സോളാര്‍, കാറ്റ് ഊര്‍ജ്ജങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകള്‍

Written By:

ഗ്യാഡ്ജറ്റുകള്‍ നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്. വൈദ്യുതി ഉപയോഗിച്ച് നമ്മുടെ ദൈനംദിന ജീവിതത്തില്‍ പല ഗാഡ്ജറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രകൃതി ഊര്‍ജ്ജങ്ങള്‍ ആയ സോളാറും കാറ്റും ഊര്‍ജ്ജങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകളും ഉണ്ട്.

എന്നാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകള്‍ നമുക്കിവിടെ പരിചയപ്പെടാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഈ അലാറം ക്ലോക്കില്‍ ബാറ്ററിക്കു പകരം വെളളവും ഉപ്പും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും അതു വഴി ക്ലോക്ക് പ്രവര്‍ത്തിക്കപകയും ചെയ്യുന്നതാണ്.

2

ഒരു ചാരു കസേര അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുമ്പോള്‍ അതില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയും അതില്‍ ഘടിപ്പിച്ചിരിക്കുന്ന ലാമ്പ് കത്തുകയും ചെയ്യുന്നു. ഇതു കണ്ടു പിടിച്ചത് റോക്കസ് ജേക്കബ് ആണ്.

3

ഈ ഇലയുടെ ആകൃതിയിലുളള മൗസിനെ നിങ്ങള്‍ ചലിപ്പിക്കുമ്പോള്‍ ഇതില്‍ നിന്നും കനെറ്റിക് എനര്‍ജി ഉത്പാദിപ്പിക്കുകയും അത് ഊര്‍ജ്ജമായി മൗസ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്.

4

സൂര്യനില്‍ നിന്നും കര കയറുന്നതിന് ഇൗ ഫാന്‍ ഘടിപ്പിച്ച തൊപ്പി നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങള്‍ ഇത് വച്ച് പുറത്ത് ഇറങ്ങുമ്പോള്‍ സോളാര്‍ എനര്‍ജി ഉപയോഗിച്ച് ഈ തൊപ്പിയിലെ ഫാന്‍ കറങ്ങുന്നതായിരിക്കും.

5

സണ്‍ഫ്‌ളവര്‍ പവര്‍ ചാര്‍ജ്ജര്‍ നിങ്ങള്‍ക്ക് സൂര്യപ്രകാശത്തില്‍ വച്ച് ചാര്‍ജ്ജ് ചെയ്യാം. അതിനു ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ സംഗീത ഉപകരണങ്ങളും മറ്റും ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:തകര്‍പ്പന്‍ സവിശേഷതകളുമായി ഹുവായ് സ്മാര്‍ട്ട് വാച്ച്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot