Infinix Note 12 Pro 5G Review: വിപണിയിൽ മത്സരിക്കാൻ പോന്ന സ്മാർട്ട്ഫോണാണോ?

|

20,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകളുടെ വിഭാഗം ഓരോ ദിവസവും ശക്തമായി വരികയാണ്. ഇത്തരമൊരു സന്ദർഭത്തിൽ ഓരോ ബ്രാന്റുകളും 5ജി സപ്പോർട്ട് കൂടാതെ മറ്റ് മികച്ച ഫീച്ചറുകളും സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. ഈ വില വിഭാഗത്തിലേക്കാണ് പുതിയ ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി ലോഞ്ച് ചെയ്തത്.

Rating:
3.5/5

ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി റിവ്യൂ

മേന്മകൾ

• മീഡിയടെക് ഡൈമെൻസിറ്റി 810 SoC

• 108 എംപി പ്രൈമറി ക്യാമറ

• AMOLED ഡിസ്പ്ലേ

• പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്

പോരായ്മകൾ

• ധാരാളം ബ്ലോട്ട്വെയറുകളുള്ള ഒഎസ്

• ബിൽഡ് ക്വാളിറ്റി

ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി 20000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. 17,999 രൂപ മുതലുള്ള വിലയിലാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. റിയൽമി, റെഡ്മി, ഷവോമി എന്നിവയുടെ സ്മാർട്ട്ഫോണുകൾക്കെതിരെയാണ് ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി മത്സരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വിശദമായ റിവ്യൂ നോക്കാം.

Infinix Note 12 Pro 5G Review: ഡിസൈൻ
 

Infinix Note 12 Pro 5G Review: ഡിസൈൻ

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഇൻഫിനിക്സ് നോട്ട് 12 പ്രോ 5 ജിയുടെ ഫോഴ്സ് ബ്ലാക്ക് വേരിയന്റാണ് ഗിസ്ബോട്ട് ടീം റിവ്യൂ ചെയ്തത്. ഈ ഡിവൈസിന് ഒരു പ്ലാസ്റ്റിക് ഫ്രെയിമും ബാക്ക് പാനലുണ്ട്. മുകളിൽ ഒരു ചെറിയ നോച്ചും താഴെ ഒരു താടി ഭാഗവും ഉള്ള ഡിവൈസിൽ 2.5D ടെമ്പർഡ് ഗ്ലാസാണ് സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. ടെക്‌സ്‌ചർ ചെയ്‌ത ബാക്ക് പാനൽ (ക്യാമറ മൊഡ്യൂൾ ഒഴികെ) ഈ ഫോണിലുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, സ്റ്റീരിയോ സ്പീക്കർ സജ്ജീകരണം, ഫിങ്കർപ്രിന്റെ സെൻസറോട് കൂടിയ പവർ ബട്ടൺ എന്നിവയെല്ലാം ഈ ഡിവൈസിന്റെ സവിശേഷതകളാണ്.

Oppo Reno 8 5G Review: ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്ന റെനോ സീരിസ് സ്മാർട്ട്ഫോൺOppo Reno 8 5G Review: ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്ന റെനോ സീരിസ് സ്മാർട്ട്ഫോൺ

Infinix Note 12 Pro 5G Review:  ഡിസ്പ്ലേ

Infinix Note 12 Pro 5G Review: ഡിസ്പ്ലേ

ഇൻഫിനിക്‌സ് നോട്ട് 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ FHD+ റെസല്യൂഷനോട് കൂടിയ 60Hz റിഫ്രഷ് റേറ്റ് ഉള്ള സാമാന്യം വലിയ 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. ഈ വില വിഭാഗത്തിൽ AMOLED ഡിസ്പ്ലെ മികച്ചതാണ് എങ്കിലും റിഫ്രഷ് റേറ്റ് കുറവാണ് എന്നതൊരു പോരായ്മയാണ്. ഈ ഡിസ്‌പ്ലേ വളരെ മികച്ചതാണ്. വൈഡിവൈൻ L1 സർട്ടിഫിക്കേഷനും ഇതിനുണ്ട്യ IPS പാനലിനുപകരം AMOLED ഡിസ്പ്ലേയുമായി വില കുറഞ്ഞ ഫോൺ വരുന്നുവെന്നത് ആകർഷകമായ കാര്യമാണ്. കണ്ടന്റ് സ്ട്രീമിങിന് പറ്റിയ ഡിസ്പ്ലെയാണ് ഇത്.

Infinix Note 12 Pro 5G Review: ക്യാമറ

Infinix Note 12 Pro 5G Review: ക്യാമറ

ഇൻഫിനിക്‌സ് നോട്ട് 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ 108 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 2 എംപി മാക്രോ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് ഒരു ക്യാമറ മാത്രമുള്ള ഫോണിന് തുല്യമാണ് എന്ന് പറയാം. പ്രൈമറി ക്യാമറ ഒഴികെ മറ്റൊന്നും മികച്ചതല്ല. എച്ച്ഡിആർ മോഡിനുള്ള സപ്പോർട്ടോടെ 16 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്. 108 എംപി ക്യാമറയ്ക്ക് 2കെ റെസല്യൂഷൻ വീഡിയോകൾ വരെ റെക്കോർഡ് ചെയ്യാൻ കഴിയും.

സെൽഫി ക്യാമറ

ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി സ്മാർട്ട്ഫോണിലെ സെൽഫി ക്യാമറയ്ക്ക് 1080p വീഡിയോകൾ വരെ മാത്രമേ ഷൂട്ട് ചെയ്യാൻ കഴിയൂ. ക്യാമറ ആപ്പ് അൽപ്പം അലങ്കോലമാണ്. സാധാരണ മോഡിൽ പോലും എഐ ക്യാമറ എന്ന് കാണിക്കുന്നു. ഓഫാക്കാൻ കഴിയാത്ത ഒരുതരം ബിൽറ്റ്-ഇൻ ഫിൽട്ടറും ഇതിലുണ്ട്. പ്രൈമറി ക്യാമറയിൽ നിന്ന് എടുത്ത ഫോട്ടോകൾ മിക്കവാറും നല്ലതാണ്. കുറച്ച് ഷട്ടർ ലാഗ് തോന്നുന്നുണ്ട്.

OnePlus Nord 2T Review: വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് അനുഭവം കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഡിവൈസ്OnePlus Nord 2T Review: വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് അനുഭവം കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഡിവൈസ്

Infinix Note 12 Pro 5G Review: പെർഫോമൻസ്

Infinix Note 12 Pro 5G Review: പെർഫോമൻസ്

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 810 എസ്ഒസിയുടെ കരുത്തിലാണ് ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റുള്ള ഏറ്റവും വില കുറഞ്ഞ സ്മാർട്ട്‌ഫോണുകളിലൊന്നാണ് നോട്ട് 12 പ്രോ 5ജി. ഈ ഫോൺ ഗിസ്ബോട്ട് ടീമിന്റെ ഉപയോഗത്തിൽ മികച്ച പെർഫോമൻസ് നൽകിയിട്ടുണ്ട്. ഗെയിമിങിന് പോലും ഈ ഡിവൈസ് മികച്ചതാണ് ഗീക്ക്ബെഞ്ച് 5ലെ സിംഗിൾ-കോർ, മൾട്ടി-കോർ സിപിയു ടെസ്റ്റുകളിൽ ഡിവൈസ് 581, 1710 പോയിന്റുകൾ സ്കോർ ചെയ്തു.

Infinix Note 12 Pro 5G Review: സോഫ്റ്റ്‌വെയറും കണക്റ്റിവിറ്റിയും

Infinix Note 12 Pro 5G Review: സോഫ്റ്റ്‌വെയറും കണക്റ്റിവിറ്റിയും

ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത് ആൻഡ്രോയിഡ് 12 ഒഎസ് ബേസ്ഡ് കസ്റ്റം എക്സഒഎസ് 10.6 സ്‌കിന്നുമായിട്ടാണ്. ഈ ഒഎസ് നീക്കം ചെയ്യാൻ കഴിയാത്ത 15ൽ അധികം തേർഡ് പാർട്ടി ആപ്പുകളുമായി വരുന്നു. ഈ ആപ്പുകളിൽ ചിലത് പ്രവർത്തനരഹിതമാക്കാൻ കഴിയുമെങ്കിലും ഇതൊരു മോശം അനുഭവമാണ്. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഈ ഫോൺ സ്ലോട്ടുകളിലും 5ജി നെറ്റ്‌വർക്ക് സപ്പോർട്ട് ചെയ്യുന്നു. ബ്ലൂടൂത്ത് 5.0, 5Ghz വൈഫൈ എന്നിവയും ഇതിലുണ്ട്.

Infinix Note 12 Pro 5G Review:  ബാറ്ററി ലൈഫ്

Infinix Note 12 Pro 5G Review: ബാറ്ററി ലൈഫ്

ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഉള്ളത്. ബോക്സിൽ ഫാസ്റ്റ് ചാർജറും കമ്പനി നൽകുന്നുണ്ട്. നിങ്ങൾ രണ്ട് മണിക്കൂറിൽ കൂടുതൽ ഗെയിം കളിക്കാൻ ഈ ബാറ്ററിയിലൂടെ സാധിക്കും. സ്മാർട്ട്‌ഫോണിന് ആറ് മണിക്കൂറിലധികം സ്‌ക്രീൻ-ഓൺ-ടൈം നൽകാനും ഇതിന് സാധിക്കും. മിക്ക ആളുകൾക്കും ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകാൻ സാധിക്കുന്ന ഡിവൈസാണ് ഇത്.

Doogee S98 Review: വീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺDoogee S98 Review: വീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺ

Infinix Note 12 Pro 5G Review: ഈ സ്മാർട്ട്ഫോൺ വാങ്ങണോ

Infinix Note 12 Pro 5G Review: ഈ സ്മാർട്ട്ഫോൺ വാങ്ങണോ

സ്റ്റീരിയോ സ്പീക്കർ സെറ്റപ്പ്, അമോലെഡ് ഡിസ്‌പ്ലേ, സെൽഫി ഫ്ലാഷ്, 108 എംപി പ്രൈമറി ക്യാമറ എന്നിവയുള്ള ഇൻഫിനിക്‌സ് നോട്ട് 12 പ്രോ 5ജി കമ്പനി ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സ്‌മാർട്ട്‌ഫോണുകളിലൊന്നാണ്. എന്നാൽ റെഡ്മി നോട്ട് 10 പ്രോ പോലുള്ള ഡിവൈസുകളെ താരതമ്യം ചെയ്യുമ്പോൾ, ഡിസൈനും സോഫ്റ്റ്‌വെയർ അനുഭവവും പോലുള്ള ചില വശങ്ങളിൽ ഫോൺ പിന്നിലാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോൺ തന്നെയാണ് ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി.

Best Mobiles in India

English summary
Infinix Note 12 Pro 5G is one of the best 5G smartphones under Rs 20000. The device is available for sale starting at Rs 17,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X