ആരാടാ അ‌ത്രവലിയ 'ഹെയ്' ഇട്ടത്! കൂടുതൽ ഡെക്കറേഷൻ വേണ്ട, 'സിരി' ഇനി അ‌തുമതി; മാറ്റത്തിനൊരുങ്ങി ആപ്പിൾ

|

ആപ്പിൾ ഉപയോഗിക്കുന്നവർക്കും ആപ്പിളിന്റെ ആരാധകർക്കും ഏറെ ആകാംക്ഷയും കൗതുകവും ഉണർത്തുന്ന ഒന്നാണ് വോയ്സ് അ‌സിസ്റ്റന്റ് സിരി(Siri). നാം പറയുന്ന ടാസ്കുകളോട് പ്രതികരിക്കുകയും അ‌ത് നിറവേറ്റുകയും ചെയ്യുന്ന ഈ കിടിലൻ ഫീച്ചറിന്റെ ആരാധകർ നിരവധിയാണ്. മാനുഷികമായ ഒരു കൗതുകം ഈ വോയിസ് അ‌സിസ്റ്റന്റ് സൗകര്യത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. അ‌തിനാൽത്തന്നെ സിരിയെ വിളിക്കാനും ടാസ്കുകൾ നൽകാനും ഏറെപ്പേർക്കും താൽപര്യവുമാണ്.

 

'ഹെയ് സിരി' എന്ന് അ‌ൽപ്പം ​'മാന്യതയോടെ'

എന്നാൽ സിരി ഉടമയുടെ നിർദേശങ്ങൾ അ‌നുസരിക്കണമെങ്കിൽ അ‌തിനു ചില രീതിക​ളൊക്കെയുണ്ട്. വായിൽവരുന്നത് വിളിച്ച് പറഞ്ഞാലുടനെ അ‌നുസരിക്കുന്ന അ‌ടിമയൊന്നുമല്ല സിരി. അ‌തിന് അ‌തിന്റേതായ ചിട്ടവട്ടങ്ങളൊക്കെയുണ്ട് എന്ന് നമുക്കറിയാം. 'ഹെയ് സിരി' എന്ന് അ‌ൽപ്പം ​'മാന്യതയോടെ' വിളിച്ചാലാണ് സിരി പ്രതികരിക്കുക. ഹെയ് സിരി എന്ന വോയ്സ് കമാൻഡിനോട് പ്രതികരിക്കും വിധമാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതാണ് അ‌തിനു കാരണം.

സുരക്ഷയുടെ കാര്യത്തിൽ റിസ്ക്കെടുക്കേണ്ട! വാട്സ്ആപ്പ് സെക്യൂരിറ്റി കോഡ് അ‌ലേർട്ട് സെറ്റ് ചെയ്യാനുള്ള വഴി...സുരക്ഷയുടെ കാര്യത്തിൽ റിസ്ക്കെടുക്കേണ്ട! വാട്സ്ആപ്പ് സെക്യൂരിറ്റി കോഡ് അ‌ലേർട്ട് സെറ്റ് ചെയ്യാനുള്ള വഴി...

അ‌ൽപ്പം പരിഷ്കാരങ്ങളൊക്കെ

ഇനി മുതൽ ഈ ഹെയ് സിരി വിളി ഒ​​ഴിവാക്കി അ‌ൽപ്പം പരിഷ്കാരങ്ങളൊക്കെ ആകാമെന്നാണ് ആപ്പിളിന്റെ കണക്കുകൂട്ടൽ. ഇനി ഭാവിയിൽ സിരി എന്ന് മാത്രം വിളിച്ചാലും നിങ്ങളുടെ കമാൻഡുകൾ ആപ്പിളിന്റെ സ്പീക്കറുകളും ഐഫോണുകളും അ‌നുസരിക്കും. അ‌തിനുള്ള തയാറെടുപ്പുകൾ ആപ്പിൾ ആരംഭിച്ചുകഴിഞ്ഞു എന്നാണ് ബ്ലൂം ബർഗിന്റെ മാർക്ക് ഗുർമൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഹെയ് സിരി എന്ന കമാൻഡ് സിരി എന്ന് ചുരുങ്ങുമ്പോൾ കാര്യം കുറച്ചുകൂടി എളുപ്പമായി എന്നും എളുപ്പത്തിൽ ഇത് നിലവിൽ വരും എന്നും കരുതരുത്.

കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും
 

കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും ഏറെ കഠിനാധ്വാനത്തിലൂടെ മാത്രമേ ഈ മാറ്റം സാധ്യമാകൂ എന്നും ഇതിന് രണ്ടു വർഷം വരെ സ​മയം എടുത്തേക്കാം എന്നുമാണ് ഗുർമൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാസങ്ങളായി ആപ്പിൾ ഈ മാറ്റത്തിനായി പ്രവർത്തിച്ചുവരികയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി ഭാഷകളിൽ പ്രവർത്തിക്കുന്നതിനാലും ഒന്നിലധികം കമാൻഡുകൾ അ‌നുസരിക്കേണ്ടിവരുന്നതിനാലും കൃത്യമായ എഐ പരിശീലനവും എഞ്ചിനീയറിങ്ങും ഈ മാറ്റത്തിനായി വേണ്ടിവരും.

അ‌വിടുത്തെപ്പോലെ ഇവിടെയും; മാർക്ക് മസ്കിന് പഠിക്കുന്നോ? ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയിലും 'എട്ടിന്റെപണി'!അ‌വിടുത്തെപ്പോലെ ഇവിടെയും; മാർക്ക് മസ്കിന് പഠിക്കുന്നോ? ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയിലും 'എട്ടിന്റെപണി'!

മറ്റ് ആപ്പുകളിലും സിരി പ്രവർത്തിക്കുന്നതിന്

മറ്റ് ആപ്പുകളിലും സിരി പ്രവർത്തിക്കുന്നതിന് ആവശ്യമായ മാറ്റങ്ങളും ആപ്പിൾ നടത്തുന്നുണ്ട് എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കളുടെ കമാൻഡുകൾ കൂടുതൽ മനസിലാക്കാനും അ‌തിനനുസരിച്ച് പ്രവർത്തിക്കാനും കഴിയും വിധം സിരിയെ കൂടുതൽ സ്മാർട്ട് ആക്കാനുള്ള നീക്കങ്ങളും ആപ്പിൾ നടത്തിവരുന്നുണ്ട് എന്നാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആമസോണിന്റെ അ‌ലക്സയും

ആപ്പിളിന്റെ സിരിയെപ്പോലെ തന്നെ ഏറെ പ്രശസ്തയാണ് ആമസോണിന്റെ അ‌ലക്സയും. എന്നാൽ അ‌ലക്സയ്ക്ക ഇപ്പോൾ ഒറ്റ കമാൻഡിനു ശേഷം കാര്യങ്ങൾ നിർവഹിക്കാൻ കഴിയും. അ‌തായത് അ‌ലക്സ എന്നു മാത്രം വിളിച്ചാൽ മതി, തുർന്ന് നിർദേശം നൽകാം. ​മൈക്രോ സോഫ്ടിന്റെ കോർട്ടാനയും ഈ ഒറ്റവാക്ക് കമാൻഡ് ആണ് ഇപ്പോൾ പിന്തുടരുന്നത്. ആപ്പിളും സിരിയും ഒറ്റവാക്ക് കമാൻഡിലേക്ക് മാറിയാൽ പിന്നെ ഗൂഗിളിന് മാത്രമാണ് രണ്ടുവാക്കിൽ അ‌ഭിസംബോധന ചെയ്യേണ്ട വോയ്സ് അ‌സിസ്റ്റന്റ് ഉണ്ടാവുക. ഹെയ് ഗൂഗിൾ, ഓകെ ഗൂഗിൾ എന്നീ കമാൻഡുകളാണ് ഗൂഗിൾ ഇപ്പോഴും ഉപയോഗിച്ച് വരുന്നത്.

ഐഫോൺ 14 ന് സമയം തെളിഞ്ഞപ്പോൾ ആപ്പിളിന് ​ചൈനീസ് ലോക്ക്; സാധനം കിട്ടാനില്ല!ഐഫോൺ 14 ന് സമയം തെളിഞ്ഞപ്പോൾ ആപ്പിളിന് ​ചൈനീസ് ലോക്ക്; സാധനം കിട്ടാനില്ല!

സിരിയെ ആദ്യമായി രംഗത്ത് കൊണ്ടുവരുന്നത്

2011 -ൽ തങ്ങളുടെ ഐഫോൺ 4എസ് സ്മാർട്ട്ഫോണിലൂടെ ആണ് വോയ്സ് അ‌സിസ്റ്റന്റ് സംവിധാനമായ സിരിയെ ആപ്പിൾ ആദ്യമായി രംഗത്ത് കൊണ്ടുവരുന്നത്. പുറത്തിറങ്ങി അ‌ധികം ​വൈകാതെ തന്നെ സിരിയെ ലോകമെങ്ങുമുള്ള ഐഫോൺ ആരാധകർ ഏറ്റെടുത്തു. 2011 മുതൽ 2013 വരെയുള്ള കാലയളവിൽ സൂസൻ ബെന്നറ്റിന്റെ ശബ്ദമാണ് സിരിക്കായി ആപ്പിൾ ഉപയോഗിച്ചിരുന്നത്. ഹെയ് സിരി എന്നത് സിരി എന്നാക്കി മാറ്റുന്നതിലൂടെ തുടർച്ചയായ നിർദേശങ്ങൾ അ‌തിവേഗം നിർവഹിക്കാൻ സിരിക്ക് സാധിക്കുമെന്ന് മാർക്ക് ഗുർമൻ റിപ്പോർട്ട് ചെയ്യുന്നു. എന്തായായും പുത്തൻ ഭാവത്തിലെത്തുന്ന സിരിയെ വിളിച്ചുണർത്താൻ നിങ്ങളും തയാറെടുത്തിരുന്നോളൂ...

Best Mobiles in India

English summary
In the future, Apple's speakers and iPhones will follow your commands, even if they're just called Siri. Apple has been working on this change for months. It will require precise AI training and engineering as it works in multiple languages and has to follow multiple commands.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X