കസ്റ്റം ടെക്സ്റ്റ് സ്റ്റിക്കറുകൾ മുതൽ ഇമോജി കിച്ചൻ വരെ; ആൻഡ്രോയിഡിലേക്ക് വരുന്ന മികച്ച ഫീച്ചറുകൾ

|

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കായി പുതിയ അപ്ഡേറ്റ് പുറത്തിറക്കുകയാണ് ഗൂഗിൾ. ഗൂഗിളിന്റെ ആപ്പുകളിലേക്കും ആൻഡ്രോയിഡ് ഒഎസിലും ഒക്കെ നിരവധി മാറ്റങ്ങളുമായാണ് പുതിയ അപ്ഡേറ്റ് വരുന്നത്. ഒപ്പം നിരവധി പുതിയ ഫീച്ചറുകളും ആൻഡ്രോയിഡിൽ ലഭ്യമാകും. ജി ബോർഡിൽ വാക്കുകൾ ചിത്രങ്ങളാക്കി മാറ്റുന്ന ഫീച്ചർ മുതൽ ഗൂഗിൾ പ്ലേ പോയിന്റുകൾ ഉപയോഗിച്ച് ഇൻ ആപ്പ് പർച്ചേസ് നടത്താനുള്ള ഫീച്ചർ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ലഭ്യമാകുന്ന ഏതാനും മികച്ച ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

കസ്റ്റം ടെക്സ്റ്റ് സ്റ്റിക്കറുകൾ

കസ്റ്റം ടെക്സ്റ്റ് സ്റ്റിക്കറുകൾ

ജിബോർഡിന് കുറച്ച് കൂടി പേഴ്സണൽ ടച്ച് കൊണ്ട് വരികയാണ് ഗൂഗിൾ. പുതിയ അപ്ഡേറ്റിന് ഒപ്പം ഉപയോക്താക്കൾ ടൈപ്പ് ചെയ്യുന്ന വാക്കുകൾ ചിത്രങ്ങളാക്കി ( സ്റ്റിക്കറുകൾ ) മാറ്റാനുള്ള ശേഷി കൂടി ജിബോർഡിന് ലഭിക്കും. നേരത്തെ പിക്സൽ ഫോണുകളിൽ മാത്രമായിരുന്നു ഈ ഫീച്ചർ ലഭ്യമായിരുന്നത്. ഇനി മുതൽ എല്ലാ ആൻഡ്രോയിഡ് ജിബോർഡ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും. അമേരിക്കൻ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്ന വാക്കുകളാണ് ഇത്തരത്തിൽ സ്റ്റിക്കറുകളാക്കി മാറ്റാൻ കഴിയുക.

എസിക്കും ടിവിക്കും വാഷിങ് മെഷീനുമൊക്കെ അടിപൊളി ഡിസ്കൌണ്ടുകൾ; അറിയേണ്ടതെല്ലാംഎസിക്കും ടിവിക്കും വാഷിങ് മെഷീനുമൊക്കെ അടിപൊളി ഡിസ്കൌണ്ടുകൾ; അറിയേണ്ടതെല്ലാം

ഇമോജി കിച്ചൻ

ഇമോജി കിച്ചൻ

രണ്ട് ഇമോജികൾ ചേർത്ത് ഒരൊറ്റ ഇമോജിയാക്കി മാറ്റുക. ഇത്തരം ഇമോജി മാഷപ്പുകളാണ് പുതിയ അപ്ഡേറ്റിന്റെ മറ്റൊരു സവിശേഷത. ഏകദേശം 1,600ൽ അധികം ഇമോജി കോമ്പിനേഷനുകളും പുതിയ അപ്ഡേററിന്റെ ഭാഗമാണ്. തണ്ണി മത്തനും ഫുട്ബോളും ചേർത്ത് തണ്ണി മത്തൻ ഫുട്ബോൾ ഉണ്ടാക്കുന്ന മാഷപ്പ് ഇമോജിയൊക്കെയാണ് ഇതിന് ഉദാഹരണം. പ്രൈഡ് മൺത് ആഘോഷിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് റെയിൻബോ അടിസ്ഥാനമാക്കിയുള്ള നിരവധി സ്റ്റിക്കറുകളും ലിസ്റ്റിൽ ഉൾപ്പെടുന്നു.

സൗണ്ട് ആംപ്ലിഫയർ

സൗണ്ട് ആംപ്ലിഫയർ

വൈകല്യമുള്ളവരെ സഹായിക്കാൻ, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ സൗണ്ട് ആംപ്ലിഫയർ എന്ന ഫീച്ചർ ഗൂഗിൾ അവതരിപ്പിക്കുന്നു. ഈ ഫീച്ചർ ഉപയോക്താക്കളുടെ ഫോണുകൾ അവരുടെ ചുറ്റുമുള്ള പ്രധാനപ്പെട്ട ശബ്ദങ്ങൾ ആപ്ലിഫൈ ചെയ്യാനും ഫിൽട്ടർ ചെയ്യാനും ഉപയോഗിക്കുന്നു. ഈ ഫീച്ചറിലേക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ്, മെച്ചപ്പെട്ട ബാക്ക്ഗ്രൌണ്ട് നോയിസ് റിഡക്ഷൻ, ഫാസ്റ്റ് ആയ, കൂടുതൽ കൃത്യതയുള്ള ശബ്ദം, പരിഷ്കരിച്ച യൂസർ ഇന്റർഫേസ് എന്നിവയെല്ലാം ഓഫർ ചെയ്യുന്നു.

സ്മാർട്ട്ഫോൺ നഷ്ടമായോ; പരിഭ്രമിക്കേണ്ട, പരിഹാര മാർഗങ്ങൾ പരിശോധിക്കാംസ്മാർട്ട്ഫോൺ നഷ്ടമായോ; പരിഭ്രമിക്കേണ്ട, പരിഹാര മാർഗങ്ങൾ പരിശോധിക്കാം

ലുക്ക്ഔട്ട്

ലുക്ക്ഔട്ട്

കാഴ്ചക്കുറവോ അന്ധതയോ ഉള്ളവർക്കായി ഗൂഗിൾ അതിന്റെ ലുക്ക്ഔട്ട് ആപ്പിലേക്കുള്ള അപ്‌ഡേറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ആപ്പിലേക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് ഒരു പുതിയ ഇമേജ് മോഡ് കൊണ്ടുവരുന്നു, അത് ഇമേജ് എന്താണെന്ന് മനസിലാക്കുന്നതിനായി ഗൂഗിളിന്റെ ഏറ്റവും പുതിയ മെഷീൻ ലേണിങ് മോഡൽ ഉപയോഗിക്കുന്നു. പുതിയ ഫീച്ചർ, ഏത് ആപ്പിൽ നിന്നും നിങ്ങൾ ചിത്രം തുറക്കുമ്പോഴും ചിത്രത്തിനെക്കുറിച്ചുള്ള ഒരു വിവരണം കേൾക്കാൻ സഹായിക്കുന്നു. കൂടാതെ, ടെക്‌സ്‌റ്റ് മോഡ്, ഡോക്യുമെന്റ്‌സ് മോഡ്, ഫുഡ് ലേബൽ മോഡ്, എക്‌സ്‌പ്ലോർ മോഡ് എന്നിവയും കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു. ഇന്റർനെറ്റ് ഇല്ലാതെയും ഇനി ലുക്ക്ഔട്ട് ഫീച്ചർ പ്രവർത്തിക്കും. ഗൂഗിൾ പ്ലേ വഴി ലുക്ക്ഔട്ട് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാൻ കഴിയും.

ഗൂഗിൾ പ്ലേ പോയിന്റുകൾ ഉപയോഗിച്ച് ഇൻ ആപ്പ് പർച്ചേസ്

ഗൂഗിൾ പ്ലേ പോയിന്റുകൾ ഉപയോഗിച്ച് ഇൻ ആപ്പ് പർച്ചേസ്

ആപ്പുകളിലും ഗെയിമുകളിലും ഗൂഗിൾ പ്ലേ പോയിന്റുകൾ ഉപയോഗിച്ച് ഇൻ ആപ്പ് പർച്ചേസ് നടത്താൻ ഇനി യൂസേഴ്സിന് കഴിയും. ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ആപ്പുകളും ഗെയിമുകളും ഉപേക്ഷിക്കാതെ തന്നെ ചെക്ക്ഔട്ടിൽ അവരുടെ പ്ലേ പോയിന്റുകൾ ഉപയോഗിച്ച് ഇൻ ആപ്പ് പർച്ചേസുകൾ നടത്താൻ കഴിയുമെന്നതാണ് പ്രത്യേകത. യൂസേഴ്സിന് മുഴുവൻ ഐറ്റവും പ്ലേ പോയിന്റുകൾ ഉപയോഗിച്ച് വാങ്ങാനോ, കുറച്ച് പ്ലേ പോയിന്റുകളും ബാക്കി മറ്റൊരു പേയ്‌മെന്റ് മെതേഡും ഉപയോഗിച്ച് വാങ്ങാനോ കഴിയും. ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹോങ്കോംഗ്, ഇന്തോനേഷ്യ, അയർലൻഡ്, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, കൊറിയ, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, നോർവേ, പോർച്ചുഗൽ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്വാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ഈ ഫീച്ചർ ലഭ്യമാണ്.

ലോകത്തെ ആദ്യ 165 ഹെർട്സ് ഡിസ്പ്ലെയുമായി അസൂസ് ആർഒജി ഫോൺ 6 എത്തുന്നുലോകത്തെ ആദ്യ 165 ഹെർട്സ് ഡിസ്പ്ലെയുമായി അസൂസ് ആർഒജി ഫോൺ 6 എത്തുന്നു

Best Mobiles in India

English summary
Google is releasing a new update for Android smartphones. The latest update comes with a number of changes to Google's apps and the Android OS. And many new features will be available on Android. These range from turning words into pictures on the G-board to making in-app purchases using Google Play Points.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X