ഫോട്ടോഗ്രാഫിയുടെ അതിശയിപ്പിക്കുന്ന ചരിത്രം ഈ 30 ക്യാമറകളിലൂടെ

|

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ക്യാമറകളെ കുറിച്ച് ആലോചിക്കാതിരിക്കാനാവില്ല. ക്യാമറ സാങ്കേതികവിദ്യയുടെ വികാസമാണ് ഫോട്ടോഗ്രാഫി എന്ന കലയെ വളർത്തിയത്. 200 വർഷത്തെ ഫോട്ടോഗ്രാഫിയുടെ ചരിത്രം ക്യാമറകളുടേത് കൂടിയാണ്. 1826 മുതൽ 2013 വരെയുള്ള കാലയളവിൽ ക്യാമറകളുടെ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലുകളായ ക്യാമറകൾ പരിചയപ്പെടാം.

ക്യാമറ ഒബ്‌സ്‌ക്യൂറ (1826)

ക്യാമറ ഒബ്‌സ്‌ക്യൂറ (1826)

ക്യാമറ ഒബ്‌സ്‌ക്യൂറ ആയിരുന്നു ജോസഫ് നീപ്‌സ് ആദ്യമായി ഫോട്ടോ എടുക്കാൻ ഉപയോഗിച്ച അടിസ്ഥാന ഡിവൈസ്. ഇത് ഒരു ലൈറ്റ്-ടൈറ്റ് പെട്ടിയാണ്. ഒരു വശത്ത് ഒരു ചെറിയ ദ്വാരമുള്ള ക്യാമറ പുറത്ത് നിന്നുള്ള വെളിച്ചം നിയന്ത്രിക്കുന്നു. പ്രകാശം നേർരേഖയിൽ സഞ്ചരിക്കുമ്പോൾ പുറത്തുനിന്നുള്ള ചിത്രങ്ങൾ നേരെ എതിർവശത്തുള്ള പ്രതലത്തിലേക്ക് തലകീഴായി പ്രൊജക്റ്റ് ചെയ്യപ്പെടുന്നു.

ഡാഗെർ-ഗിറോക്‌സ് ക്യാമറ (1839)

ഡാഗെർ-ഗിറോക്‌സ് ക്യാമറ (1839)

ലൂയിസ് ഡാഗുറെയുടെ ക്യാമറയെ അടിസ്ഥാനമാക്കി വാണിജ്യപരമായി ലഭ്യമായ ആദ്യത്തെ ക്യാമറയായിരുന്നു ഇത്. ഒപ്റ്റിഷ്യൻ ചാൾസ് ഷെവലിയാർ ആണ് ലെൻസ് നിർമ്മിച്ചത്. ഇത് ആദ്യം മൈക്രോസ്കോപ്പുകൾക്കായി രൂപകൽപ്പന ചെയ്‌തതാണ്. ഇതിന് f/15 അപ്പർച്ചറാണ് ഉണ്ടായിരുന്നത്.

ദുബ്രോണി വെറ്റ് പ്ലേറ്റ് ക്യാമറ (1864)

ദുബ്രോണി വെറ്റ് പ്ലേറ്റ് ക്യാമറ (1864)

അമേരിക്കൻ ആഭ്യന്തരയുദ്ധം അവസാനിക്കുന്നതിന് ഒരു വർഷം മുമ്പ് അവതരിപ്പിച്ച ഡുബ്രോണി ക്യാമറ വെറ്റ് പ്ലേറ്റ് ക്യാമറ ഡിസൈനിലാണ് വരുന്നത്. ജൂൾസ് ബോർഡിൻ ഇതിന് പേറ്റന്റ് നേടി, ബ്രാൻഡ് പേര് അദ്ദേഹത്തിന്റെ കുടുംബപ്പേരിന്റെ ഭാഗമായി ഉണ്ടായതാണ്.

സ്റ്റീരിയോസ്കോപ്പിക് ക്യാമറ (1853)

സ്റ്റീരിയോസ്കോപ്പിക് ക്യാമറ (1853)

വിൽപ്പനയ്ക്കായി നിർമ്മിച്ച ആദ്യത്തെ സ്റ്റീരിയോസ്കോപ്പിക് ക്യാമറ. ഡാൻസർ എന്ന് വിളിക്കപ്പെടുന്ന ഇത് ഇംഗ്ലീഷ് ഒപ്റ്റിഷ്യനും ഉപകരണ നിർമ്മാതാവുമായ ജോൺ ബെഞ്ചമിൻ ഡാൻസറാണ് നിർമ്മിച്ചത്. 1856ലാണ് ഈ മോഡൽ പൂർത്തിയാക്കിയത്.

ആദ്യത്തെ കൊഡാക് ക്യാമറ (1888)

ആദ്യത്തെ കൊഡാക് ക്യാമറ (1888)

റോൾ ഫിലിമിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആദ്യ ക്യാമറയാണ് ഇത്. ലളിതമായ ഒരു ബോക്സ് ഡിസൈനും 900 ഗ്രാം ഭാരവും ഇതിനുണ്ട്. ഒരു ചരട് വലിച്ചുകൊണ്ട് ഷട്ടർ ആക്ടീവ് ആക്കുന്ന സംവിധാനമാണ് ഇതിനുള്ളത്. ക്യാമറയുടെ മുകളിലെ കീ ഉപയോഗിച്ച് ഫിലിം കട്ട് ചെയ്യാം.

ഗ്രാഫ്ലെക്സ് സ്പീഡ് ഗ്രാഫിക് (1912)

ഗ്രാഫ്ലെക്സ് സ്പീഡ് ഗ്രാഫിക് (1912)

പതിറ്റാണ്ടുകളായി പ്രസ് ഫോട്ടോഗ്രാഫർമാർ ഉപയോഗിച്ചിരുന്ന ഒരു ഫോൾഡിംഗ് ക്യാമറയാണ് സ്പീഡ് ഗ്രാഫിക്. 1/1000സെക്കൻഡ് വരെ ഷട്ടർ സ്പീഡ് ഉപയോഗിച്ച് ഫോട്ടോ എടുക്കാവുന്ന ഒരു ക്ലോത്ത് ഫോക്കൽ പ്ലെയിൻ ഷട്ടർ ഈ ക്യാമറയ്ക്ക് ഉണ്ട്.

കൊഡാക്ക് ‘വെസ്റ്റ് പോക്കറ്റ്’ ക്യാമറ (1912)

കൊഡാക്ക് ‘വെസ്റ്റ് പോക്കറ്റ്’ ക്യാമറ (1912)

കൊഡാക്ക് 'വെസ്റ്റ് പോക്കറ്റ്' ഒരു ജനപ്രിയ 'കോംപാക്റ്റ്' ക്യാമറയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വെസ്റ്റ് (വെസ്റ്റ്കോട്ട്) പോക്കറ്റിൽ ഉൾക്കൊള്ളാൻ കഴിയുന്നത്ര ചെറുതായിരുന്നു ഇത്.

യുആർ-ലൈക്ക (1913)

യുആർ-ലൈക്ക (1913)

ആദ്യ പ്രോട്ടോടൈപ്പ് ലെയ്ക ക്യാമറയാണ് ഇത്. സിനി ഫോട്ടോഗ്രാഫിയിലെ എക്‌സ്‌പോഷറുകൾ അളക്കാൻ സാധിക്കുന്ന ക്യാമറയാണ് ഇത്. 1913-ൽ ജർമ്മൻ ഒപ്റ്റിക്കൽ എഞ്ചിനീയറും ഇൻഡസ്ട്രിയൽ ഡിസൈനറുമായ ഓസ്കാർ ബാർനാക്ക് (1879-1936) ആണ് ഇത് വികസിപ്പിച്ചത്.

ലെയ്ക 1 മോഡൽ എ (1925)

ലെയ്ക 1 മോഡൽ എ (1925)

ലെയ്ക 1 സ്റ്റിൽ ക്യാമറകളിൽ 35 എംഎം ഫോർമാറ്റാണ് ഉള്ളത്. ഇത് ദീർഘകാലം സിനിമകളുടെ സ്റ്റാൻഡേർഡ് ഫിലിം വലുപ്പമായിരുന്നു. സുഷിരങ്ങളുള്ള ഫിലിമിൽ ഇത് 24x36 എംഎം നെഗറ്റീവ് ഉണ്ടാക്കുന്നു. ക്യാമറ നിർമ്മാണത്തിലും ഫോട്ടോഗ്രാഫിയിലും വിപ്ലവം സൃഷ്ടിച്ച ക്യാമറയാണ് ഇത്.

റോളിഫ്ലെക്സ് I (1929)

റോളിഫ്ലെക്സ് I (1929)

117 (പിന്നീട് 120) റോൾഫിലിമിൽ 6cm x 6cm നെഗറ്റീവ് ഉത്പാദിപ്പിക്കുന്ന ആദ്യത്തെ ആധുനിക ഡ്യൂവൽ-ലെൻസ് റിഫ്ലെക്‌സ് ക്യാമറയാണ് റോളിഫ്ലെക്‌സ്. പ്രീമിയം നിലവാരമുള്ള കാൾ സെയ്‌സ് ഒപ്‌റ്റിക്‌സ് ആണ് ഇതിലുള്ളത്.

കൈൻ എക്സാക്ട (1936)

കൈൻ എക്സാക്ട (1936)

ലോകത്തിലെ ആദ്യത്തെ 35 എംഎം എസ്‌എൽആർ ക്യാമറയായിരുന്നു കൈൻ എക്‌സാക്ട, പിന്നീടുള്ള എസ്‌എൽആറുകളിൽ സ്റ്റാൻഡേർഡ് ആയ ഫീച്ചറുകളുടെ സംയോജനം ആദ്യമായി വന്നത് ഈ ക്യാമറയിലാണ്. അലൂമിനിയം അലോയ് ബോഡി, മാറ്റാവുന്ന ലെൻസുകൾ, ഒരു ഫോക്കൽ പ്ലെയിൻ ഷട്ടർ എന്നിവയെല്ലാം ഇതിലുണ്ട്.

ആർഗസ് സി3 (1939)

ആർഗസ് സി3 (1939)

ആർഗസ് സി3 ഫോട്ടോഗ്രാഫിയെ കൂടുതൽ ജനപ്രിയമായി. 'ദി ബ്രിക്ക്' എന്ന് വിളിപ്പേരുള്ള 1939ൽ വിൽപ്പനയ്‌ക്കെത്തിയ താങ്ങാനാവുന്ന 35 എംഎം റേഞ്ച്ഫൈൻഡറായിരുന്നു ഇത്. എക്കാലത്തെയും മികച്ച വിൽപ്പനയുള്ള ക്യാമറകളിൽ ഒന്നായിരുന്നു ഇത്, രണ്ട് ദശലക്ഷം യൂണിറ്റുകൾ വിറ്റു.

കോൺടാക്‌സ് എസ് (1949)

കോൺടാക്‌സ് എസ് (1949)

ബിൽറ്റ്-ഇൻ ഐ-ലെവൽ പെന്റാപ്രിസം വ്യൂഫൈൻഡറിലൂടെ റിവേഴ്‌സ് ചെയ്യാത്ത ഫോട്ടം കാണിച്ച ആദ്യത്തെ എസ്‌എൽആർ ക്യാമറയാണ് കോൺടാക്‌സ് എസ്. 1930-കളുടെ അവസാനത്തിൽ കിഴക്കൻ ജർമ്മൻ കമ്പനിയായ സീസ് ഐക്കോണാണ് ഇത് ഡിസൈൻ ചെയ്തത്.

നിക്കോൺ എഫ് (1959)

നിക്കോൺ എഫ് (1959)

1959-ൽ വിൽപ്പനയ്ക്കെത്തിയ നിക്കോൺ എഫ്, കമ്പനിയുടെ ആദ്യത്തെ എസ്എൽആർ ക്യാമറയാണ്. ഇത് വിപണിയിലെ മുൻനിര പ്രൊഫഷണൽ എസ്‌എൽആർ ക്യാമറകളുടെ ദീർഘകാല പരമ്പരയുടെ തുടക്കമായിരുന്നു.

കൊഡാക്ക് ഇൻസ്റ്റാമാറ്റിക് (1963)

കൊഡാക്ക് ഇൻസ്റ്റാമാറ്റിക് (1963)

അഭൂതപൂർവമായ വിജയം നേടിയ കൊഡാക്ക് ഇൻസ്റ്റാമാറ്റിക് സീരീസിലെ ആദ്യ മോഡൽലാണ് ഈ ക്യാമറ. 1963-ലാണ് ആദ്യമായി വിൽപ്പനയ്‌ക്കെത്തിയത്. 28mm x 28mm നെഗറ്റീവുകൾ നിർമ്മിച്ച ഈസി-ലോഡ് കൊഡാക്ക് 126 ഫോർമാറ്റ് കാട്രിഡ്ജ് ഫിലിം ഉപയോഗിച്ചു.

പോളറോയ്ഡ് മോഡൽ 20 ‘സ്വിംഗർ’ (1965)

പോളറോയ്ഡ് മോഡൽ 20 ‘സ്വിംഗർ’ (1965)

1965ൽ പുറത്തിറക്കിയ പോളറോയിഡ് മോഡൽ 20 ‘സ്വിംഗർ' സ്പേസ് ഏജ് ഡിസൈനുള്ള മോഡലാണ്. ഇതിന് 'മീറ്റ് ദി സ്വിംഗർ' (ബാരി മനിലോ പാടിയ) ഗാനത്തോടുകൂടിയ ഒരു ടിവി പരസ്യ പ്രചാരണത്തിന്റെ സഹായത്തോടെ രണ്ട് വർഷത്തിനുള്ളിൽ 4 ദശലക്ഷം യൂണിറ്റുകൾ വിറ്റു.

പ്രോട്ടോടൈപ്പ് ഡിജിറ്റൽ ക്യാമറ (1975)

പ്രോട്ടോടൈപ്പ് ഡിജിറ്റൽ ക്യാമറ (1975)

ന്യൂയോർക്കിലെ റോച്ചസ്റ്ററിലുള്ള ഈസ്റ്റ്മാൻ കൊഡാക്ക് കമ്പനിയിലെ അപ്പാരറ്റസ് ഡിവിഷൻ റിസർച്ച് ലാബിൽ 1975ൽ ആദ്യത്തെ ഡിജിറ്റൽ സ്റ്റിൽ ക്യാമറ നിർമ്മിച്ചു. ഇതിലൂടെ സ്റ്റീവൻ സാസൺ ക്യാമറ സാങ്കേതികവിദ്യയിൽ ഒരു സമ്പൂർണ്ണ വിപ്ലവത്തിന് അടിത്തറയിട്ടു.

മിനോൾട്ട മാക്സം 7000 (1985)

മിനോൾട്ട മാക്സം 7000 (1985)

മിനോൾട്ട മാക്സം 7000 ഒരു സംയോജിത ഓട്ടോഫോക്കസും മോട്ടോർ വിൻഡറും ഉള്ള ആദ്യത്തെ ക്യാമറയായി മാറി. ക്യാമറ എഎഫിനെ ഉപഭോക്താക്കളിൽ ജനപ്രിയമാക്കുകയും പുതിയ തലമുറ ക്യാമറകൾക്ക് വഴികാട്ടിയാവുകയും ചെയ്ത ക്യാമറയാണ് ഇത്.

കാനോൺ EOS 650 (1987)

കാനോൺ EOS 650 (1987)

രണ്ട് വർഷത്തെ ഗവേഷണത്തിനും വികസനത്തിനും ശേഷം സമാരംഭിച്ച ലോഞ്ച് ചെയ്ത 650 പുതിയ ഇലക്ട്രോ-ഒപ്റ്റിക്കൽ സിസ്റ്റം ഓട്ടോഫോക്കസുമായി വരുന്നു. ഈ ടെക്നോളജി ഉപയോഗിച്ച ആദ്യ ക്യാമറയാണ് ഇത്.

ഡൈകാം മോഡൽ 1 (1990)

ഡൈകാം മോഡൽ 1 (1990)

ഡൈകാം മോഡൽ 1 ആണ് ആദ്യത്തെ പോർട്ടബിൾ, വാണിജ്യപരമായി ലഭ്യമായ ഡിജിറ്റൽ ക്യാമറ. ഈ ക്യാമറ ഒരു CCD ഇമേജ് സെൻസറുമായി വരുന്നു. 320x240 റെസല്യൂഷനും ഇതിന് ഉണ്ടായിരുന്നു.

കൊഡാക്ക് DCS-100 (1991)

കൊഡാക്ക് DCS-100 (1991)

1991ൽ ലോഞ്ച് ചെയ്ത കൊഡാക്ക് ഡിസിഎസ് ആയിരുന്നു ആദ്യത്തെ ഡിജിറ്റൽ എസ്എൽആർ ക്യാമറ. ഇത് പ്രൊഫഷണൽ വിപണിയെ ലക്ഷ്യം വച്ചുള്ളതാണ്, കൂടാതെ 2004 വരെ തുടർന്ന ഡിജിറ്റൽ ക്യാമറ സിസ്റ്റം മോഡലുകളുടെ ഒരു നീണ്ട നിരയിലെ ആദ്യ മോഡലായിരുന്നു ഇത്.

നിക്കോൺ ഡി1 (1999)

നിക്കോൺ ഡി1 (1999)

നിക്കോൺ ഡി 1 ഡിജിറ്റൽ ക്യാമറയിലെ സുപ്രധാന ചുവടുവയ്പ്പായിരുന്നു. പ്രധാന നിർമ്മാതാക്കളിൽ ഒരാൾ നിർമ്മിച്ച ആദ്യത്തെ ഡിഎസ്എൽആർ ആയിരുന്നു ഇത്.

ഷാർപ്പ് J-SH04, 2000

ഷാർപ്പ് J-SH04, 2000

ഷാർപ്പ് നിർമ്മിച്ച് 2000 നവംബറിൽ ജെ-ഫോൺ ജപ്പാനിൽ വിൽപ്പനയ്ക്ക് എത്തിയ J-SH04 ക്യാമറയുള്ള വാണിജ്യപരമായി ലഭ്യമായ ആദ്യത്തെ മൊബൈൽ ഫോണായിരുന്നു.

ഒളിമ്പസ് ഇ1 (2003)

ഒളിമ്പസ് ഇ1 (2003)

ഡിജിറ്റൽ ഇമേജിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആദ്യത്തെ DSLR ആയിരുന്നു ഒളിമ്പസ് E-1. ഒളിമ്പസിന്റെ പുതിയ ഇ സിസ്റ്റത്തിന്റെ ക്യാമറകളുടെയും ലെൻസുകളുടെയും ആക്സസറികളുടെയും തുടക്കം കൂടിയായിരുന്നു ഈ ക്യാമറ.

കാനൺ EOS ഡിജിറ്റൽ റിബൽ (2003)

കാനൺ EOS ഡിജിറ്റൽ റിബൽ (2003)

2003-ൽ വിൽപ്പനയ്‌ക്കെത്തിയ EOS ഡിജിറ്റൽ റിബൽ അമേച്വർ ഫോട്ടോഗ്രാഫർമാർക്കായി ഡിജിറ്റൽ ഇമേജിംഗ് കൊണ്ടുവന്ന ആദ്യത്തെ ക്യാമറകളിൽ ഒന്നാണ്.

കാനോൺ EOS 5D (2005)

കാനോൺ EOS 5D (2005)

2005-ൽ അവതരിപ്പിച്ച EOS 5D, പ്രൊഫഷണൽ 'ഡബിൾ ഗ്രിപ്പ്' ബോഡി ഡിസൈൻ ഇല്ലാത്ത ആദ്യത്തെ ഫുൾ-ഫ്രെയിം DSLR ആയിരുന്നു. വില കൂടിയ ഈ ക്യാമറയുടെ നാലാം തലമുറയാണ് ഇപ്പോൾ വിപണിയിൽ സജീവമായി ഉള്ളത്.

പാനസോണിക് ലുമിക്സ് DMC-G1 (2008)

പാനസോണിക് ലുമിക്സ് DMC-G1 (2008)

2008ൽ അവതരിപ്പിച്ച ജി1 മൈക്രോ ഫോർ തേർഡ്സ് (എംഎഫ്ടി) സംവിധാനം ഉപയോഗിച്ച ആദ്യത്തെ കോംപാക്റ്റ് സിസ്റ്റം ക്യാമറ (സിഎസ്‌സി) ആയിരുന്നു. ചെറിയ ലെൻസുകളും ഭാരം കുറഞ്ഞതും കൂടുതൽ ഒതുക്കമുള്ളതുമായ ക്യാമറ ഡിസൈനുമാണ് ഇതിന്റെ സവിശേഷത.

സോണി SLT ആൽഫ 55 (2010)

സോണി SLT ആൽഫ 55 (2010)

2010ൽ, സോണി ഒരു പുതിയ ലെൻസ് ക്യാമറ ഡിസൈൻ പുറത്തിറക്കി, മിനോൾട്ടയുടെ ക്യാമറ ബിസിനസ്സ് വാങ്ങി നിർമ്മിച്ച സിംഗിൾ-ലെൻസ് എസ്എൽടി ക്യാമറയാണ് ഇത്. സ്റ്റാൻഡേർഡ് ഫ്ലിപ്പ്-അപ്പ് മിററിന് പകരം ഒരു നിശ്ചിത, അർദ്ധ-സുതാര്യമായ മിറർ ഉപയോഗിച്ചാണ് ഈ ക്യാമറ വരുന്നത്.

സാംസങ് ഗാലക്സി ക്യാമറ (2012)

സാംസങ് ഗാലക്സി ക്യാമറ (2012)

2012 നവംബറിൽ വിൽപ്പനയ്‌ക്കെത്തിയ സാംസങ് ഗാലക്‌സി ക്യാമറയാണ് ആൻഡ്രോയിഡ് ബേസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ആദ്യത്തെ ക്യാമറ. ഫോണിന്റെ ആകൃതിയിലുള്ള ബോഡിയും കോം‌പാക്റ്റ് ക്യാമറയുടെ സവിശേഷതകളും സംയോജിപ്പിച്ചതാണ് ഇത്.

സോണി എ7, എ7ആർ (2013)

സോണി എ7, എ7ആർ (2013)

2013 ഡിസംബറിൽ വിൽപ്പനയ്‌ക്കെത്തിയ സോണി ആൽഫ 7 & 7ആർ എന്നിവയാണ് ആദ്യ ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറകൾ. വലിയ വലിപ്പവും ഭാരവുമില്ലാത്ത, ഇന്ന് വിപണി ഭരിക്കുന്ന ക്യാമറകളുടെ തുടക്കമായിരുന്നു ഈ ക്യാമറകൾ.

Best Mobiles in India

English summary
The 200-year history of photography is also that of cameras. Let's see 30 camera models that have been a turning point in the development and evolution of cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X