ജിമെയിലിലൂടെ തനിയെ ഇല്ലാതാകുന്ന ഇ-മെയിൽ അയക്കാൻ വളരെ എളുപ്പം

|

ജിമെയിൽ ഉപയോഗിക്കുന്നരാണ് നമ്മളെല്ലാവരും. ഇ-മെയിലുകൾ അയച്ചാൽ അവ ഡിലീറ്റ് ചെയ്തില്ലെങ്കിൽ അയച്ച ആളിനും സ്വീകരിച്ച ആളിനും ആ അക്കൌണ്ട് നില നിൽക്കുന്നത് വരെ അവ ആക്സസ് ചെയ്യാനും സാധിക്കും. രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ മെയിലിൽ അയച്ചാൽ അവ കുറച്ച് കാലം കഴിയുമ്പോൾ തനിയെ ഡിലീറ്റ് ആയി പോയിരുന്നെങ്കിൽ എന്ന് നമ്മളെല്ലാം ആഗ്രഹിച്ചിട്ടുണ്ടാകും. ഇതിനൊരു വഴി കണ്ടെത്തിയിരിക്കുകയാണ് ജിമെയിൽ. നിശ്ചിക സമയം കഴിഞ്ഞാൽ തനിയെ ഇല്ലാതാകുന്ന മെയിലുകൾ അയക്കാനുള്ള സംവിധാനമാണ് ജിമെയിൽ നൽകുന്നത്. ഈ സംവിധാനം കൂടുതൽ സുരക്ഷ നൽകുന്നതാണ്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്

 

ജിമെയിൽ

മൊബൈലിലൂടെയും പിസിയിലുടെയും ജിമെയിലിന് ഒരു പ്രത്യേക സമയത്തേക്ക് മാത്രമായി പാസ്‌കോഡ് ഉപയോഗിച്ച് സെൻസിറ്റീവ് വിവരങ്ങൾ അയയ്‌ക്കാനുള്ള സംവിധാനം ഉണ്ട്. സമയബന്ധിതമായ വിവരങ്ങൾ അയയ്ക്കണമെങ്കിൽ ഇത് വളരെ ഉപയോഗപ്പെടും. പരിമിതമായ സമയത്തേക്ക് നിങ്ങൾ ആർക്കെങ്കിലും പാസ്‌വേഡോ നിങ്ങളുടെ കമ്പനിയുടെ വിശദാംശങ്ങളോ നൽകുന്നുണ്ട് എങ്കിൽ ഇത്തരം മെയിലുകൾ അയക്കുന്നതായിരിക്കും നല്ലത്. ഫോണിലും ഡെസ്‌ക്‌ടോപ്പിലും കാലഹരണപ്പെടുന്നതോ രഹസ്യാത്മകമായതോ ആയ ഇമെയിലുകൾ എങ്ങനെ അയക്കാമെന്നാണ് നമ്മളിന്ന് നോക്കുന്നത്.

ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി വേരിഫിക്കേഷനും; ചെയ്യേണ്ടത് ഇത്രമാത്രംഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി വേരിഫിക്കേഷനും; ചെയ്യേണ്ടത് ഇത്രമാത്രം

ചെയ്യേണ്ടത് ഇത്രമാത്രം

• നിങ്ങളുടെ ഫോണിൽ/ഡെസ്‌ക്‌ടോപ്പിൽ ജിമെയിൽ തുറക്കുക.

• "കമ്പോസ്" ബട്ടണിൽ ക്ലിക്കുചെയ്ത് ഒരു ഇമെയിൽ തയ്യാറാക്കുക

• മെയിൽ അയക്കേണ്ട ആളുടെ മെയിൽ ഐഡി, നിങ്ങൾ അയയ്‌ക്കാൻ ആഗ്രഹിക്കുന്ന ടൈംബോണ്ട്/സെൻസിറ്റീവ് വിവരങ്ങൾ എന്നിവ പോലുള്ള എല്ലാ വിശദാംശങ്ങളും ചേർക്കുക.

• ഫോണിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. ഡെസ്‌ക്‌ടോപ്പിൽ, സെന്റ് ബട്ടണിന് സമീപം നിങ്ങൾ ഒരു കോൺഫിഡൻഷ്യൽ ഓപ്ഷൻ കാണും, അതിൽ ക്ലിക്കുചെയ്യുക.

• ഫോണിലെ ത്രീ ഡോട്ടുകളിൽ ക്ലിക്ക് ചെയ്‌താൽ, നിങ്ങൾക്ക് ഒന്നിലധികം ഓപ്ഷനുകൾ ലഭിക്കും ഇതിൽ കോൺഫിഡൻഷ്യൽ മോഡ് തിരഞ്ഞെടുക്കുക.

ഇമെയിൽ
 

• ഇമെയിലിന്റെ എക്സ്പയറി ടൈം സെറ്റ് ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കും. നിങ്ങൾക്ക് അഞ്ച് വ്യത്യസ്ത ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം - 1 ദിവസത്തിനുള്ളിൽ എക്സ്പയർ ആകുന്നത്, 1 ആഴ്ചയിൽ എക്സ്പയർ ആകുന്നത്, 1 മാസത്തിൽ എക്സ്പയർ ആകുന്നത്, 3 മാസത്തിനുള്ളിൽ എക്സ്പായർ ആകുന്നത്, 5 വർഷത്തിനുള്ളിൽ എക്സ്പയർ ആകുന്നത് എന്ന ഓപ്ഷനുകളാണ് ഇതിൽ ഉണ്ടാവുക. ഇപ്പോൾ ഇത്ര ഓപ്ഷൻസ് മാത്രമാണ് ജി-മെയിൽ നൽകുന്നത്.

• നിങ്ങൾ എക്സ്പയർ ആകുന്ന സമയം തിരഞ്ഞെടുത്തുകഴിഞ്ഞാൽ ഈ ഇമെയിലിനായി ഒരു സ്റ്റാൻഡേർഡ് പാസ്‌കോഡ് തിരഞ്ഞെടുക്കാം. അത് ഓട്ടോമാറ്റിക്കായി ക്രിയേറ്റ് ആവുകും സ്വീകർത്താവിന്റെ ഇമെയിലിലേക്ക് അയയ്‌ക്കുകയും ചെയ്യും. അതല്ലെങ്കിൽ നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി പാസ്‌കോഡ് അയയ്‌ക്കുന്ന എസ്എംഎസ് പാസ്‌കോഡ് തിരഞ്ഞെടുക്കാം. മെയിൽ ലഭിക്കുന്ന ആളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്കാണ് ഇത് ലഭിക്കുന്നത്. രണ്ടാമത്തെ രീതിക്കായി നിങ്ങൾ സ്വീകർത്താവിന്റെ ഫോൺ നമ്പർ നൽകേണ്ടതുണ്ട്.

• ഫോണിന്റെ മുകളിലുള്ള ആരോ മാർക്ക് ടച്ച് ചെയ്ത് ഇമെയിൽ അയയ്ക്കുക. ഡെസ്ക്ടോപ്പിൽ സെന്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. സാധാരണ രീതിയിൽ തന്നെയാണ് മെയിൽ അയക്കേണ്ടത്.

ഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രംഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

എക്സ്പയർ ടൈം

നിങ്ങൾ ഇമെയിൽ അയച്ചുകഴിഞ്ഞാൽ മെയിൽ സ്വീകരിക്കുന്ന ആളുകൾക്ക് ഇമെയിലിന്റെ എക്സ്പയർ ആകുന്ന സമയം പരാമർശിക്കുന്ന ഒരു ടെക്‌സ്‌റ്റ് ലഭിക്കും. "വ്യൂ ഇമെയിൽ" എന്ന ഓപ്‌ഷനിൽ ക്ലിക്കുചെയ്താൽ വെബ് ബ്രൗസറിലേക്ക് റീഡയറക്ട് ചെയ്യും. ​​അവിടെ പാസ്‌കോഡ് നൽകണം. നിശ്ചിത സമയത്തിന് ശേഷം, ഇമെയിൽ സ്വയമേവ എക്സ്പയർ ആകും. ഇത്തരമൊരു ഇ-മെയിൽ അയച്ചാൽ അത് മാറ്റൊരാൾക്കും ഫോർവേഡ് ചെയ്യാനോ ഷെയർ ചെയ്യാനോ സാധിക്കുകയില്ല. സ്ക്രീൻഷോട്ടുകൾ എടുക്കാനും സാധിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് കൂടുതൽ സ്വകര്യത നൽകുന്ന ഒരു ഫീച്ചർ തന്നെയാണ്.

Best Mobiles in India

English summary
Gmail in both mobile and PC has the option to send sensitive information using a passcode only for a specific period of time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X