സൈബര്‍ ക്രൈമിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും

|

സാങ്കേതികവിദ്യയിലായണ് നാം ജീവിക്കുന്നത്. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും അറിയാവുന്ന സാധാരണ പദമായി മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് ലോകത്തിന്റെ വലുപ്പം കുറയ്ക്കുകയും മനുഷ്യര്‍ തമ്മിലുള്ള അകലം ഇല്ലാതാക്കുകയും ചെയ്തുകൊണ്ടുരിക്കുകയാണ്. അത് മനുഷ്യര്‍ക്ക് മുന്നില്‍ അറിവിന്റെയും അവസരങ്ങളുടെയും പുതുലോകം തുറന്നിടുന്നു. എന്നാല്‍ ഇതുമൂലം നിരവധി അപകടസാധ്യതകളും ഉയര്‍ന്നുവരുന്നുണ്ട്. ഇവയെ പൊതുവില്‍ സൈബര്‍ ക്രൈം എന്നുവിളിക്കാം.

 

ഹാക്കിംഗിന് എതിരെ

ഹാക്കിംഗിന് എതിരെ

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നടത്തുന്ന ഹാക്കിംഗ്, സ്പാമ്മിംഗ്, ഫിഷിംഗ് മുതലായവയാണ് സൈബര്‍ ക്രൈം. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യങ്ങളെയും കമ്പനികളെയും വ്യക്തികളെയും സംബന്ധിച്ച രഹസ്യ-സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്തുന്നതിനെയാണ് ഹാക്കിംഗ് എന്നുപറയുന്നത്. ലോകമെമ്പാടും നിരവധിയാളുകളാണ് ഹാക്കിംഗിന് ഇരകളായിക്കൊണ്ടിരിക്കുന്നത്. ഹാക്കിംഗിന് എതിരെ സര്‍ക്കാരുകള്‍ ശക്തമായ നടപടികളുമായി രംഗത്തുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങളുടെ കാരണങ്ങള്‍

സൈബര്‍ കുറ്റകൃത്യങ്ങളുടെ കാരണങ്ങള്‍

എളുപ്പത്തില്‍ പണമുണ്ടാക്കുകയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ സൈബര്‍ കുറ്റവാളികള്‍ ഉന്നമിടുന്നത് സമ്പന്നരെയും വന്‍കിട കമ്പനികളെയുമാണ്. ഇവരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുക എളുപ്പമല്ല. സൈബര്‍ ആക്രമണ സാധ്യത കൂട്ടുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിവരങ്ങള്‍ തട്ടിയെടുക്കുക എളുപ്പമാണ്.
 

വിവരങ്ങള്‍ തട്ടിയെടുക്കുക എളുപ്പമാണ്.

എളുപ്പത്തില്‍ കടന്നുകയറാന്‍ കഴിയുന്നു- സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അനായാസം കമ്പ്യൂട്ടറുകളിലേക്ക് കടന്നുകയറാന്‍ കഴിയും. ആക്‌സസ് കോഡുകള്‍, റെറ്റിന ചിത്രങ്ങള്‍, വോയ്‌സ് റെക്കോഡറുകള്‍ എന്നിവയെല്ലാം ഹാക്കര്‍മാര്‍ക്ക് തട്ടിയെടുക്കാന്‍ കഴിയും. ഇവ ഉപയോഗിച്ച് വിവരങ്ങള്‍ തട്ടിയെടുക്കുക എളുപ്പമാണ്.

സ്വകാര്യ ലാഭത്തിനായി

സ്വകാര്യ ലാഭത്തിനായി

ചെറിയ സ്ഥലത്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാകുന്നു- ചെറിയ സ്ഥലത്ത് വളരെക്കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നുവെന്നത് കമ്പ്യൂട്ടറിന്റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ സൈബര്‍ കുറ്റവാളികള്‍ക്ക് വിവരങ്ങള്‍ മോഷ്ടിച്ച് സ്വകാര്യ ലാഭത്തിനായി ഉപയോഗിക്കാനാകുന്നു.

സങ്കീര്‍ണ്ണം

സങ്കീര്‍ണ്ണം

 കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. അവയിലെ ചെറിയ പിഴവുകള്‍ പോലും ഹാക്കര്‍മാകര്‍ക്കുള്ള വലിയ അവസരമായി മാറുന്നു.

അവഗണന

അവഗണന

എല്ലാ കാര്യങ്ങളും നിസ്സാരമായി കണ്ട് അവഗണിക്കുന്നത് മനുഷ്യസഹജമാണ്. കമ്പ്യൂട്ടറിന്റെ സുരക്ഷയുടെ കാര്യത്തിലും പലരും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. ഇതും ഹാക്കര്‍മാര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

തെളിവുകളുടെ അഭാവം

തെളിവുകളുടെ അഭാവം

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ പെട്ടെന്ന് നശിപ്പിക്കാന്‍ കഴിയും. ഇത് അന്വേഷണം വഴിമുട്ടിക്കുന്നു.

1. ഹാക്കിംഗ്:

1. ഹാക്കിംഗ്:

നിയമവിരുദ്ധമായ നിര്‍ദ്ദേശം കമ്പ്യൂട്ടറിനോ നെറ്റ്‌വര്‍ക്കിനോ നല്‍കി അതില്‍ നിന്നുള്ള വിവരങ്ങള്‍ കൈവശപ്പെടുത്തുന്നതിനെയാണ് ഹാക്കിംഗ് എന്നുപറയുന്നത്. ഇതിനായി വിവിധ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നു. കമ്പ്യൂട്ടര്‍ വിദൂരമായി നിയന്ത്രിക്കുന്നതിയി അറിയാന്‍ കഴിയുകയില്ലെന്നതാണ് ഇതിന്റെ മറ്റൊരു ദോഷം. സാധാരണ സര്‍ക്കാര്‍ വെബ്‌സൈറ്റുകളാണ് പലപ്പോഴും ഹാക്കിംഗിന് ഇരയാകുന്നത്.

2. ചൈല്‍ഡ് പോര്‍ണോഗ്രാഫി:

2. ചൈല്‍ഡ് പോര്‍ണോഗ്രാഫി:

കുട്ടികളെ അധിക്ഷേപിക്കുന്നതിനായി ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചാറ്റ്‌റൂമുകള്‍ വഴിയാണ് കുട്ടികളെ പോര്‍ണോഗ്രാഫിക്കായി കെണിയില്‍പ്പെടുത്തുന്നത്. ലോകത്തെമ്പാടുമുള്ള സര്‍ക്കാരുകളുടെ വലിയൊരു തലവേദനയാണിത്.

3. സ്വാകാര്യത അല്ലെങ്കില്‍ മോഷണം:

3. സ്വാകാര്യത അല്ലെങ്കില്‍ മോഷണം:

പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പാട്ടുകള്‍, സിനിമകള്‍, ഗെയിമുകള്‍, സോഫ്റ്റ്‌വെയറുകള്‍ മുതലായവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇതിനെതിരെ രാജ്യങ്ങള്‍ നിയമം ശക്തമാക്കുകയാണ്.

4. സൈബര്‍ സ്റ്റാക്കിംഗ്:

4. സൈബര്‍ സ്റ്റാക്കിംഗ്:

സന്ദേശങ്ങളിലൂടെയും ഇ-മെയിലുകള്‍ എന്നിവ വഴി ഓണ്‍ലൈനായി ആളുകളെ അപമാനിക്കുന്നിതിനെയാണ് സൈബര്‍ സ്റ്റാക്കിംഗ് എന്നുപറയുന്നത്. ഇതില്‍ പലപ്പോഴും ഇരകളെ കുറ്റവാളികള്‍ക്ക് പരിചയമുണ്ടായിരിക്കും. ചില അവസരങ്ങളിലെങ്കിലും ഇത് ഓഫ്‌ലൈന്‍ സ്റ്റാക്കിംഗിന് വഴിമാറാറുണ്ട്.

5. സൈബര്‍ ടെററിസം:

5. സൈബര്‍ ടെററിസം:

കമ്പ്യൂട്ടര്‍ വൈറസുകള്‍, മാള്‍വെയറുകള്‍ മുതലയാവയുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നടത്തുന്ന വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് സൈബര്‍ ടെററിസം. വ്യക്തികളും സര്‍ക്കാരുകളും ആക്രമണക്കിന് ഇരയാകാറുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയും മറ്റുമാണ് ഇത്തരം ഇന്‍ഫൊര്‍മേഷന്‍ യുദ്ധങ്ങള്‍ നടത്തുന്നത്.

6. വ്യക്തിവിവരങ്ങളുടെ മോഷണം:

6. വ്യക്തിവിവരങ്ങളുടെ മോഷണം:

വ്യക്തികളുടെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിടെയുത്ത് നടത്തുന്ന തട്ടിപ്പാണിത്. ഇതുമൂലം ഇരകള്‍ക്ക് സാമ്പത്തികനഷ്ടമുണ്ടാകാം.

7. കമ്പ്യൂട്ടര്‍ നശീകരണം:

7. കമ്പ്യൂട്ടര്‍ നശീകരണം:

ബിസിനസ്സുകളെ ലക്ഷ്യം വച്ചാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇതിലൂടെ കമ്പ്യൂട്ടറുകളും അവയിലെ വിലപ്പെട്ട വിവരങ്ങളും നശിപ്പിക്കുകയാണ് പതിവ്. ഇതിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നു.

 

 

8. അപകടകരമായ സോഫ്റ്റ്‌വെയര്‍:

8. അപകടകരമായ സോഫ്റ്റ്‌വെയര്‍:

നെറ്റ്‌വര്‍ക്കില്‍ തടസ്സങ്ങളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് അടിസ്ഥാന സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ പ്രോഗ്രാമാണിവ. ഇതിന്റെ സഹായത്തോടെ വിവരങ്ങള്‍ ചോര്‍ത്തുകയും സോഫ്റ്റ്‌വെയറുകള്‍ക്ക് കേടുവരുത്തുകയും ചെയ്യുന്നു.

തടയാന്‍ കഴിയൂ.

തടയാന്‍ കഴിയൂ.

സര്‍ക്കാരുകള്‍, വിവരസാങ്കേതിക രംഗത്തെ കമ്പനികള്‍, ഇന്റര്‍നെറ്റ് കമ്പനികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയൂ. മറ്റ് കുറ്റകൃത്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ കുറ്റവാളികള്‍ പരസ്പരം സഹായിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.

ക്രോസ് ഡൊമൈന്‍ സൊല്യൂഷന്‍സ്

ക്രോസ് ഡൊമൈന്‍ സൊല്യൂഷന്‍സ്

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗമാണ് ക്രോസ് ഡൊമൈന്‍ സൊല്യൂഷന്‍സ്. സോഫ്റ്റ്‌വെയറുകളും ഹാര്‍ഡ്‌വെയറുകളും ഉപയോഗിച്ചുള്ള ഏകീകൃത സംവിധാനം പ്രയോജനപ്പെടുത്തുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. വിവിധ തലങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്താനുള്ള മറ്റ് വഴികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കാം.

ശക്തമായ പാസ്‌വേഡ്:

ശക്തമായ പാസ്‌വേഡ്:

വ്യത്യസ്ത അക്കൗണ്ടുകള്‍ വ്യത്യസ്ത യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിക്കുക. കഴിയുന്നത്ര അവ എഴുതി സൂക്ഷിക്കാതിരിക്കുക.

സമൂഹമാധ്യമങ്ങള്‍:

സമൂഹമാധ്യമങ്ങള്‍:

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകള്‍ പ്രൈവറ്റായി ക്രമീകരിക്കുക. സെക്യൂരിറ്റി സെറ്റിംഗ്‌സ് പരിശോധിക്കാന്‍ മറക്കരുത്. ഓണ്‍ലൈനായി പോസ്റ്റ് ചെയ്യുന്ന വിവരങ്ങളിലും ശ്രദ്ധ വേണം. ഒരു തവണ പോസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ അത് എല്ലാക്കാലത്തും അവിടെയുണ്ടാകും.

മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമാക്കുക:

മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമാക്കുക:

കമ്പ്യൂട്ടറുകള്‍ പോലെ സ്മാര്‍ട്ട്‌ഫോണുകളും സൈബര്‍ ആക്രമണത്തിന് വിധേയമാകാമെന്ന് പലര്‍ക്കും അറിയുകയില്ല. അതിനാല്‍ വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഓപ്പറേറ്റിംഗ് സിസ്റ്റം അപ്റ്റുഡേറ്റ് ആക്കി വയ്ക്കുക. ആന്റിവൈറസ് സോഫ്റ്റ്‌വെയറും ഉണ്ടായിരിക്കണം. സ്‌ക്രീന്‍ ലോക്ക് ഉപയോഗിക്കാനും മടിക്കരുത്. അല്ലാത്തപക്ഷം നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ അപഹരിക്കപ്പെടാം. അപകടകരമായ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ജിപിഎസ് ഉപയോഗിച്ച് നിങ്ങളുടെ ഓരോ ചലനവും നിരീക്ഷിക്കാന്‍ കഴിയുമെന്ന കാര്യം ഓര്‍മ്മിക്കുക.

 വിവരങ്ങള്‍ സുരക്ഷിതമാക്കുക:

വിവരങ്ങള്‍ സുരക്ഷിതമാക്കുക:

സാമ്പത്തിക വിവരങ്ങള്‍, നികുതി റിട്ടേണുകള്‍ അടക്കമുള്ള അതീവ പ്രാധാന്യമുള്ള വ്യക്തി വിവരങ്ങള്‍ എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമാക്കുക.

 ഓണ്‍ലൈന്‍ ഐഡന്റിറ്റി:

ഓണ്‍ലൈന്‍ ഐഡന്റിറ്റി:

പേര്, ഫോണ്‍ നമ്പര്‍, മേല്‍ വിലാസം മുതലായ വ്യക്തി വിവരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുന്നതിന് മുമ്പ് രണ്ടുതവ ണ ആലോചിക്കുക. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോഴും മറ്റും വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കണം.

ഏറ്റവും മികച്ച ഉപായം

ഏറ്റവും മികച്ച ഉപായം

സൈബര്‍ കുറ്റവാളികളെ അകറ്റി നിര്‍ത്താനുള്ള ഏറ്റവും മികച്ച ഉപായം ലഭ്യമായ പുതിയ അപ്‌ഡേറ്റുകളും പാച്ചുകളും അപ്ലൈ ചെയ്യുക എന്നതാണ്. ഇതിനായി കമ്പ്യൂട്ടര്‍ പതിവായി അപ്‌ഡേറ്റ് ചെയ്യുക.

സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍:

സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍:

ഫയര്‍വാള്‍, ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുക. ഫയര്‍വാള്‍ പ്രാഥമിക സുരക്ഷ ഉറപ്പാക്കുന്നു. കമ്പ്യൂട്ടര്‍ ഓണ്‍ലൈനായി നടത്തുന്ന ആശയവിനിമയങ്ങളെ നിരീക്ഷിക്കുന്ന പോലീസുകാരനാണ് ഫയര്‍വാള്‍. അതുകൊണ്ട് തന്നെ സംശയകരമായ വെബ്‌സൈറ്റുകളെയും സൈബര്‍ ആക്രമണങ്ങളെയും തടയാന്‍ ഇതിന് കഴിയും.

ശരിയായ സഹായം തേടുക:

ശരിയായ സഹായം തേടുക:

ആക്രമണത്തിന് ഇരയായാല്‍ പേടിച്ചിരിക്കുകയല്ല വേണ്ടത്. അക്കാര്യം ലോക്കല്‍ പോലീസില്‍ അറിയിക്കുക. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സഹായം ലഭിക്കുന്ന ചില വെബ്‌സൈറ്റുകള്‍ ഇനിപ്പറയുന്നു: http://www.cybercrimehelpline.com, http://www.cyberpolicebangalore.nic.in, http://www.cybercellmumbai.gov.in.

Best Mobiles in India

Read more about:
English summary
Causes of CyberCrime and Preventive Measures

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X