ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണം ഉണ്ടാക്കാം, പക്ഷേ ചില പ്രശ്നങ്ങളുണ്ട്

|

പഴയ ഗാഡ്‌ജെറ്റുകളിൽ നിന്നും ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കാൻ സാധിക്കും. ഇത് സംബന്ധിച്ച നിരവധി വീഡിയോകളും ട്യൂട്ടോറിയലുകളും ഇന്റർനെറ്റിലുണ്ട്. മദർബോർഡുകൾ, സിപിയു, ജിപിയു, മെമ്മറി സ്റ്റിക്കുകൾ തുടങ്ങിയ പഴയ ഗാഡ്‌ജെറ്റുകളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ സാധിക്കും. എന്നാൽ ഇത് ഇന്റർനെറ്റിലുള്ള ട്യൂട്ടോറിയലുകളിൽ ചിലത് അവകാശപ്പെടുന്നത് പോലെ എളുപ്പമല്ല. പഴയ ഗാഡ്‌ജെറ്റുകളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്നത് നിയന്ത്രിത പരിതസ്ഥിതിയിൽ ചെയ്യേണ്ട കാര്യമാണ്, കാരണം അതിൽ ധാരാളം അപകടകരമായ രാസവസ്തുക്കളും ഉണ്ട്.

ഇലക്ട്രോണിക്സ്

തിരഞ്ഞെടുത്ത ഇലക്ട്രോണിക്സ് കോമ്പോണന്റുകളിൽ യഥാർത്ഥ സ്വർണ്ണം ഉണ്ടായിരിക്കും. ഇവയിൽ നിന്നും സ്വർണ്ണം വേർതിരിച്ചെടുക്കാൻ കഴിയും. ഇ-മാലിന്യത്തിൽ നിന്ന് സ്വർണ്ണം വീണ്ടെടുക്കുന്നത് രാസവസ്തുക്കൾ ഇല്ലാതെയും കെമിക്കൽ രീതിയിലും ചെയ്യാം. പഴയ ഇലക്ട്രോണിക്സിൽ നിന്ന് വേഗത്തിൽ സ്വർണ്ണം നീക്കം ചെയ്യാമെന്ന ധാരണ ആർക്കും വേണ്ട, കാരണം ഇതിനായി പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. പഴയ ഗാഡ്‌ജെറ്റുകളിൽ നിന്ന് സ്വർണ്ണം ലഭിക്കുന്നതിന് കർശനമായ പ്രോസസ് മാർഗ്ഗനിർദ്ദേശം പാലിക്കേണ്ടതുണ്ട്.

കമ്മീഷനും കൈമണിയുമില്ല; ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം, അറിയേണ്ടതെല്ലാംകമ്മീഷനും കൈമണിയുമില്ല; ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം, അറിയേണ്ടതെല്ലാം

സ്വർണം വേർതിരിച്ചെടുക്കുന്നത് ലാഭകരമാണോ

സ്വർണം വേർതിരിച്ചെടുക്കുന്നത് ലാഭകരമാണോ

സ്വർണം വേർതിരിച്ചെടുക്കുന്നത് ലാഭകരമാണോ എന്നത് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും. സ്വർണ്ണം എക്‌സ്‌ട്രാക്‌റ്റുചെയ്യാൻ ഇപ്പോൾ യാതൊരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്‌സ് ഉപയോഗിക്കുന്നത് മണ്ടത്തരമാണ്. പഴയ ഗാഡ്‌ജെറ്റുകളിൽ പുതിയ ഗാഡ്‌ജെറ്റുകളേക്കാൾ കൂടുതൽ സ്വർണ്ണം ഉണ്ടായിരിക്കും. എന്നിരുന്നാലും നിങ്ങൾ ഉപയോഗിക്കാത്ത എന്തെങ്കിലും കോമ്പോണന്റുകൾ ഉണ്ടെങ്കിൽ അവ ഇതിനകം തന്നെ ഉപയോഗ ശൂന്യമായിട്ടുണ്ട് എന്ന് ഉറപ്പുള്ളവർക്ക് അവയിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ ശ്രമിക്കാവുന്നതാണ്.

സ്വർണ്ണം ഖരരൂപത്തിൽ
 

ഇലക്ട്രോണിക്സിൽ നിന്ന് സ്വർണ്ണം വേഗത്തിൽ വേർതിരിച്ചെടുക്കാൻ വഴികളൊന്നും ഇല്ല. ഇത് യഥാർത്ഥത്തിൽ മടുപ്പ് തോന്നിക്കുന്ന പ്രക്രിയയാണ്. വിനാഗിരി ഉപയോഗിച്ച് ഇലക്ട്രോണിക്സിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അത് അത്ര ലളിതമല്ല. പഴയ ഗാഡ്‌ജെറ്റുകളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ വിനാഗിരി സഹായിക്കുമെങ്കിലും, യഥാർത്ഥ സ്വർണ്ണം ഖരരൂപത്തിൽ ലഭിക്കുന്നതിന് വീണ്ടും കൂടുതൽ പ്രോസസ്സ് ചെയ്യേണ്ടതുണ്ട്.

കൈ നിറയെ ക്യാഷ്ബാക്കുമായി വാട്സ്ആപ്പ്; സ്വന്തമാക്കാൻ അറിയേണ്ടതെല്ലാംകൈ നിറയെ ക്യാഷ്ബാക്കുമായി വാട്സ്ആപ്പ്; സ്വന്തമാക്കാൻ അറിയേണ്ടതെല്ലാം

ഏറ്റവും കൂടുതൽ സ്വർണ്ണമുള്ള പഴയ ഇലക്ട്രോണിക്സ് ഏത്?

ഏറ്റവും കൂടുതൽ സ്വർണ്ണമുള്ള പഴയ ഇലക്ട്രോണിക്സ് ഏത്?

മുകളിൽ സൂചിപ്പിച്ചത് പോലെ സിപിയു, ജിപിയു, റാം സ്റ്റിക്കുകൾ തുടങ്ങിയ കോമ്പോണന്റുകളിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉണ്ടായിരിക്കും. സ്വർണ്ണം വളരെ നല്ല കണ്ടക്ടറായതിനാൽ കമ്പനികൾ ഇത്തരം കോമ്പോണന്റുകളുടെ കോൺടാക്റ്റ് പോയിന്റുകളിൽ സ്വർണ്ണത്തിന്റെ ഒരു പാളി പൂശുന്നുണ്ട്. പീരിയോഡ് ടേബിളിലെ ഏറ്റവും കുറഞ്ഞ പ്രതിപ്രവർത്തന മൂലകമായതിനാൽ ഇലക്ട്രോണിക്സിലും സ്വർണ്ണം ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രോണിക് കോമ്പോണന്റുകൾ തുരുമ്പെടുക്കാതിരിക്കാൻ ഇത് സഹായിക്കുന്നു. ചില സർക്യൂട്ട് ബോർഡുകളിൽ സ്വർണ്ണത്തിന്റെ അംശം ഉണ്ടാകും. സർക്യൂട്ട് ബോർഡുകളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ ബോർഡുകൾ കഷണങ്ങളായി മുറിക്കേണ്ടതുണ്ട്.

സ്വർണ്ണം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ

സ്വർണ്ണം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ

ഖര സ്വർണ്ണത്തെ ലായനിയാക്കി മാറ്റാൻ കഴിവുള്ള ഒരേയൊരു സൊല്യൂഷനാണ് അക്വാ റീജിയ. ഹൈഡ്രോക്ലോറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നീ രണ്ട് ആസിഡുകൾ ഉപയോഗിച്ചാണ് അക്വാ റീജിയ ലായനി നിർമ്മിക്കുന്നത്. അക്വാ റീജിയ ലായനി വിഷ പുകകൾ പുറത്തുവിടുന്ന ലായനിയാണ്. ഇത് മനുഷ്യശരീരത്തിൽ സ്പർശിച്ചാൽ നിമിഷനേരം കൊണ്ട് ആ ഭാഗം പൊള്ളിപോകും. അതുകൊണ്ട് അക്വാ റീജിയ സൊല്യൂഷൻ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

ഫോണിലെ ഫോട്ടോകളിലുള്ള അക്ഷരങ്ങളും വാക്കുകളും കോപ്പി ചെയ്ത് എടുക്കാംഫോണിലെ ഫോട്ടോകളിലുള്ള അക്ഷരങ്ങളും വാക്കുകളും കോപ്പി ചെയ്ത് എടുക്കാം

ഇലക്ട്രോണിക്സിൽ നിന്ന് എത്ര സ്വർണം ലഭിക്കും?

ഇലക്ട്രോണിക്സിൽ നിന്ന് എത്ര സ്വർണം ലഭിക്കും?

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ഇല്ല. ഓരോ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്നും ലഭിക്കുന്ന സ്വർണത്തിന്റെ അളവ് വ്യത്യസ്തമാണ്. ഏകദേശം 1 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുക്കാൻ നിങ്ങൾക്ക് ധാരാളം ഇലക്ട്രോണിക് വസ്തുക്കൾ ആവശ്യമാണ്. അതുകൊണ്ട് ചെറിയ തോതിൽ ഗാഡ്‌ജെറ്റുകളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്നത് ഒട്ടും ലാഭകരമല്ല. ഇത് വ്യാവസായിക തലത്തിൽ ചെയ്യപ്പെടുമ്പോൾ മാത്രമേ നമ്മൾ മുടക്കുന്ന പണത്തിനോ സമയത്തിനോ മൂല്യമുള്ള സ്വർണം ലഭിക്കുകയുള്ളു.

സ്വർണം വേർതിരിച്ചെടുക്കാനുള്ള എളുപ്പ മാർഗം

സ്വർണം വേർതിരിച്ചെടുക്കാനുള്ള എളുപ്പ മാർഗം

ഗാഡ്‌ജെറ്റുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ ശ്രമിക്കുന്നത് സുരക്ഷയും പണച്ചിലവുമെല്ലാം കണക്കിലെടുക്കുമ്പോൾ വ്യക്തിപരമായി നല്ല കാര്യമല്ല. വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യുകയാണ് എങ്കിൽ ഇത് ലാഭം ഉണ്ടാക്കിയേക്കും. നിങ്ങളുടെ പഴയ ഗാഡ്‌ജെറ്റുകൾ റീസൈക്കിൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. എന്നിരുന്നാലും, ഇലക്ട്രോണിക്സിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാനുള്ള ഏറ്റവും വേഗതയേറിയ മാർഗം കൂടി നമുക്ക് നോക്കാം.

ഐഫോണിലെ ഫോട്ടോകളും വീഡിയോകളും ആൻഡ്രോയിഡ് ഫോണിലേക്ക് മാറ്റാംഐഫോണിലെ ഫോട്ടോകളും വീഡിയോകളും ആൻഡ്രോയിഡ് ഫോണിലേക്ക് മാറ്റാം

സ്വർണം വേർതിരിക്കാൻ ചെയ്യേണ്ടത്

• ആദ്യം എല്ലാ സ്ക്രാപ്പ് ഗാഡ്ജെറ്റുകളും ഇലക്ട്രോണിക്സും ശേഖരിക്കുക. സിം കാർഡുകൾ, എൽസിഡി പാനലുകൾ തുടങ്ങിയ ഘടകങ്ങളിലും സ്വർണ്ണത്തിന്റെ അംശം ഉണ്ടാകും. സ്വർണ്ണം ഉണ്ടാകാനിടയുള്ള ഗാഡ്‌ജെറ്റുകളുടെ ഭാഗങ്ങൾ വേർതിരിക്കുക. ഇവ സാധാരണയായി മഞ്ഞ നിറത്തിൽ തിളങ്ങുന്നതായി കാണാം.

• വീക്ക് ഹൈഡ്രജൻ പെറോക്സൈഡ് ഹൈഡ്രോക്ലോറിക് ആസിഡുമായി 1: 2 അനുപാതത്തിൽ കലർത്തുക. ഈ ലായനി സ്വർണ്ണം അടങ്ങിയ സ്ട്രിപ്പ് ചെയ്ത ഭാഗങ്ങൾ അടങ്ങുന്ന ഒരു ബീക്കറിലേക്ക് ഒഴിച്ച് ഒരേ പോലെ ഇളക്കുക. ഈ സൊല്യൂഷ്ൻ ബാക്കിയുള്ള ഘടകങ്ങളിൽ നിന്ന് സ്വർണ്ണ അടരുകളെ വേർതിരിക്കും.

• അടുത്തതായി ലായനി ഫിൽട്ടർ ചെയ്ത് മറ്റൊരു ബീക്കറിലേക്ക് ഗോൾഡ് ഫ്ലേക്കുകൾ മാറ്റുക. ഇനി ഒരു കളിമൺ ബ്ലോ എടുത്ത് ബ്ലോ ടോർച്ച് ഉപയോഗിച്ച് ചൂടാക്കുക. സ്വർണ്ണത്തിന്റെ ഉരുകൽ താപനില കുറയ്ക്കാൻ സഹായിക്കുന്ന കളിമൺ പാത്രത്തിൽ ആവശ്യമായ എല്ലാ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കുക. ഇത്രയും കാര്യങ്ങൾ ശരിയായി ചെയ്തുവെങ്കിൽ നിങ്ങൾക്ക് 100 ശതമാനം സ്വർണത്തിന്റെ ചെറിയ ഭാഗം ലഭിക്കും.

Best Mobiles in India

English summary
Gold can be extracted from old gadgets and electronic devices. Gold can be extracted from older gadgets such as motherboards, CPUs, GPUs and memory sticks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X