Asus VivoBook Pro 14 OLED Review: അതിശയിപ്പിക്കുന്ന സവിശേഷതകൾ, പക്ഷേ പോരായ്മകൾ ധാരാളം

|

പ്രീമിയം, ഗെയിമിങ് ലാപ്‌ടോപ്പുകൾ ഉൾപ്പെടുന്ന തങ്ങളുടെ പോർട്ട്ഫോളിയോ വികസിപ്പിക്കുന്ന തിരക്കിലാണ് അസൂസ്. അതിന്റെ ഭാഗമായിട്ടാണ് പുതിയ അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് പുറത്തിറക്കിയിരിക്കുന്നത്. നിരവധി പ്രീമിയം സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ലാപ്ടോപ്പാണ് ഇത്. പേര് സൂചിപ്പിക്കുന്നത് പോലെപുതിയ അസൂസ് ലാപ്‌ടോപ്പ് ഒഎൽഇഡി ഡിസ്‌പ്ലേയും മെച്ചപ്പെടുത്തിയ ഡിസൈനുമായിട്ടാണ് വരുന്നത്.

Rating:
3.5/5

അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് റിവ്യൂ

മേന്മകൾ

• പ്രീമിയം OLED ഡിസ്പ്ലേ

• അൾട്രാ സ്ലിം ബെസലുകൾ

• ക്യാമറയ്ക്ക് പ്രൈവസി ഷീൽഡ്

• സുഗമമായ പെർഫോമൻസ്

പോരായ്മകൾ

• ഫ്ലെക്സിബിൾ ഹിഞ്ച് ഇല്ല

• ടച്ച്‌സ്‌ക്രീൻ സപ്പോർട്ടില്ല

• ട്രാക്ക്പാഡിലെ നമ്പരുകൾ ഇല്ല

മെച്ചപ്പെടുത്തിയ പ്രൈവസി ഓപ്ഷനുകൾ

സുഗമമായ ഫ്രെയിം, മെച്ചപ്പെടുത്തിയ സ്വകാര്യത ഓപ്ഷനുകൾ, മികച്ച പ്രകടനം എന്നിവയാണ് അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് ലാപ്ടോപ്പിന്റെ പ്രധാന സവിശേഷതകളിൽ ചിലത്. AMD പ്രോസസറുള്ള അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് ലാപ്ടോപ്പാണ് ഗിസ്ബോട്ട് ടീം റിവ്യൂ ചെയ്തത്. 80,000 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഈ ലാപ്ടോപ്പിന്റെ വിശദമായ റിവ്യൂ നോക്കാം.

Asus ZenBook S 13 OLED Review: അൾട്രാ-സ്ലീക്ക് ഡിസൈനുള്ള കരുത്തൻ ലാപ്ടോപ്പ്Asus ZenBook S 13 OLED Review: അൾട്രാ-സ്ലീക്ക് ഡിസൈനുള്ള കരുത്തൻ ലാപ്ടോപ്പ്

Asus VivoBook Pro 14 OLED Review: ഡിസൈനിൽ മേന്മകളും പോരായ്മകളും

Asus VivoBook Pro 14 OLED Review: ഡിസൈനിൽ മേന്മകളും പോരായ്മകളും

അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് 1.45 കിലോഗ്രാം ഭാരമുള്ള കനം കുറഞ്ഞ ലാപ്‌ടോപ്പാണ്. ഈ ലാപ്‌ടോപ്പും മിനുസമാർന്നതുമാണ്. എളുപ്പത്തിൽ പോർട്ടബിൾ ചെയ്യാവുന്നതും ഏത് ബാഗിലും എളുപ്പത്തിൽ ഉൾക്കൊള്ളാനാകുന്നതുമായ ലാപ്ടോപ്പാണ് ഇത്. നേരത്തെ അസൂസ് ലാപ്‌ടോപ്പുകൾ ഉപയോഗിച്ചവർക്ക് ബ്രാൻഡ് മുകളിലെ കവറിൽ വിവോബുക്ക് ബ്രാൻഡിങ് നൽകിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധയിൽപ്പെടും. മറ്റ് മോഡലുകളിൽ ലഭ്യമായ രീതിയിൽ ഒരു ടാബാക്കി മാറ്റുന്ന ഹിഞ്ച് ഈ ലാപ്ടോപ്പിലില്ല. നേർത്ത ബെസലുകളാണ് ഇതിലുള്ളത്. ലാപ്ടോപ്പിലെ ക്യാമറയുള്ള ഭാഗത്ത് അൽപ്പം വീതിയുമുണ്ട്. ഇതിൽ ഒരു പ്രൈവസി ഷട്ടർ നൽകിയിട്ടുണ്ട്.

Asus VivoBook Pro 14 OLED Review: ഡിസ്പ്ലെയാണ് ശ്രദ്ധാകേന്ദ്രം

Asus VivoBook Pro 14 OLED Review: ഡിസ്പ്ലെയാണ് ശ്രദ്ധാകേന്ദ്രം

അസൂസ് വിവോബുക്ക് പ്രോ ലാപ്ടോപ്പ് 14-ഇഞ്ച് OLED ഡിസ്‌പ്ലേയോടെയാണ് വരുന്നത്. ഈ ഡിസ്പ്ലെ 2.8K (2880 x 1800) റെസല്യൂഷൻ, 16:10 അസ്പാക്ട് റേഷിയോ, 0.2ms റസ്പോൺസ് ടൈം, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഫീച്ചർ ചെയ്യുന്നു. 600 നിറ്റ്സ് എച്ച്ഡിആർ പീക്ക് ബ്രൈറ്റ്നസും ഡിസിഐ പി3: 100 ശതമാനവുമുള്ള ലാപ്ടോപ്പിൽ എച്ച്ഡിആർ ട്രൂ ബ്ലാക്ക് 600, 1.07 ബില്യൺ കളറുകൾ എന്നിവ സപ്പോർട്ട് ചെയ്യുന്നു.

കാഴ്ചാനുഭവം

ഒരു മികച്ച കാഴ്ചാനുഭവത്തിനായി 70 ശതമാനം കുറവ് മാത്രം ബ്ലൂ ലൈറ്റ് പുറത്ത് വിടുകയുള്ളു എന്ന് സർട്ടിഫൈ ചെയ്ത ഡിസ്പ്ലെയാണ് അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡിൽ ഉള്ളത്. ഈ ഡിസ്പ്ലേ എല്ലാ ജോലികൾക്കും വളരെ മികച്ചതാണ്. ഡിസ്പ്ലേയുടെ കാര്യത്തിലുള്ള പോരായ്മ, ഇതൊരു ടച്ച്‌സ്‌ക്രീൻ ലാപ്‌ടോപ്പല്ല എന്നതാണ്. ലാപ്‌ടോപ്പ് ഒരു ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ സപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ അത് വളരെ മികച്ചതാകുമായിരുന്നു.

Asus ROG Flow Z13 (2022) Review: അസൂസ് ആർഒജി ഫ്ലോ Z13 ഗെയിമിങിൽ കരുത്തൻ തന്നെAsus ROG Flow Z13 (2022) Review: അസൂസ് ആർഒജി ഫ്ലോ Z13 ഗെയിമിങിൽ കരുത്തൻ തന്നെ

Asus VivoBook Pro 14 OLED Review: കീബോർഡും ട്രാക്ക്പാഡും

Asus VivoBook Pro 14 OLED Review: കീബോർഡും ട്രാക്ക്പാഡും

അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് ലാപ്ടോപ്പിലെ ട്രാക്ക്പാഡും കീബോർഡും പ്രധാന ആകർഷകങ്ങളാണ്. കീബോർഡ് യാതൊരു തടസ്സവുമില്ലാതെ ഉപയോഗിക്കാൻ സൗകര്യപ്രദവും വേഗതയുള്ളതുമാണെന്ന് ഉപയോഗത്തിൽ വ്യക്തമാകുന്നു. ഫിങ്കർപ്രിന്റ് സെൻസർ പവർ ബട്ടണിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സൈൻ ഇൻ ചെയ്യുന്നത് എളുപ്പമാക്കുന്നു. അൽപ്പം വിശാലമായ ട്രാക്ക്പാഡും അസൂസ് ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. ട്രാക്ക്പാഡിനൊപ്പം നമ്പർ/ന്യൂമറിക് പാഡ് ഇല്ലെന്നത് ഒരു പോരായ്മയാണ്.

Asus VivoBook Pro 14 OLED Review: ബെഞ്ച്മാർക്ക് പെർഫോമൻസ്

Asus VivoBook Pro 14 OLED Review: ബെഞ്ച്മാർക്ക് പെർഫോമൻസ്

അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് ലാപ്ടോപ്പ് പെർഫോമൻസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. 3.30 GHz ബേസ് ഫ്രീക്വൻസിയും 4242 MHz മാക്സിമം ഫ്രീക്വൻസിയുമുള്ള AMD റൈസൺ 5 5600H പ്രോസസറാണ് ഈ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. എഎംഡി റേഡിയൻ ഗ്രാഫിക്‌സ് ഇൻ-ബിൽട്ടോടെയാണ് ഈ പ്രോസസർ വരുന്നത്. മൊത്തത്തിലുള്ള പെർഫോമൻസ് അറിയാൻ രണ്ട് ബെഞ്ച്മാർക്ക് ടെസ്റ്റുകളാണ് നടത്തിയത്.

ഗീക്ക്ബെഞ്ച് 5 പ്ലാറ്റ്ഫോം

ഒന്നാമതായി, ഗീക്ക്ബെഞ്ച് 5 പ്ലാറ്റ്‌ഫോമിലെ അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് സിംഗിൾ-കോർ, മൾട്ടി-കോർ ടെസ്റ്റുകളിൽ യഥാക്രമം 1385, 6152 പോയിന്റുകൾ നേടി. CPU-Z ബെഞ്ച്മാർക്കിൽ സിംഗിൾ-കോർ, മൾട്ടി-കോർ ടെസ്റ്റുകളിൽ യഥാക്രമം 580, 4253 പോയിന്റുകൾ നേടി. സിനിബെഞ്ച് R23 ടെസ്റ്റിൽ സിംഗിൾ-കോർ, മൾട്ടി-കോർ ടെസ്റ്റുകളിൽ ലാപ്‌ടോപ്പ് 1365, 8547 പോയിന്റുകൾ നേടിയിട്ടുണ്ട്. ഗ്രാഫിക്സ് പെർഫോമൻസ് അറിയാൻ 3D മാർക്ക് ബെഞ്ച്മാർക്ക് നോക്കി. ഇതിൽ 1099 ഗ്രാഫിക്‌സ് സ്‌കോറും 5395 സിപിയു സ്‌കോറും ലഭിച്ചു.

ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 റിവ്യൂ: അതിശയിപ്പിക്കുന്ന ഫീച്ചറുകളുള്ള കരുത്തൻ ലാപ്ടോപ്പ്ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 റിവ്യൂ: അതിശയിപ്പിക്കുന്ന ഫീച്ചറുകളുള്ള കരുത്തൻ ലാപ്ടോപ്പ്

Asus VivoBook Pro 14 OLED Review: യഥാർത്ഥ പെർഫോമൻസ്

Asus VivoBook Pro 14 OLED Review: യഥാർത്ഥ പെർഫോമൻസ്

അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് മികച്ച പെർഫോമൻസുള്ള ശക്തമായ ലാപ്‌ടോപ്പാണെന്ന് ബെഞ്ച്മാർക്ക് ടെസ്റ്റുകളിലൂടെ വ്യക്തമാകുന്നു. ഗിസ്ബോട്ട് റിവ്യൂ ടീം ഈ യൂണിറ്റ് ഉപയോഗിച്ച് നോക്കിയതിൽ നിന്നും മൊത്തത്തിലുള്ള പെർഫോമൻസ് മികച്ചതായി തോന്നി. വ്യക്തിപരവും ജോലിയുമായി ബന്ധപ്പെട്ടതുമായ പ്രവർത്തനങ്ങളിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഡിസ്പ്ലേയിൽ സിനിമകൾ സ്ട്രീം ചെയ്യുന്നത് വളരെ രസകരമാണ്. ചില അവസരങ്ങളിൽ പ്രവർത്തനങ്ങൾ മന്ദഗതിയിലായതായി ശ്രദ്ധിയിൽപ്പെട്ടു.

അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് ലാപ്ടോപ്പിൽ വീഡിയോ കോളുകൾ ചെയ്യാനും രസമാണ്. മികച്ച ക്വാളിറ്റിയിൽ വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കും എന്നത് കൂടാതെ ക്യാമറയിലെ പ്രൈവസി ഷട്ടർ ഏറെ പ്രയോജനപ്പെടുന്നു. മൈക്രോസോഫ്റ്റ് വേഡ്, ഗൂഗിൾ ക്രോം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുമ്പോൾ പോലും പെർഫോമൻസിൽ ചില പോരായ്മകൾ അനുഭവപ്പെട്ടു. പുതിയ വേഡ് ഫയൽ തുറക്കുന്നതിനോ ക്രോം റസ്പോൺസിനോ കുറച്ച് സമയമെടുക്കുന്നുണ്ട്.

Asus VivoBook Pro 14 OLED Review: ഫാസ്റ്റ് ചാർജിങിൽ മികവ്

Asus VivoBook Pro 14 OLED Review: ഫാസ്റ്റ് ചാർജിങിൽ മികവ്

അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് ലാപ്ടോപ്പിൽ ആർക്കും ഇഷ്ടപ്പെടുന്ന ഒരു ഫീച്ചർ ബാറ്ററിയാണ്. 90W ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററുള്ള 65Wh ബാറ്ററിയാണ് അസൂസ് ഈ ലാപ്ടോപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ലാപ്ടോപ്പ് ഉപയോഗിച്ചാൽ തുടർച്ചയായി അഞ്ച്-ആറ് മണിക്കൂർ പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായി ചാർജ് ചെയ്താൽ നാല് മണിക്കൂർ നെറ്റ്ഫ്ലിക്സ് കാണാൻ കഴിയുന്നുമുണ്ട്.

എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് റിവ്യൂ: ഗെയിമിങിന് ഏറ്റവും മികച്ചത്എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് റിവ്യൂ: ഗെയിമിങിന് ഏറ്റവും മികച്ചത്

90W ഫാസ്റ്റ് ചാർജിംഗ് അഡാപ്റ്റർ

90W ഫാസ്റ്റ് ചാർജിംഗ് അഡാപ്റ്റർ

അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് ലാപ്ടോപ്പിലെ 90W ഫാസ്റ്റ് ചാർജിങ് അഡാപ്റ്റർ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യുന്നു. 20 ശതമാനത്തിൽ നിന്നും 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം ഒന്നര മണിക്കൂർ മതിയാകും. ഈ ലാപ്ടോപ്പിൽ രണ്ട് ഫാനുകൾ നൽകിയിട്ടുണ്ട്. ഇത് ഡിവൈസിനെ കൂടുതൽ ഒപ്റ്റിമൈസ് ചെയ്യുന്നു. ലാപ്ടോപ്പ് ചൂടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇതിന് സാധിക്കുന്നു. ഡ്യുവൽ ഫാനുകൾ സിപിയു പെർഫോമൻസ് 45W വരെ വർധിപ്പിക്കുന്നു.

Asus VivoBook Pro 14 OLED Review: ഈ ലാപ്ടോപ്പ് വാങ്ങണോ?

Asus VivoBook Pro 14 OLED Review: ഈ ലാപ്ടോപ്പ് വാങ്ങണോ?

ഇന്ത്യൻ ലാപ്‌ടോപ്പ് വിപണിയിൽ ഈ വില വിഭാഗത്തിൽ ഇന്ന് നിരവധി മോഡലുകൾ ഉണ്ട്. നിങ്ങൾ ധാരാളം സ്ട്രീമിങ് ചെയ്യുന്ന ആളാണ് എങ്കിൽ അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് മികച്ചതാണ്. ഓൺലൈൻ ക്ലാസുകളോ വീഡിയോ കോൺഫറൻസുകളോ വെബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോ ആണെങ്കിലും ലാപ്ടോപ്പ് മികച്ച ചോയിസാണ്. നിങ്ങൾക്ക് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും മികച്ച പെർഫോമൻസും വേണമെങ്കിൽ മറ്റ് ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കാം.

Best Mobiles in India

English summary
The new Asus VivoBook Pro 14 OLED is a laptop that packs a lot of premium features. Let's have a detailed review of this laptop.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X