Doogee S98 Review: വീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺ

|

ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്ന കാര്യം ഫോണിനായി പ്രൊട്ടക്റ്റീവ് കേസുകൾ വാങ്ങുക എന്നതാണ്. നല്ല നിലവാരമുള്ള പ്രൊട്ടക്ടർ (ടെമ്പർഡ് ഗ്ലാസ്) ഉപയോഗിച്ച് സ്‌ക്രീൻ സുരക്ഷിതമാക്കാനും നമ്മൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ നമ്മുടെ യാത്രകൾക്കിടയിലോ ജോലികൾക്കിടയിലോ ഫോൺ താഴെ വീണ് പൊട്ടുന്നതും സാധാരണയാണ്. ഇത്തരം അവസരങ്ങളിൽ താഴെ വീണാൽ പൊട്ടില്ലെന്ന് ഉറപ്പുള്ള സ്മാർട്ട്ഫോൺ വാങ്ങുന്നതാണ് നല്ലത്. ഇത്തരമൊരു ഫോണാണ് ഡൂജീ എസ്98.

 

Rating:
4.0/5

Doogee S98 Review

മേന്മകൾ

• കടുപ്പമുള്ള ബോഡി (IP68 & MIL-STD-810G)

• സുഗമമായ പെർഫോമൻസും സ്റ്റോക്ക് ആൻഡ്രോയിഡ് സോഫ്റ്റ്‌വെയറും

• മികച്ച ബാക്ക് അപ്പ് നൽകുന്ന ബാറ്ററി

• നിഫ്റ്റി ഡ്യുവൽ സ്‌ക്രീൻ

• തെർമൽ ഇമേജിംഗ് സപ്പോർട്ട്

പോരായ്മകൾ

• 5ജി ഇല്ല

• 3.5 എംഎം ഓഡിയോ ജാക്ക് ഇല്ല

• ഇന്ത്യയിൽ ഔദ്യോഗികമായി ലഭ്യമല്ല

ഡൂജീ എസ്98 സ്മാർട്ട്ഫോൺ മികച്ച ഫീച്ചറുകൾ പായക്ക് ചെയ്യുന്നതും എന്നാൽ കടുപ്പമുള്ള ബോഡിയോട് കൂടിയ ആൻഡ്രോയിഡ് ഫോണാണ്. വയർലെസ് ചാർജിങ്, വലിയ എച്ച്‌ഡി സ്‌ക്രീൻ, സ്‌റ്റോക്ക് ആൻഡ്രോയിഡ് യുഐ, നൈറ്റ് വിഷൻ ക്യാമറ എന്നിവ ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. ഡൂജീ എസ്98 ഡ്യൂറബിലിറ്റി സ്റ്റാൻഡേർഡുകളിൽ വളരെ മുന്നിട്ട് നൽകുന്നു. ഈ ഫോണിന്റെ വിശദമായ റിവ്യൂ നോക്കാം.

Doogee S98 Review: ഡിസൈനും ഡ്യൂറബിലിറ്റിയും
 

Doogee S98 Review: ഡിസൈനും ഡ്യൂറബിലിറ്റിയും

ഡൂജീ എസ്98 ഒരു പട്ടാള ടാങ്ക് പോലെ നിർമ്മിച്ച സ്മാർട്ട്ഫോൺ ആണെന്ന് പറയാം. ഈ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്‌ഫോണിന്റെ ഡ്യൂറബിലിറ്റിയുടെ കാര്യത്തിൽ കുറവൊന്നും തോന്നുന്നില്ല. ഡിവൈസിന്റെ പാനലിൽ വ്യത്യസ്‌തമായ കൊത്തുപണികളും സെക്കന്ററി 1:1 ടച്ച് സ്‌ക്രീനോട് കൂടിയ ക്യാമറ മൊഡ്യൂളും ഉള്ളതിനാൽ ഒറ്റ നോട്ടത്തിൽ ഇത് ഗെയിമിങ് ഹാൻഡ്‌സെറ്റാണെന്ന് തെറ്റിദ്ധരിച്ചേക്കും. ഫിറ്റും ഫിനിഷും ഉയർന്ന നിലവാരമുള്ളതാണ്. ഫോണിന് ഒരു അലുമിനിയം-അലോയ് ഫ്രെയിം ഉണ്ട്. ഫോണിന്റെ പുറംഭാഗം ഉയർന്ന നിലവാരമുള്ള അലുമിനിയം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഡ്രോപ്പ് പ്രൂഫ് ആക്കുന്നതിന് അരികുകളിലേക്കും മൂലകളിലേക്കും വ്യാപിക്കുന്ന ഹാർഡ് സിന്തറ്റിക് റബ്ബറും മറ്റൊരു സവിശേഷതയാണ്. ഒന്നര മീറ്റർ താഴ്ചയിലേക്ക് വീണാലും ഫോണിന് കേടുപാടുകൾ സംഭവിക്കില്ല.

iQOO നിയോ 6 റിവ്യൂ: മിഡ് റേഞ്ചിലെ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺiQOO നിയോ 6 റിവ്യൂ: മിഡ് റേഞ്ചിലെ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺ

Doogee S98 Review: IP68 & IP69K സർട്ടിഫൈഡ്

Doogee S98 Review: IP68 & IP69K സർട്ടിഫൈഡ്

MIL-STD-810G പ്രകാരം സെർട്ടിഫൈർഡ് ആയ ഹാൻഡ്‌സെറ്റിന് ഏത് തരം തീവ്ര കാലാവസ്ഥയെയും നേരിടാൻ കഴിയും. ഇത് ചൂടുള്ളതും തണുത്തതുമായ കാലാവസ്ഥയിൽ ജോലി ചെയ്യുന്ന വ്യാവസായിക തൊഴിലാളികൾക്ക് അനുയോജ്യമായ ഫോണാണ്. IP68, IP69K സർട്ടിഫിക്കേഷനുകളാണ് ഉത് ഉറപ്പ് വരുത്തുന്നത്. ഒന്നര മീറ്റർ വരെ വാട്ടർപ്രൂഫും പൊടിപടലങ്ങൾ കയറാത്തതുമാണ്. ഫോണിന്റെ ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ട്.

Doogee S98 Review: എർഗണോമിക്സ്

Doogee S98 Review: എർഗണോമിക്സ്

ഒരു പരുക്കൻ സ്മാർട്ട്ഫോണിൽ നിന്ന് നല്ല എർഗണോമിക്സ് പ്രതീക്ഷിക്കാനാലിവ്വ. എർഗണോമിക്സിൽ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങൾക്ക് കട്ടിയുള്ള ഫോൺ ഉണ്ടാക്കാൻ സാധിക്കില്ല. ഡൂജീ എസ്98 സ്മാർട്ട്ഫോണും ഇത്തരത്തിലൊന്ന് തന്നെയാണ്. കൈകളിൽ പിടിക്കുമ്പോഴും പോക്കറ്റിലിട്ടാലും മിക്കവർക്കും ഈ അസൌകര്യം അനുഭവപ്പെടും. ഫോണിന് 320 ഗ്രാം ഭാരവും 15.5 എംഎം കനവുമുണ്ട്. ഇത് രണ്ട് മിഡ്‌റേഞ്ച് ഡിവൈസുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിയിരിക്കുന്ന അത്രയുമാണ്. 6,000mAh ബാറ്ററി സെല്ലാണ് അമിതഭാരത്തിനുള്ള മറ്റൊരു കാരണം.

Doogee S98 Review: ബട്ടണുകളും പോർട്ടുകളും

Doogee S98 Review: ബട്ടണുകളും പോർട്ടുകളും

ഈ ഡിവൈസിൽ സൈഡ് മൗണ്ടഡ് ബയോമെട്രിക് സെൻസർ ഉണ്ട്, അത് പവർ ബട്ടണൊപ്പം വരുന്നതല്ല. പവർ ബട്ടൺ വലതുവശത്ത് പ്രത്യേകം സ്ഥാപിച്ചിരിക്കുന്നു. ഫോണിന് ഒരു കസ്റ്റമൈസ്ഡ് ബട്ടണും ഉണ്ട്. ഇത് പ്രോഗ്രാം ചെയ്യാവുന്നതും നിങ്ങളുടെ പ്രിയപ്പെട്ട ആപ്പിലേക്കുള്ള ഷോർട്ട് കട്ടുകളാക്കി മാറ്റാവുന്നതുമാണ്. ടോർച്ച്, കോമ്പസ്, ജിപിഎസ് എന്നിവ സെറ്റ് ചെയ്യാൻ ഈ ബട്ടൺ ഉപയോഗിക്കാം. ഒരു മെറ്റൽ സിം കാർഡ് ട്രേ ഫോണിന്റെ ഇടതുവശത്ത് നൽകിയിട്ടുണ്ട്. അത് ഓപ്പൺ ചെയ്യാൻ കുറച്ചധികം പരിശ്രമിക്കേണ്ടി വരുന്നു. ടൈപ്പ്-സി ചാർജിംഗ് പോർട്ടാണ് താഴെ കൊടുത്തിരിക്കുന്നത്. ഒരു റബ്ബർ ഫ്ലാപ്പ് വച്ച് ഈ ചാർജിങ് പോർട്ട് സുരക്ഷിതമാക്കുന്നു.

നോക്കിയ ജി21 റിവ്യൂ: മികച്ച ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ബജറ്റ് 4ജി സ്മാർട്ട്ഫോൺനോക്കിയ ജി21 റിവ്യൂ: മികച്ച ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ബജറ്റ് 4ജി സ്മാർട്ട്ഫോൺ

Doogee S98 Review: ഡിസ്പ്ലേ സവിശേഷതകളും പെർഫോമൻസും

Doogee S98 Review: ഡിസ്പ്ലേ സവിശേഷതകളും പെർഫോമൻസും

19:9 അസ്പാക്ട് റേഷിയോ ഉള്ള 6.3 ഇഞ്ച് ഫുൾ എച്ച്‌ഡി വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഡൂഗീ എസ്98ൽ ഉള്ളത്. 60Hz റിഫ്രഷ് റേറ്റ്, 480 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയുള്ള ഒരു എൽസിഡി പാനലാണിത്. ഇത് മികച്ചതാണ് എന്ന് പറയാനാകില്ലെങ്കിലും ഡ്യൂറബിലിറ്റിയിൽ ശ്രദ്ധ കൊടുത്തിരിക്കുന്നതിനാൽ കുറ്റം പറയാനാകില്ല. സ്‌ക്രീനിന് നല്ല ടച്ച് റെസ്‌പോൺസ് ഉണ്ട്. ഫോൺ ഉപയോഗിച്ച് നെറ്റ്ഫ്ലിക്സിൽ എച്ച്ഡി വീഡിയോകൾ സ്ട്രീം ചെയ്യാൻ കഴിഞ്ഞില്ല. പ്രൈമറി ഡിസ്‌പ്ലേയിൽ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല.

Doogee S98 Review: സെക്കൻഡറി ഡിസ്പ്ലേ

Doogee S98 Review: സെക്കൻഡറി ഡിസ്പ്ലേ

ഡൂജി എസ്98 സ്മാർട്ട്ഫോണിന് ഒരു സെക്കന്ററി ഡിസ്പ്ലെയുണ്ട്. വൃത്താകൃതിയിലുള്ള സ്‌ക്രീൻ പിൻ പാനലിൽ ക്യാമറ മൊഡ്യൂളിനൊപ്പമാണ് ഇത് കൊടുത്തിരിക്കുന്നത്. 1:1 അസ്പാക്ട് റേഷിയോ ഉള്ള ഈ സെക്കന്റി ക്യാമറ ക്ലോക്ക്, മ്യൂസിക് പ്ലെയർ കൺട്രോൾസ്, നോട്ടിഫിക്കേഷൻ, ബാറ്ററി വിവരങ്ങൾ എന്നിവ പോലുള്ള ഉപയോഗപ്രദമായ വിവരങ്ങൾ കാണിക്കുന്നു.

Doogee S98 Review: ഹാർഡ്‌വെയറും സവിശേഷതകളും

Doogee S98 Review: ഹാർഡ്‌വെയറും സവിശേഷതകളും

മീഡിയടെക് ഹെലിയോ ജി96 ചിപ്‌സെറ്റാണ് ഡൂജീ എസ്98ൽ നൽകിയിട്ടുള്ളത്. രണ്ട് ഉയർന്ന-പെർഫോമൻസ് ഉള്ള കോർടെക്സ് എ76 കോറുകളും 2.0GHz-ൽ പ്രവർത്തിക്കുന്ന ആറ് Corext-A55 കോറുകളും ഉള്ള ഒരു ഒക്ടാ-കോർ സിപിയു ആണ് ഇതിലുള്ളത്. ഗ്രാഫിക്‌സിനായി ഹാൻഡ്‌സെറ്റിന് ഡ്യുവൽ കോർ മാലി -G57 ജിപിയു ഉണ്ട്. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന ഡിവൈസിന്റെ 8 ജിബി LPDDR4x റാമും 256 ജിബി UFS 2.2 സ്റ്റോറേജുള്ള വേരിയന്റാണ് ഗിസ്ബോട്ട് ടീം റിവ്യൂ ചെയ്തത്.

വിവോ എക്സ്80 പ്രോ റിവ്യൂ: മികച്ച ഫ്ലാഗ്ഷിപ്പ് ഫോൺ, എങ്കിലും പോരായ്മകൾ ധാരാളംവിവോ എക്സ്80 പ്രോ റിവ്യൂ: മികച്ച ഫ്ലാഗ്ഷിപ്പ് ഫോൺ, എങ്കിലും പോരായ്മകൾ ധാരാളം

Doogee S98 Review: പെർഫോമൻസ്

Doogee S98 Review: പെർഫോമൻസ്

പ്രോസസർ അത്ര ശക്തമല്ലെങ്കിലും സ്റ്റോക്ക് ആൻഡ്രോയിഡും ധാരാളം റാമും ഉള്ളതിനാൽ ഫോൺ മൊത്തത്തിൽ ഉപയോഗിക്കാൻ മികച്ചതാണ്. മിനുസമാർന്നതും കാലതാമസമില്ലാത്തതുമാണ് ഈ ഡിവൈസ്. വെബ് ബ്രൗസിങ്, സോഷ്യൽ മീഡിയ, ക്യാമറ ഉപയോഗം, ബേസിക് കോളിങ്/ടെക്‌സ്‌റ്റിങ്, അത്യാവശ്യമുള്ള ആപ്പുകളും നോട്ട്സും, കോമ്പസ്, ടോർച്ച് മുതലായവയുടെ ഉപയോഗം എന്നിവയെല്ലാം യാതൊരു പ്രശ്നവും ഇല്ലാതെ നടക്കും. പെർഫോമൻസ് നഷ്ടപ്പെടാതെ തന്നെ ചില ജനപ്രിയ ഗെയിമുകൾ കൈകാര്യം ചെയ്യാൻ ഹാൻഡ്‌സെറ്റിന് സാധിക്കും. എന്നാൽ ഇത് ഒരു ഗെയിമിങ് ഡിവൈസ് അല്ല. ഫോണിന് ഒരു മിഡ് റേഞ്ച് സിപിയു ഉണ്ട്. അതിന് താങ്ങാൻ സാധിക്കുന്ന ഗെയിമുകൾ കളിക്കാം.

Doogee S98 Review: ക്യാമറകൾ

Doogee S98 Review: ക്യാമറകൾ

കട്ടിയുള്ള സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ വച്ച് നോക്കിയാൽ ഡൂജീ എസ്98 മികച്ച ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പുമായി വരുന്നു. 64 എംപി പ്രൈമറി സെൻസർ, എഫ്/1.8 അപ്പേർച്ചർ എന്നിവ പകൽ വെളിച്ചത്തിൽ മികച്ച ചിത്രങ്ങൾ എടുക്കുന്നു. നിറങ്ങൾ അൽപ്പം ഊർജ്ജസ്വലമാണ്, പ്രൈമറി സെൻസറിനൊപ്പം 8 എംപി 130-ഡിഗ്രി എഫ്ഒവി വൈഡ് ആംഗിൾ ക്യാമറയും ഉണ്ട്. അത് ശരാശരിക്ക് മുകളിലുള്ള വൈഡ് ആംഗിൾ ചിത്രങ്ങൾ പകർത്തുന്നു. സോണിയിൽ നിന്നുള്ള നൈറ്റ് വിഷൻ സെൻസറാണ് ഫോണിലുള്ളത്. 20 എംപി സോണി IMX350 സെൻസർ (എഫ്/1.8) രണ്ട് ഇൻഫ്രാറെഡ് നൈറ്റ് വിഷൻ ലൈറ്റുകൾ സപ്പോർട്ട് ചെയ്യുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾ ഇതിലൂടെ എടുക്കാം.

Doogee S98 Review: ബാറ്ററി ലൈഫും കണക്റ്റിവിറ്റിയും

Doogee S98 Review: ബാറ്ററി ലൈഫും കണക്റ്റിവിറ്റിയും

മിതമായ ഉപയോഗത്തിലാണെങ്കിൽ ഒറ്റ ചാർജിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന 6,000mAh ബാറ്ററി സെല്ലാണ് ഡൂജീ എസ്98ൽ ഉള്ളത്. വലിയ ബാറ്ററി സെല്ലിന് പുറമേ, സ്റ്റോക്ക് ആൻഡ്രോയിഡ് യുഐ, സ്റ്റാൻഡേർഡ് 60Hz റിഫ്രഷ് റേറ്റ് എൽസിഡി എന്നിവയും സോളിഡ് ബാറ്ററി ലൈഫ് നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. 33W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 15W വയർലെസ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ഇതൊരു 5ജി ഫോണല്ല എന്നത് പോരായ്മയാണ്. ഒരേ സമയം രണ്ട് 4ജി നാനോ സിം കാർഡുകൾ ഇതിൽ ഉപയോഗിക്കാം. ഒരു സിം കാർഡും മൈക്രോ എസ്ഡി കാർഡും ഉപയോഗിക്കാനും സാധിക്കും.

റിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസുംറിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസും

Doogee S98 Review: ഈ ഫോൺ വാങ്ങണോ

Doogee S98 Review: ഈ ഫോൺ വാങ്ങണോ

ഡൂജീ എസ് 98 നിരവധി ഫീച്ചറുകളുള്ള പരുക്കൻ ഫോണാണ്. ഇത് ഡ്യൂറബിലിറ്റി സ്റ്റാൻഡേർഡുകളുടെ കാര്യത്തിൽ മികവ് പുലർത്തുന്നതിനൊപ്പം മറ്റ് സവിശേഷതകളും മാന്യമായ രീതിയിൽ നൽകിയിരിക്കുന്നു. സെക്കന്ററി ഡിസ്പ്ലേ ഉപയോഗപ്രദമാണ്. ക്യാമറയുടെ കാര്യത്തിലും മികവ് പുലർത്തുന്നുണ്ട്. 30000 രൂപ വില വിഭാഗത്തിൽ ഈ ഫോൺ ലഭിക്കുന്നത് വലിയ കാര്യമാണ്. ഈ ഫോൺ ഇന്ത്യയിൽ വാങ്ങാൻ 45000 രൂപയിൽ അധികം ചിലവഴിക്കേണ്ടി വരും.

Best Mobiles in India

English summary
Doogee S98 is an rugged phone that packs great features. Wireless charging, large HD screen, Stock Android UI and Night Vision camera are the main attractions of the phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X