സ്മാർട്ട് ബാൻഡ് വാങ്ങുന്നോ? 3,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട് ബാൻഡുകൾ

|

കൊവിഡ് കാലം ആളുകളെ തങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുള്ളവരാക്കി മാറ്റിയിട്ടുണ്ട്. വർക്ക്ഔട്ട് ചെയ്യാനുള്ള താല്പര്യം വർധിക്കുന്നതും ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ ആളുകൾ ശ്രമിക്കുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഫിറ്റ്നസ് ട്രാക്കറുകൾക്ക് വിപണിയിൽ ഉണ്ടായിട്ടുള്ള ജനപ്രീതി. ഇന്ത്യൻ വിപണിയിൽ എല്ലാ വില വിഭാഗത്തിലും മികച്ച ഫിറ്റ്നസ് ട്രാക്കറുകൾ ലഭ്യമാണ്.

 

ഫിറ്റ്നസ് ട്രാക്കറുകൾ

ഇന്ത്യയിലെ 3000 രൂപയിൽ താഴെ വിലയുള്ള ഫിറ്റ്നസ് ട്രാക്കറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ ഷവോമി, വൺപ്ലസ്, ഫാസ്റ്റ്ട്രാക്ക്, ഹോണർ, ഓപ്പോ തുടങ്ങിയ ജനപ്രീയ ബ്രാന്റുകളുടെ ബാൻഡുകളും ഉൾപ്പെടുന്നുണ്ട്. ആകർഷകമായ സവിശേഷതകളുള്ളവയാണ് ഈ ബാൻഡുകൾ എല്ലാം. 3000 രൂപയിൽ താഴെ മാത്രം വിലയുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ബാൻഡുകൾ പരിചയപ്പെടാം.

ഷവോമി എംഐ ബാൻഡ് 4

ഷവോമി എംഐ ബാൻഡ് 4

വില: 2,299 രൂപ

പ്രധാന സവിശേഷതകൾ

• 0.95 ഇഞ്ച് (120 x 240 പിക്സൽസ്) അമോലെഡ് 24 ബിറ്റ് കളർ ടച്ച് സ്ക്രീൻ ഡിസ്പ്ലേ 400 നൈറ്റ്സ് ബ്രൈറ്റ്നെസ്, 2.5 ഡി സ്ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ്

• സമയം, സ്റ്റെപ്സ്, ഹൃദയമിടിപ്പ്, കാലാവസ്ഥ, ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ, കോളുകൾ, മ്യൂസിക്ക് കൺട്രോളുകൾ എന്നിവ കാണാം

• ഫോട്ടോ പ്ലെതിസ്മോഗ്രാഫി (പിപിജി) / ഹൃദയമിടിപ്പ് സെൻസർ

• നിങ്ങളുടെ ഫിറ്റ്നസ് നിരീക്ഷിക്കുകയും നിങ്ങളുടെ ഉറക്കം ട്രാക്കുചെയ്യുകയും ചെയ്യുന്നു.

• ട്രൈ-ആക്സിസ് ആക്സിലറോമീറ്റർ + ട്രൈ-ആക്സിസ് ഗൈറോ, കപ്പാസിറ്റീവ് വെയർ മോണിറ്ററിംഗ് സെൻസർ

• 22.1 ഗ്രാം അൾട്രാ ലൈറ്റ് ബോഡി

• 5ATM (50 മീറ്റർ) വാട്ടർ റസിസ്റ്റൻസ്

• ബ്ലൂടൂത്ത് 5.0 LE

• 135 എംഎഎച്ച് ലി അയോൺ പോളിമർ ബാറ്ററി

വൺപ്ലസ് ബാൻഡ്
 

വൺപ്ലസ് ബാൻഡ്

വില: 2,499 രൂപ

പ്രധാന സവിശേഷതകൾ

• ബ്രൈറ്റ്നസ് സെറ്റ് ചെയ്യാവുന്ന 1.1 ഇഞ്ച് (126 x 294 പിക്സൽസ്) അമോലെഡ് കളർ ടച്ച് സ്ക്രീൻ ഡിസ്പ്ലേ

• മെസേജ് നോട്ടിഫിക്കേഷനുകൾ, ഇൻകമിംഗ് കോൾ നോട്ടിഫിക്കേഷൻ, ഇൻകമിംഗ് കോൾ
റിജക്ഷൻ, സ്റ്റോപ്പ് വാച്ച്, ടൈമർ, അലാറം (വൈബ്രേഷൻ), ഫൈൻഡ് മൈ ഫോൺ, സെൻ
മോഡ്, കാലാവസ്ഥ എന്നിവ ഉണ്ട്യ

• മ്യൂസിക്ക് നിയന്ത്രിണം, ക്യാമറ നിയന്ത്രണം

• ഹൃദയമിടിപ്പ് സെൻസർ, ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ (SpO2) നിരീക്ഷണം

• ആക്റ്റിവിറ്റി ട്രാക്കിംഗും സ്ലീപ്പ് ട്രാക്കിംഗും

• 13 വ്യായാമ രീതികൾ: ഔട്ട്ഡോർ റൺ, ഇൻഡോർ റൺ, ഫാറ്റ് ബേൺ റൺ, ഔട്ട്ഡോർ വാക്ക്, ഔട്ട്ഡോർ സൈക്ലിംഗ്, ഇൻഡോർ സൈക്ലിംഗ്, എലിപ്റ്റിക്കൽ ട്രെയിനർ, റോയിംഗ് മെഷീൻ, ക്രിക്കറ്റ്, ബാഡ്മിന്റൺ, പൂൾ സ്വിമ്മിങ്, യോ

• 3-ആക്സിസ് ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്

• IP68 + 5ATM (50 മീറ്റർ) വാട്ടർ റസിറ്റൻസ്

• ബ്ലൂടൂത്ത് 5.0 എൽഇ ആൻഡ്രോയിഡ് 6.0 -ലും അതിനുമുകളിലും കണക്റ്റുചെയ്യാം

• 110mAh ബാറ്ററി

ഫാസ്ട്രാക്ക് റിഫ്ലെക്സ് 3.0

ഫാസ്ട്രാക്ക് റിഫ്ലെക്സ് 3.0

വില: 2,495 രൂപ

പ്രധാന സവിശേഷതകൾ

• 10+ സ്പോർട്സ് മോഡുകൾ | സ്ലീപ്പ് ട്രാക്കർ

• ഡ്യൂവൽ-ടോൺ ഡിസൈൻ

• ഫുൾ ടച്ച് കളർ ഡിസ്പ്ലേ

• സ്റ്റൈലിഷ് വാച്ച് ഫേസുകൾ

• ക്യാമറയും മ്യൂസിക്ക് കൺട്രോളുകൾ

• TFT-LCD ഡിസ്പ്ലേ

• വാട്ടർ റസിസ്റ്റൻസ്

സീബ്രോണിക്സ് ZEB-FIT2220CH

സീബ്രോണിക്സ് ZEB-FIT2220CH

വില: 2,999 രൂപ

പ്രധാന സവിശേഷതകൾ

• 1.3 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലേ, 100+ കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്സുകൾ

• ബ്ലൂടൂത്ത് 5.0 ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ കണക്റ്റുചെയ്യാം

• 8 സ്പോർട്സ് മോഡ്: ഫുട്ബോൾ, നീന്തൽ, നടത്തം, ഓട്ടം, സൈക്ലിംഗ്, സ്കിപ്പിംഗ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ

• രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, Spo2 ഓക്സിജൻ സാച്ചുറേഷൻ നിരീക്ഷണം

• ട്രാക്ക് ചെയ്യുന്ന കാര്യങ്ങൾ: ഉറക്കം, പടികൾ, കലോറി, ദൂരം

• IP68 വാട്ടർ റസിസ്റ്റൻസ്

• കോളർ ഐഡി, കോൾ റിജക്ട്, ക്യാമറ ഷട്ടർ ഫീച്ചർ / അലാറം ക്ലോക്ക് & സെഡന്ററി റിമൈൻഡർ

• മ്യൂസിക് പ്ലേ/പൌസ്/പ്രീവിയസ്/നെക്സ്റ്റ് നിയന്ത്രണങ്ങൾ

• 200mAh ബാറ്ററി

ജിഒക്യുii വൈറ്റൽ 3.0 ബോഡി ടെമ്പറേച്ചർ ട്രാക്കർ

ജിഒക്യുii വൈറ്റൽ 3.0 ബോഡി ടെമ്പറേച്ചർ ട്രാക്കർ

വില: 1,999 രൂപ

പ്രധാന സവിശേഷതകൾ

• സ്റ്റെപ്സ്, ദൂരം, കലോറി, ആക്ടീവ് ടൈം എന്നിവ ട്രാക്കുചെയ്യുന്നു.

• ഓട്ടോ സ്ലീപ്പ് ട്രാക്കിംഗ്

• ശരീര താപനില അളക്കുന്നു

• രക്തസമ്മർദ്ദം അളക്കുന്നു

• 24X7 ഹൃദയമിടിപ്പ് നിരീക്ഷണം

• ഒന്നിലധികം വ്യായാമ മോഡുകൾ

• മെസേജുകൾ, കോളുകൾ, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് മുതലായ നോട്ടിഫിക്കേഷനുകൾ

• അലാറം, കാലാവസ്ഥ വിവരങ്ങൾ

• വാട്ടർപ്രൂഫ്

• ഇൻബിൾഡ് യുഎസ്ബി ചാർജർ

• 10-15 ദിവസം വരെ ബാറ്ററി ലൈഫ്

സീബ്രോണിക്സ് ZEB-FIT920CH

സീബ്രോണിക്സ് ZEB-FIT920CH

വില: 1,699 രൂപ

പ്രധാന സവിശേഷതകൾ

• വർക്ക്ഔട്ട് സെഷനുകളിൽ നിങ്ങളുടെ ഹൃദയമിടിപ്പ് ട്രാക്കുചെയ്യാനുള്ള ഹൃദയമിടിപ്പ് സെൻസർ

• ZEB-FIT 20 സീരീസ് സ്മാർട്ട്ഫോൺ ആപ്പ് നിങ്ങളുടെ പ്രവർത്തനങ്ങൾ, ദൂരം, കലോറി, ഉറക്കം, ഹൃദയമിടിപ്പ് എന്നിവ നിരീക്ഷിക്കുന്നു

• ബ്രൈറ്റ്നസ് സെറ്റിങ്സ്, മൾട്ടി സ്പോർട്സ് മോഡ്, കാലാവസ്ഥ പ്രവചനം

• സ്റ്റാൻഡ്ബൈ സമയം: 30 ദിവസം; ചാർജ് സമയം: 1.5 - 2 മണിക്കൂർ

• കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫേസ്

• വാട്ടർ റസിസ്റ്റൻസ്: IP67

• 3.5 സെന്റീമീറ്റർ, ടിഎഫ്ടി കളർ ഡിസ്പ്ലേ

• കപ്പാസിറ്റീവ് ടച്ച് സ്ക്രീനും വലത് വശത്ത് 1 ബട്ടണും

ഹോണർ ബാൻഡ് 5

ഹോണർ ബാൻഡ് 5

വില: 2,999 രൂപ

പ്രധാന സവിശേഷതകൾ

• 0.95 ഇഞ്ച് (240 × 120 പിക്സൽസ്) അമോലെഡ് ടച്ച് കളർ ഡിസ്പ്ലേ, കസ്റ്റമൈസ് ചെയ്യാവുന്ന ക്ലോക്ക് ഫെയ്സുകൾ

• ബ്ലൂടൂത്ത് 4.2 LE,

• പെഡോമീറ്റർ, സ്ലീപ് ട്രാക്കർ, 10 ഫിറ്റ്നസ് മോഡുകളുള്ള വ്യായാമ ട്രാക്കർ

• 6-ആക്സിസ് ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്; ഇൻഫ്രാറെഡ് വെയറബിൾ ഫൈൻഡർ സെൻസർ

• തുടർച്ചയായ ഹൃദയമിടിപ്പ് ട്രാക്കിംഗിനായി PPG ഹൃദയമിടിപ്പ് സെൻസർ

• SpO2 സെൻസർ

• 100mAh ബാറ്ററി

ലാവ ബെഫിറ്റ്

ലാവ ബെഫിറ്റ്

വില: 1,999 രൂപ

പ്രധാന സവിശേഷതകൾ

• തുടർച്ചയായ ശരീര താപനില നിരീക്ഷണം

• തുടർച്ചയായ SpO2 & ഹാർട്ട് ബീറ്റ് നിരീക്ഷണം

• ഇൻബിൾഡ് യുഎസ്ബി പോർട്ട് - തടസ്സമില്ലാത്ത ചാർജിംഗിനായി നേരിട്ടുള്ള അഡാപ്റ്റർ പ്ലഗ് ഇൻ സപ്പോർട്ട് ചെയ്യുന്നു

• ഫാമിലി ഹെൽത്ത് മോണിറ്ററിങ്

• എൽസിഡി ഡിസ്പ്ലേ

• വാട്ടർ റസിസ്റ്റൻസ്

ഓപ്പോ ബാൻഡ് സ്റ്റൈൽ

ഓപ്പോ ബാൻഡ് സ്റ്റൈൽ

വില: 2,999 രൂപ

പ്രധാന സവിശേഷതകൾ

• 1.1 ഇഞ്ച് (126 x 294 പിക്സൽസ്) അമോലെഡ് 24 ബിറ്റ് കളർ ടച്ച് സ്ക്രീൻ 2.5 ഡി ഡിസ്പ്ലേ

• ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ, കോളുകൾ, മെസേജുകൾ എന്നിവ കാണാം

• സൈലന്റ് അലാറം, കാലാവസ്ഥ, മ്യൂസിക്ക് കൺട്രോൾ, ഇൻസ്റ്റന്റ് ലൊക്കേഷൻ ലോക്ക്

• 12 സ്പോർട്സ് മോഡുകൾ (ഔട്ട്ഡോർ റൺ, ഔട്ട്ഡോർ സൈക്ലിംഗ്, ഔട്ട്ഡോർ നടത്തം, ഇൻഡോർ സൈക്ലിംഗ്, ഇൻഡോർ റണ്ണിംഗ്, ഫാറ്റ് ലോസ് റണ്ണിംഗ്, സൗജന്യ പരിശീലനം, ബാഡ്മിന്റൺ, സ്വിമ്മിംഗ്, റോയിംഗ് മെഷീൻ, എലിപ്റ്റിക്കൽ മെഷീൻ)

• സ്റ്റെപ്സ്, മിനിറ്റ് എന്നിവ പോലുള്ള പ്രവർത്തനങ്ങൾക്കുള്ള റിവാർഡുകൾ

• ഹൃദയമിടിപ്പ് സെൻസർ, ബ്ലഡ് ഓക്സിജൻ നിരീക്ഷണത്തിനായി Sp02 സെൻസർ

• ട്രൈ-ആക്സിസ് ആക്സിലറോമീറ്റർ

• 10.3 ഗ്രാം (ബാൻഡ് ഇല്ലാതെ)

• 5ATM (50 മീറ്റർ) വാട്ടർ റസിസ്റ്റൻസ്

• ബ്ലൂട്ടൂത്ത് 5.0 LE

• 100 എംഎഎച്ച് ബാറ്ററി

ഷവോമി എംഐ ബാൻഡ് 5

ഷവോമി എംഐ ബാൻഡ് 5

വില: 2,499 രൂപ

പ്രധാന സവിശേഷതകൾ

• 1.1 ഇഞ്ച് (126 x 294 പിക്സൽസ്) അമോലെഡ് 24ബിറ്റ് കളർ ടച്ച് സ്ക്രീൻ ഡിസ്പ്ലേ, 450 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, 2.5D സ്ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ്, AF കോട്ടിംഗ്

• സമയം, സ്റ്റെപ്സ്, ഹൃദയമിടിപ്പ്, പ്രവർത്തനങ്ങൾ, കാലാവസ്ഥ, ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ, കോളുകൾ എന്നിവ കാണാം

• ഫോട്ടോ പ്ലെതിസ്മോഗ്രാഫി (പിപിജി) / ഹൃദയമിടിപ്പ് സെൻസർ

• 24 മണിക്കൂർ സ്ലീപ്പ് ട്രാക്കിംഗ്, ഫിറ്റ്നസ് ട്രാക്കിങ്

• 11 സ്പോർട്സ് മോഡുകൾ

• 5ATM (50 മീറ്റർ) വാട്ടർ റസിസ്റ്റൻസ്

• ബ്ലൂടൂത്ത് 5.0 LE, NFC (ഓപ്ഷണൽ)

• 125mAh ബാറ്ററി

Best Mobiles in India

English summary
Here is the list of fitness trackers in India priced below Rs 3,000. The list includes smart bands from popular brands such as Xiaomi, OnePlus, Fastrack, Honor and Oppo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X