കോള്‍ബാക്ക് വോയിസ്‌മെയില്‍ സേവനവുമായി വാട്ട്‌സാപ്പ്

Written By:

ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയതോടെ വാട്ട്‌സാപ്പില്‍ പുതിയ ഫീച്ചറുകള്‍ കൂടി വരുകാണ്. എന്‍ക്രിപ്ഷന്‍ സംവിധാനം ഫയലുകള്‍ അയക്കാനുളള സംവിധാനം എന്നിവയൊക്കെ വാട്ട്‌സാപ്പിന്റെ പുതിയ സവിശേഷതകളാണ്.

കോള്‍ബാക്ക് വോയിസ്മെയില്‍ സേവനവുമായി വാട്ട്‌സാപ്പ്

നിലവില്‍ വാട്ട്‌സാപ്പ് വഴി വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കാന്‍ മൊബൈല്‍ ആപ് തുറക്കണമായിരുന്നു. എന്നാല്‍ പുതിയ സംവിധാനം വന്നതോടെ ആപ്പ് തുറക്കാതെ തന്നെ കോളുകള്‍ക്ക് മറുപട് നല്‍കാം. കോള്‍ബാക്ക് എന്ന പുതിയ സംവിധാനം വന്നതോടെ വാട്ട്‌സാപ്പ് മിസ്ഡ് കോളുകള്‍ക്കൊപ്പം കോള്‍ബാക്ക് ബട്ടണ്‍ കൂടി നോട്ടിഫിക്കേഷന്‍ വിന്‍ഡോയില്‍ കാണാന്‍ സാധിക്കും.

കോള്‍ബാക്ക് വോയിസ്മെയില്‍ സേവനവുമായി വാട്ട്‌സാപ്പ്

ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്‌സാപ്പ് മൊബൈല്‍ ആപ്പുകളിലാണ് ഈ പുതിയ സവിശേഷതകള്‍ എത്തുന്നത്.

കോള്‍ബാക്ക് വോയിസ്മെയില്‍ സേവനവുമായി വാട്ട്‌സാപ്പ്

നിലവിലുളള വോയിസ് ടാഗ് സംവിധാനത്തിനോക്കാള്‍ മികച്ച സംവിധാനമാണ് വോയിസ് മെയിലില്‍ ലഭിക്കുന്നത്. നിങ്ങള്‍ വാട്ട്‌സാപ്പ് വോയിസ് കോളിംഗ് ഉപയോഗിച്ചു വിളിക്കുന്ന സുഹൃത്ത് മറ്റൊരു കോൡ തിരക്കാണെങ്കില്‍ അയാളോട് ശബ്ദ സന്ദേശം വഴി ആശയവിനിമയം നടത്താന്‍ ഈ സേവനത്തിനു കഴിയുന്നതാണ്.

കോള്‍ബാക്ക് വോയിസ്മെയില്‍ സേവനവുമായി വാട്ട്‌സാപ്പ്

ഇതു കൂടാതെ സിപ് ഫോള്‍ഡര്‍ സെന്റിംഗ് സൗകര്യവും വാട്ട്‌സാപ്പില്‍ വരാന്‍ പോവുകയാണ്. അതായത് ഏത് ഫോര്‍മാറ്റിലുമുളള ഫയലുകള്‍ അതായത് പിഡിഎഫ് പോലുളള ഫയലുകള്‍ മറ്റൊരു വാട്ട്‌സാപ്പ് നമ്പറിലേക്ക് അയയ്ക്കാന്‍ സാധിക്കുന്നതാണ്. ഈ ഫയലുകളില്‍ വയറസ്സ് പടരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ എന്തു മുന്‍കരുതലുളാണ് കമ്പനി എടുക്കുന്നതെന്ന് അറിവായിട്ടില്ല. ഈ സേവനം അടുന്ന മാസം പുറത്തിറക്കാനാണ് വാട്ട്‌സാപ്പ് ശ്രമിക്കുന്നത്.

കൂടുതല്‍ വായിക്കാന്‍:വാട്ട്‌സാപ്പിലെ ബെസ്റ്റ് ട്രിക്കുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot