Asus ROG Strix SCAR 15: അസൂസ് ആർഒജി സ്കാർ15 (2022) ജി533 കിടിലൻ ഗെയിമിങ് ലാപ്ടോപ്പ്

|

അസൂസിൽ നിന്നുള്ള മിക്ക ആർഒജി ബ്രാൻഡഡ് ലാപ്‌ടോപ്പുകൾക്കും ആധുനിക ഗെയിമുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നവയാണ് എങ്കിലും കമ്പ്യൂട്ടറുകളിലെ ആർഒജി സ്ട്രിക്സ് സ്കാർ ലൈനപ്പ് ഗെയിമിങിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഡിസൈൻ, ഹാർഡ്‌വെയർ എന്നിവയുടെ കാര്യത്തിൽ മിക്ക ഗെയിമിങ് ലാപ്‌ടോപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആർഒജി സ്ട്രിക്സ് സ്കാർ ലാപ്‌ടോപ്പുകൾ കുറച്ച് കൂടി മികവ് പുലർത്തുന്നു.

Rating:
4.0/5

അസൂസ് ആർഒജി സ്കാർ15 (2022) ജി533 റിവ്യൂ

മേന്മകൾ

• കളർ ആക്യുറേറ്റ് 1440p ഡിസ്പ്ലേ

• മികച്ച സിപിയു പെർഫോമൻസ്

• ആർജിബി ലൈറ്റിങിനൊപ്പം ഫാൻസി ഡിസൈൻ

പോരായ്മകൾ

• ഇൻബിൾഡ് വെബ് ക്യാമറയില്ല

• ചെറിയ സ്പീക്കറുകൾ

ആർഒജി സ്‌ട്രിക്‌സ് സ്കാർ സീരീസിലെ ഏറ്റവും പുതിയ ഹൈ-എൻഡ് ഗെയിമിംഗ് ലാപ്‌ടോപ്പാണ് അസൂസ് ആർഒജി സ്കാർ15 (2022) ജി533. ഇത് ഇന്ത്യയിൽ 2,20,000 രൂപയ്ക്കാണ് വിൽക്കുന്നത്. ഇന്റൽ കോർ i9-12900H, RTX 3070 Ti ലാപ്‌ടോപ്പ് ജിപിയു എന്നിവയുള്ള ലാപ്ടോപ്പ് വേരിയന്റാണ് ഗിസ്ബോട്ട് ടീം റിവ്യൂ ചെയ്തത്. ഈ വിശദമായ റിവ്യൂ നോക്കാം.

Asus ROG Strix SCAR 15 (2022) G533 Review: ഗെയിമിങിനായി ഡിസൈൻ ചെയ്തത്

Asus ROG Strix SCAR 15 (2022) G533 Review: ഗെയിമിങിനായി ഡിസൈൻ ചെയ്തത്

അസൂസ് ആർഒജി സ്കാർ15 (2022) ജി533 ലാപ്ടോപ്പ് കാഴ്ചയിൽ തന്നെ ഒരു ഗെയിമിങ് ലാപ്‌ടോപ്പാണെന്ന് വ്യക്തമാകുന്നു. ആർജിബി ബാക്ക്‌ലൈറ്റുള്ള ലാപ്ടോപ്പിലുള്ള ആർഒജി ലോഗോ പോലും ബാക്ക്ലൈറ്റുമായി വുരന്നു. ഇത് ലാപ്‌ടോപ്പിന്റെ മൊത്തത്തിലുള്ള സൗന്ദര്യശാസ്ത്രവുമായി പൊരുത്തപ്പെടുന്നതാണ്. ആർമറി ക്രേറ്റ് ആപ്പ് വഴി നിങ്ങൾക്ക് ഈ ലൈറ്റുകൾ നിയന്ത്രിക്കാനും സാധിക്കും. ഈ 2022 പതിപ്പ് ലാപ്ടോപ്പ് അതിന്റെ മുൻഗാമിയുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ്. എച്ച്‌ഡിഎംഐ പോർട്ട്, ആർജെ45 ഇഥർനെറ്റ് ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, തണ്ടർബോൾട്ട് 4 പോർട്ട്, ചാർജിംഗ് പോർട്ട് എന്നിവ ഇതിലുണ്ട്.

Asus VivoBook Pro 14 OLED Review: അതിശയിപ്പിക്കുന്ന സവിശേഷതകൾ, പക്ഷേ പോരായ്മകൾ ധാരാളംAsus VivoBook Pro 14 OLED Review: അതിശയിപ്പിക്കുന്ന സവിശേഷതകൾ, പക്ഷേ പോരായ്മകൾ ധാരാളം

Asus ROG Strix SCAR 15 (2022) G533 Review: ഗെയിമർമാരെ തൃപ്തിപ്പെടുത്തുന്ന ഡിസ്പ്ലെ

Asus ROG Strix SCAR 15 (2022) G533 Review: ഗെയിമർമാരെ തൃപ്തിപ്പെടുത്തുന്ന ഡിസ്പ്ലെ

അസൂസ് ആർഒജി സ്കാർ15 (2022) ജി533 ലാപ്ടോപ്പിലുള്ള ഡിസ്‌പ്ലേ ആർഒജി ഫ്ലോ X16ലെ പോലെ ബ്രൈറ്റ് അല്ലെങ്കിലും ഗെയിമിങ് ലാപ്‌ടോപ്പിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കളർ ആക്യുറസിയുള്ള ഡിസ്‌പ്ലേകളിൽ ഒന്നാണ്. 15.6 ഇഞ്ച് ഡിസ്‌പ്ലേ വളരെ മികവ് പുലർത്തുന്നു. ഈ ഡിസ്പ്ലെയ്ക്ക് ഡോൾബി വിഷൻ സർട്ടിഫിക്കേഷനുമുണ്ട്. പാനൽ QHD റെസല്യൂഷനോടൊപ്പം 240Hz വരെ റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലേയുടെ മൂന്ന് വശങ്ങളിൽ നേർത്ത ബെസലുകൾ ഉണ്ട്. ഇതിൽ ഒരു ബിൽറ്റ്-ഇൻ വെബ് ക്യാമറ ഇല്ല എന്നത് പോരായ്മയാണ്.

Asus ROG Strix SCAR 15 (2022) G533 Review: മികച്ച കീബോർഡും ട്രാക്ക്പാഡും

Asus ROG Strix SCAR 15 (2022) G533 Review: മികച്ച കീബോർഡും ട്രാക്ക്പാഡും

അസൂസ് ആർഒജി സ്കാർ15 (2022) ജി533 ലാപ്ടോപ്പിലെ കീബോർഡ് മികച്ച ഫീഡ്‌ബാക്കിനൊപ്പം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു. ബിൽറ്റ്-ഇൻ വെർച്വൽ നംപാഡുള്ള വലിയ ട്രാക്ക്പാഡ് ഗെയിമർമാരല്ലാത്തവർക്ക് വളരെ ആകർഷകമായിിക്കും. ബാക്ക്‌ലൈറ്റിന്റെ മികവും ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ളതാണ്. പ്രത്യേകം മീഡിയ കൺട്രോൾ കീകൾ നൽകിയിട്ടുള്ളതും വളരെ ഉപയോഗപ്രദമാണ്.

Asus ROG Strix SCAR 15 (2022) G533 Review: സ്പീക്കറുകൾ നല്ലതാണെങ്കിലും മികച്ചതല്ല

Asus ROG Strix SCAR 15 (2022) G533 Review: സ്പീക്കറുകൾ നല്ലതാണെങ്കിലും മികച്ചതല്ല

മിക്ക ഗെയിമിംഗ് ലാപ്‌ടോപ്പുകളെയും കുറിച്ചുള്ള പരാതി സ്പീക്കറുകളുമായി ബന്ധപ്പെട്ടാണ്. അസൂസ് ആർഒജി സ്കാർ15 (2022) ജി533 ലാപ്ടോപ്പിലെ സ്പീക്കർ സെറ്റപ്പ് മികച്ചതാണ്. ഡോൾബി അറ്റ്‌മോസ് സപ്പോട്ടുള്ള സ്പീക്കറാണ് എങ്കലും ആവശ്യത്തിന് സൌണ്ട് ഇല്ലെന്നത് ഒരു പോരായ്മയാണ്. ഏലിയൻവെയറിന്റെ ചില ഗെയിമിങ് ലാപ്‌ടോപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്. ഈ ലാപ്ടോപ്പിൽ ഇൻബിൾഡ് വെബ് ക്യാമറയില്ല. എങ്കിലും 720p റെസല്യൂഷനോടുകൂടിയ ഒരു വെബ് ക്യാമറ ബ്രാൻഡ് റീട്ടെയിൽ ബോക്സിൽ നൽകുന്നുണ്ട്. ലെനോവോ, ഏസർ, എംഎസ്ഐ തുടങ്ങിയ ബ്രാൻഡുകൾ 1080p ബിൽറ്റ്-ഇൻ വെബ് ക്യാമറ നൽകുമ്പോൾ അസൂസിന്റെ പുതിയ ലാപ്ടോപ്പിന് ഇതൊരു പോരായ്മയാണ്.

Asus ZenBook S 13 OLED Review: അൾട്രാ-സ്ലീക്ക് ഡിസൈനുള്ള കരുത്തൻ ലാപ്ടോപ്പ്Asus ZenBook S 13 OLED Review: അൾട്രാ-സ്ലീക്ക് ഡിസൈനുള്ള കരുത്തൻ ലാപ്ടോപ്പ്

Asus ROG Strix SCAR 15 (2022) G533 Review: പെർഫോമൻസിൽ വിട്ടുവീഴ്ച്ചയില്ല

Asus ROG Strix SCAR 15 (2022) G533 Review: പെർഫോമൻസിൽ വിട്ടുവീഴ്ച്ചയില്ല

അസൂസ് ആർഒജി സ്കാർ15 (2022) ജി533 ലാപ്ടോപ്പിൽ അത്യാധുനിക ഹാർഡ്‌വെയർ പായ്ക്ക് ചെയ്യുന്നില്ലെങ്കിലും, ശക്തമായ സിപിയു ഉണ്ട്. ഇന്റൽ കോർ i9-12900H ജിപിയു, ആർടിഎക്സ് 3070 Ti 8 ജിബി വീഡിയോ മെമ്മറി എന്നിവയുമായിട്ടാണ് ലാപ്ടോപ്പ് വരുന്നത്. 32 ജിബി DDR5 റാമും 1 ടിബി PCIe Gen4 എസ്എസ്ഡിയും ഡിവൈസ് പായ്ക്ക് ചെയ്യുന്നു. പരമാവധി പെർഫോമൻസ് നൽകാൻ ജിപിയുവിനെ സഹായിക്കുന്നതിന് ലാപ്‌ടോപ്പിൽ MUX സ്വിച്ചുമുണ്ട്. ലാപ്‌ടോപ്പിൽ സാധാരണ തെർമൽ പേസ്റ്റിന് പകരം ലിക്വിഡ് ലോഹവും ഉപയോഗിക്കുന്നു, ഇത് ചൂട് പുറത്ത് വിടുന്നത് മെച്ചപ്പെടുത്തുമെന്നും തുടർച്ചയായ ഗെയിമിങിൽ പോലും ലാപ്‌ടോപ്പ് ചൂടാകില്ലെന്നും ഉറപ്പ് നൽകുന്നു.

Asus ROG Strix SCAR 15 (2022) G533 Review: സിപിയു പെർഫോമൻസ്

Asus ROG Strix SCAR 15 (2022) G533 Review: സിപിയു പെർഫോമൻസ്

അസൂസ് ആർഒജി സ്കാർ15 (2022) ജി533 ലാപ്ടോപ്പിൽ ഇന്റൽ കോർ i9-12900H ഹൈബ്രിഡ് സിപിയു ആർക്കിടെക്ചർ ഉപയോഗിക്കുന്നു. ഇന്റൽ കോർ i9-1290-ന്റെ സിംഗിൾ-കോർ പെർഫോമൻസും സമാന CPU ഉള്ള മറ്റ് ലാപ്‌ടോപ്പുകളെ അപേക്ഷിച്ച് വളരെ മികച്ചതാണ്. സിംഗിൾ-കോർ പെർഫോമൻസിലെ നേട്ടം സൂചിപ്പിക്കുന്നത് ഈ ലാപ്ടോപ്പ് മികച്ച ഗെയിമിങ് പ്രകടനം നൽകുന്നു എന്നാണ്. മൾട്ടി-കോർ സിപിയു പ്രകടനത്തിന്റെ കാര്യത്തിലും ലാപ്ടോപ്പ് മികവ് പുലർത്തുന്നു. ഇന്റൽ കോർ i9-12900H ഉള്ള മറ്റ് ലാപ്‌ടോപ്പുകൾക്ക് തുല്യമാണ് ഇത്.

Asus ROG Strix SCAR 15 (2022) G533 Review: ജിപിയു പെർഫോമൻസ്

Asus ROG Strix SCAR 15 (2022) G533 Review: ജിപിയു പെർഫോമൻസ്

3Dമാർക് ടൈം സ്പൈ ബെഞ്ച്മാർക്കിൽ അസൂസ് ആർഒജി സ്കാർ15 (2022) ജി533 ലാപ്ടോപ്പ് 11128 പോയിന്റുകൾ പോസ്‌റ്റ് ചെയ്‌തു. ലാപ്‌ടോപ്പിന് 1440p റെസല്യൂഷനിൽ ബാറ്റിൽഫീൽഡ് വിൽ 105fps-ലും 1080p റെസല്യൂഷനിൽ 125fps-ലും നൽകാൻ കഴിയുമെന്നും ബെഞ്ച്മാർക്ക് ഉറപ്പിക്കുന്നു.

Asus ROG Flow Z13 (2022) Review: അസൂസ് ആർഒജി ഫ്ലോ Z13 ഗെയിമിങിൽ കരുത്തൻ തന്നെAsus ROG Flow Z13 (2022) Review: അസൂസ് ആർഒജി ഫ്ലോ Z13 ഗെയിമിങിൽ കരുത്തൻ തന്നെ

Asus ROG Strix SCAR 15 (2022) G533 Review: ഗെയിമിങ് പെർഫോമൻസ്

Asus ROG Strix SCAR 15 (2022) G533 Review: ഗെയിമിങ് പെർഫോമൻസ്

അസൂസ് ആർഒജി സ്കാർ15 (2022) ജി533 ലാപ്ടോപ്പിൽ ഷാർഡോ ഓഫ് ദി ടൂംബ് റൈഡർ, ഫാർ ക്രൈ 6, ഫോർസ ഹോറൈസൺ, സൈബർപങ്ക് 2077 തുടങ്ങിയ ഗെയിമുകൾ ഞങ്ങൾ പരീക്ഷിച്ചു. ഇതിൽ നിന്നും ലാപ്ടോപ്പിന് ഏറ്റവും ആധുനിക AAA ടൈറ്റിലുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും 1440p-ൽ പോലും 60fps-ൽ കൂടുതൽ നൽകാനും കഴിയുമെന്ന് വ്യക്തമായി. ഡിസ്‌പ്ലേ ഗെയിമിംഗ് അനുഭവത്തെ കൂടുതൽ മികച്ചതാക്കുന്നു. മിക്ക ഗെയിമുകളും യാതൊരു കുഴപ്പവും ഇല്ലാതെ നന്നായി പ്രവർത്തിച്ചു. MUX മോഡിലും ലാപ്‌ടോപ്പിനെ ഒരു എക്സ്റ്റേണൽ മോണിറ്ററിലേക്ക് കണക്റ്റ് ചെയ്തും ലാപ്ടോപ്പ് പരീക്ഷിച്ചു.

Asus ROG Strix SCAR 15 (2022) G533 Review: ഈ ലാപ്ടോപ്പ് വാങ്ങണോ

Asus ROG Strix SCAR 15 (2022) G533 Review: ഈ ലാപ്ടോപ്പ് വാങ്ങണോ

ഏറ്റവും പുതിയ ലാപ്ടോപ്പായ അസൂസ് ആർഒജി സ്കാർ15 (2022) ജി533 കൂടുതൽ പരിഷ്‌കരിച്ചതും തികഞ്ഞ 1440p-ക്ലാസ് ഗെയിമിങ് ലാപ്‌ടോപ്പുമാണ്. ഈ ലാപ്ടോപ്പിന്റെ വില അല്പം കൂടുതലായി തോന്നുന്നു. എന്നാലും സാധാരണ ഗെയിമിങ് ലാപ്ടോപ്പിനെക്കാൾ മികച്ച ഫീച്ചറുകൾ ഇതിൽ പായ്ക്ക് ചെയ്യുന്നുണ്ട്. സമാനമായ സ്പെസിഫിക്കേഷനുകൾ അൽപ്പം കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്ന ധാരാളം ലാപ്ടോപ്പുകൾ ഉണ്ടെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ ഈ ലാപ്ടോപ്പ് മികവ് പുലർത്തുന്നുണ്ട് എന്നതിനാൽ നിങ്ങൾക്ക് ഇതൊരു നല്ല ചോയിസ് ആയിരിക്കും.

Best Mobiles in India

English summary
The Asus ROG SCAR15 (2022) G533 is the latest high-end gaming laptop in the ROG Strix SCAR series. It retails for Rs 2,20,000 in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X