സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

സോണി പുതിയൊരു ക്യാമറ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സൂപ്പർ കോംപാക്റ്റ് ക്യാമറയായ സോണി a7C ഫുൾ ഫ്രെയിം ക്യാമറയാണ് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്. സെപ്റ്റംബർ 15ന് വടക്കേ അമേരിക്കയിൽ ഈ ക്യാമറ ലോഞ്ച് ചെയ്തിരുന്നു. യൂട്യൂബർമാരെയും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരെയും ലക്ഷ്യമിട്ടാണ് ഈ അൾട്രാ കോംപാക്റ്റ് ക്യാമറ സോണി പുറത്തിറക്കിയിരിക്കുന്നത്. സോണി a7C എന്ന പേരിലെ "സി" കോംപാക്റ്റ് എന്ന വാക്കിനെ സൂചിപ്പിക്കുന്നു. ഈ ക്യാമറയുടെ തൂക്കം 509 ഗ്രാം ആണ്. ഈ ആൽഫ 7സി ക്യാമറ വലുപ്പത്തിലും ഭാരത്തിലും എപിഎസ്-സി ക്യാമറയ്ക്ക് സമാനമാണ്.

സോണി a7C: സവിശേഷതകൾ

സോണി a7C: സവിശേഷതകൾ

സോണി a7C ക്യാമറയിൽ 24.2 മെഗാപിക്സൽ 35 എംഎം ഫുൾ ഫ്രെയിം എക്‌സ്‌മോർ ആർ സിഎംഒഎസ് സെൻസറാണ് ഉള്ളത്. ബയോൺസ് എക്സ് ഇമേജ് പ്രോസസ്സിംഗ് എഞ്ചിനും ക്യമറയിൽ നൽകിയിട്ടുണ്ട്. ക്യാമറയിൽ സെൻസർ 15-സ്റ്റോപ്പ് ഡൈനാമിക് റെയിഞ്ചും 51,200 വരെ നോർമൽ ഐ‌എസ്ഒയും ഉണ്ട്. വെളിച്ചം കുറഞ്ഞ അവസ്ഥയിൽ പോലും മികച്ച ഇമേജുകൾ ഷൂട്ട് ചെയ്യാൻ ഐ‌എസ്ഒ സ്കെയിൽ 50 മുതൽ 2,04,800 വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

ഫുൾ-ഫ്രെയിം ക്യാമറ

സോണി a7C ഫുൾ-ഫ്രെയിം ക്യാമറയിൽ 693-പോയിന്റ് ഫോക്കൽ-പ്ലെയിൻ ഫേസ്-ഡിറ്റക്ഷൻ ഉള്ള റിയൽ ടൈം ട്രാക്കിങ് ഓട്ടോഫോക്കസും കമ്പനി നൽകിയിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് ഷേക്ക് ഒഴിവാക്കാനായി ഉപയോക്താക്കൾക്ക് 5-ആക്സിസ് ഇൻ-ബോഡി സ്റ്റെബിലൈസേഷനും ഈ ക്യാമറ നൽകുന്നു. ക്യാമറയിൽ 4കെ വീഡിയോകളും ഫുൾ എച്ച്ഡി വീഡിയോകളും 120 എഫ്പിഎസ് വരെ ക്യാപ്ച്ചർ ചെയ്യാൻ സാധിക്കും. 10 എഫ്പി‌എസ് വരെ കണ്ടിന്യുവസ് ഷൂട്ടിങും ലൈവ് വ്യൂ മോഡിൽ 8 എഫ്പി‌എസ് വരെ കണ്ടിന്യുവസ് ഷൂട്ടിങും ഈ ക്യാമറയിൽ സാധ്യമാകും.

കൂടുതൽ വായിക്കുക: സോണി FX6 ഫുൾ ഫ്രെയിം സിനിമാ ക്യാമറ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി FX6 ഫുൾ ഫ്രെയിം സിനിമാ ക്യാമറ പുറത്തിറങ്ങി; വിലയും സവിശേഷതകളും

ഡിസ്‌പ്ലേ

0.59x മാഗ്‌നിഫിക്കേഷനോടുകൂടിയ 2.7 ദശലക്ഷം ഡോട്ട് 0.39 ഇഞ്ച് വ്യൂഫൈൻഡറാണ് സോണി a7Cയിൽ ഉള്ളത്. ഏത് അവസ്ഥയിലും മികച്ച വിഷ്യൽസും ഫോട്ടോകളും ക്യാപ്ച്ചർ ചെയ്യാൻ മികച്ച ടച്ച് സ്‌ക്രീൻ എൽസിഡി ഡിസ്‌പ്ലേയും ക്യാമറയിൽ ഉണ്ട്. വ്ളോഗർമാക്കായി സെൽഫികൾ ക്ലിക്കുചെയ്യാനും വീഡിയോകൾ റെക്കോർഡുചെയ്യാനും സഹായിക്കുന്ന ഫ്ലിപ്പ് എൽസിഡി ഡിസ്പ്ലേയാണ് ഈ ക്യാമറയിൽ ഉള്ളത്. സെൽഫി മോഡിൽ റെക്കോർഡ് ചെയ്യാനായി മൂവി റെക്കോർഡിങ് ബട്ടൺ ക്യാമറയുടെ മുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

ഓഡിയോ

ഓഡിയോ വ്യക്തമായി റെക്കോർഡ് ചെയ്യനായി ക്യാമറയുടെ മൾട്ടി ഇന്റർഫേസ് (എംഐ)സിലേക്ക് ഒരു ഡിജിറ്റൽ ഓഡിയോ ഇന്റർഫേസ് കൂടി കമ്പനി നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഈ ക്യാമറയിലൂടെ വെർട്ടിക്കലായും ഷൂട്ട് ചെയ്യാൻ സാധിക്കും. ഹെഡ്‌ഫോൺ, മൈക്രോഫോൺ ജാക്കുകളും ഈ ക്യാമറയിൽ സോണി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ക്യാമറയിൽ എൻ‌പി-എഫ്‌സെഡ് 100 ബാറ്ററിയാണ് ഉള്ളത്. ഇത് ദീർഘ സമയമുള്ള ഷൂട്ടുകൾക്കായി എൽ‌സിഡി മോണിറ്റർ ഉപയോഗിച്ചാൽ പോലും മികച്ച ബാക്ക്അപ്പ് നൽകുന്നു. ക്യാമറയുടെ ഒരു വശത്ത് എസ്ഡി യുഎച്ച്എസ് -2 മെമ്മറി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്.

സോണി a7C: വിലയും ലഭ്യതയും

സോണി a7C: വിലയും ലഭ്യതയും

ഫുൾ ഫ്രെയിം സോണി a7C കോംപാക്റ്റ് ക്യാമറയുടെ വിൽപ്പന ഇന്നലെ മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. 1,67,990 രൂപയാണ് ഈ ക്യാമറയുടെ വില. SEL2860 ലെൻസോട് കൂടി ഈ ക്യാമറ ബോഡി വാങ്ങുമ്പോൾ ഉപയോക്താവ് 1,96,990 രൂപയാണ് നൽകേണ്ടി വരുന്നത്. ഇന്നലെ സോണി തങ്ങളുടെ ഏറ്റവും പുതിയ ഫുൾ ഫ്രെയിം സിനിമാ ക്യാമറയായ സോണി FX6 ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു. 4കെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന ക്യാമറയാണ് ഇത്. സോണി വ്ളോഗർമാർക്കായി ഡ്രോൺ പുറത്തിറക്കുമെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

കൂടുതൽ വായിക്കുക: ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറുമായി ലൈക ക്യു2 മോണോക്രോം ക്യാമറ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറുമായി ലൈക ക്യു2 മോണോക്രോം ക്യാമറ ഇന്ത്യയിലെത്തി

Best Mobiles in India

English summary
Sony has introduced a new camera in the Indian market. Sony a7C full frame camera, a super compact camera, was launched yesterday.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X