വിസ്മയിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 14ൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റിയും

|

സെപ്റ്റംബറിൽ പുതിയ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ഇതിനകം തന്നെ ഐഫോൺ 14 സീരീസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 14ൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഓപ്ഷൻ ഉണ്ടായിരിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ അഥവാ കണക്റ്റിവിറ്റി എന്നത് ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലെ ആശയവിനിമയ ഉപഗ്രഹങ്ങൾ വഴിയുള്ള കണക്റ്റിവിറ്റിയാണ്.

 

സെല്ലുലാർ കണക്റ്റിവിറ്റി

സെല്ലുലാർ കണക്റ്റിവിറ്റി ലഭ്യമാക്കുന്ന ടവറുകൾ ഇല്ലാത്ത ഇടങ്ങളിൽ പോലും സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭ്യമാകും എന്നാണ് സൂചനകൾ, കാലിഫോർണിയ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ടെലികോം, മീഡിയ ആൻഡ് ഫിനാൻസ് അസോസിയേറ്റ്‌സിലെ ഒരു സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റായ ടിം ഫരാർ ആണ് ഐഫോൺ 14ലെ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. ഇത് മാക്‌റൂമേഴ്‌സ് എന്ന മാധ്യമത്തിലൂടെയാണ് പുറത്തെത്തിയത്.

ഐഫോൺ 14 സീരീസ്

പുതിയ ഐഫോൺ 14 സീരീസിലെ സാറ്റലൈറ്റ് കണക്റ്റിവിറ്റിയെക്കുറിച്ചുള്ള റിപ്പോർട്ട് സെപ്തംബർ 7ന് നടക്കുന്ന ആപ്പിൾ ലോഞ്ചിനെ കൂടുതൽ കൌതുകമുള്ളതാക്കുന്നു. ആപ്പിളിന്റെ ഔദ്യോഗിക ഇവന്റ് പോസ്റ്ററിൽ തന്നെ Far out (ദൂരെ എന്ന് അർത്ഥം) എന്ന അടിക്കുറിപ്പോടെ നക്ഷത്രങ്ങളുള്ള ഒരു ആർട്ട് വർക്ക് കൊടുത്തിട്ടുണ്ട്. ഇത് കൂടി ചൂണ്ടിക്കാട്ടിയാമ് ഫരാർ ഐഫോൺ 14ൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉണ്ടെന്ന് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

കണക്റ്റിവിറ്റി
 

ഐഫോൺ 14 മോഡലുകളിൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഓപ്ഷൻ കൊണ്ടുവരാൻ ആപ്പിൾ ഗ്ലോബൽസ്റ്റാറുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പുറത്ത് വന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഐഫോൺ 14ലെ സാറ്റലൈറ്റ് കണക്റ്റിവിറ്റി ആദ്യം വരുന്നത് ടു വേ ടെക്സ്റ്റ് മെസേജിന് മാത്രമായിട്ടായിരിക്കും എന്നും സൂചനകൾ ഉണ്ട്. അതായത് ടവർ കണക്റ്റിവിറ്റി ഇല്ലാത്ത സമയത്ത് ടെക്സ്റ്റ് മെസേജുകൾ അയക്കാൻ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിക്കാൻ സാധിക്കും.

ടു വേ ടെക്സ്റ്റ്

ഐഫോൺ 14ൽ വരുന്ന ടു വേ ടെക്സ്റ്റ് മെസേജിനായുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റി സൗജന്യമായിരിക്കാം എന്നാണ് സൂചനകൾ. എന്നാൽ ഭാവിയിൽ ഇതിന് ചാർജ് ഈടാക്കാൻ സാധ്യതയുണ്ട്. ഇതിന്റെ വില സംബന്ധിച്ച കാര്യങ്ങളിൽ ഇപ്പോൾ വ്യക്തതയില്ല. ഈ സാങ്കേതിക വിദ്യ കൂടുതൽ വികസിപ്പിച്ച എംഎംഎസ് പോലുള്ള സവിശേഷതകളിലേക്കും വൈകാതെ കോളിങിലേക്കും വികസിച്ചേക്കാം. സാറ്റലൈറ്റ് കണക്റ്റിവിറ്റി ആദ്യം യുഎസിൽ മാത്രമായിരിക്കും ലഭ്യമാകുന്നത്. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഇത് ലഭ്യമാകാൻ വൈകും.

സാറ്റലൈറ്റ്

ഐഫോണുകളിലെ സാറ്റലൈറ്റ് കണക്റ്റിവിറ്റി സംബന്ധിച്ച സൂചനകൾ നേരത്തെ തന്നെ പ്രമുഖ ആപ്പിൾ അനലിസ്റ്റും പത്രപ്രവർത്തകനുമായ മാർക്ക് ഗുർമാൻ പുറത്ത് വിട്ടിരുന്നു. ഐഫോൺ 14 സീരീസിൽ ഈ കണക്റ്റിവിറ്റി ഓപ്ഷന്റെ ലഭ്യതയും അദ്ദേഹം പ്രവചിച്ചു. ഇനി വരാനിരിക്കുന്ന വാച്ച് പ്രോയിലും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലഭ്യമായേക്കാമെന്ന് ഗുർമാൻ തന്റെ ഏറ്റവും പുതിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

മോഡം ചിപ്പ്

ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഐഫോണുകളിൽ പ്രത്യേക മോഡം ചിപ്പ് നൽകേണ്ടതുണ്ട്. ഇത്തരത്തിലുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റിക്കായി ആഗോള ടെലിക്കോം കമ്പനിയായ ടി-മൊബൈൽ എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കുമായി അടുത്തിടെ കരാറിൽ എത്തിയിരുന്നു. തങ്ങളുടെ നെറ്റ്‌വർക്കിലുള്ള ഭൂരിഭാഗം സ്മാർട്ട്‌ഫോണുകളും സ്‌പേസ് എക്‌സിന്റെ ഉപഗ്രഹങ്ങളുമായി കണക്റ്റ് ചെയ്യാൻ കഴിയുമെന്നും ടി-മൊബൈൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള സെല്ലുലാർ ചിപ്പുകൾ ഉപയോഗിച്ച് തന്നെയാണ് ഇത് സാധ്യമാകുന്നത്.

ലോഞ്ച് ഇവന്റ്

സെപ്റ്റംബർ 7ന് നടക്കുന്ന ലോഞ്ച് ഇവന്റിലൂടെ ആപ്പിൾ നാല് ഐഫോണുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ്, ഐഫോൺ 14 മാക്സ് എന്നിവയായിരിക്കും ഈ മോഡലുകൾ. മുൻവർഷങ്ങളിൽ പുറത്തിറക്കിയ പോലെ മിനി മോഡൽ ഉണ്ടായിരിക്കില്ലെന്നും ഇതിന് പകരമാണ് ഐഫോൺ 14 മാക്സ് അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Best Mobiles in India

English summary
Apple iPhone 14 will have a satellite connectivity option. Initially it will be available only for two-way text messages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X