാണ് എക്‌സ്പീരിയ സീ3 വിപണിയിലെത്തിച്ചിരിക്കുന്നത്. 1920 X 1080 പിക്‌സലുകളുടെ പൂര്‍ണ്ണ എച്ച്ഡി റെസലൂഷന്‍ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണിന് 5.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉളളത്.

കമ്പനിയുടെ മൊബൈലുകള്‍ക്കായുളള ട്രൈലൂമിനസ് ഡിസ്‌പ്ലേയും മൊബൈല്‍ പിക്ചര്‍ എഞ്ചിനായുളള എക്‌സ്-റിയാലിറ്റിയും ചേര്‍ന്നാണ് ഡിസ്‌പ്ലേ ശാക്തീകരിച്ചിരിക്കുന്നത്. 2.5 ഗിഗാഹര്‍ട്ട്‌സ് ക്വാഡ് കോര്‍ സിപിയു-ഉം 4ജി എല്‍ടിഇ മോഡം, അഡ്രിനോ 330 ജിപിയു എന്നിവയോട് കൂടിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 എസ്ഒസി കൊണ്ടാണ് സ്മാര്‍ട്ട്‌ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്. വേഗതയിലുളള മള്‍ട്ടി ടാസ്‌ക്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി 3 ജിബി റാമ്മാണ് ഫോണിനുളളത്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.4 (കിറ്റ്കാറ്റ്) ഒഎസ്സിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഓട്ടോ ഫോക്കസുളള എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 20.7 മെഗാപിക്‌സലുകളുളള റിയര്‍ ക്യാമറയും മുന്‍ഭാഗത്ത് 2.2 മെഗാപിക്‌സലുകളുളള സ്‌നാപ്പറുമാണ്, ക്യാമറാ വിഭാഗത്തില്‍ ഫോണിനുളളത്. ഇന്റേണല്‍ മെമ്മറി 16 ജിബിയാണ്, അതേസമയം മൈക്രോ എസ്ഡി സ്ലോട്ട് വഴി ഇത് 128 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. ഇതാണ് പുതിയ ഹാന്‍ഡ്‌സെറ്റിനെക്കുറിച്ചുളള സംക്ഷിപ്ത വിവരം.

മറ്റ് ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് എക്‌സ്പീരിയ ഹാന്‍ഡ്‌സെറ്റുകളെ വ്യത്യസ്തമാക്കുന്നത് അതിന്റെ ക്യാമറ വിഭാഗത്തിലാണ്. ഇത് ഇതിന്റെ പിന്‍ഗാമികളില്‍ നിന്ന് മികച്ചതാണോ? നിങ്ങള്‍ക്കായി സോണി എക്‌സ്പീരിയ സീ3 ക്യാമറ ചെയ്യാവുന്ന 10 അത്ഭുതകരമായ കാര്യങ്ങളാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്.

1

1

ഇതേ നിലവാരത്തിലുളള ഏത് സ്മാര്‍ട്ട്‌ഫോണുകളേക്കാളും ഉയര്‍ന്ന ഐഎസ്ഒ ഇത് നല്‍കുന്നുവെന്ന് മാത്രമല്ല, ഇത് വളരെ വലിയ ക്യാമറ സെന്‍സറും വാഗ്ദാനം ചെയ്യുന്നു. ഒരു സ്മാര്‍ട്ട്‌ഫോണില്‍ ഐഎസ്ഒ 12800 നല്‍കുന്നത് ആദ്യമായാണ്, അതായത് എത്ര കുറഞ്ഞ പ്രകാശവും ഇതിന് മുന്നില്‍ ഒരു പ്രതിബദ്ധമല്ല. രാത്രി 9 മണിക്ക്, ഞങ്ങള്‍ കുറച്ച് ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ എടുത്ത് നോക്കി. സീ3 ക്യാമറയുടെ കുറഞ്ഞ പ്രകാശത്തിലെ വിശദാംശങ്ങള്‍ ഒപ്പിയെടുക്കാനുളള കഴിവ് സോണിക്ക് മാത്രം സാധിക്കുന്നതാണ്. മുന്‍കാലങ്ങളിലെ എക്‌സ്പീരിയ ഹാന്‍ഡ്‌സെറ്റുകളെ അപേക്ഷിച്ച് എക്‌സ്പീരിയ സീ3-ന് വളരെയെധികം പുരോഗതിയാണുളളത്.

2

2

സോണി അതിന് പേരു കേട്ട ഹാന്‍ഡിക്യാം റെക്കോര്‍ഡിംഗ് സാങ്കേതിക വിദ്യ എക്‌സ്പീരിയ സീ3-ല്‍ അവതരിപ്പിച്ചിരിക്കുന്നു, കൂടാതെ ശക്തമായ വാട്ടര്‍ പ്രൂഫീംഗും ഇത് പിന്തുണയ്ക്കുന്നു. ഏത് സ്മര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ജീവിതത്തിലും വീഡിയോകള്‍ എടുക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മറ്റ് ഫോണുകളിലെ നിങ്ങളുടെ ഷോട്ടുകളെ വ്യത്യസ്തമാക്കുന്നതാണ് അതിന്റെ വ്യക്തതയും വിശദാംശങ്ങളിലുളള കൃത്യതയും. ഹാന്‍ഡ്‌സെറ്റിന്റെ വീഡിയോ ഗുണങ്ങളെക്കുറിച്ചുളള ശങ്ങളുടെ കണിശമായ പരീക്ഷണങ്ങളില്‍ വീഡിയോയുടെ ഗുണനിലവാരം വളരെ സൂക്ഷമവും, യഥാര്‍ത്ഥ ജീവിതത്തോടെ അടുത്ത് നില്‍ക്കുന്നതുമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. 4കെയുടെ പിന്തുണയോടെ, ഫോണില്‍ നിന്ന് തന്നെ വീഡിയോകള്‍ എഡിറ്റ് ചെയ്യാവുന്നത് വളരെയധികം ആഹ്ലാദം നല്‍കുന്നതാണ്.

 

3
 

3

നിങ്ങള്‍ ഷൂട്ട് ചെയ്യുന്ന വീഡിയോ നശിക്കാതിരിക്കാനായി പെട്ടന്നുളള ഇളക്കങ്ങളും ചലനങ്ങളും ബാധിക്കാതിരിക്കാന്‍ സ്റ്റഡിഷൂട്ട് ഷൂട്ട് സാങ്കേതിക വിദ്യ സഹായിക്കുന്നു. നല്ല ക്യാമറയുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാ ഫോണുകള്‍ക്കും ഉണ്ടാകേണ്ട സവിശേഷതയാണിത്. ഇളകുന്ന കൈകളും, പെട്ടന്നുളള അനക്കങ്ങളും നിങ്ങളുടെ വീഡിയോയെ അനുഗമിക്കുന്ന സമയങ്ങളുണ്ടാകാം. പരിശോധനയില്‍, വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ഇളക്കങ്ങള്‍ വളരെ കുറവായത് വളരെ ആകര്‍ഷകമായി തോന്നി, മികച്ച ഗുണനിലവാരത്തോട് കൂടി ക്യാമറ സാഹചര്യങ്ങളെ വളരെ നല്ല രീതിയിലാണ് കൈകാര്യം ചെയ്തത്. കൂടുതല്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നതിന് പല ഫ്രേമ്മുകളെ ഒരേ സമയം വിശകലനം ചെയ്യാന്‍ സാധിക്കുന്ന ആക്ടീവ് മോഡ് സഹായിക്കുന്നു.

 

4

4

തുടക്ക കാലം മുതല്‍ തന്നെ, എക്‌സ്പീരിയ ക്യാമറകളുടെ ലെന്‍സുകള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായാണ് പറയപ്പെടുന്നത്. എക്‌സ്പീരിയ സീ3-ന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. ഹാന്‍ഡ്‌സെറ്റുകളില്‍ വെളളം കയറുമെന്നുളള വേവലാതി മറന്നേക്കുക, ഇതിന്റെ ശക്തമായ വാട്ടര്‍ പ്രൂഫിംഗ് എല്ലാ ഇമേജുകളും വ്യക്തമായി വിശദാംശങ്ങളോട് കൂടി ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. മറ്റ് ഫോണുകളെപ്പോലെ, ഹാന്‍ഡ്‌സെറ്റിനെ ഞങ്ങള്‍ വെളളത്തിനടിയില്‍ മുക്കി നോക്കി. വെളളത്തിനടിയില്‍ എടുത്ത ഇമേജുകള്‍ കൃത്യമായിരുന്നു, ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളിലൂടെ വെളളത്തിനടിയില്‍ ഫോണ്‍ ഇമേജുകള്‍ ഒപ്പിയെടുക്കുന്നത്.

5

5

സോണിയില്‍ നിന്നുളള ഔദ്യോഗികമായ സെല്‍ഫി ഫോണാണ് എക്‌സ്പീരിയ സീ3-ന്ന് ഉറപ്പിക്കാം. എക്‌സ്പീരിയ സീ3 കൊണ്ട് ഗ്രൂപ്പ് സെല്‍ഫി എടുക്കുന്നവര്‍ക്ക് ഒന്നും സോണി നല്‍കുന്നില്ലെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. എക്‌സ്പീരിയ സീ3-ന്റെ അവാര്‍ഡിനര്‍ഹമായ ജി ലെന്‍സ് കൂടുതല്‍ വെളിച്ചം പിടിച്ചെടുക്കുമെന്നാണ് സോണി പറയുന്നത്, കൂടാതെ 25എംഎം വൈഡ് ആംഗിള്‍ ലെന്‍സ് കൂടുതല്‍ ആളുകളെ ഒരു ഫ്രേമ്മില്‍ ഉള്‍ക്കൊളളാന്‍ സഹായിക്കുന്നു. ഇതിന് എതിര്‍ ദിശയില്‍ പോകാവുന്ന ഒരു പിടി ഹാന്‍ഡ്‌സെറ്റുകള്‍ നമുക്ക് പറയാന്‍ സാധിക്കും. യഥാര്‍ത്ഥ കണ്ണുകള്‍ക്ക് പോലും സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ഇതിന്റെ നിറങ്ങളെ പുനരുല്‍പ്പാദിക്കാനുളള ശേഷി. സോണി തീര്‍ച്ചയായും അഭിനന്ദാര്‍ഹമായ കാര്യമാണ് ചെയ്തിരിക്കുന്നത്.

6

6

വീഡിയോകളും ജീവനക്കാരും ഒരു കാര്യത്തില്‍ പൊതു സ്വഭാവം കാണിക്കുന്നു: എത്ര കാര്യക്ഷമമാണോ, അത്ര നല്ലത്. എക്‌സ്പീരിയ സീ3 നിങ്ങളുടെ അടുത്തുണ്ടെങ്കില്‍, വീഡിയോകള്‍ ഏറ്റവും ഉയര്‍ന്ന വിശദാംശത്തോടെ എടുക്കുന്നത്, നമ്മള്‍ പെട്ടന്ന് പരിചയപ്പെടാന്‍ പോകുകയാണ്. 4കെ പിന്തുണയെന്നാല്‍ ഫുള്‍ എച്ച്ഡി 1080 പിക്‌സലുകളെ അപേക്ഷിച്ച് 4 മടങ്ങ് വിശദാംശങ്ങള്‍ എന്നാണ് അര്‍ത്ഥം. പക്ഷെ, ദുഖകരമായ കാര്യം എത്ര എഴുതിയാലും 4കെ ഗുണനിലവാരത്തോട് പൂര്‍ണ്ണ നീതി ചെയ്യാന്‍ സാധിക്കില്ല എന്നതാണ്. ഒരു 4കെ വീഡിയോ ഓണ്‍ലൈനില്‍ കാണാന്‍ ശ്രമിക്കുക, നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായി അത് ഗ്രഹിക്കാന്‍ സാധിക്കും. വിപണിയിലുളള മറ്റ് ഫോണുകള്‍ക്ക് സാധിക്കാത്തതാണ് ഇതെന്ന് നമുക്ക് അസംശയം പറയാന്‍ സാധിക്കും.

7

7

എക്‌സ്പീരിയ സീ3-ന്റെ ഒരു പിടി ചിത്രങ്ങളാണ് അവലോകനത്തിനായി ഞങ്ങളുടെ കൈലുളളത്. എല്ലാവരും ഫോട്ടോകള്‍ അവരുടെ ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് പിസികളിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ അത് അവിടെ തന്നെ നിലനിര്‍ത്താന്‍ ശ്രമിച്ചു. എന്തുകൊണ്ടാണെന്നല്ലേ? ഫോണിലെ മൂവി ക്രിയേറ്റര്‍ സവിശേഷതകൊണ്ടാണത്. നിങ്ങളുടെ ഫോട്ടോ ശേഖരത്തില്‍ പോയി ഇത് സംഭവങ്ങളെ പരസ്പരം കൂട്ടിചേര്‍ക്കുന്നു. ഇത് മുഖങ്ങളും, സ്ഥലങ്ങളും വരെ തിരിച്ചറിഞ്ഞ് വീഡിയോ എസ്‌ക്യു മൂവി നിങ്ങളുടെ എല്ലാ സുഹൃത്തുക്കളേയും കാണിക്കുന്നതിനായി സൃഷ്ടിക്കുന്നു. എംഎസ് പവര്‍ പോയന്റ് അവതരണങ്ങളില്‍ നിന്ന് നമ്മള്‍ വളരെയധികം ദൂരമാണ് പിന്നിട്ടിരിക്കുന്നത്.

8

8

നിങ്ങളുടെ ചിത്രങ്ങള്‍ വെച്ച് ഇനിയും കൂടതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കും, നിങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പാണെങ്കിലും, ചിത്രങ്ങളുടെ അവസാന മിനുക്ക് പണികളിലാണെങ്കിലും. നിങ്ങളുടെ ഇമേജുകള്‍ക്ക് ആകര്‍ഷകത്വം നല്‍കാന്ന വര്‍ദ്ധിത ക്രമീകരണങ്ങള്‍ക്കായി സോണി എപ്പോഴും പ്രശസ്തമാണ്. പുതിയ എആര്‍ തമാശയാണ് ഞങ്ങളുടെ ശ്രദ്ധയെ ആകര്‍ഷിച്ച മറ്റൊരു ഘടകം. നിങ്ങളുടെ വ്യൂഫൈന്‍ഡറിന് മുകളില്‍ നിങ്ങള്‍ കാണുന്ന എന്തിനു മുകളിലും നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും വരയ്ക്കാമെന്നത് നിങ്ങളെ തീര്‍ച്ചയായും തൃപ്ത്തിപ്പെടുകത്തും. ഫോട്ടോകള്‍ എടുക്കുന്നതിന് മുന്‍പായി ഞങ്ങള്‍ ചില ക്രമീകരണങ്ങള്‍ നടത്തി, ഫലം അതിശയിപ്പിക്കുന്നതും ആകര്‍ഷകവുമായിരുന്നു.

9

9

വിപുലമായ വ്യത്യസ്ത തരത്തിലുളള ക്യാമറ ആപുകള്‍ സോണിക്കായി പ്രത്യേകം വികസിപ്പിച്ചത് നമുക്ക് എക്‌സ്പീരിയ സീ3-ല്‍ കാണാന്‍ സാധിക്കും. അതിന് പുറകേ പോയപ്പോള്‍, ഓരോ ആപിനും അതിന്റേതായ ക്രിയാത്മക സവിശേഷതയുണ്ടെന്ന് കണ്ടെത്താനായി. ഇതില്‍ എടുത്ത് പറയാവുന്നത് മള്‍ട്ടി-ക്യാമറ സവിശേഷതയെക്കുറിച്ചാണ്. വൈഫൈ കൊണ്ട് ബന്ധിച്ച ഡിവൈസുകളെ തമ്മില്‍ ഒരേ സമയം തന്നെ വ്യത്യസ്ത ആംഗിളുകളില്‍ ഫോട്ടോയും വീഡിയോയും എടുക്കാന്‍ സാധിക്കുന്നു (എക്‌സ്പീരിയ സീ3-നോടൊപ്പം രണ്ട് സോണി എക്‌സ്പീരിയ ഫോണുകളാണ് ഞങ്ങള്‍ ബന്ധിപ്പിച്ചത്). രണ്ട് എക്‌സ്പീരിയ ഫോണുകള്‍ കൂടി ബന്ധിപ്പിച്ച് ശരിക്കുമുളള ഫോണില്‍ കൂടി നിങ്ങള്‍ക്ക് ഷൂട്ട് ചെയ്യാവുന്നതാണ്. ഇത് നിങ്ങള്‍ പോകുന്ന എല്ലായിടത്തും സോണി ക്യാമറ കൊണ്ടു പോകുന്ന പോലെയാണ്. എല്ലാ പ്രകാശ അവസ്ഥകളിലും ഫോണ്‍ മികച്ച ഷോട്ടുകളാണ് നല്‍കുന്നതെന്ന് എടുത്ത് പറയേണ്ടി വരും.

 

10

10

ഒരു കൂട്ടം ക്യാമറ സവിശേഷതകളും ഓപ്ഷനുകളുമാണ് എക്‌സ്പീരിയ സീ3-ന്റെ യഥാര്‍ത്ഥ ക്യാമറ ആപില്‍ ഉളളതെങ്കില്‍, ഓണ്‍ലൈനില്‍ നിങ്ങള്‍ നോക്കിയാല്‍ ഹാന്‍ഡ്‌സെറ്റിന്റെ സ്‌നാപ്പറിനായി നിര്‍മ്മിച്ചിരിക്കുന്ന കൂടുതല്‍ ആപുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. ഇതില്‍ എടുത്തുപറയേണ്ട ഒന്ന് സൗണ്ട്ബാക്ക് സവിശേഷതയാണ്, ഇത് നിങ്ങളെ ആ ഫോട്ടോ എടുത്ത സമയത്തേക്ക് ആ നിമിഷത്തെ കുറച്ച് ശബ്ദത്തോട് കൂടി കൊണ്ടുപോകുന്നു. ആ സമയത്തെ രസകരമായ എന്തൈങ്കിലും കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതുകൊണ്ട് ഇത് തീര്‍ച്ചയായും നല്ല ഒരു കാര്യമാണ്. പിടിച്ചെടുക്കുന്ന ഓഡിയോയുടെ ഗുണനിലവാരം തീര്‍ച്ചയായും യഥാര്‍ത്ഥ ജീവിതത്തോട് അടുത്ത് നില്‍ക്കുന്നതാണ്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X