നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി ജഗ്ഗര്‍നോട്ട് ആപ്പ്

Written By:

ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വായനയുടെ വിശാല ലോകത്തേക്ക് ലക്ഷ്യമിട്ടാണ് ജഗ്ഗര്‍നോട്ട് ആപ്‌സ് പുറത്തിറങ്ങിയിരിക്കുന്നത്. നമ്മള്‍ ഈ ലോകത്തിലെ കാര്യങ്ങള്‍ കൂടുതലും അറിയുന്നത് മൊബൈല്‍ ഫോണിലൂടേയും ടാബ്ലറ്റുകളിലൂടേയുമാണ്. വായനക്കാര്‍ തിരഞ്ഞെടുക്കുന്ന മറ്റു ആപ്സ്സുളാണ് ആമസോണിന്റെ കൈന്റില്‍, ഗൂഗിളിന്റെ പ്ലേബുക്സ്സ്, ആപ്പിളിന്റെ ഐബുക്ക് ഇവയൊക്കെ. ഇതു കൂടാതെ തന്നെ നിരവധി ആന്‍ഡ്രോയിഡ്, ഐഒഎസ് ഇ-ബുക്കുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി ജഗ്ഗര്‍നോട്ട് ആപ്പ്

എന്നാല്‍ ഇപ്പോള്‍ ഇതു കൂടാതെ ജഗ്ഗര്‍നോട്ട് (Juggernatu) എന്ന മൊബൈല്‍ പുസ്തക പ്രസാധകര്‍ പുറത്തു വരുന്നു. പെന്‍ഗ്വിന്‍ ഇന്ത്യയുടെ മുന്‍ പ്രസാധിക ചികി സര്‍ക്കാര്‍, ഓണ്‍ലൈന്‍ ഫുഡ് പോര്‍ട്ടലായ സോമാന്റോയുടെ മുന്‍ വൈസ്പ്രസിഡന്റായ ദുര്‍ഗ്ഗാ രഘുനാഥ് എന്നിവരാണ് ജഗ്ഗര്‍നോട്ടിന്റെ സ്ഥാപകര്‍.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി ജഗ്ഗര്‍നോട്ട് ആപ്പ്

ഇന്ത്യയില്‍ നിന്നുളള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ പബ്ലിഷിങ് സംരഭമാണ് ജഗ്ഗര്‍നോട്ട്. ഇപ്പോള്‍ ഇന്ത്യയില്‍ 150 ഓളം പുസ്തകങ്ങളും 99 ഓളം എഴുത്തുകാരും ഉണ്ടെന്നാണ് കമ്പനിക്കാര്‍ പറയുന്നത്. ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്.

കൂടുതല്‍ വായിക്കാന്‍:സോണി എക്‌സ്പീരിയ എം അള്‍ഡ്രായുടെ സവിശേഷതകള്‍ പുറത്തിറങ്ങി

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot