ആപ്പിളിന്റെ പുതിയ മാക്ബുക്ക് പ്രോ മോഡലുകൾ വരുന്നു; ലോഞ്ച് ഈ വർഷം അവസാനം

|

2022ൽ ഇതിനകം തന്നെ ആപ്പിൾ കുറച്ച് ഡിവൈസുകൾ പുറത്തിറക്കിയിട്ടുണ്ട്. സെപ്റ്റംബറിൽ നടക്കുന്ന ഇവന്റിൽ വച്ച് കമ്പനി പുതിയ ഐഫോണുകളും മറ്റും അവതരിപ്പിക്കാനിരിക്കുകയാണ്. ഇതിനിടെ പുതിയ മാക്ബുക്ക് പ്രോ മോഡലുകളുടെ പണിപ്പുരയിലാണ് ആപ്പിൾ എന്നാണ് സൂചനകൾ. ഈ വർഷം അവസാനത്തോടെ ഈ മാക്ബുക്ക് പ്രോ മോഡലുകൾ വിപണിയിലെത്തും. ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

മാക്ബുക്ക് പ്രോ

പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് 14 ഇഞ്ച്, 16 ഇഞ്ച് വലിപ്പങ്ങളിലുള്ള മാക്ബുക്ക് പ്രോ വേരിയന്റുകൾ ഇതിനകം ആപ്പിൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നും അവയുടെ പരീക്ഷണ ഘട്ടം ആരംഭിച്ചു എന്നുമാണ്. ഈ വർഷം തന്നെ ആപ്പിൾ പുതിയ പ്രീമിയം നോട്ട്ബുക്കുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. ആപ്പിൾ ഇത് കുറച്ച് നേരത്തെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.

വിസ്മയിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 14ൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റിയുംവിസ്മയിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 14ൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റിയും

നിർമ്മാണം

വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ കാരണമാണ് ആപ്പിളിന്റെ പുതിയ മാക്ബുക്ക് പ്രോ മോഡലുകളും നിർമ്മാണം വൈകിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022ന്റെ നാലാം പാദത്തിൽ ഈ മാക്ബുക്ക് മോഡലുകളുടെ ഉത്പാദനം ആരംഭിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

പുതിയ മാക്ബുക്ക്
 

പുതിയ മാക്ബുക്ക് പ്രോ മോഡലുകളിൽ ആപ്പിൾ എ2 പ്രോ, എം2 മാക്സ് ചിപ്പുകൾ ഉപയോഗിക്കുമെന്നും ഇവ 3nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതാവും എന്നും സൂചനകൾ ഉണ്ട്. എന്നാൽ ഇവ 5nm ആയി തുടരുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്തായാലും നിലവിലുള്ള 14-ഇഞ്ച്, 16-ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകൾക്ക് കരുത്ത്ന നൽകുന്ന പഴയ എം1 പ്രോ, എം1 മാക്സ് ചിപ്പുകളെ അപേക്ഷിച്ച് പുതിയ തലമുറ ചിപ്‌സെറ്റുകൾ മികച്ച പെർഫോമൻസും കാര്യക്ഷമതയും നൽകും.

ഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകൾ അറിയാംഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകൾ അറിയാം

ഡിസൈൻ

വരാനിരിക്കുന്ന മാക്ബുക്ക് പ്രോ മോഡലുകളുടെ ഡിസൈനിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. 2021ലെ നോട്ട്ബുക്കുകൾ ഒക്ടോബറിൽ പുതിയ ഡിസൈനുമായിട്ടാണ് അവതരിപ്പിച്ചത് എന്ന കാര്യം കണക്കിലെടുക്കുമ്പോൾ ഇനിയൊരു ഡിസൈൻ മാത്രം 2022 മോഡലിൽ പ്രതീക്ഷിക്കേണ്ടതില്ല. ഈ ഡിവൈസുകൾക്ക് മാഗ്സേഫ്, എച്ച്ഡിഎംഐ പോലുള്ള പോർട്ടുകൾ ഉണ്ടായിരിക്കുമെന്നും പഴയ മോഡലുകളിലുള്ള നോച്ച് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്.

ക്യാമറ

പുതിയ മാക്ബുക്ക് പ്രോ മോഡലുകളിൽ 1080p ക്വാളിറ്റിയുള്ള ഫ്രണ്ട് ക്യാമറ ആയിരിക്കും ഉണ്ടായിരിക്കുക. ഇതിനൊപ്പം മികച്ച കണ്ടന്റ് കാഴ്ചാനുഭവത്തിനായി നേർത്ത ബെസലുകളും മാക്ബുക്കിൽ ആപ്പിൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മാക്ബുക്ക് പ്രോ മോഡലുകളുടെ വിലയുമായി ബന്ധപ്പെട്ട സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. എന്തായാലും ഈ മാക്ബുക്കുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പുറത്ത് വരും.

ഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

ലോഞ്ച്

ആപ്പിൾ ഏറ്റവും പുതിയ ഐഫോൺ 14 ലോഞ്ച് ഇവന്റിനായുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. സെപ്റ്റംബർ 7ന് നടക്കുന്ന ഈ ഇവന്റിൽ വച്ച് ഐഫോൺ 14 സീരീസ് അവതരിപ്പിക്കും. ഈ വർഷവും സീരീസിൽ നാല് മോഡലുകൾ ഉണ്ടായിരിക്കം. ആപ്പിൾ ഒരു പുതിയ ഐഫോൺ 14 മാക്സ് മോഡൽ ഇത്തവണ അവതരിപ്പിക്കുമെന്നും ഐഫോൺ 14 മിനി എന്ന മോഡൽ ഉണ്ടായിരിക്കില്ലെന്നും സൂചനകൾ ഉണ്ട്. പുതിയ ഐഫോണുകൾക്കൊപ്പം പുതിയ സ്മാർട്ട് വാച്ച്, എയർപോഡ്സ് പ്രോ, മറ്റ് ഡിവൈസുകൾ എന്നിവയും കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
Apple is reportedly working on new MacBook Pro models. These MacBook Pro models will hit the market by the end of this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X