Just In
- 10 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 14 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 16 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 18 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില് വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന് കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില് വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
Websites: അറിയാമോ ഈ അടിപൊളി വെബ്സൈറ്റുകളെക്കുറിച്ച്?
കോടാനുകോടി വെബ്സൈറ്റുകളാണ് ഇന്റർനെറ്റിൽ ഉള്ളത്. ദിനംപ്രതിയെന്നോണം പുതിയ വെബ്സൈറ്റുകൾ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ജനപ്രിയമായ ധാരാളം വെബ്സൈറ്റുകളും സേവനങ്ങളും ഉണ്ട്. അവയെപ്പോലെ തന്നെ മികച്ച സേവനങ്ങളായിട്ട് കൂടി നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന വെബ്സൈറ്റുകളും നിരവധിയാണ്. ഇവയിൽ പലതും ഏറെ ഉപകാരപ്രദമായ വെബ്സൈറ്റുകൾ ആണെങ്കിലും ഇൻ്റർനെറ്റിന്റെ ബാഹുല്യം കാരണം പലപ്പോഴും ശ്രദ്ധയിൽപ്പെടാറില്ല Websites.

ഡൊമൈനുകൾ, യൂട്ടിലിറ്റി, നേച്ചർ റിലേറ്റഡ്, സെർച്ച് എന്നിങ്ങനെ വിവിധ ക്യാറ്റഗറികളിലായി ഇത്തരം വൈബ്സൈറ്റുകൾ കാണാൻ കഴിയും. നിങ്ങൾ കേട്ടിട്ടുള്ളതും കേട്ടിട്ടില്ലാത്തതുമായ നിരവധി വൈബ്സൈറ്റുകളിൽ നിന്നും ഉപയോഗപ്രദവും സുരക്ഷിതവുമായ വെബ്സൈറ്റുകൾ കണ്ടെത്തുകയെന്നത് കുറച്ച് ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ്. നിങ്ങൾക്കായി അത്തരം ചില വൈബ്സൈറ്റുകൾ സെലക്റ്റ് ചെയ്തിരിക്കുകയാണ് ഞങ്ങൾ. ഈ വെബ്സൈറ്റുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

Downdetector: ഡൗൺഡിറ്റക്ടർ
വെബ്സൈറ്റുകളും ആപ്പുകളും സേവനങ്ങളും മറ്റും പ്രവർത്തനരഹിതമാകാറില്ലേ. ചിലപ്പോൾ നാം ആദ്യ കരുതുക, നമ്മുടെ ഇന്റർനെറ്റ് കണക്ഷന്റെ പ്രശ്നം ആയിരിക്കും ഇതെന്നാണ്. എന്നാൽ പലപ്പോഴും ആ സർവീസിന്റെ പ്രശ്നമായിരിക്കും ഇതിന് കാരണം ആകുന്നത്. ഇങ്ങനെ വെബ്സൈറ്റുകളും ആപ്പുകളും ഒക്കെ പ്രവർത്തനരഹിതമാകുന്നത് ലൈവ് ആയി റിപ്പോർട്ട് ചെയ്യുന്ന വെബ്സൈറ്റ് ആണ് Downdetector.in.

Have I been pawned: ഹാവ് ഐ ബീൻ പൌൺഡ്
ഇന്റർനെറ്റിൽ പലപ്പോഴും യൂസേഴ്സിന്റെ ഇമെയിൽ അഡ്രസുകളും പാസ്വേഡുകളും ഒക്കെ ലീക്ക് ആകാറുണ്ട്. ഹാക്കിങ് ശ്രമങ്ങളിലൂടെയൊക്കെയാണ് ഇത്തരം ഡാറ്റകൾ ലീക്ക് ആകുന്നത്. ഇമെയിൽ അഡ്രസുകളും ഫോൺ നമ്പറുകളും ഒക്കെ ഇത്തരത്തിലുള്ള ഡാറ്റ ബ്രീച്ചുകളിലൂടെ പുറത്ത് വന്നിട്ടുണ്ടോയെന്ന് യൂസേഴ്സിനെ മനസിലാക്കാൻ സഹായിക്കുന്ന വെബ്സൈറ്റാണ് Haveibeenpwned.com.

Earth.fm: എർത്ത്.എഫ്എം
ലോകമെമ്പാടും നിന്നുള്ള പ്രകൃതിദത്ത ശബ്ദങ്ങളും സൌണ്ട്സ്കേപ്പുകളുമൊക്കെ കേൾക്കാൻ യൂസേഴ്സിനെ അനുവദിക്കുന്ന വെബ്സൈറ്റാണ് എർത്ത്.എഫ്എം. വിവിധ മഴക്കാടുകൾ, കടൽത്തീരങ്ങൾ, ചതുപ്പ് നിലങ്ങൾ, വന്യജീവി പാർക്കുകൾ അങ്ങനെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രകൃതിയുടെ സംഗീതം ആസ്വദിക്കാൻ ഈ വെബ്സൈറ്റ് അവസരം ഒരുക്കുന്നു. യൂസേഴ്സിന് സ്വന്തം പ്ലേ ലിസ്റ്റ് സൃഷ്ടിക്കാൻ വരെ Earth.fm ൽ സാധിക്കും.

Print friendly: പ്രിന്റ് ഫ്രണ്ട്ലി
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, വെബ് പേജുകൾ പോലെയുള്ള എന്ത് കണ്ടന്റും പ്രിന്റർ ഫ്രണ്ട്ലി ഫോർമാറ്റിലേക്ക് കൺവേർട്ട് ചെയ്യാൻ സഹായിക്കുന്ന വെബ്സൈറ്റ് ആണ് Printfriendly.com. ഇത്തരത്തിൽ പ്രിന്റ് ഫ്രണ്ട്‌ലി ലേഔട്ടിലേക്ക് കൺവേർട്ട് ചെയ്തവ പിഡിഎഫ് ആയി ഡൌൺലോഡ് ചെയ്യാനും കഴിയും. ഈ വെബ്സൈറ്റിന് ഒരു ബ്രൌസർ എക്സ്റ്റൻഷനും ലഭ്യമാണ്.

Pixabay: പിക്സബേ
കോപ്പിറൈറ്റ് പേടികൾ ഇല്ലാതെ ഏത് ചിത്രവും ഡൌൺലോഡ് ചെയ്യാവുന്ന വെബ്സൈറ്റാണ് പിക്സബേ. പ്രോജക്റ്റുകൾക്കും വെബ്സൈറ്റുകൾക്കും തുടങ്ങി മോശമല്ലാത്ത എന്ത് ഉപയോഗത്തിനും Pixabay.com ൽ നിന്നും ചിത്രങ്ങൾ ഡൌൺലോഡ് ചെയ്യാം. നെറ്റിൽ നിന്നും വെറുടെ ഡൌൺലോഡ് ചെയ്ത് എടുക്കുന്ന ചിത്രങ്ങൾ പലപ്പോഴും കോപ്പിറൈറ്റഡ് ആയിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ പിക്സബേ ചിത്രങ്ങൾക്ക് അത്തരം പ്രശ്നങ്ങൾ ഒന്നുമില്ലെതാണ് പ്രത്യേകത.

Zamzar: സംസാർ
Zamzar.com ഒരു യൂണിവേഴ്സൽ ഫയൽ കൺവേർഷൻ വെബ്സൈറ്റ് ആണ്. സാംസാർ വെബ്സൈറ്റ് ഉപയോഗിച്ച് ഏത് ഫോർമാറ്റിലേക്കും ഫയലുകൾ കൺവേർട്ട് ചെയ്യാൻ കഴിയും. വീഡിയോകൾ, ഇമേജുകൾ, ഡോക്യുമെന്റുകൾ എന്നിവയൊക്കെ ഇത്തരത്തിൽ കൺവേർട്ട് ചെയ്യാൻ കഴിയും. എല്ലാത്തരം യൂസേഴ്സിനും ആവശ്യം വരുന്ന ഒരു വെബ്സൈറ്റ് ആണ് സംസാർ.

Mathway: മാത്‌വേ
കണക്ക് വലിയ തലവേദനയുണ്ടാക്കുന്ന വിഷയങ്ങളിൽ ഒന്നാണ്. ചിലപ്പോഴൊക്കെ എത്ര മെനക്കെട്ടാലും ഗണിത പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന വെബ്സൈറ്റ് ആണ് Mathway.com. അടിസ്ഥാനപരമായി ഒരു ആൾജിബ്ര സോൾവർ ആണ് മാത്‌വേ. നിങ്ങളുടെ ഗണിത പ്രശ്നം വെബ്സൈറ്റിൽ നൽകിയാൽ മതി, ഉത്തരം വെബ്സൈറ്റ് തരും.

Kiddle: കിഡിൽ
കുട്ടികൾക്കുള്ള ഗൂഗിൾ ആണ് കിഡിൽ. ഗൂഗിൾ സെർച്ച് എഞ്ചിൻ പലപ്പോഴും ശിശുസൌഹൃദം ആകാറില്ല. മോശം കണ്ടന്റിലേക്കും അത് വഴി ശരിയല്ലാത്ത പ്രവണതകളിലേക്കും കുട്ടികൾ വഴുതിപ്പോകാറുണ്ട്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ ഉപയോഗിക്കാവുന്ന വെബ് സെർച്ച് എഞ്ചിൻ ആണ് കിഡിൽ. സേഫ്സെർച്ചും അഡീഷണൽ ഫിൽറ്റേഴ്സും ഒക്കെ ഉപയോഗിച്ചാണ് കിഡിൽ ശിശുസൌഹൃദമാകുന്നത്.

Tosdr.org: ടോസ്ഡർ
വെബ് സർവീസുകളും വെബ്സൈറ്റുകളും ഒക്കെ ഉപയോഗിക്കണമെങ്കിൽ പലപ്പോഴും ധാരാളം ടേംസ് ആൻഡ് കണ്ടീഷൻസ് അംഗീകരിക്കേണ്ടി വരും. വളരെ വിചിത്രവും കടുപ്പവുമേറിയതുമായ വ്യവസ്ഥകളും മാർഗനിർദേശങ്ങളും നാം പലപ്പോഴും വായിച്ച് നോക്കാറില്ല. ഇനി വായിച്ചാൽ തന്നെ മനസിലാകണമെന്നില്ല. ഇത്തരം ടേംസ് ആൻഡ് കണ്ടീഷൻസ് വളരെ ലളിതമായി മനസിലാക്കാൻ സഹായിക്കുന്ന വെബ്സൈറ്റ് ആണ് Tosdr.org. സേവനങ്ങളിൽ നിന്നുള്ള ടി&സിയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി ചില ഗ്രേഡിങ് സംവിധാനവും വെബ്സൈറ്റ് ഓഫർ ചെയ്യുന്നു. നിർദിഷ്ട നിബന്ധനകളും വ്യവസ്ഥകളും അവയുടെ തീവ്രതയെ അടിസ്ഥാനമാക്കി ചുവപ്പ്, പച്ച, മഞ്ഞ എന്നീ നിറങ്ങളിൽ ഹൈലൈറ്റ് ചെയ്യുകയും ചെയ്യുന്നു.

Disposablewebpage.com: ഡിസ്പോസിബിൾവെബ്പേജ്.കോം
സ്വകാര്യ വെബ്പേജുകൾ രൂപീകരിക്കാൻ സഹായിക്കുന്ന വെബ്സൈറ്റ് ആണ് ഡിസ്പോസിബിൾവെബ്പേജ്.കോം. ഈ വെബ്സൈറ്റ് വഴി സൃഷ്ടിക്കുന്ന വെബ്പേജുകൾ നിങ്ങളുടെ കമ്പ്യൂട്ടറിലെ ബ്രൌസറിൽ തന്നെ സ്റ്റോർ ചെയ്യാം എന്നതാണ് പ്രത്യേകത. ലോഗിനുകളോ അക്കൌണ്ടുകളോ പാസ്വേഡുകളോ ഒന്നും തന്നെയോ ഇത്തരം വെബ്പേജുകൾക്ക് ഉണ്ടാവില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470