ആപ്പിൾ ഐഫോൺ 12 സീരിസ് പുറത്തിറങ്ങുക നാല് വേരിയന്റുകളിൽ; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

|

കഴിഞ്ഞ മാസമാണ് ആപ്പിൾ ഐഫോൺ എസ്ഇ 2020 പുറത്തിറക്കിയത്. ഐഫോൺ 8ന് സമാനായ ഡിസൈനിലായിരുന്നു ഈ ഫോൺ കമ്പനി അവതരിപ്പിച്ചത്. പുതിയ ബയോണിക് എ 13 ചിപ്‌സെറ്റും വയർലെസ് ചാർജിംഗ് സപ്പോർട്ടുമാണ് എസ്ഇ 2020നെ ഐഫോൺ 8ൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ഇപ്പോഴിതാ ആപ്പിൾ തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ആപ്പിളിന്റെ വരാനിരിക്കുന്ന സ്മാർട്ട്ഫോൺ സീരിസ് ഐഫോൺ 12 ആണ്.

ഐഫോൺ 12 സീരിസ്
 

ഇതിനകം തന്നെ ഐഫോൺ 12 സീരിസിലെ സ്മാർട്ട്ഫോണുകളുടെ വിലയെയും സവിശേഷതകളെയും സംബന്ധിച്ചുള്ള ലീക്ക് റിപ്പോർട്ടുകൾ പുറത്തിറങ്ങി തുടങ്ങി. ഐഫോൺ 12 നെക്കുറിച്ചുള്ള ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ട് ജനപ്രിയ ആപ്പിൾ ടിപ്പ്സ്റ്റർ ജോൺ പ്രോസ്സർ പുറത്ത് വിട്ടു. ഐഫോൺ 12 സീരിസിലൂടെ നാല് പുതിയ ഐഫോണുകൾ പുറത്തിറക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നതെന്ന് ലീക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആപ്പിൾ ഐഫോൺ സീരിസിലെ ഫോണുകൾ

ആപ്പിൾ ഐഫോൺ സീരിസിലെ ഫോണുകൾ

ലീക്ക് റിപ്പോർട്ടുകളനുസരിച്ച് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണിൽ നാല് മോഡലുകളാണ് ഉണ്ടായിരിക്കുക. ഐഫോൺ 11 സീരിസിന് സമാനമായവയാണ് മൂന്ന് മോഡലുകളുടെയും പേര്.

- ആപ്പിൾ ഐഫോൺ 12 (മിനി)

- ആപ്പിൾ ഐഫോൺ 12 (പ്ലസ് / മാക്സ്)

- ആപ്പിൾ ഐഫോൺ 12 പ്രോ

- ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്

കൂടുതൽ വായിക്കുക: വിവോ എസ് 1 ന്റെ ഓഫ്‌ലൈൻ സ്റ്റോർ വില 1,000 രൂപ കുറച്ചു

ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ

മുകളിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന എല്ലാ ഐഫോൺ മോഡലുകളിലും ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയും നിലവിലുള്ള ഐഫോൺ 11 സീരീസുമായി താരതമ്യപ്പെടുത്തിയാൽ ചെറിയൊരു നോച്ചും ഉണ്ടായിരിക്കും. ലീക്ക് റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 12 മിനി, ഐഫോൺ 12 മാക്സ് എന്നിവയിൽ അലുമിനിയം ചേസിസ് നൽകും. പ്രോ മോഡലുകൾ സ്റ്റെയിൻ‌ലെസ് സ്റ്റീൽ ഫ്രെയിമുമായിട്ടായിരിക്കും പുറത്തിറങ്ങകയെന്നും റിപ്പോർട്ടിൽ പറയുന്നു.

5 ജി
 

എല്ലാ ഐഫോൺ 12 മോഡലുകളും 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള ആപ്പിൾ എ 14 ബയോണിക് ചിപ്‌സെറ്റാണ് ഉപയോഗിക്കുന്നത്. പക്ഷേ പ്രോ മോഡലുകളിൽ എംഎം വേവ് നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആദ്യ രണ്ട് മോഡലുകളിലും ഇരട്ട ക്യാമറ സെറ്റപ്പാണ് ഉണ്ടാവുക. ഐപാഡ് പ്രോ 2020 ന് സമാനമായ ലിഡാർ സ്കാനറിനൊപ്പം ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും പ്രോ വേരിയന്റുകളിൽ ഉണ്ടായിരിക്കും.

ഐഫോൺ 12

റിപ്പോർട്ട് പ്രകാരം, ഐഫോൺ 12 (മിനി) ഡി 52 ജി എന്ന കോഡ്നെയിമിലാണ് പുറത്തിറങ്ങുക. 5.4 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഈ ഫോണിന്റേത്. 649 ഡോളറായിരിക്കും ഇതിന്റെ വിലയെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിൾ ഐഫോൺ 12 (പ്ലസ് / മാക്സ്) 6.1 ഇഞ്ച് സ്‌ക്രീനുമായിട്ടാണ് പുറത്തിറങ്ങുക. D53G എന്ന കോഡ്നെയിമിൽ ഈ സ്മാർട്ട്ഫോൺ അറിയപ്പെടും. ഈ ഫോൺ 749 ഡോളറായിരിക്കും വിലയെന്നാണ് ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നത്.

കൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോയുടെ വില വിവരങ്ങൾ ചോർന്നു; അറിയേണ്ടതെല്ലാം

ഐഫോൺ 12 പ്രോ

ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവ യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്‌പ്ലേയുമായി പുറത്തിറങ്ങും. 999 ഡോളർ, 1,099 ഡോളർ എന്നിങ്ങനെയാണ് ഈ സ്മാർട്ട്‌ഫോണുകളുടെ വില. ആപ്പിൾ ഐഫോൺ 12 സീരിസ് എപ്പോഴാണ് പുറത്തിറക്കുകയെന്നതിനെ സംബന്ധിച്ച് നിലവിൽ യാതൊരു വിവരവും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഒക്ടോബർ കഴിഞ്ഞ് മാത്രമേ ഫോൺ പുറത്തിറക്കുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ.

ലീക്ക് റിപ്പോർട്ടുകൾ

മുകളിൽ സൂചിപ്പിച്ച വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകൾ മാത്രമാണ്. ഐഫോൺ 12നെ സംബന്ധിച്ച് യാതൊരു റിപ്പോർട്ടുകളും കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്തായാലും ഐഫോൺ 11 സീരിസ് സ്മാർട്ട്ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മികച്ച ചില സവിശഷതകളുമായിട്ടായിരിക്കും ഫോൺ വിപണിയിൽ എത്തുക എന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9, എംഐ നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

Read more about:
English summary
Apple launched the iPhone SE 2020 last month, which arrives with similar design like the iPhone 8. However, it's equipped with an upgraded Bionic A13 chipset and wireless charging support. Now, all the eyes are on the upcoming flagship iPhone 12 series. The speculation and leaks have already started surfacing on the web and the latest one comes with key specifications and pricing of the smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X