Asus ZenBook S 13 OLED Review: അൾട്രാ-സ്ലീക്ക് ഡിസൈനുള്ള കരുത്തൻ ലാപ്ടോപ്പ്

|

അസൂസ് ലാപ്ടോപ്പ് വിപണിയിൽ തരംഗം സൃഷ്ടിച്ച നിരവധി ഉത്പന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് പുതിയ അസൂസ് സെൻബുക്ക് എസ് 13 ഒലെഡ്. നേർത്തതും ഭാരം കുറഞ്ഞതുമായ വിഭാഗത്തിലാണ് ഈ ലാപ്ടോപ്പ് വരുന്നത്. ഈ ലാപ്‌ടോപ്പ് അൾട്രാ-സ്ലീക്കാണ്. ഡിസൈൻ മാറ്റിനിർത്തിയാലും ഈ ലാപ്ടോപ്പ് മറ്റ് ഫീച്ചറുകളും കാര്യത്തിലും മികവ് പുലർത്തുന്നു.

 

Rating:
4.5/5

Asus ZenBook S 13 OLED Review

മേന്മകൾ

• സൂപ്പർ സ്ലീക്ക്, ലൈറ്റ് വെയിറ്റ് ബിൽഡ്

• ടച്ച്‌സ്‌ക്രീൻ സപ്പോർട്ടുള്ള ഒലെഡ് ഡിസ്‌പ്ലേ

• മികച്ച പെർഫോമൻസ്

• യുഎസ്ബി ടൈപ്പ്-സി ടു ടൈപ്പ്-എ കൺവെർട്ടർ

• ശക്തമായ ബാറ്ററി ബാക്കപ്പ്

പോരായ്മകൾ

• 360-ഹിഞ്ച് ഡിസൈൻ ഇല്ല

• പരിമിതമായ പോർട്ടുകൾ

• ചൂടാക്കൽ പ്രശ്നങ്ങൾ

എഎംഡി റൈസൺ 6000 സീരീസ്

അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ഇൻ-ബിൽറ്റ് റേഡിയൻ ഗ്രാഫിക്സിനൊപ്പം എഎംഡി റൈസൺ 6000 സീരീസ് പായ്ക്ക് ചെയ്യുന്നു. ഈ ലാപ്ടോപ്പ് ഗിസ്ബോട്ട് റിവ്യൂ ടീം കുറച്ച് ദിവസമായി ഉപയോഗിച്ച് വരികയാണ്. ഈ അൾട്രാ-സ്ലിം ലാപ്‌ടോപ്പിന് നിരവധി ഗുണങ്ങളുണ്ട്, അതേ സമയം, കുറച്ച് ദോഷങ്ങളുമുണ്ട്. അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ലാപ്ടോപ്പിന്റെ വിശദമായി റിവ്യൂ നോക്കാം.

Asus ROG Flow Z13 (2022) Review: അസൂസ് ആർഒജി ഫ്ലോ Z13 ഗെയിമിങിൽ കരുത്തൻ തന്നെAsus ROG Flow Z13 (2022) Review: അസൂസ് ആർഒജി ഫ്ലോ Z13 ഗെയിമിങിൽ കരുത്തൻ തന്നെ

സവിശേഷതകൾ
 

സവിശേഷതകൾ

• ഡിസ്പ്ലേ: 13.3-ഇഞ്ച് OLED

• സിപിയു: എഎംഡി റൈസൺ 7 6800 യു

• ജിപിയു: റേഡിയൻ ഗ്രാഫിക്സ്

• ലാപ്ടോപ്പ് മെമ്മറി: 16 ജിബി

• സ്റ്റോറേജ്: 1TB NVMe PCIe Gen4

• ബാറ്ററി: 67WHr

• OS: മൈക്രോസോഫ്റ്റ് വിൻഡോസ് 11 പ്രോ 64-bit

Asus ZenBook S 13 OLED Review: ഡിസൈൻ

അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ലാപ്ടോപ്പിൽ അൾട്രാ-സ്ലീക്കും കനംകുറഞ്ഞതുമായ ഡിസൈനാണ് നൽകിയിട്ടുള്ളത്. മഗ്നീഷ്യം-അലൂമിനിയം അലോയ് ഉപയോഗിച്ചിരിക്കുന്നതിനാൽ 1 കിലോഗ്രാമിൽ അല്പം കൂടുതൽ ഭാരമുള്ള ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ലാപ്‌ടോപ്പാണിതെന്ന് അസൂസ് അവകാശപ്പെടുന്നു. ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ ചേസിസ് ഉണ്ടായിരുന്നിട്ടും ഡിസൈനിൽ ചില പിഴവുകൾ ഉണ്ട്. ഇത് 360-കൺവേർട്ടബിൾ ലാപ്‌ടോപ്പല്ല. പോർട്ടുകളുടെ കാര്യത്തിലും കുറവുകൾ ഉണ്ട്.

ബോക്സ്

അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ലഭിക്കുന്ന ബോക്സ് രസകരമാണ്. ചാർജറിനായി പ്രത്യേക ബോക്സുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിങ് ആണ് ഇതിൽ അസൂസ് നൽകിയിട്ടുള്ളത്. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ ലാപ്‌ടോപ്പ് സ്റ്റാൻഡായും ഈ ബോക്‌സ് മാറ്റാം. റിവ്യൂ ചെയ്ത ലാപ്‌ടോപ്പ് പോണ്ടർ ബ്ലൂ കളർ വേരിയന്റാണ്. ഇത് കൂടാതെ അക്വാ സെലാഡൺ കളറിലും ലാപ്ടോപ്പ് ലഭ്യമാകും.

ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 റിവ്യൂ: അതിശയിപ്പിക്കുന്ന ഫീച്ചറുകളുള്ള കരുത്തൻ ലാപ്ടോപ്പ്ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 റിവ്യൂ: അതിശയിപ്പിക്കുന്ന ഫീച്ചറുകളുള്ള കരുത്തൻ ലാപ്ടോപ്പ്

Asus ZenBook S 13 OLED Review: ഡിസ്‌പ്ലേ

Asus ZenBook S 13 OLED Review: ഡിസ്‌പ്ലേ

അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ലാപ്ടോപ്പിൽ പേര് സൂചിപ്പിക്കും പോലെ 13.3 ഇഞ്ച് OLED ഡിസ്‌പ്ലേയും 2880 x 1800 പിക്‌സലിന്റെ 2.8K റെസലൂഷനും ഉണ്ട്. ഡിസ്‌പ്ലേയ്ക്ക് 16:10 അസ്പാക്ട് റേഷിയോ, 100 ശതമാനം DCI-P3 കളർ ഗാമറ്റ്, PANTONE വാല്യൂ എന്നിവയെല്ലാം ഉണ്ട്. ലോ ബ്ലൂലൈറ്റ് നീല പ്രകാശ എമിഷന് TUV റെയിൻലാൻഡ് സെർട്ടിഫിക്കേഷനും ഈ ലാപ്ടോപ്പിലുണ്ട്.

ടച്ച്‌സ്‌ക്രീൻ സപ്പോർട്ട്

ഈ ലാപ്ടോപ്പിന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ടച്ച്‌സ്‌ക്രീൻ സപ്പോർട്ട്. ഡിസ്പ്ലേ മികച്ചതും മിനുസമാർന്നതുമാണ്. ചെറിയ ബെസെൽ ഡിസൈൻ കൂടുതൽ മികച്ച കാഴ്ചാനുഭവം നൽകുന്നു. പല ആവശ്യങ്ങൾക്കുമായി പല സാഹചര്യങ്ങൾ ഉപയോഗിച്ചതിൽ നിന്നും അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ഡിസ്പ്ലേ വളരെ സൗകര്യപ്രദമാണെന്ന് വ്യക്തമായി.

Asus ZenBook S 13 OLED Review: ഓഡിയോ, ക്യാമറ

Asus ZenBook S 13 OLED Review: ഓഡിയോ, ക്യാമറ

അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ലാപ്ടോപ്പ് 3D നോയിസ് റിഡക്ഷൻ അല്ലെങ്കിൽ 3DNR ടെക്നോളജിയോടെയാണ് വരുന്നത്. FHD റെസല്യൂഷൻ ഇല്ലെങ്കിലും വീഡിയോ കോളുകൾക്കും വീഡിയോകൾ റെക്കോർഡുചെയ്യുന്നതിനുമായി ഈ ക്യാമറ മികച്ചതാണ്. ഫേസ് അൺലോക്ക് സപ്പോർട്ട് ഇല്ല. ഹർമൻ കാർഡനാണ് ഓഡിയോ ട്യൂൺ ചെയ്തിരിക്കുന്നത്. സ്പീക്കറുകൾ താഴെയാണ് കൊടുത്തിരിക്കുന്നത്. ഈ പൊസിഷനിങ് കുറച്ച് പ്രശ്നമായി തോന്നി. സ്മാർട്ട് ആംപ്, എഐ നോയിസ് ക്യാൻസലിംഗ് ടെക്നോളജി എന്നിവയ്‌ക്കൊപ്പം ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ഡിവൈസിലുണ്ട്.

എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് റിവ്യൂ: ഗെയിമിങിന് ഏറ്റവും മികച്ചത്എംഎസ്ഐ റൈഡർ GE76 12UHS ഗെയിമിങ് ലാപ്ടോപ്പ് റിവ്യൂ: ഗെയിമിങിന് ഏറ്റവും മികച്ചത്

Asus ZenBook S 13 OLED Review: കീബോർഡും ട്രാക്ക്പാഡും

Asus ZenBook S 13 OLED Review: കീബോർഡും ട്രാക്ക്പാഡും

അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ലാപ്ടോപ്പിൽ ഒരു ബാക്ക്‌ലിറ്റ് ന്യൂമറിക് കീപാഡ് ആണ് നൽകിയിട്ടുള്ളത്. ഇത് കാൽക്കുലേറ്ററായും ഉപയോഗിക്കാം. ട്രാക്ക്പാഡിലെ നംപാഡ് ജോലികൾ ചെയ്യാൻ സൌകര്യപ്രദമാണ്. കീബോർഡും ട്രാക്ക്പാഡും കൂടുതൽ നേരം ഉപയോഗിക്കേണ്ടി വരുമ്പോൾ പോലും മികച്ചതായി തന്നെ അനുഭവപ്പെടുന്നു.

Asus ZenBook S 13 OLED Review: ബെഞ്ച്മാർക്ക്

Asus ZenBook S 13 OLED Review: ബെഞ്ച്മാർക്ക്

അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് Radeon 680M ഗ്രാഫിക്സുമായി ജോടിയാക്കിയ AMD Ryzen 7 6800U പ്രോസസറാണ് ഉള്ളത്. AMD Ryzen 5 6600U ചിപ്‌സെറ്റ് വരുന്ന മോഡലിലും ലാപ്ടോപ്പ് ലഭ്യമാകും. ഇതിന് കുറച്ച് ചിലവ് വരും. വിപണിയിൽ ലഭ്യമായ ഏറ്റവും ശക്തമായ ചിപ്‌സെറ്റുകളിൽ ഒന്നാണ് എഎംഡി പ്രൊസസർ. ഈ ലാപ്ടോപ്പ് രണ്ട് ബെഞ്ച്മാർക്കുകളിൽ ഉപയോഗിച്ചു. മൾട്ടി-കോർ, സിംഗിൾ-കോർ ടെസ്റ്റുകളിൽ ലാപ്‌ടോപ്പ് യഥാക്രമം 6250, 1411 സ്കോർ നേടി. CPU-Z ബെഞ്ച്മാർക്കും നോക്കിയപ്പോൾ ലാപ്‌ടോപ്പും സമാനമായി 3432, 549 പോയിന്റുകൾ സ്കോർ ചെയ്തു.

Asus ZenBook S 13 OLED Review: സിനിബെഞ്ച് ടെസ്റ്റ്

Asus ZenBook S 13 OLED Review: സിനിബെഞ്ച് ടെസ്റ്റ്

അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ലാപ്ടോപ്പിന്റെ മൾട്ടി-കോർ, സിംഗിൾ-കോർ ടെസ്റ്റുകൾക്ക് 7796, 1374 പോയിന്റുകളാണ് സിനിബെഞ്ച് ടെസ്റ്റിൽ ലഭിച്ചത്. ഈ ലാപ്ടോപ്പിന്റെ ജിപിയുവും പരീക്ഷിച്ചിരുന്നു. അതിനായി 3ഡി മാർക്ക്, പിസി മാർക്ക് 10 ടെസ്റ്റുകൾ നടത്തി. ലാപ്‌ടോപ്പിന് യഥാക്രമം 15,575, 5573 പോയിന്റുകളാണ് ഈ ടെസ്റ്റുകളിൽ ലഭിച്ചത്. ഈ ലാപ്ടോപ്പിന് മികച്ച പെർഫോമൻസ് നൽകാൻ കഴിയുമെന്ന് ബെഞ്ച്മാർക്ക് സ്കോറുകൾ വെളിപ്പെടുത്തുന്നു.

അസൂസ് ബിആർ1100 ലാപ്‌ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്അസൂസ് ബിആർ1100 ലാപ്‌ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്

Asus ZenBook S 13 OLED Review: പെർഫോമൻസ്

Asus ZenBook S 13 OLED Review: പെർഫോമൻസ്

ബെഞ്ച്മാർക്ക് സ്കോറുകൾ മാറ്റിനിർത്തിയാലും അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ലാപ്ടോപ്പിന്റെ റിയൽ ലൈഫ് പെർഫോമൻസ് മികച്ചതാണ്. നിങ്ങൾ മൾട്ടിടാസ്‌കിങ് ചെയ്യുകയാണെങ്കിലും അല്ലെങ്കിൽ തുടർച്ചയായി മണിക്കൂറുകളോളം ലാപ്‌ടോപ്പ് ഉപയോഗിക്കാം. ജോലിയുമായി ബന്ധപ്പെട്ടതോ വിനോദത്തിനുള്ളതോ ആയ കാര്യങ്ങൾക്ക് ഗിസ്ബോട്ട് ടീം ഈ ലാപ്ടോപ്പ് ഉപയോഗിച്ചു. ഒന്നിലധികം ആപ്പുകൾ റൺ ചെയ്താലും ഇതിന് യാതൊരു കുഴപ്പവും തോന്നുന്നില്ല.

Asus ZenBook S 13 OLED Review: ബാറ്ററി

Asus ZenBook S 13 OLED Review: ബാറ്ററി

അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ലാപ്ടോപ്പിലെ ബാറ്ററി ലൈഫ് മികച്ചതാണ്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 67Wh ബാറ്ററിയാണ് അസൂസ് ഇതിൽ നൽകിയിരിക്കുന്നത്. മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ബോഡി ഉണ്ടായിരുന്നിട്ടും, ഈ ഡിവൈസിൽ മികച്ച ബാറ്ററി തന്നെ നൽകിയിട്ടുണ്ട് എന്നതാണ് ലാപ്ടോപ്പിന്റെ ഏറ്റവും വലിയ മേന്മ.

ബാക്ക് അപ്പ്

നെറ്റ്ഫ്ലിക്സ് കാണുമ്പോൾ അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ലാപ്ടോപ്പ് ചാർജ് ചെയ്യാതെ തന്നെ തുടർച്ചയായി അഞ്ച് മണിക്കൂറോളം ഉപയോഗിക്കാൻ സാധിക്കും. ഇത്രയും ഉപയോഗിച്ചാലും ബാറ്ററി വെറും 20 ശതമാനമായി കുറയുന്നതേ ഉള്ളു. അതുകൊണ്ട് തന്നെ ഏകദേശം ആറ് മണിക്കൂറോളം മെഷീൻ പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് മറ്റൊരു പ്രധാന ആകർഷണം. രണ്ട് മണിക്കൂറിനുള്ളിൽ ലാപ്‌ടോപ്പ് പൂർണ്ണമായി ചാർജ് ചെയ്യാം.

അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്

Asus ZenBook S 13 OLED Review: ഈ ലാപ്ടോപ്പ് വാങ്ങണോ

Asus ZenBook S 13 OLED Review: ഈ ലാപ്ടോപ്പ് വാങ്ങണോ

അസൂസ് സെൻബുക്ക് എസ് 13 ഒലെഡ് ലാപ്ടോപ്പിന്റെ വില ആരംഭിക്കുന്നത് 99,990 രൂപ മുതലാണ്. ഗിസ്ബോട്ട് ടീം റിവ്യൂ ചെയ്ത യൂണിറ്റിന് 1,19,990 രൂപയാണ് വില. വിലയ്ക്ക് യോജിച്ച ഫീച്ചറുകളെല്ലാം ഈ ലാപ്ടോപ്പിൽ അസൂസ് നൽകിയിട്ടുണ്ട്. ബിൽഡ്, പെർഫോമൻസ്, ഇക്കോസിസ്റ്റം എന്നിവയെല്ലാം മികച്ചതാണ് എന്നതിനാൽ ഇത് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ്.

Best Mobiles in India

English summary
The Asus Zenbook S 13 OLED is a thin and light laptop. This laptop is not far behind in terms of power.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X