മൊബൈലിൽ നെറ്റ്ഫ്ലിക്സ് വീഡിയോ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ

|

നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ഡൌൺലോഡ്സ് ഫോർ യു എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്തപ്പോൾ കണ്ടന്റുകൾ കാണാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ഇത്. ഷോകളുടെ അടുത്ത എപ്പിസോഡ് ഡൌൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന സ്മാർട്ട് ഡൌൺലോഡ് ഫീച്ചർ കമ്പനി നേരത്തെ അവതരിപ്പിച്ചിരുന്നു. ആളുകൾ ഫോണിൽ വീഡിയോ സ്ട്രീം ചെയ്യുന്നത് വർധിച്ച് വരുന്ന കാലത്ത് ഈ പുതിയ ഫീച്ചർ ഏറെ സഹായകരമായിരിക്കും.

എന്താണ് ഡൌൺലോഡ് ഫോർ യു ഫീച്ചർ
 

എന്താണ് ഡൌൺലോഡ് ഫോർ യു ഫീച്ചർ

നിങ്ങളുടെ മൊബൈലിൽ ഷോകളും മൂവികളും ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് ഡൌൺലോഡ് ഫോർ യു. ഈ പുതിയ ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. വൈകാതെ തന്നെ ഐഒഎസ് ഉപയോക്താക്കും ഈ ഫീച്ചർ ലഭ്യമാകും. ഉപയോക്താക്കൾ യാത്ര ചെയ്യുമ്പോൾ പോലും ഷോകളും സിനിമകളും കാണുന്നതിന് ഡൌൺലോഡ് ഫോർ യു ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. കണ്ടന്റ് ഡൌൺലോഡ് ചെയ്യുന്നതിലുള്ള പൂർണ നിയന്ത്രണവും ഉപയോക്താക്കൾക്ക് ആയിരിക്കും.

കൂടുതൽ വായിക്കുക: സ്മാർട്ട്‌ഫോണിൽ കിടിലൻ ഫോട്ടോകൾ എടുക്കാനായി ചെയ്യേണ്ട 10 കാര്യങ്ങൾ

ഡൌൺലോഡ്

ഡൌൺലോഡ് ഫോർ യു ഫീച്ചർ യൂട്യൂബ്, ആമസോൺ പ്രൈം ആപ്പ് എന്നിവയിൽ ഉള്ള ഡൌൺലോഡ് ഫീച്ചറിന് സമാനമാണ്. ഇത് ഡിവൈസിലെ സ്റ്റോറേജിലേക്ക് ഫയലായി ഡൌൺലോഡ് ചെയ്യപ്പെടുന്നതല്ല. ഡൌൺലോഡ് ചെയ്ത വീഡിയോകൾ ആപ്പിൽ കയറി മാത്രം കാണാൻ സാധിക്കുന്നതാണ്. ഇത് മറ്റൊരാൾക്ക് അയച്ച് കൊടുക്കാൻ സാധിക്കില്ല. ഈ പുതിയ ഫീച്ചർ എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. നെറ്റ്ഫ്ലിക്സ് ആപ്പിലെ ഡൌൺലോഡ് ഫോർ യു ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

നെറ്റ്ഫ്ലിക്സിൽ നിന്നും വീഡിയോ ഡൌൺലോഡ് ചെയ്യാം

നെറ്റ്ഫ്ലിക്സിൽ നിന്നും വീഡിയോ ഡൌൺലോഡ് ചെയ്യാം

ഘട്ടം 1: നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നെറ്റ്ഫ്ലിക്സ് ആപ്പ് തുറന്ന് ഡൗൺലോഡ് ഫോർ യു ടാബിൽ ടാപ്പ് ചെയ്യുക.

ഘട്ടം 2: ഡൌൺലോഡ് ഫോർ യു ടാബിൽ ടാപ്പ് ചെയ്ത് കഴിഞ്ഞാൽ ഡാറ്റ ലിമിറ്റിൽ ക്ലിക്ക് ചെയ്യണം. ഇത് എത്ര കണ്ടന്ര് ഡൌൺലോഡ് ചെയ്യാം എന്ന് തിരഞ്ഞെടുക്കുന്നതാണ്. 1 ജിബി, 3 ജിബി, 5 ജിബി എന്നീ ഓപ്ഷനുകളാണ് ഇതിൽ ഉള്ളത്. ഇതിൽ ആവശ്യമുള്ളതിൽ ക്ലിക്ക് ചെയ്യണം. പിന്നീട് ടേൺ ഓൺ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

കൂടുതൽ വായിക്കുക: യൂട്യൂബ് വീഡിയോകൾ സ്മാർട്ട്‌ഫോണിലും ലാപ്‌ടോപ്പിലും ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

ആൻഡ്രോയിഡ്
 

നെറ്റ്ഫ്ലിക്സിൽ നിന്നും കണ്ടന്റ് ഡൌൺ‌ലോഡ് ചെയ്യുന്നതിന് കൂടുതൽ‌ സ്റ്റോറേജ്‌ നൽ‌കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ ഫീച്ചർ ഇതിനകം തന്നെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇത് ഐഒഎസിലും ലഭ്യമാകും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് അപ്ഡേറ്റ് ചെയ്ത നെറ്റ്ഫ്ലിക്സ് ആപ്പ് പതിപ്പ് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഈ ഫീച്ചർ ലഭിക്കും.

ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് താരിഫ് പ്ലാനുകൾ

ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് താരിഫ് പ്ലാനുകൾ

നെറ്റ്ഫ്ലിക്സ് ഇന്ത്യയിലും മുൻനിര ഒടിടി പ്ലാറ്റ്ഫോമാണ്. ആകർഷകമായ പ്ലാനുകളാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നൽകുന്നത്. ആമസോൺ പ്രൈമിനുള്ള ജനപ്രീതി മികച്ച കണ്ടന്റുകൾ കൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന നെറ്റ്ഫ്ലിക്സ് രാജ്യത്ത് നാല് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. 199 രൂപ, 499 രൂപ, 649 രൂപ, 799 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത്. ഈ പായ്ക്കുകൾ മൊബൈൽ ഓൺലി പായ്ക്ക്, ബേസിക്ക് പായ്ക്ക്, സ്റ്റാൻഡേർഡ് പായ്ക്ക്, പ്രീമിയം പായ്ക്ക് എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.

കൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ചാറ്റ് ഹൈഡ് ചെയ്യുന്നതെങ്ങനെ

Most Read Articles
Best Mobiles in India

English summary
Netflix has introduced a new feature called Downloads for You for customers in India. This feature allows users to view content when they do not have internet connectivity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X