Asus ROG Flow Z13 (2022) Review: അസൂസ് ആർഒജി ഫ്ലോ Z13 ഗെയിമിങിൽ കരുത്തൻ തന്നെ

|

മിക്ക പ്രമുഖ ഗെയിമിങ് ലാപ്‌ടോപ്പ് ബ്രാൻഡുകളും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഗെയിമിങ് ലാപ്‌ടോപ്പ് നിർമ്മിക്കാൻ ശ്രദ്ധിക്കുന്നവരാണ്. കൊണ്ടുനടക്കാൻ എളുപ്പമുള്ള ഇത്തരം ലാപ്ടോപ്പുകൾ മികച്ച കരുത്തുമായി വരുന്നു. അസൂസും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. ഇതിന് തെളിവാണ് അസൂസ് ആർഒജി ഫ്ലോ Z13 (Asus ROG Flow Z13 (2022)).

 

അസൂസ് ആർഒജി ഫ്ലോ Z13

മേന്മകൾ

• തനതായ രൂപകൽപ്പനയും ഫോംഫാക്ടറും

• ഡോൾബി വിഷനോടുകൂടിയ ടച്ച് സ്‌ക്രീൻ OLED ഡിസ്പ്ലേ

• എക്സ്റ്റേണൽ ജിപിയു

• മികച്ച സ്പീക്കറുകളെ സപ്പോർട്ട് ചെയ്യുന്നു

പോരായ്മകൾ

• ചെറിയ ട്രാക്ക്പാഡ്

• 720p വെബ് ക്യാമറ

• അപ്ഗ്രേഡ് ചെയ്യാനോ നന്നാക്കാനോ ബുദ്ധിമുട്ടാണ്

ടാബ്ലറ്റിൽ കളിക്കുന്നത് പോലെ രസകരമായി ഗെയിം കളിക്കാന കഴിയുന്ന അസൂസ് ആർഒജി ഫ്ലോ Z13 ലാപ്ടോപ്പിൽ ഇന്റൽ കോർ i9 12900H സിപിയു, ആർടിഎക്സ് 3050 Ti ലാപ്‌ടോപ്പ് ജിപിയു എന്നിവയുണ്ട്. ഈ ലാപ്ടോപ്പിന്റെ വിശദമായ റിവ്യൂ നോക്കാം.

Asus ROG Flow Z13 (2022) Review: സവിശേഷതകൾ

Asus ROG Flow Z13 (2022) Review: സവിശേഷതകൾ

• സിപിയു: ഇന്റൽ കോർ i9-12900H

• ഡിസ്പ്ലേ: 13.4-ഇഞ്ച് OLED 1920 x 1080p, 120Hz

• ജിപിയു: NVIDIA GeForce RTX 3050 Ti ലാപ്‌ടോപ്പ്

• മെമ്മറി: 32GB LPDDR5

• സ്റ്റോറേജ്: 1TB NVMe PCIe Gen4

• ബാറ്ററി: 56WHr

• OS: മൈക്രോസോഫ്റ്റ് വിൻഡോസ് 11 64-ബിറ്റ്

ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 റിവ്യൂ: അതിശയിപ്പിക്കുന്ന ഫീച്ചറുകളുള്ള കരുത്തൻ ലാപ്ടോപ്പ്ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 റിവ്യൂ: അതിശയിപ്പിക്കുന്ന ഫീച്ചറുകളുള്ള കരുത്തൻ ലാപ്ടോപ്പ്

Asus ROG Flow Z13 (2022) Review: ഡിസൈൻ
 

Asus ROG Flow Z13 (2022) Review: ഡിസൈൻ

അസൂസ് ആർഒജി ഫ്ലോ Z13 (Asus ROG Flow Z13 (2022)) ഗിസ്ബോട്ട് ടീം ഇതുവരെ പരീക്ഷിച്ചതിൽ വെച്ച് ഏറ്റവും തനതായ ഡിസൈനിലുള്ള ഗെയിമിംഗ് ലാപ്‌ടോപ്പ്/ടാബ്‌ലെറ്റ് ആണ്. വേർപെടുത്താവുന്ന കീബോർഡ് മുതൽ പിന്നിൽ ആർജിബി ലൈറ്റിങ് ഉള്ള പിസിബി വരെ ഇതിലുണ്ട്. വിപണിയിൽ ഇതുപോലെരു ഉത്പന്നം വേറെയില്ല. പുതുമയുള്ളതും അതുല്യവുമായ ഡിസൈനാണ് ഈ ഡിവൈസിൽ ഉള്ളത്. ഗെയിമിങ് ലാപ്ടോപ്പിൽ നമ്മൾ പ്രതീക്ഷിക്കുന്ന കണക്റ്റിവിറ്റി ഇതിൽ ഇല്ല. എങ്കിൽ ഫുൾ സൈസ് യുഎസ്ബി എ പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ആർഒജി എക്സ്ജി മൊബൈൽ ഇന്റർഫേസ് എന്നിവ ഇതിലുണ്ട്.

Asus ROG Flow Z13 (2022) Review: ഡിസ്പ്ലേ

Asus ROG Flow Z13 (2022) Review: ഡിസ്പ്ലേ

അസൂസ് ആർഒജി ഫ്ലോ Z13ന് FHD+ റെസല്യൂഷനോടുകൂടിയ 13.4 ഇഞ്ച് OLED ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഡിസ്‌പ്ലേയുടെ സ്വഭാവം കാരണം ഇത് മികച്ച കോൺട്രാസ്റ്റ് റേഷ്യോ നൽകുന്നു. ഡിവൈസിന് ഡോൾബി വിഷൻ സർട്ടിഫിക്കേഷനുമുണ്ട്. ഈ ഡിസ്പ്ലെ 100 ശതമാനം sRGB കവറേജ് വാഗ്ദാനം ചെയ്യുന്നു. ടച്ച് ഇൻപുട്ടിനെയും ഡിസ്പ്ലെ സപ്പോർട്ട് ചെയ്യുന്നു. റെസല്യൂഷനും റിഫ്രഷ് റേറ്റും തമ്മിലുള്ള ശരിയായ ബാലൻസ് നേടിയ ലാപ്ടോപ്പാണ് ഇത്. ബിൽറ്റ്-ഇൻ RTX 3050 Ti 120fps നൽകുന്നില്ലെങ്കിലും ഡോൾബി വിഷൻ സർട്ടിഫിക്കേഷൻ പോലുള്ള ഫീച്ചറുകൾ കണ്ടന്റ് സ്ട്രീമിങിനുള്ള മികച്ച ലാപ്ടോപ്പായി ഇതിനെ മാറ്റുന്നു.

Asus ROG Flow Z13 (2022) Review: കീബോർഡ്, ട്രാക്ക്പാഡ്, ഓഡിയോ

Asus ROG Flow Z13 (2022) Review: കീബോർഡ്, ട്രാക്ക്പാഡ്, ഓഡിയോ

സർഫേസ് പ്രോയുടെ കീബോർഡിനെ അനുസ്മരിപ്പിക്കുന്ന വേർപെടുത്താവുന്ന കീബോർഡുമായാണ് അസൂസ് ആർഒജി ഫ്ലോ Z13 വരുന്നത്. ഈ ലാപ്ടോപ്പിന് മികച്ച കീ ട്രാവൽ ഉള്ള അൽപ്പം വലിയ കീകളുണ്ട്. ഏറ്റവും മികച്ച വേർപെടുത്താവുന്ന കീബോർഡാണിത്. കീബോർഡിന് ആർജിബി ബാക്ക്ലൈറ്റും ഉണ്ട്. പ്രതീക്ഷിച്ചതുപോലെ കുറച്ച് ഫ്ലെക്സ് ഉണ്ടെങ്കിലും കീബോർഡ് നന്നായി പ്രവർത്തിക്കുന്നു, ട്രാക്ക്പാഡ് ചെറിയ വലിപ്പത്തിലാണ്. ഓഡിയോയുടെ കാര്യം നോക്കിയാൽ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഒരു സ്റ്റീരിയോ സ്പീക്കർ സെറ്റപ്പാണ് ഇതിലുള്ളത്.

എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് റിവ്യൂ: ഗെയിമിങിന് ഏറ്റവും മികച്ചത്എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് റിവ്യൂ: ഗെയിമിങിന് ഏറ്റവും മികച്ചത്

Asus ROG Flow Z13 (2022) Review: ക്യാമറകൾ

Asus ROG Flow Z13 (2022) Review: ക്യാമറകൾ

അസൂസ് ആർഒജി ഫ്ലോ Z13 (2022)ലെ ക്യാമറകൾ അത്യാവശ്യം നിലവാരം പുലർത്തുന്നു. ഇതൊരു ടാബ്‌ലെറ്റായി കൂടി കണക്കാക്കാവുന്നതിനാൽ ഡിവൈസിൽ 8 എംപി പിൻ ക്യാമറയും മുൻവശത്ത് 720p വെബ് ക്യാമറയും ഉണ്ട്. പ്രൈമറി ക്യാമറയുടെ സവിശേഷതകൾ ഇതേ വിലയുള്ള മറ്റ് ഡിവൈസുകൾക്ക് തുല്യമാണെന്ന് തോന്നുമെങ്കിലും കമ്പനി 720p വെബ് ക്യാമറയ്ക്ക് പകരം 1080p വെബ് ക്യാമറ മുൻവശത്ത് നൽകണമായിരുന്നു. ഫ്രണ്ട് ഫേസിങ് അല്ലെങ്കിൽ സെൽഫി ക്യാമറയുടെ പെർഫോമൻസ് 720p വെബ് ക്യാമറയിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ തന്നെയാണ്. വീഡിയോ കോളുകളിലും വീഡിയോ കോൺഫറൻസുകളിലും പങ്കെടുക്കാൻ ഇത് മതിയാകും.

Asus ROG Flow Z13 (2022) Review: പെർഫോമൻസ്

Asus ROG Flow Z13 (2022) Review: പെർഫോമൻസ്

ടാബ്‌ലെറ്റ് പോലെയുള്ള ഫോം ഫാക്‌ടർ ആണെങ്കിലും അസൂസ് ആർഒജി ഫ്ലോ Z13ൽ 4 ജിബി വീഡിയോ മെമ്മറിയുള്ള NVIDIA GeForce RTX 3050 Ti ലാപ്‌ടോപ്പ് ജിപിയു ഉള്ള ടോപ്പ്-ടയർ ഇന്റൽ കോർ i9-12900H ഗെയിമിങ്-ലാപ്‌ടോപ്പ് ഗ്രേഡ് പ്രോസസർ നൽകിയിട്ടുണ്ട്. ഈ ലാപ്‌ടോപ്പ് 16GB LPDDR5x റാമും 1TB PCIe Gen 4 എസ്എസ്ഡിയും നൽകുന്നു. ഇന്റൽ കോർ i9-12900H ഈ വർഷത്തെ ഏറ്റവും മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പ് സിപിയുകളിലൊന്നാണ്. മികച്ച സിംഗിൾ-കോർ, മൾട്ടി-കോർ പെർഫോമൻസും ഇത് നൽകുന്നു.

Asus ROG Flow Z13 (2022) Review: ഈ ലാപ്ടോപ്പ് വാങ്ങണോ

Asus ROG Flow Z13 (2022) Review: ഈ ലാപ്ടോപ്പ് വാങ്ങണോ

ഗെയിമിങ് ലാപ്‌ടോപ്പ് എന്ന വാക്ക് തന്നെ സാധാരണയായി കട്ടിയുള്ളതും ഭാരമേറിയതുമായ ഡിവൈസുകളെ ഓർമ്മിപ്പിക്കുന്നവയാണ്. എന്നാൽ ഇതിനെ പൊളിച്ചടുക്കുന്ന ഡിവൈസാണ് അസൂസ് ആർഒജി ഫ്ലോ Z13. ഈ വിലയിൽ കഴിയുന്ന ഏറ്റവും ശക്തമായ ഗെയിമിങ് ലാപ്‌ടോപ്പ് അല്ലെങ്കിലും ഇത് ഒരു സാധാരണ ഗെയിമിങ് ലാപ്‌ടോപ്പിനെക്കാൾ കൂടുതൽ മികച്ച പെർഫോമൻസ് നൽകുന്നുണ്ട്. മതിയായ സിപിയുവും മികച്ച ബാറ്ററി ലൈഫുള്ള ജിപിയു പെർഫോമൻസും മികച്ച ഡിസൈനുമുള്ള ഈ ലാപ്ടോപ്പ് മികച്ച ചോയിസ് തന്നെയാണ്.

അസൂസ് ബിആർ1100 ലാപ്‌ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്അസൂസ് ബിആർ1100 ലാപ്‌ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്

Best Mobiles in India

English summary
The Asus ROG Flow Z13 laptop has an Intel Core i9 12900H CPU and an RTX 3050 Ti laptop GPU that good performance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X