യൂട്യൂബ് വീഡിയോകൾ സ്മാർട്ട്‌ഫോണിലും ലാപ്‌ടോപ്പിലും ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

|

യൂട്യൂബിനെ വെല്ലുവിളിക്കാൻ പോന്ന വീഡിയോ കണ്ടന്റ് പ്ലാറ്റ്ഫോമുകൾ ഇന്ന് നിലവിലില്ല. നമ്മളെല്ലാവരും യൂട്യൂബ് ഉപയോഗിക്കുന്നവരാണ്. ഉപയോക്താക്കളിൽ നിന്ന് തന്നെ ലഭിക്കുന്ന വീഡിയോകളാണ് യൂട്യൂബിൽ ഉള്ളത്. യൂട്യൂബ് വരുമാന മാർഗ്ഗമായി കാണുന്ന ധാരാളം യൂട്യൂബർമാരും നമ്മുടെ ചുറ്റിലുമുണ്ട്. യൂട്യൂബിൽ വീഡിയോകൾ ഡൌൺലോഡ് ചെയ്ത് ഡിവൈസ് സ്റ്റോറേജിലേക്ക് മാറ്റാനുള്ള സംവിധാനം നിലവിലില്ല. വാച്ച് ലേറ്റർ, ഡൌൺലോഡ് എന്നീ ഓപ്ഷനുകൾ ഉണ്ടെങ്കിലും ഈ ഡൌൺലോഡ് ഡാറ്റ ഓഫായിരിക്കുമ്പോൾ യൂട്യൂബിൽ നിന്ന് തന്നെ കാണാനുള്ള സംവിധാനമാണ്.

യൂട്യൂബ്
 

യൂട്യൂബ് വീഡിയോകൾ സ്മാർട്ട്ഫോണുകളിലേക്കോ ലാപ്ടോപ്പിലേക്കോ ഡൌൺലോഡ് ചെയ്യാനുള്ള സംവിധാനം യൂട്യൂബ് നൽകുന്നില്ലെങ്കിലും ഇതിനായി നിരവിധി തേർഡ് പാർട്ടി ആപ്പുകളും വെബ്സൈറ്റുളും ലഭ്യമാണ്. വളരെ എളുപ്പത്തിൽ യൂട്യൂബ് വീഡിയോകൾ കൺവേർട്ട് ചെയ്യാനും ഡിവൈസിന്റെ സ്റ്റോറേജിലേക്ക് ഡൌൺലോഡ് ചെയ്യാനുമുള്ള വഴികളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. സ്മാർട്ട്ഫോണിൽ ആപ്പ് ഉപയോഗിച്ചും ലാപ്ടോപ്പിൽ വെബ്സൈറ്റുകൾ ഉപയോഗിച്ചുമാണ് യൂട്യൂബ് വീഡിയോകൾ ഡൌൺലോഡ് ചെയ്യുന്നത്.

കൂടുതൽ വായിക്കുക: രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്താൽ സംഭവിക്കുന്നതെന്ത്? അറിയേണ്ടതെല്ലാം

സ്മാർട്ട്ഫോണിലേക്ക് യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയ്യാം

സ്മാർട്ട്ഫോണിലേക്ക് യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയ്യാം

യൂട്യൂബ് വീഡിയോകൾ ഡൗൺലോഡുചെയ്യാനും പിന്നീട് ഓഫ്‌ലൈനിൽ കാണാനുമുള്ള സംവിധാനം പ്ലാറ്റ്ഫോം നൽകുന്നുണ്ട് എങ്കിലും അവ ഡിവൈസ് സ്റ്റോറേജിലേക്ക് ഡൌൺലോഡ് ചെയ്യാനുള്ള സംവിധാനം യൂട്യൂബ് നൽകുന്നില്ല. ഓഫ് ലൈനിൽ വീഡിയോസ് കാണാനായി യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയ്യാനായി യൂട്യൂബ് ഓപ്പൺ ചെയ്ത് വീഡിയോ സെർച്ച് ചെയ്യുക. വീഡിയോ തിരഞ്ഞെടുത്ത് ഓപ്പൺ ചെയ്യുക. വീഡിയോയ്ക്ക് തൊട്ടുതാഴെയുള്ള ഡൌൺലോഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ലൈബ്രറി ഓപ്ഷനിൽ പോയി വീഡിയോ ഡൺലോഡ് സ്റ്റാറ്റസ് പരിശോധിക്കുക. ഡൌൺ‌ലോഡ് ചെയ്ത എല്ലാ വീഡിയോകളും ലൈബ്രറി ഓപ്ഷനിൽ കാണാം. ഇവ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത അവസരത്തിലും കാണാനും കഴിയും.

സ്‌നാപ്റ്റ്യൂബ്

നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ സ്റ്റോറേജിലേക്ക് വീഡിയോകൾ ഡൗൺലോഡുചെയ്യാൻ, തേർഡ് പാർട്ടി ആപ്പായ ‘സ്‌നാപ്റ്റ്യൂബ്' ഡൗൺലോഡ് ചെയ്യണം. ആപ്പ് ഡൗൺലോഡുചെയ്യാൻ, സ്‌നാപ്റ്റ്യൂബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറുക. ഡിവൈസിൽ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം യൂട്യൂബ് ആപ്പിൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ട വീഡിയോ തിരഞ്ഞെടുത്ത് അതിന്റെ ലിങ്ക് കോപ്പി ചെയ്യുക. ഈ ലിങ്ക് ആപ്പിൽ പേസ്റ്റ് ചെയ്ത് ഡൗൺലോഡ് ബട്ടണിൽ ടാപ്പുചെയ്‌താൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലേക്ക് വീഡിയോ ഡൌൺലോഡ് ആവും.

കൂടുതൽ വായിക്കുക: ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാം

ലാപ്ടോപ്പിൽ വീഡിയോ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ
 

ലാപ്ടോപ്പിൽ വീഡിയോ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ

യൂട്യൂബിൽ നിന്ന് വീഡിയോകൾ ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന നിരവധി തേർഡ് പാർട്ടി ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്. ഈ വെബ്‌സൈറ്റുകളിൽ നിന്ന് വീഡിയോകൾ ഡൗൺലോഡുചെയ്യാൻ യൂട്യൂബ് ഓപ്പൺ ചെയ്ത് ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോ സെർച്ച് ചെയ്യുക. ആവശ്യമുള്ള വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്ത് ഏതെങ്കിലും തേർഡ് പാർട്ടി വെബ്‌സൈറ്റിൽ പേസ്റ്റ് ചെയ്യുക. ഇതിൽ ക്വാളിറ്റി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭിക്കും. ആവശ്യമുള്ള ക്വാളിറ്റി തിരഞ്ഞെടുത്ത് ഡൌൺലോഡ് ഓപ്ഷൻ കൊടുത്താൽ വീഡിയോ ഡൌൺലോഡ് ആവും.

Most Read Articles
Best Mobiles in India

English summary
Although YouTube does not provide the facility to download YouTube videos to smartphones or laptops, there are a number of third party apps and websites available for this purpose.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X