Just In
- 5 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 7 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 8 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില് രോഹിത് 7ാമന്! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില് മലയാളിയും- അറിയാം
ടാറ്റ പ്ലേ vs എയർടെൽ ഡിജിറ്റൽ ടിവി; ഏറ്റവും മികച്ച ഒടിടി സെറ്റ് ടോപ്പ് ബോക്സ് സേവനം ഏതെന്നറിയാം
രാജ്യത്തെ ഏറ്റവും മികച്ച ഡയറക്ട് ടു ഹോം ( ഡിടിഎച്ച് ) ഓപ്പറേറ്റർമാരാണ് ടാറ്റ പ്ലേയും എയർടെൽ ഡിജിറ്റൽ ടിവിയും. ഈ രണ്ട് കമ്പനികളും തങ്ങളുടെ യൂസേഴ്സിന് പ്രീമിയം ഒടിടി സെറ്റ് ടോപ്പ് ബോക്സുകൾ ( എസ്ടിബി ) നൽകുന്നുണ്ട്. യൂസേഴ്സിന് തങ്ങളുടെ പ്രിയപ്പെട്ട ഷോകളിലേക്കും പ്രോഗ്രാമുകളിലേക്കും ആക്സസ് നൽകുന്നവയാണ് ഈ സെറ്റ് ടോപ്പ് ബോക്സുകൾ. " ടാറ്റ പ്ലേ ബിഞ്ച് പ്ലസ് " എസ്ടിബികളാണ് ടാറ്റ പ്ലേ തങ്ങളുടെ യൂസേഴ്സിന് നൽകുന്നത്.

എയർടെലിൽ നിന്നുള്ള എസ്ടിബികൾ എയർടെൽ എക്സട്രീം ബോക്സുകൾ എന്നും പറയപ്പെടുന്നു. രണ്ട് കമ്പനികളും മികച്ച സേവനങ്ങൾ ഓഫർ ചെയ്യുന്നെങ്കിലും എത് സെലക്റ്റ് ചെയ്യണമെന്ന് യൂസേഴ്സിന് സംശയം ഉണ്ടാകും. പ്രത്യേകിച്ചും രണ്ട് കമ്പനികളും വ്യത്യസ്തമായ ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്ന സാഹചര്യത്തിൽ. ടാറ്റ പ്ലേ ഒടിടി സെറ്റ് ടോപ്പ് ബോക്സും എയർടെൽ ഡിജിറ്റൽ ടിവിയും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

ടാറ്റ പ്ലേ ബിഞ്ച് പ്ലസ്
ടാറ്റ പ്ലേ ബിഞ്ച് പ്ലസ് നിരവധി ആനുകൂല്യങ്ങളുമായാണ് വരുന്നത്. ഉപയോക്താക്കൾക്ക് ഒടിടി ആപ്പുകളിൽ നിന്നുമുള്ള ടിവി കണ്ടന്റുകളും മറ്റും ഒരൊറ്റ സക്രീനിൽ ലഭ്യമാക്കുന്നു എന്നതും സവിശേഷതയാണ്. 2,199 രൂപ വിലയിലാണ് ടാറ്റ പ്ലേ ബിഞ്ച് പ്ലസ് വിപണിയിൽ എത്തുന്നത്. കമ്പനിയുടെ വെബ്സൈറ്റ് പ്രകാരം 2,499 രൂപ വിലയുള്ള സെറ്റ് ടോപ്പ് ബോക്സ് 300 രൂപ ഡിസ്കൌണ്ടിലാണ് ഈ വിലയിൽ നൽകുന്നത്.

ടാറ്റ പ്ലേ
ടാറ്റ പ്ലേ ബിഞ്ച് പ്ലസ് സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ഇൻസ്റ്റാളേഷൻ സൌജന്യമായിരിയ്ക്കും. 12 പ്രീമിയം ആപ്പുകളും ഒരു മാസത്തേക്ക് ഫ്രീയായി ലഭിക്കും. ഒരു വർഷത്തെ സൌജന്യ വാറന്റിയും ടാറ്റ പ്ലേ ബിഞ്ച് പ്ലസ് സബ്സ്ക്രിപ്ഷനൊപ്പം യൂസേഴ്സിന് ലഭ്യമാകും. ഒരു മാസത്തെ കാലയളവിന് ശേഷം, ഉപയോക്താക്കൾക്ക് പ്രതിമാസം 299 രൂപയ്ക്ക് ടാറ്റ പ്ലേ ബിഞ്ച് സബ്സ്ക്രിപ്ഷൻ തുടരാവുന്നതാണ്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, ഇറോസ് നൌ എന്നിവ പോലെയുള്ള നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രതിമാസ സബ്സ്ക്രിപ്ഷനും ടാറ്റ പ്ലേ ബിഞ്ചിൽ ലഭിക്കും. ആമസോൺ വീഡിയോയിലേക്കുള്ള ഒരു മാസത്തെ ആക്സസും ടാറ്റ പ്ലേ ബിഞ്ച് പ്ലസിനൊപ്പം ഓഫർ ചെയ്യുന്നുണ്ട്. ഒരു മാസം കഴിഞ്ഞും ആമസോൺ പ്രൈം ആക്സസ് വേണം എന്നുള്ളവർക്ക് 179 രൂപ ( പ്രതിമാസം ) നിരക്കിൽ സേവനം ആക്സസ് ചെയ്യാവുന്നതാണ്.

ബിൽറ്റ് ഇൻ ക്രോംകാസ്റ്റ്, ആയിരക്കണക്കിന് സീരീസുകളും സിനിമകളും അടങ്ങിയ ടാറ്റ പ്ലേ ഓൺ ഡിമാൻഡ് ലൈബ്രറി, ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട് ഉള്ള വോയ്‌സ് സെർച്ച് റിമോട്ട്, 25 മണിക്കൂർ വരെ പ്രോഗ്രാമുകൾ റെക്കോർഡ് ചെയ്യാൻ സഹായിക്കുന്ന ടാറ്റ പ്ലേ റെക്കോർഡ് പ്ലാൻ, ഷോകേസ് മൂവീസ്, ഗൂഗിൾ പ്ലേയിൽ നിന്നോ ലൈവ് ടിവിയിൽ നിന്നോ സാറ്റലൈറ്റ് വഴിയോ ഇന്റർനെറ്റ് വഴിയോ ലഭ്യമാക്കുന്ന അയ്യായിരത്തിൽ അധികം ആപ്പുകളും ഗെയിമുകളും, 2 ജിബി റാമും 8 ജിബി ഇന്റേണൽ മെമ്മറിയും എന്നിവയെല്ലാം ടാറ്റ പ്ലേ ബിഞ്ച് പ്ലസിന്റെ സവിശേഷതകളാണ്.

എയർടെൽ എക്സ്ട്രീം ബോക്സ്
ഏറ്റവും ലേറ്റസ്റ്റ് ആയ ഡിടിഎച്ച് ടെലിവിഷൻ ബോക്സ് ആണ് എയർടെൽ എക്സ്ട്രീം ബോക്സ്. ഏത് ടിവിയെയും സ്മാർട്ട് ടിവി ആക്കാനുള്ള ശേഷിയും എയർടെൽ എക്സ്ട്രീം ബോക്സിനുണ്ട്. 2,000 രൂപയുടെ പ്രൈസ് ടാഗിലാണ് എയർടെൽ എക്സ്ട്രീം ബോക്സ് വിപണിയിൽ എത്തുന്നത്. ബിഞ്ച് പ്ലസിനെ അപേക്ഷിച്ച് അൽപ്പം മികച്ച അനുകൂല്യങ്ങളും എയർടെൽ എക്സ്ട്രീം ബോക്സ് ഓഫർ ചെയ്യുന്നു.

എയർടെൽ
2,000 രൂപയുടെ വൺ ടൈം പേയ്‌മെന്റ് പൂർത്തിയാക്കുന്ന ഉപയോക്താക്കൾക്ക് എയർടെൽ എക്സ്ട്രീം സെറ്റ് ടോപ്പ് ബോക്‌സ്, ഔട്ട്‌ഡോർ യൂണിറ്റ് ( ഡിഷ് ആന്റിന, വയർ ), റിമോട്ട്, സൌജന്യ ഡെലിവറി, സൌജന്യ ഇൻസ്റ്റാളേഷൻ എന്നിവ ലഭിക്കും. ലീനിയർ ടിവി ചാനലുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിൽ ഉൾപ്പെടുന്നു. ഉപയോക്താക്കൾ സെലക്റ്റ് ചെയ്തിരിക്കുന്ന ഓഫർ അനുസരിച്ചാണ് സബ്സ്ക്രിപ്ഷനുകളുടെ വാലിഡിറ്റി.

എയർടെൽ എക്‌സ്ട്രീം ബോക്‌സിനൊപ്പം എയർടെൽ എക്‌സ്ട്രീം ആപ്പിലേക്കുള്ള മൂന്ന് മാസത്തെ സൌജന്യ സബ്സ്ക്രിപ്ഷനും യൂസേഴ്സിന് ലഭിക്കും. സോണി ലിവ്, ലയൺസ്ഗേറ്റ് പ്ലേ, ഇറോസ് നൗ എന്നിവ പോലെയുള്ള ഒടിടി ആനുകൂല്യങ്ങൾ ഈ സബ്സ്ക്രിപ്ഷന്റെ ഭാഗമായി വരുന്നു. മൂന്ന് മാസത്തെ ആമസോൺ പ്രൈം വീഡിയോ സ്ബസ്ക്രിപ്ഷനും പ്രീ ഇന്റഗ്രേറ്റഡ് ആയി ലഭിക്കും. മൂന്ന് മാസത്തെ പ്രസ്തുത കാലയളവിന് ശേഷം, ഒടിടി ആപ്പുകളും ഓൺലൈൻ ഉള്ളടക്കവും ആക്‌സസ് ചെയ്യുന്നതുൾപ്പെടെയുള്ള എയർടെൽ എക്‌സ്‌ട്രീം ബോക്‌സിന്റെ സവിശേഷതകൾ ലഭിക്കുന്നതിന്, ഉപയോക്താക്കൾ അവരുടെ എയർടെൽ ഡിടിഎച്ച് അക്കൗണ്ട് റീചാർജ് ചെയ്യണം. 153 രൂപ മുതലാണ് പ്രതിമാസ പായ്ക്കുകൾ ആരംഭിക്കുന്നത്.

എയർടെൽ എക്സ്ട്രീം ബോക്‌സ് ആൻഡ്രോയിഡ് 9.0 പൈ ബേസ് ചെയ്ത് എത്തുന്ന ആൻഡ്രോയിഡ് ടിവി ഒഎസിൽ പ്രവർത്തിക്കുന്നു, ഗൂഗിൾ പ്ലേ സ്‌റ്റോറിലൂടെ അയ്യായിരത്തിൽ അധികം ആപ്പുകളിലേക്കും ഗെയിമുകളിലേക്കും ആക്‌സസ് ലഭിക്കുന്നു. എയർടെൽ എക്സ്ട്രീം ബോക്‌സ് ഒരു ക്രോംകാസ്റ്റുമായി സംയോജിപ്പിച്ചിരിക്കുന്ന ഒരു ഡിടിഎച്ച് എസ്‌ടിബിയാണ്. ഇതിനാൽ തന്നെ സാധാരണ ഡിടിഎച്ച് സേവനങ്ങൾക്ക് പുറമെ ഒടിടി ഉള്ളടക്കം സ്ട്രീം ചെയ്യാനും എയർടെൽ എക്സ്ട്രീം ബോക്‌സ് സഹായിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ റിമോട്ടിൽ നിന്ന് നേരിട്ട് ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിച്ച് കണ്ടന്റ് സെർച്ച് ചെയ്യാൻ കഴിയും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470