ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ മൈക്രോമാക്സ്സ് കാന്‍വാസ് 6 പ്രോയുടെ പ്രധാന സവിശേഷതകള്‍

Written By:

ഒരു വിപണിയിലേക്ക് ആദ്യം ഇറങ്ങുമ്പോള്‍ മികച്ച ഒരു ഉത്പന്നം തന്നെ നല്‍കണം. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്സ്സ് ചെയ്തതും ഇതുതന്നെ. മൈക്രോമാക്സ്സ് കാന്‍വാസ് 6, മൈക്രോമാക്സ്സ് കാന്‍വാസ് 6 പ്രോ ഒരേ വിലയും അതായത് 13,999രൂപയും കൂടാതെ ഏകദേശം ഒരേ പേരുമാണ്. ഇത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു.

എന്നാല്‍ ഗിസ്‌ബോട്ട് നിങ്ങളുടെ ഈ സംശയം തീര്‍ത്തു തരുന്നതാണ്. നിങ്ങള്‍ക്ക് എളുപ്പമാകാന്‍ വേണ്ടി മൈക്രോമാക്സ്സ് കാന്‍വാസ് 6 പ്രോയുടെ ആറു സവിശേഷതകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പോളികാര്‍ബണേറ്റ് ബോഡി

ഇപ്പോഴത്തെ ഫോണുകളുടെ പ്രധാന പ്രശ്‌നം അതിന്റെ ഗ്രിപ്പ് ആണ്. അതിനു പരിഹാരമായി മൈക്രോമാക്സ്സ് കാന്‍വാസ് 6 പ്രോയില്‍ പോളികാര്‍ബണേറ്റ് ബോഡി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

5.5ഇഞ്ച് എച്ച്ഡി(1920X1080) ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ് ഗൊറില്ല ഗ്ലാസ്സ് 3 പ്രൊട്ടക്ഷനു വേണ്ടിയാണ്.

ഹീലിയോ x10 ഒക്ടാ കോര്‍ ചിപ്പ്

ആന്‍ഡ്രോയിഡ് ഒഎസ് V5.1(ലോലിപോപ്പ്), ചിപ്പ്‌സെറ്റ് മീഡിയാടെക് MT6795 ഹീലിയോ X10, സിപിയൂ ഒക്ടാ കോര്‍ 2.0GHz കോര്‍ട്ടക്‌സ് A53, പവര്‍ VR G6200.

4ജിബി റാം

4ജിബി റാമോടു കൂടിയ മൈക്രോമാക്‌സിന്റെ ആദ്യത്തെ ഫോണാണ് മൈക്രോമാക്സ്സ് കാന്‍വാസ് 6 പ്രോ. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി, 64ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്.

13എംപി പിന്‍ ക്യാമറ

13എംപി പിന്‍ ക്യാമറ (ഫെയിസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് സെന്‍സര്‍), 5എംപി മുന്‍ ക്യാമറ

ഡിസ്‌കവറി പ്ലാറ്റ്‌ഫോം

മൈക്രോമാക്സ്സ് ഫോണിന്റെ പുതിയ സോഫ്റ്റ്‌വയര്‍ ആണ് ഇത്. ഇതിലൂടെ നിങ്ങള്‍ക്ക് ഫ്‌ളയിറ്റ് ബുക്കിങ്, ക്യാബ്, ഭക്ഷണം, ഹോട്ടലുകള്‍ എന്നിവ ബുക്ക് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:ഏപ്രില്‍ അവസാനവാരം പുറത്തിറങ്ങിയ പത്ത് സ്മാര്‍ട്ട് ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot